ഇനിയും ഹാജരായില്ലെങ്കില്‍ വിനോദിനിയും എസ്ആര്‍കെയും ശരിക്കും ആപ്പിലാകും ! ഇരുവരെയും അറസ്റ്റ് ചെയ്യാനുള്ള വാറന്റിനായി കോടതിയെ സമീപിക്കാനൊരുങ്ങി കസ്റ്റംസ്…

സ്വര്‍ണക്കടത്ത് കേസില്‍ നിര്‍ണായക നീക്കങ്ങളുമായി കസ്റ്റംസ്. കേസില്‍ ഇനിയും ഹാജരായില്ലെങ്കില്‍ കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിക്കും സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനുമെതിരേ അറസ്റ്റ് വാറന്റിന് കസ്റ്റംസ് കോടതിയെ സമീപിക്കും. മൂന്നു വട്ടമാണ് വിനോദിനിക്ക് നോട്ടീസ് നല്‍കിയത്. ശ്രീരാമകൃഷ്ണനോട് ഏപ്രില്‍ 8ന് ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ബോധപൂര്‍വം അന്വേഷണ ഏജന്‍സിയോട് സഹകരിക്കാതിരുന്നാല്‍ അറസ്റ്റ് ചെയ്യാന്‍ കസ്റ്റംസ് ഉള്‍പ്പെടെയുള്ള കേന്ദ്ര ഏജന്‍സികള്‍ക്ക് അധികാരമുണ്ട്. കേസില്‍ പ്രതികള്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. രണ്ടു തവണ അസൗകര്യം അറിയിച്ചു. മാര്‍ച്ച് 23ന് ഹാജരാകാനുള്ള മൂന്നാം നോട്ടീസിലും ഹാജരായിട്ടില്ല. ഈ സാഹചര്യത്തില്‍ കസ്റ്റംസ് കോടതിയെ സമീപിച്ച് വാറന്റ് വാങ്ങി അറസ്റ്റ് ചെയ്യും. വരുന്ന നാലു ദിവസങ്ങളില്‍ കോടതി അവധിയാണ്. അതിനു ശേഷമാകും വാറന്റിനുള്ള ശ്രമം. ശ്രീരാമകൃഷ്ണന്‍, ഡോളര്‍ കടത്തിലെ പ്രതിയെന്നാണ് സംശയം. പ്രതികളായ സ്വപ്ന സുരേഷ്, സരിത് പി.എസ് എന്നിവരുടെ മൊഴികളില്‍ സ്പീക്കറുടെ…

Read More

കോടിയേരിയുടെ ഭാര്യ വിനോദിനി മുംബൈയിലെത്തി യുവതിയുമായി കൂടിക്കാഴ്ച നടത്തി ! പീഡനക്കേസ് ഒത്തുതീര്‍പ്പിലാക്കാന്‍ ശ്രമം നടന്നെന്ന് സൂചന; പുറത്തു വരുന്ന പുതിയ വിവരങ്ങള്‍ ഇങ്ങനെ…

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിയ്‌ക്കെതിരായ ലൈംഗികപീഡനക്കേസ് ഒത്തു തീര്‍പ്പാക്കാന്‍ കോടിയേരിയുടെ ഭാര്യ വിനോദിനി യുവതിയുമായി കൂടിക്കാഴ്ച നടത്തിയതെന്ന് വിവരം. മുംബൈയിലെത്തി ഇവര്‍ പരാതിക്കാരിയെ കാണുകയായിരുന്നു. കൂടാതെ പരാതിയെക്കുറിച്ച് കോടിയേരി ബാലകൃഷ്ണനെ അറിയിച്ചിരുന്നതായി യുവതിയുടെ ബന്ധുക്കള്‍ വ്യക്തമാക്കി. ബിനോയിയുടെ അമ്മ വിനോദിനി ബാലകൃഷ്ണന്‍ മുംബൈയിലെത്തി ഒത്തു തീര്‍പ്പിന് ശ്രമിച്ചിരുന്നുവെന്നും ബിനോയിയും അമ്മയ്‌ക്കൊപ്പമുണ്ടായിരുന്നുവെന്നും യുവതി പറഞ്ഞു. 2018 ഡിസംബറില്‍ യുവതി വക്കീല്‍ നോട്ടീസയച്ചിതിന് പിന്നാലെയാണ് വിനോദിനി ബാലകൃഷ്ണന്‍ മുംബൈയിലെത്തിയത്. പണം കിട്ടാതെ ഒത്തുതീര്‍പ്പിനില്ലെന്ന് യുവതി പറഞ്ഞതിനെത്തുടര്‍ന്ന് മറ്റ് കുടുംബാംഗങ്ങളുമായും സംസാരിച്ചുവെന്നും കുടുംബം വ്യക്തമാക്കി. വിവാഹ വാദ്ഗാദനം നല്‍കി ബിനോയ് ലൈംഗികമായി ഉപയോഗിക്കുകയും വഞ്ചിച്ചതും ഭീഷണിപ്പെടുത്തുന്നതും അടക്കമുള്ള കാര്യങ്ങളില്‍ നീതി തേടി പലതവണ കോടിയേരിയെ കണ്ടിരുന്നു. സുഹൃത്തുക്കളെ കൊണ്ടും സംസാരിപ്പിച്ചു. എന്നിട്ടും സഹായമൊന്നും കിട്ടിയില്ലെന്നും യുവതിയുടെ കുടുംബം ആരോപിക്കുന്നു. എന്നാല്‍ നിങ്ങള്‍ എന്തു വേണമെങ്കിലും ആയിക്കോളു…

Read More