യോഗി ആദിത്യനാഥ് രണ്ടും കല്പിച്ച് തന്നെ, പൂവാലന്മാര്‍ക്ക് പിന്നാലെ പരീക്ഷത്തട്ടിപ്പുകാരെ പിടികൂടി യുപി സര്‍ക്കാര്‍, ജാതിനോക്കി അറവുശാലകള്‍ അടപ്പിക്കില്ലെന്ന് മന്ത്രി

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രണ്ടും കല്പിച്ചാണെന്ന് തോന്നുന്നു. പൂവാലന്മാരെ നിലയ്ക്കുനിര്‍ത്താന്‍ ആന്റി റോമിയോ സംഘങ്ങളെ നിയോഗിച്ച യോഗി ഇത്തവണ വാളെടുക്കുന്നത് സംസ്ഥാനത്തെ പരീക്ഷത്തട്ടിപ്പുകാരെയാണ്. പരീക്ഷയില്‍ തട്ടിപ്പു നടത്താന്‍ ശ്രമിച്ച നിരവധി അധ്യാപകരും, പരീക്ഷാസെന്ററുകളും, വിദ്യാര്‍ഥികളും വെള്ളിയാഴ്ച്ച രാവിലെ വരെ പിടിയിലായിട്ടുണ്ട്. പരീക്ഷത്തട്ടിപ്പിന് പേരുകേട്ട സംസ്ഥാനങ്ങളാണിലൊന്നായിരുന്നു യുപി. ബിഹാറിലെയും യുപിയിലെയും കോപ്പിയടി ചിത്രങ്ങള്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ വരെ വന്‍ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചിരുന്നു. ഇതുവരെ 111 സെന്റര്‍ ഡയറക്ടര്‍മാര്‍, 178 ഇന്‍വിജിലേറ്റര്‍മാര്‍, 70 വിദ്യാര്‍ഥികള്‍ എന്നിവര്‍ക്കെതിരേ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. 57 ഓളം പരീക്ഷാ സെന്ററുകളെ പരീക്ഷ നടത്തുന്നതില്‍ നിന്നും വില്ക്കി. യോഗി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിനു മൂന്നു ദിവസം മുമ്പാണ് യുപിയില്‍ പരീക്ഷകള്‍ തുടങ്ങിയിരുന്നത്. അതിനിടെ സംസ്ഥാനത്തെ എല്ലാ അംഗീകൃത അറവുശാലകളും തുറന്നു പ്രവര്‍ത്തിക്കാന്‍ തീരുമാനമായി. മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണ് സമരം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്.…

Read More

പശുക്കളെ കൊല്ലുന്നവര്‍ക്ക് വധശിക്ഷ നല്‍കണം! പ്രത്യേക പശു സംരക്ഷണ കേന്ദ്രം രൂപീകരിക്കണം; ബിജെപി എംപി അവതരിപ്പിച്ച ബില്‍ വിവാദമാവുന്നു

പശുക്കളെ കൊല്ലുന്നവര്‍ക്ക് വധശിക്ഷ നല്‍കണമെന്ന് ബിജെപി എംപി സുബ്രഹ്മണ്യന്‍ സ്വാമി. ഗോക്കളെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭയില്‍ അവതരിപ്പിച്ച ഗോ സംരക്ഷണ ബില്ലിലാണ് അദ്ദേഹം ഇകാര്യം ആവശ്യപ്പെട്ടത്. ഗോ സംരക്ഷണ ബില്‍ 2017 എന്ന പേരിലാണ് ബില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഗോ സംരക്ഷണ ബില്‍ 2017ല്‍ പശുക്കളുടെ സംരക്ഷണത്തിനായി പ്രത്യേക സംവിധാനം രൂപീകരിക്കണം, ഭരണഘടന ആര്‍ട്ടിക്കിള്‍ 37, 48ന്റെ പരിരക്ഷ ഉറപ്പാക്കണം, പശുക്കളെ കൊന്നാല്‍ വധശിക്ഷ നല്‍കണം തുടങ്ങിയ ആവശ്യങ്ങള്‍ സ്വാമി സഭയില്‍ ഉന്നയിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ പ്രത്യേക പശു സംരക്ഷണ വിഭാഗം രൂപീകരിക്കണം. അനിമല്‍ ഹസ്ബന്ററി സെക്രട്ടറിക്ക് ഇതിന്റെ ചുമതല നല്‍കണം. പശുക്കളെ ഏതെങ്കിലും വിധത്തില്‍ ഉപദ്രവിക്കുന്നവര്‍ക്ക് ശിക്ഷ വിധിക്കാനുള്ള പ്രത്യേക അനുവാദവും ഇവര്‍ക്ക് നല്‍കണം.ഇതുമായി ബന്ധപ്പെട്ട കേസുകളില്‍ ശിക്ഷ വിധിക്കുന്നതിനുള്ള പ്രത്യേക അനുവാദം സമിതിക്ക് നല്‍കണമെന്നും പശുസംരക്ഷണവും അഅതിന്റെ ഗുണഫലങ്ങളും ആവശ്യകതയും പ്രചരിപ്പിക്കുന്ന തരത്തിലുള്ള…

Read More