തീവ്ര ഹിന്ദുത്വ സംഘടനയായ ബജറംഗസേന കോണ്‍ഗ്രസില്‍ ലയിച്ചു ! മധ്യപ്രദേശില്‍ ബി.ജെ.പിക്ക് കനത്ത തിരിച്ചടി

മധ്യപ്രദേശിലെ തീവ്രഹിന്ദുത്വ സംഘടനയായ ബജ്റംഗ സേന കോണ്‍ഗ്രസില്‍ ലയിച്ചു. വരുന്ന നവംബറില്‍ മധ്യപ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇത് ബിജെപിയ്ക്ക് വന്‍തിരിച്ചടിയായാണ് വിലയിരുത്തപ്പെടുന്നത്. തീവ്രഹിന്ദുത്വ ആശയങ്ങളില്‍ പ്രചോദിതരായ ഈ സംഘടന ആര്‍എസ്എസുമായും ബിജെപിയുമായും അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. ആര്‍എസ്എസിന്റെ അടുത്തയാളായ ബിജെപി നേതാവ് രഘുനന്ദന്‍ ശര്‍മയാണ് ബജറംഗ് സേനയുടെ കണ്‍വീനര്‍.ഇദ്ദേഹം തല്‍സ്ഥാനം രാജിവച്ച് കോണ്‍ഗ്രസില്‍ അംഗത്വമെടുത്തു. ഇനിമുതല്‍ കോണ്‍ഗ്രസിന്റെയും മധ്യപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ കമല്‍നാഥിന്റെയും ആശയങ്ങളെ ഏറ്റെടുക്കുകയാണെന്ന് ശര്‍മയുടെ സാന്നിധ്യത്തില്‍ ബജ്‌റങ് സേന ദേശീയ പ്രസിഡന്റ് രണ്‍വീര്‍ പടേറിയ പ്രഖ്യാപിച്ചു. കഴിഞ്ഞ മാസം പ്രമുഖ ബിജെപി നേതാവും മുന്‍ മന്ത്രിയുമായ ദീപക് ജോഷി ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. ഇദ്ദേഹമാണ് ലയനത്തിന് ചുക്കാന്‍ പിടിച്ചത്. മുന്‍ മുഖ്യമന്ത്രി കൈലാഷ് ജോഷിയുടെ മകനാണ് ബിജെപി വിട്ട ദീപക് ജോഷി. ഇത് പാര്‍ട്ടിക്ക് വലിയ തിരിച്ചടിയാണ് മധ്യപ്രദേശിലുണ്ടാക്കിയിരിക്കുന്നത്. അദ്ദേഹം വഴിയാണ്…

Read More