സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിയ്‌ക്കെതിരായ ലൈംഗികപീഡനക്കേസ് ഒത്തു തീര്‍പ്പാക്കാന്‍ കോടിയേരിയുടെ ഭാര്യ വിനോദിനി യുവതിയുമായി കൂടിക്കാഴ്ച നടത്തിയതെന്ന് വിവരം. മുംബൈയിലെത്തി ഇവര്‍ പരാതിക്കാരിയെ കാണുകയായിരുന്നു. കൂടാതെ പരാതിയെക്കുറിച്ച് കോടിയേരി ബാലകൃഷ്ണനെ അറിയിച്ചിരുന്നതായി യുവതിയുടെ ബന്ധുക്കള്‍ വ്യക്തമാക്കി. ബിനോയിയുടെ അമ്മ വിനോദിനി ബാലകൃഷ്ണന്‍ മുംബൈയിലെത്തി ഒത്തു തീര്‍പ്പിന് ശ്രമിച്ചിരുന്നുവെന്നും ബിനോയിയും അമ്മയ്‌ക്കൊപ്പമുണ്ടായിരുന്നുവെന്നും യുവതി പറഞ്ഞു. 2018 ഡിസംബറില്‍ യുവതി വക്കീല്‍ നോട്ടീസയച്ചിതിന് പിന്നാലെയാണ് വിനോദിനി ബാലകൃഷ്ണന്‍ മുംബൈയിലെത്തിയത്. പണം കിട്ടാതെ ഒത്തുതീര്‍പ്പിനില്ലെന്ന് യുവതി പറഞ്ഞതിനെത്തുടര്‍ന്ന് മറ്റ് കുടുംബാംഗങ്ങളുമായും സംസാരിച്ചുവെന്നും കുടുംബം വ്യക്തമാക്കി. വിവാഹ വാദ്ഗാദനം നല്‍കി ബിനോയ് ലൈംഗികമായി ഉപയോഗിക്കുകയും വഞ്ചിച്ചതും ഭീഷണിപ്പെടുത്തുന്നതും അടക്കമുള്ള കാര്യങ്ങളില്‍ നീതി തേടി പലതവണ കോടിയേരിയെ കണ്ടിരുന്നു. സുഹൃത്തുക്കളെ കൊണ്ടും സംസാരിപ്പിച്ചു. എന്നിട്ടും സഹായമൊന്നും കിട്ടിയില്ലെന്നും യുവതിയുടെ കുടുംബം ആരോപിക്കുന്നു. എന്നാല്‍ നിങ്ങള്‍ എന്തു വേണമെങ്കിലും ആയിക്കോളു…
Read More