ഇനി വരാന്‍ പോകുന്നത് ജിയോ യുഗം ! 626 ലൈവ് ചാനലുകളുമായി ജിയോ ടിവി; ഡിടിഎച്ചുകാര്‍ക്ക് വന്‍ഭീഷണിയാവുന്ന അംബാനിയുടെ നീക്കമിങ്ങനെ…

രാജ്യത്തെ പ്രമുഖ ടെലികോം സേവനദാതാക്കളായ ജിയോ ഓരോ ദിവസം കഴിയുമ്പോഴും മറ്റു കമ്പനികള്‍ക്ക് ഭീഷണിയുയര്‍ത്തുകയാണ്. ജിയോ ദിനംപ്രതി അവതരിപ്പിക്കുന്ന പുതിയ ടെക്‌നോളജിയോടും ഇന്റര്‍നെറ്റ്,കോള്‍ പ്ലാനുകളോടും പിടിച്ചു നില്‍ക്കാന്‍ മറ്റുള്ളവര്‍ പെടാപ്പാടുപെടുകയാണ് ഇപ്പോള്‍. ഇതിനോടകം നിരവധി ആപ്പുകളും ജിയോ രംഗത്തിറക്കിയിട്ടുണ്ട്.ജിയോ മ്യൂസിക്, ജിയോ മണി, ജിയോ ടിവി എന്നിവയാണ് അതില്‍ പ്രധാനപ്പെട്ടവ. ഇതില്‍ ഏറ്റവുമധികം ജനപ്രീതി നേടിയ ആപ്പ് ജിയോ ടിവിയാണ്. കേബിളും ഡിടിഎച്ച് സംവിധാനമൊന്നും വേണ്ടാതെ എപ്പോഴും എവിടെ നിന്നും ഉപയോഗിക്കാന്‍ സാധിക്കുന്ന ആപ്പാണ് ജിയോ ടിവി. ജിയോ ടിവി വഴി ലഭിക്കുന്ന ചാനലുകളുടെ എണ്ണവും പ്രോഗ്രാമുകളും ഓരോ ദിവസവും കൂടുന്നുമുണ്ട്. ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം ജിയോ ടിവി വഴി ലഭിക്കുന്ന ലൈവ് ചാനലുകളുടെ എണ്ണം 626 ല്‍ എത്തിയിരിക്കുന്നു. ഇന്ത്യയില്‍ ഒരു ആപ് വഴി ഏറ്റവും കൂടുതല്‍ ലൈവ് ചാനലുകള്‍ നല്‍കുന്നതും ജിയോടിവിയാണ്. വോഡഫോണ്‍…

Read More