പാ​ല​ക്കാ​ട്-​കോ​ഴി​ക്കോ​ട് ദേ​ശീ​യ​പാ​ത കോ​ട​തി​പ്പ​ടി​യി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക്  രൂ​ക്ഷ​മാ​യി; കാൽനടയാത്രക്കാർക്ക് ബുദ്ധിമുട്ടായി ഡിവൈഡറുകളും

മ​ണ്ണാ​ർ​ക്കാ​ട്: പാ​ല​ക്കാ​ട്-​കോ​ഴി​ക്കോ​ട് ദേ​ശീ​യ​പാ​ത കോ​ട​തി​പ്പ​ടി​യി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂ​ക്ഷ​മാ​യ​തോ​ടെ ജ​ന​ങ്ങ​ൾ വ​ല​ഞ്ഞു. ഗ​താ​ഗ​ത​ക്കു​രു​ക്ക് നി​യ​ന്ത്രി​ക്കു​ന്ന​തി​നാ​യി ക​ഴി​ഞ്ഞ​വ​ർ​ഷം പോ​ലീ​സ് കോ​ട​തി​പ്പ​ടി ഭാ​ഗ​ത്ത് ഡി​വൈ​ഡ​റു​ക​ൾ സ്ഥാ​പി​ച്ചി​രു​ന്നു. നി​ല​വി​ൽ കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കു റോ​ഡ് മു​റി​ച്ചു ക​ട​ക്കു​ന്ന​തി​നു ഈ ​ഡി​വൈ​ഡ​റു​ക​ൾ ത​ട​സ​മാ​കു​ക​യാ​ണ്.

ആ​യി​ര​ക്ക​ണ​ക്കി​നു വാ​ഹ​ന​ങ്ങ​ൾ ദി​നം​പ്ര​തി ക​ട​ന്നു​പോ​കു​ന്ന​തി​നാ​ൽ റോ​ഡ് മു​റി​ച്ചു ക​ട​ക്കു​ന്പോ​ൾ അ​പ​ക​ട​ഭീ​ഷ​ണി​യും ഏ​റെ​യാ​ണ്. പ്ര​തി​ഭാ ടാ​ക്കീ​സ് മു​ത​ൽ പി​ഡ​ബ്ല്യു​ഡി ഓ​ഫീ​സ് പ​രി​സ​രം വ​രെ​യാ​ണ് ഇ​പ്പോ​ൾ ഡി​വൈ​ഡ​റു​ക​ൾ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. ഡി​വൈ​ഡ​റു​ക​ൾ ത​ക​ർ​ന്ന ചി​ല ഭാ​ഗ​ങ്ങ​ളി​ൽ ക​യ​ർ​കെ​ട്ടി തി​രി​ച്ചി​ട്ടു​മു​ണ്ട്.

ചെ​റി​യ വാ​ഹ​ന​ങ്ങ​ളും ബൈ​ക്കു​ക​ളും ഡി​വൈ​ഡ​റു​ക​ൾ​ക്ക് ഇ​ട​യി​ലൂ​ടെ​യും ക​ട​ന്നു​പോ​കു​ന്ന​തും ഭീ​തി​പ​ര​ത്തു​ന്നു. നാ​ട്ടു​ക​ൽ മു​ത​ൽ താ​ണാ​വു​വ​രെ​യു​ള്ള ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​നു മാ​ത്ര​മേ മ​ണ്ണാ​ർ​ക്കാ​ട് ന​ഗ​ര​ത്തി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്ക് പൂ​ർ​ണ​മാ​യും പ​രി​ഹ​രി​ക്കാ​നാ​കൂ.

Related posts