യു​വ​തി​യെ വീ​ട്ടി​ല്‍ നി​ന്ന് ഇ​റ​ക്കി​വി​ട്ട് ഭ​ര്‍​ത്താ​വി​ന്റെ കു​ടും​ബം ! ബു​ള്‍​ഡോ​സ​റു​മാ​യി പോ​ലീ​സ് രം​ഗ​ത്ത്;​വീ​ഡി​യോ…

യു​പി​യി​ല്‍ വീ​ണ്ടും പോ​ലീ​സി​ന്റെ ബു​ള്‍​ഡോ​സ​ര്‍ പ്ര​യോ​ഗം ഭ​ര്‍​ത്താ​വി​ന്റെ വീ​ട്ടി​ല്‍ നി​ന്ന ഇ​റ​ക്കി​വി​ട്ട യു​വ​തി​യ്ക്ക് വീ​ട്ടി​ല്‍ പ്ര​വേ​ശി​ക്കാ​ന്‍ സം​ര​ക്ഷ​ണം ഒ​രു​ക്ക​ണ​മെ​ന്ന അ​ല​ഹ​ബാ​ദ് ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശ​ത്തെ തു​ട​ര്‍​ന്നാ​ണ് ബു​ള്‍​ഡോ​സ​റു​മാ​യി ബി​ജ്‌​നോ​ര്‍ പോ​ലീ​സ് എ​ത്തി​യ​ത്. ബി​ജ്‌​നോ​ര്‍ സ്വ​ദേ​ശി​യാ​യ നൂ​ത​ന്‍ മാ​ലി​കി​ന് സു​ര​ക്ഷ ഒ​രു​ക്കാ​നാ​ണ് അ​ല​ഹ​ബാ​ദ് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ട​ത്. യു​വ​തി​യു​ടെ ഭ​ര്‍​ത്താ​വാ​യ റോ​ബി​ന്റെ വീ​ടി​ന് മു​ന്നി​ല്‍ ബു​ള്‍​ഡോ​സ​റു​മാ​യി നി​ല്‍​ക്കു​ന്ന യു​പി പോ​ലീ​സി​ന്റെ ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തു​വ​ന്നു. ‘വാ​തി​ല്‍ തു​റ​ക്ക​ണം. ഇ​ത് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വാ​ണ്’ എ​ന്ന് കോ​ട​തി ഉ​ത്ത​ര​വ് ഉ​യ​ര്‍​ത്തി​ക്കാ​ട്ടി പോ​ലീ​സ് വീ​ട്ടു​കാ​രോ​ട് ആ​വ​ശ്യ​പ്പെ​ടു​ന്ന​ത് വീ​ഡി​യോ​യി​ല്‍ കാ​ണാം. യു​വ​തി​യെ വീ​ട്ടി​ല്‍ പ്ര​വേ​ശി​ക്കാ​ന്‍ സ​ഹാ​യി​ച്ചെ​ന്നും നി​ല​​വി​ല്‍ പ്ര​ശ്‌​ന​മൊ​ന്നും ഇ​ല്ലെ​ന്നും സി​റ്റി പോ​ലീ​സ് സൂ​പ്ര​ണ്ട് പ്ര​വീ​ണ്‍ ര​ഞ്ജ​ന്‍ സി​ങ് പ​റ​ഞ്ഞു. ക​ഴി​ഞ്ഞ​ദി​വ​സം ഒ​രു മ​ണി​ക്കൂ​റോ​ളം കാ​ത്തു​നി​ന്നി​ട്ടും ഭ​ര്‍​തൃ​വീ​ട്ടു​കാ​ര്‍ വാ​തി​ല്‍ തു​റ​ന്നി​ല്ല. അ​തി​നാ​ലാ​ണ് ഇ​ന്ന് ബു​ള്‍​ഡോ​സ​റു​മാ​യി പോ​ലീ​സ് എ​ത്തി​യ​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. 2017ല്‍ ​വി​വാ​ഹി​ത​യാ​യ യു​വ​തി​യെ, അ​ഞ്ചു​ല​ക്ഷം രൂ​പ​യും ബൊ​ലേ​റോ…

Read More

ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ സ​മൂ​ഹ​വി​വാ​ഹ​ത്തി​ലൂ​ടെ ഒ​രു​മി​ച്ച​ത് 12,000 ദ​മ്പ​തി​ക​ള്‍ ! മു​ഴു​വ​ന്‍ ചെ​ല​വും സ​ര്‍​ക്കാ​രി​ന്റെ വ​ക…

ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം​ന​ട​ന്ന സ​മൂ​ഹ വി​വാ​ഹ​ത്തി​ല്‍ ഒ​ന്നാ​യ​ത് 12,000 ദ​മ്പ​തി​ക​ള്‍. മു​ഖ്യ​മ​ന്ത്രി​യു​ടെ ‘സാ​മൂ​ഹി​ക് വി​വാ​ഹ് സ്‌​കീ​മി​ന്’ കീ​ഴി​ല്‍ സം​സ്ഥാ​ന​ത്തു​ട​നീ​ള​മു​ള്ള 60 ജി​ല്ല​ക​ളി​ല്‍ നി​ന്നു​ള്ള​വ​രു​ടെ വി​വാ​ഹ സ്വ​പ്ന​ങ്ങ​ളാ​ണ് ഇ​ന്ന​ലെ സ​ഫ​ലീ​ക​രി​ച്ച​ത്. ദ​രി​ദ്ര കു​ടും​ബ​ങ്ങ​ളി​ലെ ആ​ളു​ക​ളു​ടെ വി​വാ​ഹം ന​ട​ത്താ​ന്‍ സ​ഹാ​യി​ക്കു​ക​യാ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം.വി​വാ​ഹ ച​ട​ങ്ങി​ന്റെ മു​ഴു​വ​ന്‍ ചെ​ല​വും സ​ര്‍​ക്കാ​ര്‍ വ​ഹി​ക്കും. വ​ര​ന്മാ​രു​ടെ കു​ടും​ബ​ങ്ങ​ളെ മ​ന്ത്രി​മാ​രും സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​ണ് വേ​ദി​യി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്യു​ക. ല​ഖ്‌​നൗ​വി​ല്‍, മോ​ഹ​ന്‍ റോ​ഡി​ല്‍ ന​ട​ന്ന പ​രി​പാ​ടി​യി​ല്‍ ദ​മ്പ​തി​ക​ളെ അ​നു​ഗ്ര​ഹി​ക്കാ​ന്‍ സാ​മൂ​ഹ്യ​ക്ഷേ​മ മ​ന്ത്രി അ​സിം അ​രു​ണ്‍ പ​ങ്കെ​ടു​ത്ത​താ​യി വ​ക്താ​വ് പ​റ​ഞ്ഞു. 2017ലാ​ണ് പ​ദ്ധ​തി ആ​രം​ഭി​ച്ച​ത്. ഈ ​ച​ട​ങ്ങു​ക​ളി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ താ​ല്‍​പ്പ​ര്യ​മു​ള്ള​വ​ര്‍ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷ​ക​ള്‍ സ​മ​ര്‍​പ്പി​ക്ക​ണം. ജൂ​ണ്‍ 17 ന് ​മ​റ്റൊ​രു സ​മൂ​ഹ വി​വാ​ഹം കൂ​ടെ പ്ലാ​ന്‍ ചെ​യ്തി​ട്ടു​ണ്ട്. അ​ന്ന് 6,000-7,000 ദ​മ്പ​തി​ക​ള്‍ വി​വാ​ഹി​ത​രാ​കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി സാ​മൂ​ഹ്യ​ക്ഷേ​മ മ​ന്ത്രി അ​സിം അ​രു​ണ്‍ പ​റ​ഞ്ഞു. സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ല്‍ ഈ ​പ​ദ്ധ​തി​യ്ക്ക് വ​ന്‍…

Read More

തോ​ക്കു​മാ​യി സ്‌​കൂ​ള്‍ അ​ധ്യാ​പി​ക അ​റ​സ്റ്റി​ല്‍ ! പോ​ലീ​സ് യു​വ​തി​യെ പി​ടി​കൂ​ടി​യ​ത് ര​ഹ​സ്യ​വി​വ​ര​ത്തെ​ത്തു​ട​ര്‍​ന്ന്…

നാ​ട​ന്‍ തോ​ക്കു​മാ​യി അ​ധ്യാ​പി​ക അ​റ​സ്റ്റി​ല്‍.​ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ മെ​യി​ന്‍​പു​രി​യി​യി​ലാ​ണ് സം​ഭ​വം. ഫി​റോ​സാ​ബാ​ദി​ലെ സ്‌​കൂ​ളി​ല്‍ അ​ധ്യാ​പി​ക​യാ​യ ക​രി​ഷ്മ സി​ങ് യാ​ദ​വി​നെ​യാ​ണ് തോ​ക്കു​മാ​യി പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ഒ​രു സ്ത്രീ ​ന​ഗ​ര​ത്തി​ല്‍ തോ​ക്കു​മാ​യി സ​ഞ്ച​രി​ക്കു​ന്നു​ണ്ടെ​ന്ന് പോ​ലീ​സി​ന് ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ചി​രു​ന്നു. ഇ​തേ​ത്തു​ട​ര്‍​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ യു​വ​തി​യെ പി​ന്തു​ട​ര്‍​ന്ന് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. പോ​ലീ​സ് ന​ട​ത്തി​യ ദേ​ഹ​പ​രി​ശോ​ധ​ന​യി​ലാ​ണ് യു​വ​തി​യു​ടെ പാ​ന്റ്സി​ന്റെ പോ​ക്ക​റ്റി​ല്‍​നി​ന്ന് തോ​ക്ക് ക​ണ്ടെ​ടു​ത്ത​ത്. സം​ഭ​വ​ത്തി​ല്‍ വി​വി​ധ വ​കു​പ്പു​ക​ള്‍ പ്ര​കാ​രം യു​വ​തി​ക്കെ​തി​രേ കേ​സെ​ടു​ത്ത​താ​യും ഇ​വ​രു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​താ​യും പോ​ലീ​സ് അ​റി​യി​ച്ചു. ഫി​റോ​സാ​ബാ​ദി​ല്‍ അ​ധ്യാ​പി​ക​യാ​യ ക​രി​ഷ്മ ചി​ല ജോ​ലി​ക​ള്‍​ക്കാ​യാ​ണ് മെ​യി​ന്‍​പു​രി​യി​ല്‍ വ​ന്ന​തെ​ന്നാ​ണ് മൊ​ഴി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. എ​ന്തി​നാ​ണ് യു​വ​തി തോ​ക്ക് കൈ​വ​ശം വെ​ച്ച​ത് എ​ന്ന​ത​ട​ക്കം അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണെ​ന്നും ഇ​വ​രെ വി​ശ​ദ​മാ​യി ചോ​ദ്യം​ചെ​യ്തു​വ​രി​ക​യാ​ണെ​ന്നും മെ​യി​ന്‍​പു​രി എ​സ്.​പി. അ​ജ​യ്കു​മാ​ര്‍ പ​റ​ഞ്ഞു. യ ​യു​വ​തി​യെ പോ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്ന​തി​ന്റെ​യും തോ​ക്ക് ക​ണ്ടെ​ടു​ക്കു​ന്ന​തി​ന്റെ​യും വീ​ഡി​യോ സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളി​ലും പ്ര​ച​രി​ക്കു​ന്നു​ണ്ട്.

Read More

പഞ്ചാബില്‍ ആംആദ്മി സെഞ്ച്വറിയിലേക്ക് ! യുപിയിയില്‍ മുന്നൂറിലേക്ക് ബിജെപി; ഉത്തരാഖണ്ഡിലും ഗോവയിലും ബിജെപി മുന്നേറ്റം;മണിപ്പൂരില്‍ ഇഞ്ചോടിഞ്ച്

ദേ​ശീ​യ രാ​ഷ്ട്രീ​യ​ത്തി​ല്‍ മാ​റ്റ​ത്തി​ന്റെ സൂ​ച​ന​യു​മാ​യി പ​ഞ്ചാ​ബ് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ആം​ആ​ദ്മി​യു​ടെ കു​തി​പ്പ്. ആ​കെ​യു​ള്ള 117 സീ​റ്റു​ക​ളി​ലും ഫ​ല​സൂ​ച​ന​ക​ള്‍ അ​റി​വാ​കു​മ്പോ​ള്‍ 93 സീ​റ്റു​ക​ളി​ലാ​ണ് ആം​ആ​ദ്മി മു​ന്നേ​റു​ന്ന​ത്. കോ​ണ്‍​ഗ്ര​സ് വെ​റും 18 സീ​റ്റു​ക​ളി​ലേ​ക്ക് താ​ഴ്ന്നി​രി​ക്കു​ക​യാ​ണ്. പ​ഞ്ചാ​ബി​ല്‍ കേ​വ​ല ഭൂ​രി​പ​ക്ഷ​ത്തി​ന് 59 സീ​റ്റു​ക​ളാ​ണ് വേ​ണ്ട​ത്. ഫ​ല​സൂ​ച​ന​ക​ള്‍ അ​റി​വാ​യ ആ​ദ്യ ഘ​ട്ടം മു​ത​ല്‍ കോ​ണ്‍​ഗ്ര​സി​നെ പി​ന്നി​ലാ​ക്കി ശ്ര​ദ്ധേ​യ​മാ​യ ലീ​ഡോ​ടെ​യാ​ണ് എ​എ​പി മു​ന്നേ​റ്റം. കോ​ണ്‍​ഗ്ര​സി​ന്റെ മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ര്‍​ഥി ച​ര​ണ്‍​ജി​ത് സി​ങ് ഛന്നി ​ര​ണ്ടു മ​ണ്ഡ​ല​ത്തി​ലും പി​ന്നി​ലാ​ണ്. കോ​ണ്‍​ഗ്ര​സു​മാ​യി പി​ണ​ങ്ങി ബി​ജെ​പി പാ​ള​യ​ത്തി​ല്‍ ചേ​ക്കേ​റി​യ അ​മ​രീ​ന്ദ​ര്‍ സി​ങ് പ​ട്യാ​ല​യി​ല്‍ മൂ​ന്നാം സ്ഥാ​ന​ത്തേ​ക്ക് പി​ന്ത​ള്ള​പ്പെ​ട്ടു. കോ​ണ്‍​ഗ്ര​സ് നേ​താ​വ് ന​വ്‌​ജ്യോ​ത് സി​ങ് സി​ദ്ധു​വും മൂ​ന്നാം​സ്ഥാ​ന​ത്തേ​ക്ക് പി​ന്ത​ള്ള​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. ആം​ആ​ദ്മി​യു​ടെ മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ര്‍​ഥി ഭ​ഗ​വ​ന്ത് മാ​ന്‍ ലീ​ഡ് ചെ​യ്യു​ക​യാ​ണ്. ഡ​ല്‍​ഹി​ക്കു പു​റ​ത്ത് ആ​ദ്യ​മാ​യി ഒ​രു സം​സ്ഥാ​ന​ത്ത് ആം​ആ​ദ്മി പാ​ര്‍​ട്ടി അ​ധി​കാ​രം പി​ടി​ക്കു​മോ എ​ന്ന ആ​കാം​ക്ഷ​യി​ലാ​ണ് ദേ​ശീ​യ രാ​ഷ്ട്രീ​യം. ഇ​വി​ടെ എ​ക്‌​സി​റ്റ് പോ​ളു​ക​ളെ​ല്ലാം…

Read More

കൊട്ടാരക്കരയില്‍ പുതപ്പു കച്ചവടത്തിനെത്തി ഗര്‍ഭിണിയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു ! ഉത്തര്‍പ്രദേശ് സ്വദേശിയ്ക്ക് കഠിന ശിക്ഷ വിധിച്ച് കോടതി

കൊട്ടാരക്കരയില്‍ ഗര്‍ഭിണിയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രതിക്ക് 13 വര്‍ഷം കഠിനതടവും 45,000 രൂപ പിഴയും ശിക്ഷയായി വിധിച്ച് കോടതി. ഉത്തര്‍പ്രദേശ് സ്വദേശി നൂര്‍ മുഹമ്മദി(28)നെയാണ് കൊട്ടാരക്കര അസി. സെഷന്‍സ് ജഡ്ജ് വി സന്ദീപ്കൃഷ്ണ കഠിനമായ ശിക്ഷയ്ക്ക് വിധിച്ചത്. പുതപ്പു കച്ചവടത്തിനെത്തിയ പ്രതി യുവതിയെ കയറിപ്പിടിക്കുകയായിരുന്നു. 2019 ഏപ്രില്‍ 13ന് രാവിലെ പത്തോടെയായിരുന്നു സംഭവം. ഉത്തരേന്ത്യക്കാരായ രണ്ടുപേരാണ് പുതപ്പുമായെത്തിയത്. യുവതി മാത്രമാണ് ഈ സമയത്ത് വീട്ടിലുണ്ടായിരുന്നത്. ഭര്‍ത്താവിനെ ഫോണില്‍ വിളിച്ചു ചോദിച്ചശേഷം ഇവര്‍ പുതപ്പ് വേണ്ടെന്ന് കച്ചവടക്കാരോട് പറഞ്ഞു. വാതില്‍ ചാരി യുവതി അകത്തേക്കു പോകുന്നതിനിടെ, വീട്ടിനുള്ളില്‍ കയറിയ നൂര്‍ മുഹമ്മദ് ഇവരുടെ വായ പൊത്തുകയും ബലാത്സംഗത്തിനു ശ്രമിക്കുകയും ചെയ്തെന്നായിരുന്നു കേസ്. കുതറി പുറത്തേക്കോടി യുവതി രക്ഷപ്പെട്ടു. ബഹളവും നിലവിളിയും കേട്ട് പരിസരവാസികള്‍ എത്തിയപ്പോഴേക്കും നൂര്‍ മുഹമ്മദ് കടന്നുകളഞ്ഞു. നാട്ടുകാരും പൊലീസും നടത്തിയ തിരച്ചിലില്‍ രണ്ടുമണിക്കൂറിനുശേഷം വെട്ടിക്കവല…

Read More

ദസ്സേരി,ലാംഗ്ര,ചൗന്‍സ,രാംകേല,അമ്രപാലി… ഒറ്റ മാവില്‍ കായ്ക്കുന്നത് 121 ഇനം മാമ്പഴം…

ഒറ്റ മാവില്‍ 121 ഇനത്തിലുള്ള മാമ്പഴം കായ്ക്കുന്നതിനെ അദ്ഭുതം എന്നല്ലാതെ എന്തു വിളിക്കണം. ഉത്തര്‍പ്രദേശിലെ സഹാരന്‍പുരിലാണ് വിവിധയിനം മാങ്ങകളുണ്ടാകുന്ന ഈ മാവുള്ളത്. പുതിയതരത്തിലും സ്വാദിലുമുള്ള മാമ്പഴങ്ങള്‍ ഉത്പാദിപ്പിക്കാനുള്ള ഗവേഷകരുടെ ശ്രമങ്ങളാണ് പതിനഞ്ച് കൊല്ലത്തോളം പ്രായമുള്ള ഈ മാവിനെ ഒരു മാന്തോട്ടമാക്കിത്തീര്‍ത്തത്. മാമ്പഴങ്ങളുടെ പേരില്‍ നേരത്തേ തന്നെ പേരുകേട്ട സ്ഥലമാണ് സഹാരന്‍പുര്‍. അഞ്ച് കൊല്ലം മുമ്പാണ് പുതിയയിനം മാങ്ങകള്‍ ഉത്പാദിപ്പിക്കാനുള്ള പരിശ്രമങ്ങള്‍ ഗവേഷകര്‍ ജില്ലയിലെ കമ്പനി ബാഗ് പ്രദേശത്ത് ആരംഭിച്ചതെന്ന് സഹാരന്‍പുര്‍ ഹോര്‍ട്ടികള്‍ച്ചര്‍ ആന്‍ഡ് ട്രെയിനിങ് സെന്ററിന്റെ ജോയിന്റ് ഡയറക്ടര്‍ ഭാനു പ്രകാശ് റാം പറഞ്ഞു. ജില്ലയിലുടനീളം മാംഗോ ഹോര്‍ട്ടികള്‍ച്ചര്‍ നടത്തിവരുന്നുണ്ട്. അതു കൊണ്ട് തന്നെ പുതിയ ഇനങ്ങളും ഇവിടെ വികസിപ്പിച്ചെടുക്കുന്നുണ്ടെന്ന് ഭാനു പ്രകാശ് റാം കൂട്ടിച്ചേര്‍ത്തു. അഞ്ച് വര്‍ഷം മുമ്പ് അന്നത്തെ ജോയിന്റ് ഡയറക്ടറായിരുന്ന രാജേഷ് പ്രസാദാണ് 121 തരത്തിലുള്ള മാവിന്‍ശാഖകള്‍ ഒറ്റ മാവില്‍ ഗ്രാഫ്റ്റ് ചെയ്ത്…

Read More

യുപിയില്‍ മതനേതാവിന്റെ സംസ്‌ക്കാരച്ചടങ്ങില്‍ പങ്കെടുത്തത് ആയിരങ്ങള്‍ ! കോവിഡ് ചട്ടങ്ങള്‍ കാറ്റില്‍ പറത്തിയതായി ആരോപണങ്ങള്‍…

കോവിഡ് അതിരൂക്ഷമായ യുപിയില്‍ സംസ്ഥാന സര്‍ക്കാര്‍ കോവിഡ് കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ മതനേതാവിന്റെ സംസ്‌കാര ചടങ്ങുകളില്‍ പ്രോട്ടോക്കോള്‍ ലംഘനമെന്ന് ആരോപണം. ഉത്തര്‍പ്രദേശിലെ ബദൗന്‍ ജില്ലയില്‍ കഴിഞ്ഞ ഞായറാഴ്ച അന്തരിച്ച മുസ്ലിം പുരോഹിതന്‍ അബ്ദുല്‍ ഹമീദ് മുഹമ്മദ് സലിമുല്‍ ഖാദ്രിയുടെ സംസ്‌കാര ചടങ്ങുകളിലാണ് ചട്ടങ്ങള്‍ കാറ്റില്‍ പറത്തി ആയിരങ്ങള്‍ പങ്കെടുത്തത്. സംസ്‌കാര ചടങ്ങുകളില്‍ പരമാവധി 20 പേര്‍ മാത്രമേ പങ്കെടുക്കാവൂ എന്ന നിര്‍ദ്ദേശം നിലനില്‍ക്കെയാണ് പുരോഹിതന്റെ സംസ്‌കാര ചടങ്ങുകളില്‍ ആയിരങ്ങള്‍ പങ്കെടുത്തത്. മാസ്‌ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും ആയിരങ്ങള്‍ പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തു വന്നിരുന്നു. വിലാപ യാത്രയില്‍ പങ്കെടുത്തവര്‍ക്കെതിരെ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ കേസ് എടുത്തിട്ടുണ്ടെന്നും കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കാന്‍ അഡീഷണല്‍ എസ്പിയുടെ കീഴില്‍ ഒരു ടീമിനെ നിയോഗിച്ചിട്ടുണ്ടെന്നും ബദൗന്‍ എസ്പി അറിയിച്ചു.

Read More

പ്രധാന ഹോബി സ്ത്രീകളെ ഫോണ്‍ ചെയ്ത് നല്ല ‘അശ്ലീല ഗാനങ്ങള്‍’ പാടി കേള്‍പ്പിക്കല്‍ ! പരാതിപ്പെട്ടത് 66 സ്ത്രീകള്‍; ഒടുവില്‍ മധ്യവയസ്‌കനെ പൊക്കി പോലീസ്…

നിരവധി സ്ത്രീകളെ ഫോണിലൂടെ ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരയാക്കിയ 51കാരന്‍ ഒടുവില്‍ പിടിയിലായി.രാജേഷ് കുമാര്‍ എന്നയാളാണ് പിടിയിലായത്. ഉത്തര്‍പ്രദേശിലാണ് സംഭവം. 66 സ്ത്രീകളാണ് ഇയാള്‍ക്കെതിരേ പരാതി നല്‍കിയത്. ഇയാള്‍ക്കെതിരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പരാതികള്‍ വന്നിരുന്നു. വിവാഹിതനും മൂന്ന് കുട്ടികളുടെ പിതാവുമാണ് അറസ്റ്റിലായ രാജേഷ് കുമാര്‍. ഇയാളുടെ മൂന്ന് കുട്ടികളുടേയും വിവാഹവും കഴിഞ്ഞിട്ടുണ്ട്. ഔരായിയിലെ സര്‍സനി ഗ്രാമത്തിലാണ് ഇയാള്‍ താമസിക്കുന്നത്. പ്രായഭേദമന്യേ സ്ത്രീകളെ വിളിച്ച് അശ്ലീല പാട്ടുകള്‍ പാടുകയും അശ്ലീല സന്ദേശവും അയയ്ക്കുക എന്നിവയായിരുന്നു ഇയാളുടെ പ്രധാന ഹോബി. കൗമാരക്കാരികളായ പെണ്‍കുട്ടികള്‍ മുതല്‍ മുതിര്‍ന്ന സ്ത്രീകളെ വരെ ഇയാള്‍ ഇരയാക്കി. ശല്യം സഹിക്കാന്‍ കഴിയാതായതോടെയാണ് സ്ത്രീകള്‍ പരാതിയുമായി രംഗത്തെത്തിയത്. പലരേയും ഇയാള്‍ ഭീഷണിപ്പെടുത്തിയതായും പരാതികളില്‍ പറയുന്നു. ഫോണ്‍ രേഖകള്‍ പരിശോധിച്ച ശേഷമാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. കര്‍ഷകനായ ഇയാള്‍ നൂറിലധികം സ്ത്രീകളെ വിളിച്ച് ഇത്തരത്തില്‍ മോശമായി പെരുമാറിയതായി…

Read More

പിടികൂടാന്‍ സാധിച്ചാലും അവനെ കൊന്നു കളഞ്ഞേക്കൂ ! കുറ്റകൃത്യങ്ങള്‍ ചെയ്യാനാരംഭിച്ചത് രാഷ്ട്രീയപ്രവര്‍ത്തകരുമായുള്ള സഹവാസത്തെത്തുടര്‍ന്ന്; എട്ടു പോലീസുകാരെ കൊലപ്പെടുത്തിയ മകനെ കൊന്നുകളയാന്‍ പറഞ്ഞ് അമ്മ…

കാണ്‍പുരില്‍ ഡിഎസ്പി ഉള്‍പ്പെടെ എട്ട് പോലീസുകാരുടെ മരണത്തിന് കാരണക്കാരനായ കുറ്റവാളി വികാസ് ദുബെയെ കൊന്നു കളഞ്ഞേക്കാന്‍ ആവശ്യപ്പെട്ട് ദുബെയുടെ മാതാവ് സരളാ ദേവി. ദുബെയെ അറസ്റ്റു ചെയ്യാന്‍ സാധിച്ചാലും കൊന്നു കളയണമെന്നും അവന്‍ കടുത്ത ശിക്ഷ അര്‍ഹിക്കുന്നുവെന്നും സരളാ ദേവി പറഞ്ഞു. അവന്‍ പോലീസിന് കീഴടങ്ങുകയാണ് വേണ്ടത്, അതിന് തയ്യാറാവുന്നില്ലെങ്കില്‍ ഏറ്റുമുട്ടലിലൂടെ പോലീസ് അവനെ കൊല്ലണം, പോലീസിന് അവനെ പിടികൂടാന്‍ സാധിച്ചാലും കൊന്നു കളയണം, കഠിനമായ ശിക്ഷ തന്നെ അവന് നല്‍കണമെന്നും സരളാദേവി പറഞ്ഞു. നിരപരാധികളായ പോലീസുകാരെ കൊന്നതിലൂടെ കൊടുംക്രൂരതയാണ് ദുബെ ചെയ്തതെന്നും ഒളിവില്‍ നിന്ന് പുറത്തു വരുന്നതാണ് അവന് നല്ലതെന്നും അവര്‍ പറഞ്ഞു. രാഷ്ട്രീയപ്രവര്‍ത്തകരുമായുള്ള സഹവാസത്തെ തുടര്‍ന്നാണ് ദുബെ കുറ്റകൃത്യങ്ങള്‍ ചെയ്യാനാരംഭിച്ചതെന്നും അവര്‍ പറഞ്ഞു. എംഎല്‍എയാവാനാണ് മുന്‍മന്ത്രി സന്തോഷ് ശുക്ലയെ ദുബെ വെടിവെച്ചു കൊലപ്പെടുത്തിയതെന്നും സരളാദേവി പറഞ്ഞു. ദുബെയെ കണ്ടിട്ട് നാല് മാസത്തോളമായെന്നും മകന്‍ കാരണം…

Read More

ലാബ് ജീവനക്കാരനെ ആക്രമിച്ച് കോവിഡ് സാമ്പിളുകള്‍ തട്ടിയെടുത്ത് കുരങ്ങുകള്‍ ! സാമ്പിള്‍ കിറ്റ് ചവച്ച കുരങ്ങന്‍ ആശങ്ക പരത്തുന്നു;വീഡിയോ കാണാം…

ഉത്തര്‍പ്രദേശിലെ മീററ്റില്‍ കോവിഡ്19 സംശയിക്കുന്ന രോഗികളുടെ സാമ്പിളുകള്‍ തട്ടിയെടുത്ത് ഓടി കുരങ്ങുകള്‍. ലാബ് ജീവനക്കാരനെ ആക്രമിച്ചാണ് കുരങ്ങുകള്‍ സാമ്പിള്‍ തട്ടിയെടുത്തത്. മീററ്റ് മെഡിക്കല്‍ കോളജ് ആശുപത്രിക്ക് സമീപമായിരുന്നു സംഭവം. രോഗം സംശയിക്കുന്ന മൂന്ന് വ്യക്തികളുടെ സാമ്പിളുകള്‍ പരിശോധനയ്ക്കായി കൊണ്ടുപോകുമ്പോഴാണ് കുരങ്ങുകള്‍ തട്ടിയെടുത്തത്. പിന്നീട് കുരങ്ങുകളിലൊന്നിനെ സാമ്പിള്‍ കിറ്റ് ചവയ്ക്കുന്ന നിലയില്‍ ഒരു മരത്തിന്റെ മുകളില്‍ കണ്ടെത്തി. ഇതോടെ കോവിഡ് വ്യാപിക്കുമോ എന്ന ഭീതിയിലാണ് നാട്ടുകാര്‍.

Read More