നിലവിലെ കടം 3000 കോടിയ്ക്കടുത്ത്; 3.03 കോടി ദിവസവും പലിശയടയ്ക്കുന്നു; കടം കയറി മുടിഞ്ഞപ്പോള്‍ ജീവനക്കാര്‍ക്ക് കൃത്യമായി ശമ്പളം നല്‍കാന്‍ കെഎസ്ആര്‍ടിസി കണ്ടെത്തിയ പുതിയ മാര്‍ഗം കൊള്ളാം…

തിരുവനന്തപുരം: കടത്തില്‍ മൂക്കോളം മുങ്ങിയ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ പുതിയ മാര്‍ഗം കണ്ടെത്തി. നാട്ടിലുള്ള സകലമാന ബാങ്കുകളില്‍ നിന്നെല്ലാം കടം എടുത്തു മതിയായപ്പോഴാണ് കെഎസ്ആര്‍ടിസി പുതിയ മാര്‍ഗം അന്വേഷിച്ചത്. ഇപ്പോഴുള്ള വരുമാനത്തില്‍ നിന്നു പ്രതിദിനം രണ്ടേകാല്‍ കോടി രൂപ മാറ്റി വച്ചും കളക്ഷന്‍ വരുമാനം കൂട്ടിയും ശമ്പളം നല്‍കാന്‍ കഴിയുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. അടുത്ത മാസത്തെ ശമ്പളം ഇങ്ങനെയാവും നല്‍കുക. നിലവിലെ കടക്കെണിയില്‍ നിന്നും രക്ഷപ്പെടാനും ജീവനക്കാര്‍ക്ക് കൃത്യമായി ശമ്പളം നല്‍കാനുമാണ് പുതിയ വഴി തേടുന്നത്. ഇപ്പോള്‍ ഓരോമാസവും വായ്പ എടുത്താണ് കോര്‍പറേഷന്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നത്. നിലവില്‍ 2950 കോടി രൂപയുടെ വായ്പയാണ് കെ.എസ്.ആര്‍.ടി.സിക്കുള്ളത്. അതിന്റെ പലിശ മാത്രം പ്രതിദിനം നീക്കി വയ്ക്കുന്നത് 3.03 കോടി രൂപയാണ്. കടക്കെണിയില്‍ നിന്നും കരകയറാനുള്ള വഴിതേടാനായി വകുപ്പ് മന്ത്രി തോമസ് ചാണ്ടി, ഗതാഗത സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍, കോര്‍പറേഷന്‍…

Read More