ഒന്നര ദശാബ്ദത്തിനു ശേഷം ഛത്തീസ്ഗഢില്‍ കോണ്‍ഗ്രസ് അധികാരത്തിലേക്ക് ! മിസോറാം കോണ്‍ഗ്രസില്‍ നിന്ന് പിടിച്ചെടുത്ത് എംഎന്‍എഫ് ; തെലുങ്കാനയില്‍ ടിആര്‍എസ് തന്നെ…

രാജ്യം ഭരിക്കുന്ന ബിജെപിയ്ക്ക് കനത്ത തിരിച്ചടി നല്‍കിക്കൊണ്ട് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഛത്തീസ്ഗഢില്‍ അധികാരത്തിലേക്ക്. പതിനഞ്ചു വര്‍ഷത്തിനു ശേഷമാണ് കോണ്‍ഗ്രസ് ഛത്തീസ്ഗഢില്‍ അധികാരത്തിലേറുന്നത്. 2000ല്‍ സംസ്ഥാനം രൂപീകരിച്ചപ്പോള്‍ അജിത് ജോഗിയുടെ നേതൃത്വത്തില്‍ മന്ത്രിസഭ രൂപീകരിച്ച കോണ്‍ഗ്രസിന് 2003ലെ തിരഞ്ഞെടുപ്പില്‍ അടിപതറുകയായിരുന്നു. പിന്നീട് തുടര്‍ച്ചയായ മൂന്നു തിരഞ്ഞെടുപ്പുകളിലും രമണ്‍സിംഗിന്റെ നേതൃത്വത്തില്‍ ബിജെപി അധികാരത്തിലേറി. എന്നാല്‍ കടുത്ത ഭരണവിരുദ്ധ വികാരം അലയടിച്ച ഛത്തീസ്ഗഢില്‍ ഇത്തവണ ബിജെപിയെ ഏറെ പിന്നിലാക്കിയാണ് കോണ്‍ഗ്രസിന്റെ മുന്നേറ്റം. തെലങ്കാനയില്‍ എക്‌സിറ്റ് പോള്‍ ഫലങ്ങളെ ശരിവച്ചു കൊണ്ടുള്ള ഫലങ്ങളാണ് പുറത്തുവരുന്നത്. കെ.ചന്ദ്രശേഖരറാവുവിന്റെ നേതൃത്വത്തിലുള്ള ടിആര്‍എസ് തന്നെ ഇക്കുറിയും അധികാരത്തിലേറുമെന്ന് ഏകദേശം ഉറപ്പായിക്കഴിഞ്ഞു. എന്നാല്‍ ഇവിടെയും സീറ്റ് വര്‍ധിപ്പിക്കാനായത് കോണ്‍ഗ്രസിന് കരുത്താകും. മിസോറാമില്‍ എംഎന്‍എഫ് ആണ് ലീഡ് ചെയ്യുന്നത് എംഎന്‍എഫിനൊപ്പം ചേര്‍ന്ന് സര്‍ക്കാരിന്റെ ഭാഗമാവാമെന്ന പ്രതീക്ഷയാണ് മിസോറാമില്‍ ബിജെപി വച്ചു പുലര്‍ത്തുന്നത്. ഓരോ തവണയും ബിജെപിയെയും കോണ്‍ഗ്രസിനെയും മാറിമാറി…

Read More

കേരളത്തില്‍ മോഹന്‍ലാല്‍,സുരേഷ് ഗോപി, ശ്രീശാന്ത്;ഡല്‍ഹിയില്‍ അക്ഷയ് കുമാറും സെവാഗും ; മുംബൈ പിടിക്കാന്‍ ബോളിവുഡ് സ്വപ്‌നസുന്ദരി മാധുരി ദീക്ഷിത്; സെലിബ്രിറ്റികളെ കളത്തിലിറക്കി കളിക്കാന്‍ ഒരുങ്ങി ബിജെപി

ന്യൂഡല്‍ഹി: സെലിബ്രിറ്റികളെയും പ്രഫഷണല്‍സിനെയും രംഗത്തിറക്കി വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിടാന്‍ ബിജെപി തയാറെടുക്കുന്നതായി വിവരം. സിനിമ, സ്‌പോര്‍ട്‌സ്, കല, സാഹിത്യം, സംസ്‌കാരികം എന്നിങ്ങനെയുള്ള മേഖലകളില്‍നിന്നുള്ള പ്രമുഖരായ 70 പേരെ രംഗത്തിറക്കാനാണു ബിജെപി ലക്ഷ്യമിടുന്നത്. ബോളിവുഡ് താരങ്ങളായ അക്ഷയ്കുമാര്‍, സണ്ണി ഡിയോള്‍, മാധുരി ദീക്ഷിത്, നടന്‍ മോഹന്‍ലാല്‍, മുന്‍ ക്രിക്കറ്റ് താരം വീരേന്ദര്‍ സെവാഗ് എന്നിവരാണ് ബിജെപിയുടെ പട്ടികയിലുള്ള പ്രമുഖര്‍. മികവ് തെളിയിച്ചവരെ അവരവരുടെ പ്രദേശങ്ങളില്‍ ഇറക്കി നേട്ടം കൊയ്യാനാണു പാര്‍ട്ടി ശ്രമിക്കുന്നതെന്ന് മുതിര്‍ന്ന ബിജെപി നേതാവ് പറഞ്ഞതായി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അക്ഷയ് കുമാര്‍-ന്യൂഡല്‍ഹി, സണ്ണി ഡിയോള്‍-ഗുര്‍ദാസ്പുര്‍, മാധുരി ദീക്ഷിത്-മുംബൈ, മോഹന്‍ലാല്‍-തിരുവനന്തപുരം,സുരേഷ് ഗോപി-കൊല്ലം,ശ്രീശാന്ത്-എറണാകുളം എന്നിങ്ങനെയാണ് സ്ഥാനാര്‍ഥികളെ നിര്‍ത്താനുള്ള നേരത്തെ, ശശി തരൂരിന്റെ മണ്ഡലമായ തിരുവനന്തപുരത്ത് മോഹന്‍ലാല്‍ വന്നേക്കുമെന്നു റിപ്പോര്‍ട്ടുകള്‍ വന്നിരുന്നെങ്കിലും മോഹന്‍ലാല്‍ ഇത് നിഷേധിച്ചിരുന്നു. പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍ ഇതുവരെ സിനിമാ താരങ്ങള്‍ക്കു മാത്രമാണ്…

Read More

കോണ്‍ഗ്രസിന് ഇനി പഞ്ചാബും പുതുച്ചേരിയും മിസോറാമും മാത്രം ! ഏഴു സംസ്ഥാനങ്ങളില്‍ നിന്ന് നാലു വര്‍ഷം കൊണ്ട് ബിജെപി അധികാരം വ്യാപിപ്പിച്ചത് 21 സംസ്ഥാനങ്ങളിലേക്ക്;നിര്‍ണായകമായത് മോദി-അമിത് ഷാ തന്ത്രങ്ങള്‍…

ന്യൂഡല്‍ഹി: ഉത്തരേന്ത്യയും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളും പിടിച്ച ശേഷം ദക്ഷിണേന്ത്യയിലും ബിജെപിയുടെ തേരോട്ടം. കര്‍ണാടകയിലെ വിജയത്തോടെ ദക്ഷിണേന്ത്യയിലും ചുവടുറപ്പിക്കുകയാണ് ബിജെപി. കേരളവും കര്‍ണാടകയും തമിഴ്‌നാടും ആന്ധ്രയും തെലുങ്കാനയും ഗോവയുമുള്‍പ്പെട്ട ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ രണ്ടിടങ്ങളില്‍ ഇതോടെ ഭരണം ബിജെപിയ്ക്കായി. ആദ്യമായാണ് ദക്ഷിണേന്ത്യയില്‍ ബിജെപിക്ക് ഒരേ സമയം രണ്ടിടത്ത് ഭരണം കിട്ടുന്നത്. നേരത്തേയും കര്‍ണ്ണാടകയില്‍ ബിജെപി അധികാരത്തിലെത്തിയിട്ടുണ്ട്. ത്രിപുരയിലെ ചരിത്രവിജയത്തിനു ശേഷം അമിത് ഷായുടെയും സംഘത്തിന്റെയും ശ്രദ്ധ മുഴുവന്‍ കര്‍ണാടക തിരഞ്ഞെടുപ്പിലായിരുന്നു. എന്നാല്‍ ഇതിനു മറുതന്ത്രങ്ങളുമായി കോണ്‍ഗ്രസ് രംഗത്തെത്തയതോടെ കളം മുറുകി. ലിംഗായത്തുകളെ മതപദവയിലേക്ക് ഉയര്‍ത്തിയുള്ള മത കാര്‍ഡ് ഇറക്കിക്കളിച്ചെങ്കിലും സമയോചിതമായി ഇടപെട്ട അമിത്ഷായുടെ തന്ത്രങ്ങള്‍ക്കായിരുന്നു അന്തിമ വിജയം. മൂന്നാഴ്ച ബംഗളുരുവില്‍ നിലയുറപ്പിച്ചാണ് അമിത് ഷാ തന്ത്രങ്ങള്‍ക്ക് രൂപം നല്‍കിയത്. ആര്‍എസ്എസിന്റെ പിണക്കം വെല്ലുവിളിയായി. ഇതോടെ അവസാന ദിവസങ്ങളില്‍ പരിവാറുകാരനായ റാം മാധവിനെ കര്‍ണ്ണാടകയില്‍ രംഗത്തിറക്കി. ഇത് ഗുണകരമായി. മോദിയുടെ…

Read More

നടി ഭാവന ബിജെപിയില്‍ ചേര്‍ന്നു! ജനപ്രിയ നടിയുടെ കൂടുമാറ്റം എതിരാളികള്‍ക്ക് വെല്ലുവിളിയാവും…

  ബംഗളൂരു: നിയമസഭാ തിരഞ്ഞെടുപ്പ് നാളെ നടക്കാനിരിക്കെ പ്രശസ്ത കന്നഡ നടി ഭാവന രാമണ്ണ ബിജെപിയില്‍ ചേര്‍ന്നു. 2013ല്‍ കോണ്‍ഗ്രസ് അംഗമായിരുന്ന ഭാവന പ്രമുഖ നേതാക്കളുടെ സാന്നിധ്യത്തിലാണ് ബിജെപിയില്‍ ചേര്‍ന്നതായി പ്രഖ്യാപിച്ചത്. തിരഞ്ഞെടുപ്പ് നടക്കാന്‍ രണ്ടു ദിവസം മാത്രം അവശേഷിക്കെ വ്യാഴാഴ്ചയായിരുന്നു ഭാവനയുടെ മനംമാറ്റം. ഭാവനയുടെ കൂറുമാറ്റം ഭരണകക്ഷിയായ കോണ്‍ഗ്രസിന് തിരിച്ചടിയാവുമെന്നാണ് വിലയിരുത്തല്‍. ഭാവന രാമണ്ണ 2002 ലും 2012 ലും മികച്ച നടിക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം നേടിയിട്ടുണ്ട്. 2010 ല്‍ ഭാവനയെ ഏറ്റവും ജനപ്രീതിയുള്ള നടിയായി റെഡിഫ് തെരഞ്ഞെടുത്തിരുന്നു. ത്രിപുരയിലെ പ്രമുഖരായ പല നേതാക്കളും ഉടന്‍ ബിജെപിയില്‍ ചേരുമെന്ന് മുതിര്‍ന്ന ബിജെപി നേതാവ് സുനില്‍ ദേവ്ധര്‍ പ്രസ്താവിച്ചിരുന്നു.    

Read More

രാവിലെ കോണ്‍ഗ്രസ് വിട്ട് ബിജെപിക്കാരനായ സുന്ദരം വൈകുന്നേരം വീണ്ടും കോണ്‍ഗ്രസുകാരനായി; സിനിമയെ വെല്ലുന്ന നാടകീയ സംഭവങ്ങള്‍ ഇങ്ങനെ…

മംഗലുരു: കര്‍ണാടക തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ബാക്കിനില്‍ക്കെ പ്രധാന രാഷ്ട്രീയപ്പാര്‍ട്ടിയിലെ ആളുകള്‍ സീറ്റിനു വേണ്ടി മറുകണ്ടം ചാടല്‍ തുടരുകയാണ്. എന്നാല്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് പോയ നേതാവ് മണിക്കൂറുകള്‍ക്കകം തിരിച്ച് പഴയ പാര്‍ട്ടിയിലെത്തിയത് ഏവരെയും അദ്ഭുതപ്പെടുത്തി. പനേമംഗലുരു ബ്ലോക്ക് സെക്രട്ടറി സുന്ദര ദേവിനഗരയാണ് രാവിലെ ബിജെപിയിലേക്ക് പോയി വൈകിട്ട് കോണ്‍ഗ്രസിലേക്ക് തിരിച്ചുവന്നത്. ശനിയാഴ്ച രാവിലെ ബിജെപി സ്ഥാനാര്‍ത്ഥി യു രാജേഷ് നായിക് സുന്ദരയ്ക്ക് പാര്‍ട്ടി പതാക നല്‍കി വരവേറ്റത്. വനം മന്ത്രി ബി രാമനാഥ റായിക്കെതിരെ മത്സരിക്കുന്നയാളാണ് രാജേഷ്. മണിക്കൂറുകള്‍ക്കു ശേഷം വൈകിട്ട് കോണ്‍ഗ്രസ് പാര്‍ട്ടി സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത സുന്ദര പാര്‍ട്ടിയില്‍ തിരിച്ചെത്തിയതായി പ്രഖ്യാപിച്ചു. ചന്ദ്രപ്രകാശ് ഷെട്ടി തുംബെയുള്‍പ്പെടെയുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുത്ത ചടങ്ങായിരുന്നു അത്.പാര്‍ട്ടി നേതാക്കളുമായി നടത്തിയ ചര്‍ച്ചകളേത്തുടര്‍ന്നാണ് സുന്ദര തിരിച്ച് കോണ്‍ഗ്രസിലെത്തിയത്. എന്നാല്‍ എന്തൊക്കെ ഉപാധികളാണ് അംഗീകരിച്ചത് എന്ന കാര്യം വ്യക്തമല്ല.…

Read More

സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്നയാളെ കൊന്നു കളയുമെന്നു ഭീഷണി; അച്ഛനെ രക്ഷിക്കാന്‍ സഹായമര്‍ഭ്യത്ഥിച്ച് മകള്‍ സോഷ്യല്‍ മീഡിയയില്‍…

കാസര്‍ഗോഡ് : സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്ന അച്ഛനെ കൊന്നുകളയുമെന്ന് സിപിഎം പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയതായി മകള്‍. സംഭവത്തില്‍ പോലീസ് സംരക്ഷണവും നാട്ടുകാരുടെ പിന്തുണയും ആവശ്യപ്പെട്ടുകൊണ്ട് 16 കാരി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റു ചെയ്തിരിക്കുന്ന വീഡിയോ വൈറലായിരിക്കുകയാണ്.  പറഞ്ഞാല്‍ പറഞ്ഞതുപോലെ ചെയ്യുന്നവരാണ് അച്ഛനെതിരെ രംഗത്തെത്തിയിരിക്കുന്നതെന്നും തന്റെ അച്ഛനെ രക്ഷിക്കണമെന്നുമാണ് എന്നാണ് പെണ്‍കുട്ടി വീഡിയോയിലൂടെ പറയുന്നത്. കിനാനൂര്‍ സ്വദേശി സി.കെ.സുകുമാരന്റെ മകളും ചായോത്ത് ഗവ.ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയുമായ അശ്വിനിയാണ് അച്ഛനെ രക്ഷിക്കണമെന്ന് അപേക്ഷിച്ച് രംഗത്തെത്തിയിരിക്കുന്നത്. മുമ്പ് സിപിഎം പ്രവര്‍ത്തകനായിരുന്ന താന്‍ പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നതിനു ശേഷം തന്നെ പല തവണ സിപിഎമ്മുകാര്‍ ഭീഷണിപ്പെടുത്തിയിരുന്നെന്നും ഇതുസംബന്ധിച്ച് കാഞ്ഞങ്ങാട് ഡിവൈഎസ്പിയ്ക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും സുകുമാരന്‍ പറഞ്ഞു. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് സുകുമാരന്‍ സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്നത്. ഇതിനിടെയാണ് സിപിഎമ്മുകാരുടെ ഭാഗത്തു നിന്നും കൊന്നുകളയല്‍ ഭീഷണി ഉണ്ടായത്.…

Read More

ഉത്തര്‍പ്രദേശ് മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ മുന്നേറ്റം, മഥുരയില്‍ കോണ്‍ഗ്രസ്, ചിത്രത്തിലെ ഇല്ലാതെ മുലായം, ആദ്യ പരീക്ഷണത്തില്‍ വീഴാത്തതിന്റെ ആശ്വാസത്തില്‍ യോഗിയും

ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് സര്‍ക്കാരിന് ആദ്യ പരീക്ഷയുടെ ആദ്യ ഘട്ടത്തില്‍ ആശ്വസിക്കാം. നിയമസഭ തെരഞ്ഞെടുപ്പിലെന്ന പോലെ മുനിസിപ്പല്‍ തെരഞ്ഞെടുപ്പിലും ബിജെപി മുന്നേറുന്ന കാഴ്ച്ചയാണ് ആദ്യ മണിക്കൂറുകളില്‍ പുറത്തുവരുന്നത്. തെരഞ്ഞെടുപ്പ് നടന്ന പതിനാറില്‍ പതിനാല് മുനിസിപ്പാലിറ്റികളിലും ബിജെപിയാണ് മുന്നില്‍. മുലായംസിംഗിന്റെ എസ്പിയും മായാവതിയുടെ ബിഎസ്പിയും വളരെ പിന്നിലാണ്. മഥുരയില്‍ ഗംഭീര പ്രകടനം നടത്തി കോണ്‍ഗ്രസ് കരുത്തുകാട്ടി. മുനിസിപ്പല്‍ കോര്‍പറേഷനുകളിലേക്കും 198 മുനിസിപ്പല്‍ കൗണ്‍സിലുകളിലും 438 നഗര പഞ്ചായത്തുകളിലുമാണ് മൂന്നു ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടന്നത്. വാരണാസി, അലഹബാദ്, ലഖ്നൗ, കാണ്‍പൂര്‍, ഗാസിയാബാദ്, മീററ്റ് , ആഗ്ര, ഗൊരഖ്പൂര്‍, മൊറാദാബാദ്, ബറേലി, അയോധ്യ എന്നിവിടങ്ങളിലാണ് ബി.ജെ.പിക്ക് മുന്നേറ്റം. ഫിറോസാബാദ്, സഹരണ്‍പുര്‍, അലിഗഡ്, ഝാന്‍സി എന്നിവിടങ്ങളിലാണ് ബി.എസ്.പി ലീഡ് ചെയ്യുന്നത്. മഥുരയാണ് കോണ്‍ഗ്രസിനൊപ്പം നില്‍ക്കുന്നത് എന്നാല്‍ സമാജ്വാദി പാര്‍ട്ടിക്ക് ഒരിടത്തുപോലും മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. ചില വാര്‍ഡുകളില്‍ മാത്രമാണ് ലീഡ് ചെയ്യുന്നത്. സിതാപൂരിലെ ലെഹെര്‍പുര്‍,…

Read More

നാട്ടുകാര്‍ വിളിച്ചിരുന്നത് മണ്ടനെന്ന് ;പത്താം ക്ലാസ് കഷ്ടിച്ചു കടന്നു കൂടി; ഹിപ്പിമുടിയുമായി ഐഎഎസ് അഭിമുഖത്തിനെത്തിയപ്പോള്‍ കിട്ടിയത് മൈനസ് മാര്‍ക്ക്; അല്‍ഫോണ്‍സ് കണ്ണന്താനം ഒരു അദ്ഭുതമാണ്…

അങ്ങനെ ദീര്‍ഘനാളത്തെ കാത്തിരിപ്പിനു ശേഷം കേരളത്തിനും ലഭിച്ചു ഒരു കേന്ദ്രമന്ത്രിയെ. അല്‍ഫോണ്‍സ് കണ്ണന്താനം എന്ന പാലാക്കാരന്റെ ജീവിതം ഒരു സിനിമക്കഥയെ വെല്ലുന്നതാണെന്നു പറഞ്ഞാല്‍ ഒട്ടും അതിശയോക്തിയില്ല.പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിനെയോര്‍ത്ത് കണ്ണീര്‍ പൊഴിക്കുന്ന പുതുതലമുറയ്ക്ക് ഒരു പാഠമാണ് അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ ജീവിതം. സ്കൂളില്‍ പഠിക്കുമ്പോള്‍ പലരും അല്‍ഫോണ്‍സിനെ മണ്ടനെന്നു പരിഹസിച്ചിരുന്നു. ഒടുവില്‍ പയ്യന്‍ തട്ടിമുട്ടി പത്താംതരം ജയിച്ചു. ജയിക്കാന്‍ 210 മാര്‍ക്ക് വേണ്ടപ്പോള്‍ അല്‍ഫോണ്‍സ് നേടിയത് 252 മാര്‍ക്ക്. തന്നെ പരിഹസിച്ചവര്‍ക്കുള്ള മറുപടിയുടെ തുടക്കമായിരുന്നു ഈ വിജയം. ഈ വിജയത്തെക്കുറിച്ച് അദ്ദേഹം തന്നെ ഒരിക്കല്‍ ഇങ്ങനെ പറഞ്ഞു… ‘പത്താം ക്ലാസിലെ ആ അപ്രതീക്ഷിത വിജയമാണ് എന്റെ ജീവിതം മാറ്റിമറിച്ചത്. മണിമലയാറിന്റെ തീരത്തിരുന്ന് ഞാന്‍ എന്നെക്കുറിച്ചു ചിന്തിച്ചു. ഞാന്‍ ജനിച്ചത് മാറ്റങ്ങള്‍ വരുത്താന്‍ വേണ്ടിയാണെന്ന് സ്വയം വിശ്വസിച്ചു. അതോടെ ദിവസം 25 പേജ് ഇംഗ്ലീഷ് നിഗണ്ടു പഠനം ആരംഭിച്ചു. ആദ്യ…

Read More

രാഷ്ട്രീയ സൗഹാര്‍ദ്ദ റമ്മി; പണം വച്ച് ചീട്ട് കളിച്ച ബിജെപി-സിപിഎം നേതാക്കളെ പൂട്ടി പോലീസ്; പുറത്തിറങ്ങിയാല്‍ തമ്മിത്തല്ലുന്നവരുടെ റമ്മി കളി പോലീസിനെപ്പോലും അമ്പരപ്പിച്ചു…

പത്തനംതിട്ട: പുറമേ കണ്ടാല്‍ കടിച്ചു കീറാന്‍ വെമ്പി നില്‍ക്കുന്ന സിപിഎം-ബിജെപി നേതാക്കളുടെ സൗഹാര്‍ദ്ദ ചീട്ടുകളി പൊലീസ് പൊക്കി. രണ്ടു വര്‍ഷമായി നടന്നിരുന്ന സിപിഎം-ബിജെപി റമ്മികളി ബാന്ധവത്തിന് ഇന്ന് പൊലീസ് പിടിവീണു. പണം വച്ചു ചീട്ടുകളി നടക്കുന്നുവെന്ന പരാതിയെ തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയില്‍ ബിജെപിയുടെ പഞ്ചായത്തംഗവും സിപിഎമ്മിന്റെ മുന്‍ പഞ്ചായത്തംഗം കൂടിയായ സ്കൂള്‍ അദ്ധ്യാപകന്‍ അടക്കം ആറുപേര്‍ പിടിയിലായി. മല്ലപ്പള്ളിക്ക് സമീപം എഴുമറ്റൂരില്‍ ഇന്ന് രാത്രി ഏഴിനാണ് പൊലീസ് സര്‍വകക്ഷി ചീട്ടുകളി സംഘത്തെ വളഞ്ഞിട്ടു പിടിച്ചത്. രാഷ്ട്രീയ സ്വാധീനമുള്ളതിനാല്‍ ഒരു പൊലീസും വരില്ലെന്ന ധൈര്യത്തിലായിരുന്നു എഴുമറ്റൂര്‍ ജംഗ്ഷനിലുള്ള സിറ്റിസണ്‍സ് ക്ലബില്‍ സംഘം താവളമടിച്ചിരുന്നത്. എഴുമറ്റൂര്‍ പഞ്ചായത്ത് നാലാം വാര്‍ഡിലെ ബിജെപി അംഗം സന്തോഷ് സായി (38), സിപിഐം മുന്‍പഞ്ചായത്തംഗവും കോട്ടയം സെമിനാരി സ്കൂള്‍ അദ്ധ്യാപകനുമായ ഏഴുമറ്റൂര്‍ അരിക്കല്‍ താന്നിക്കല്‍ വീട്ടില്‍ ജോണ്‍സ് വര്‍ഗീസ് (55), പാടിമണ്‍ ഇളംതോട്ടക്കുഴി…

Read More

ഗുജറാത്തില്‍ കോണ്‍ഗ്രസില്‍ നിന്ന് ഒഴുക്ക് തുടരുന്നു, രാത്രി ഇരുട്ടി വെളുത്തപ്പോള്‍ മൂന്നു എംഎല്‍എമാര്‍ ബിജെപിയില്‍, തെരഞ്ഞെടുപ്പിന് മുമ്പേ കളംപിടിച്ച് ബിജെപി, ഒന്നും മനസിലാകാതെ കോണ്‍ഗ്രസും

ഗുജറാത്തില്‍ ഈ വര്‍ഷം അവസാനം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ കോണ്‍ഗ്രസ് കൂടുതല്‍ പ്രതിരോധത്തില്‍. മൂന്നു കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഗുജറാത്തില്‍ ബിജെപിയില്‍ ചേര്‍ന്നതാണ് കാരണം. മൂന്ന് രാജ്യസഭാ സീറ്റുകളിലേക്ക് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിലാണ് നീക്കമെന്നത് ശ്രദ്ധേയമാണ്. ബല്‍വാന്റ് സിന്‍ഹ് രജ്പുത്, തേജ്ശ്രീബിന്‍ പാട്ടീല്‍, പിഐ പാട്ടീല്‍ എന്നീ കോണ്‍ഗ്രസ് എംഎല്‍എമാരാണ് ബിജെപിയിലേക്ക് മാറിയത്. ഇതില്‍ ബല്‍വാന്റ് സിന്‍ഹ് രജ്പുത് കോണ്‍ഗ്രസിനെ നിയമസഭാ ചീഫ് വിപ്പാണ്. ഗുജറാത്തിലെ പ്രതിപക്ഷ നേതാവ് ശങ്കര്‍ സിങ് വഗേല കോണ്‍ഗ്രസില്‍ നിന്നു രാജിവച്ചിരുന്നു. വഗേലയുടെ അടുത്ത അനുയായികളാണ് രാജിവച്ച എംഎല്‍എമാര്‍. കഴിഞ്ഞ ദിവസം രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ 11 കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂറുമാറി വോട്ടു ചെയ്തതിനു പിന്നാലെയാണു പുതിയ നീക്കം. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നേതാക്കളെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തു. വ്യക്തിപരമായി തനിക്കെതിരെ കോണ്‍ഗ്രസ് പാര്‍ട്ടിയിലെ ചിലയാളുകള്‍ ഉയര്‍ത്തുന്ന ആരോപണങ്ങള്‍ ആശങ്കയുണ്ടാക്കിയെന്ന് രാജിവച്ച…

Read More