എന്റെ വ്യാജ ഒപ്പിട്ട് വ്യാജ ബാങ്ക് അക്കൗണ്ടുകള്‍ ഉണ്ടാക്കുകയും എന്റെ പേരില്‍ കമ്പനികള്‍ തുടങ്ങുകയും ചെയ്തു ! വ്യാജപവര്‍ ഓഫ് അറ്റോര്‍ണി ഉണ്ടാക്കി ദുരുപയോഗം ചെയ്തു; ചതിച്ചത് കമ്പനിയിലെ ചില ജീവനക്കാരെന്ന് ബി ആര്‍ ഷെട്ടി

തന്നെ ചതിച്ചത് കമ്പനിയിലെ തന്നെ ചില ജീവനക്കാരെന്ന വെളിപ്പെടുത്തലുമായി സാമ്പത്തിക പ്രതിസന്ധിയിലായ യുഎഇയിലെ പ്രമുഖ ഇന്ത്യന്‍ വ്യവസായിയും എന്‍എംസി ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ്, യുഎഇ എക്‌സ്‌ചേഞ്ച് എന്നിവയുടെ സ്ഥാപകനുമായ ബി.ആര്‍.ഷെട്ടി. ചെറിയൊരു വിഭാഗം ജീവനക്കാര്‍ വ്യാജ ബാങ്ക് അക്കൗണ്ടുകള്‍ ഉണ്ടാക്കുകയും ചെക്കുകള്‍ ഉപയോഗിച്ച് തട്ടിപ്പ് നടത്തുകയും ചെയ്തുവെന്ന് ഷെട്ടി പറഞ്ഞു. കഴിഞ്ഞ രണ്ടു മാസമായി ഷെട്ടി ഇന്ത്യയിലാണുള്ളത്. ഇപ്പോഴുള്ളവരും നേരത്തെ ജോലി ചെയ്തിരുന്നവരുമാണ് തട്ടിപ്പ് നടത്തി തന്നെ വഞ്ചിച്ചതെന്നും താന്‍ നിയോഗിച്ച അന്വേഷണ സംഘമാണ് ചതി കണ്ടെത്തിയതെന്നും ഷെട്ടി വ്യക്തമാക്കി. ”വ്യാജ ചെക്കുകള്‍ ഉപയോഗിച്ച് എന്റെ അറിവോ സമ്മതമോ ഇല്ലാതെ അവര്‍ പല സാമ്പത്തിക ഇടപാടുകളും നടത്തി. എന്റെ വ്യാജ ഒപ്പിട്ട് വായ്പകള്‍ സൃഷ്ടിച്ചു, വ്യക്തിപരമായ കാര്യങ്ങള്‍ക്കും ഉപയോഗിച്ചു. കൂടാതെ, ഇവയെല്ലാം ഉപയോഗിച്ച് എന്റെ പേരില്‍ കമ്പനികളും ആരംഭിച്ചു. വ്യാജ പവര്‍ ഓഫ് അറ്റോര്‍ണി ഉണ്ടാക്കി ദുരുപയോഗം…

Read More

ശ്രീകുമാര്‍ മേനോന്റെ ചീട്ട് കീറുമെന്ന് ഉറപ്പായി ! രണ്ടാമൂഴത്തില്‍ നിന്ന് നിര്‍മാതാവ് ബി.ആര്‍ ഷെട്ടി പിന്മാറി; എംടിയുടെ തിരക്കഥ വാങ്ങാന്‍ ചരടുവലികളുമായി നിരവധി പേര്‍; മലയാള സിനിമയ്ക്ക് മഹാനഷ്ടം…

കോഴിക്കോട്: ശ്രീകുമാര്‍ മേനോന്‍ മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി എംടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ഒരുക്കാന്‍ ശ്രമിക്കുന്ന സിനിമയായ രണ്ടാമൂഴം നടക്കില്ലെന്ന് ഏകദേശം ഉറപ്പായി. നിര്‍മാതാവ് ബി.ആര്‍ ഷെട്ടി ചിത്രത്തില്‍ നിന്നു പിന്മാറിയതോടെയാണ് രണ്ടാമൂഴം സിനിമയാകുന്ന കാര്യത്തില്‍ ഒരു തീരുമാനമായത്. എം.ടി തിരക്കഥ തിരക്കഥ തിരിച്ചുചോദിച്ചതോടെയാണ് ഷെട്ടിയുടെ പിന്മാറ്റം എംടിയുടെ തിരക്കഥയില്ലാതെ തന്നെ മഹാഭാരതം നിര്‍മിക്കാനാണ് ഷെട്ടിയുടെ പദ്ധതി. രണ്ടാമൂഴം നോവലിനെ അടിസ്ഥാനമാക്കിയുള്ളതാകില്ല സിനിമയെന്നും ഷെട്ടി വ്യക്തമാക്കി. സംവിധായക സ്ഥാനത്ത് നിന്ന് ശ്രീകുമാര്‍ മേനോനെ നീക്കുമെന്ന സൂചനയും ബി.ആര്‍ ഷെട്ടി നല്‍കി. ഇതോടെ മോളിവുഡിന് നഷ്ടമാകുന്നത് 1000 കോടിയുടെ പ്രോജക്ടാണ്. പുതിയ സിനിമ മലയാളത്തില്‍ തന്നെയാണോ നിര്‍മിക്കുന്നതെന്നും തീര്‍ച്ചയില്ല. ബഹുഭാഷാ ചിത്രമായതിനാല്‍ ഹിന്ദിച്ചിത്രമെന്ന ഖ്യാതിയാകും അതിനുണ്ടാകുക. രാജ്യത്തെ വിവിധ ഇന്‍ഡസ്ട്രികളില്‍ നിന്നുള്ള സൂപ്പര്‍താരങ്ങളും സിനിമയ്ക്കു മുതല്‍ക്കൂട്ടാകും. മോഹന്‍ലാലിനെ പ്രധാന വേഷത്തില്‍ മലയാളത്തിന്റെ സ്വന്തം ചിത്രമാക്കി മാറ്റുന്ന തരത്തിലാണ് ശ്രീകുമാര്‍ മേനോന്‍…

Read More

എംടിയുടെ തിരക്കഥയില്ലെങ്കിലും മഹാഭാരതകഥ സിനിമയാകുമെന്ന് ബി.ആര്‍ ഷെട്ടി; എംടിയുമായി ഇക്കാര്യം സംസാരിച്ചിട്ടില്ലെന്നും വിവാദങ്ങള്‍ക്കില്ലെന്നും നിര്‍മാതാവ്…

രണ്ടാമൂഴം തിരക്കഥ തിരികെ വേണമെന്ന് ആവശ്യപ്പെട്ട് എം.ടി വാസുദേവന്‍ നായര്‍ കോടതിയെ സമീപിച്ചതോടെ രണ്ടാമൂഴം സിനിമയാകുന്ന കാര്യം അനശ്ചിതത്വത്തിലായി. എന്നാല്‍ മഹാഭാരതകഥ സിനിമയാക്കാന്‍ എംടിയുടെ തിരക്കഥ ആവശ്യമില്ലെന്നു പറഞ്ഞുകൊണ്ട് നിര്‍മാതാവും വ്യവസായിയുമായ ബി.ആര്‍.ഷെട്ടി ഇപ്പോള്‍ രംഗത്തു വന്നിരിക്കുകയാണ്. സിനിമയുമായി മുന്നോട്ട് പോകും. എം.ടി ഇക്കാര്യത്തില്‍ വിട്ടു വീഴ്ച ചെയ്യുമെന്നാണ് വിശ്വസിക്കുന്നത്. മഹാഭാരതകഥ ലോകത്തിന് മുന്നില്‍ സമര്‍പ്പിക്കുകയാണ് ലക്ഷ്യം. ഇംഗ്ലീഷില്‍ സിനിമ ഒരുക്കുന്നത് അതിനാണ്. രണ്ട് ഭാഗങ്ങളിലായായിരിക്കും സിനിമ പൂര്‍ത്തിയാക്കുകയെന്നും അദ്ദേഹം പറഞ്ഞു. എം.ടിയുമായി ഇക്കാര്യം താന്‍ സംസാരിച്ചിട്ടില്ലെന്നും വിവാദങ്ങള്‍ക്കില്ലെന്നും മംഗലാപുരം സ്വദേശിയായ ഷെട്ടി പറഞ്ഞു. കരാര്‍ പ്രകാരം പറഞ്ഞ സമയത്ത് സിനിമയുടെ ചിത്രീകരണം തുടങ്ങാഞ്ഞതിനെ തുടര്‍ന്നാണ് എം.ടി കോഴിക്കോട് മജിസ്ട്രേട്ട് കോടതിയെ സമീപിച്ചത്. ഇതേ തുടര്‍ന്ന് മധ്യസ്ഥനെ വയ്ക്കണമെന്ന് സംവിധായകന്‍ ശ്രീകുമാര്‍മേനോന്‍ ആവശ്യപ്പെട്ടു. എന്നാല്‍ കേസ് പരിഗണിക്കുന്നത് ഡിസംബര്‍ ഏഴിലേക്ക് കോടതി മാറ്റി. 2014 ഡിസംബറിലെ കരാര്‍…

Read More

അറ്റ്‌ലസ് രാമചന്ദ്രന് കൈത്താങ്ങുമായി ബി ആര്‍ ഷെട്ടി; ജ്യുവല്ലറി ഉടമയുടെ ജയില്‍മോചനം ഉറപ്പാക്കാനുള്ള ചര്‍ച്ചകള്‍ക്ക് പിന്നിലും യുഎഇ എക്‌സ്‌ചേഞ്ച് ഉടമ; ഷെട്ടിയുടെ ബന്ധങ്ങള്‍ രാമചന്ദ്രന് തുണയാകും

ദുബായില്‍ ജയിലില്‍ കഴിയുന്ന പ്രമുഖ മലയാളി വ്യവസായി അറ്റ്‌ലസ് രാമചന്ദ്രന്റെ മോചനത്തിന് കരുക്കള്‍ നീക്കുന്നത് പ്രമുഖ കര്‍ണാടക വ്യവസായി ബി.ആര്‍ ഷെട്ടി. ജയില്‍ മോചിതനായാല്‍ ബാങ്കുമായുള്ള കട ബാധ്യതകള്‍ തീര്‍ക്കാനാകുമെന്നാണ് രാമചന്ദ്രന്റെ വിശ്വാസം. മസ്‌കറ്റിലെ ആശുപത്രി വിറ്റ പണം കൈവശമുണ്ട്. അത് കടം വീട്ടാനുപയോഗിക്കാം. ബിആര്‍ ഷെട്ടിയാണ് ആശുപത്രി വാങ്ങിയത്. പുറത്ത് വരാനായാല്‍ ആ പണം കൊണ്ട് കടങ്ങള്‍ വീട്ടാനാകും. ഇക്കാര്യം യുഎഇ അധികൃതരെ ബോധ്യപ്പെടുത്താന്‍ ഷെട്ടിയും സഹായവുമായി രംഗത്തുണ്ട്. രാമചന്ദ്രന്റെ ഭാര്യമാത്രമാണ് ഇപ്പോള്‍ പുറത്തുള്ളത്. ഒരു മകളും ഭര്‍ത്താവും ജയിലിലാണ്. 22 ബാങ്കുകളാണ് അറ്റ്ലസ് രാമചന്ദ്രനെതിരെ കേസ് കൊടുത്തിരിക്കുന്നത്. ഇതില്‍ 19 ബാങ്കുകള്‍ സമവായത്തിന് തയ്യാറായിട്ടുണ്ട്. മൂന്ന് ബാങ്കുകളും കൂടി സമവായത്തിന് തയ്യാറാവാനുണ്ട്. രാമചന്ദ്രന്റെ അഭിഭാഷകര്‍ ഇവരുമായി ചര്‍ച്ച നടത്തുന്നുണ്ട്. മൂന്ന് ബാങ്കുകള്‍ കൂടി സമ്മതിച്ചാല്‍ അറ്റ്ലസ് രാമചന്ദ്രന് ഏതു നിമിഷവും പുറത്തുവരാനാകുമെന്ന് അദ്ദേഹത്തിന്റെ അടുത്ത…

Read More