റോ​ഡു​പ​രോ​ധി​ച്ചും ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ടു​ത്തി​യു​മു​ള്ള മ​ത​പ​ര​മാ​യ ആ​ഘോ​ഷ​ങ്ങ​ള്‍ നി​രോ​ധി​ച്ച് യു​പി സ​ര്‍​ക്കാ​ര്‍…

റോ​ഡി​ലി​റ​ങ്ങി​യു​ള്ള മ​ത​പ​ര​മാ​യ ആ​ഘോ​ഷ​ങ്ങ​ള്‍ നി​രോ​ധി​ച്ച് ഉ​ത്ത​ര്‍​പ്ര​ദേ​ശ് സ​ര്‍​ക്കാ​ര്‍. റോ​ഡ് ഉ​പ​രോ​ധി​ച്ചും ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ടു​ത്തി​യും മ​ത​പ​ര​മാ​യ ആ​ഘോ​ഷ​ങ്ങ​ള്‍ ന​ട​ത്താ​ന്‍ പാ​ടി​ല്ലെ​ന്ന് ഉ​ത്ത​ര്‍​പ്ര​ദേ​ശ് സ​ര്‍​ക്കാ​ര്‍ പു​റ​ത്തി​റ​ക്കി​യ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ത്തി​ല്‍ പ​റ​യു​ന്നു. ആ​ഭ്യ​ന്ത​ര പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി സ​ഞ്ജ​യ് പ്ര​സാ​ദ്, ഡി​ജി​പി ആ​ര്‍.​കെ.​വി​ശ്വ​ക​ര്‍​മ എ​ന്നി​വ​ര്‍ സം​സ്ഥാ​ന​ത്തെ വി​വി​ധ ഇ​ട​ങ്ങ​ളി​ല്‍ നി​യോ​ഗി​ച്ചി​രി​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി വി​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സിം​ഗി​ലൂ​ടെ ന​ട​ത്തി​യ ച​ര്‍​ച്ച​യ്ക്കു പി​ന്നാ​ലെ​യാ​ണ് തീ​രു​മാ​നം. ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ല്‍ പ്ര​ത്യേ​ക സു​ര​ക്ഷ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും പ്ര​ശ്‌​ന​ബാ​ധി​ത മേ​ഖ​ല​ക​ളി​ല്‍ കൂ​ടു​ത​ല്‍ സേ​നാം​ഗ​ങ്ങ​ളെ വി​നി​യോ​ഗി​ക്ക​ണ​മെ​ന്നും മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ത്തി​ല്‍ പ​റ​യു​ന്നു. മ​ത​പ​ര​മാ​യ ച​ട​ങ്ങു​ക​ളും ആ​രാ​ധ​ന​യും മ​റ്റും അ​ത​ത് ഇ​ട​ങ്ങ​ളി​ല്‍ മാ​ത്ര​മേ ന​ട​ത്താ​വൂ എ​ന്നും നി​ര്‍​ദേ​ശ​ത്തി​ല്‍ പ​റ​യു​ന്നു. അ​നു​മ​തി​യി​ല്ലാ​തെ ഒ​രു ആ​ഘോ​ഷ​വും ന​ട​ത്താ​ന്‍ പാ​ടി​ല്ല. പ​ര​മ്പ​രാ​ഗ​ത​മാ​യ ച​ട​ങ്ങു​ക​ള്‍​ക്കു മാ​ത്ര​മേ അ​നു​മ​തി ന​ല്‍​കൂ​വെ​ന്നും അ​റി​യി​ച്ചി​ട്ടു​ണ്ട്. സ​മാ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ വ്യാ​ജ വാ​ര്‍​ത്ത​ക​ള്‍ പ്ര​ച​രി​പ്പി​ക്കു​ന്ന​വ​ര്‍​ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ട​യു​ണ്ടാ​കു​മെ​ന്നും അ​റി​യി​ച്ചു.

Read More

ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ സ​മൂ​ഹ​വി​വാ​ഹ​ത്തി​ലൂ​ടെ ഒ​രു​മി​ച്ച​ത് 12,000 ദ​മ്പ​തി​ക​ള്‍ ! മു​ഴു​വ​ന്‍ ചെ​ല​വും സ​ര്‍​ക്കാ​രി​ന്റെ വ​ക…

ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം​ന​ട​ന്ന സ​മൂ​ഹ വി​വാ​ഹ​ത്തി​ല്‍ ഒ​ന്നാ​യ​ത് 12,000 ദ​മ്പ​തി​ക​ള്‍. മു​ഖ്യ​മ​ന്ത്രി​യു​ടെ ‘സാ​മൂ​ഹി​ക് വി​വാ​ഹ് സ്‌​കീ​മി​ന്’ കീ​ഴി​ല്‍ സം​സ്ഥാ​ന​ത്തു​ട​നീ​ള​മു​ള്ള 60 ജി​ല്ല​ക​ളി​ല്‍ നി​ന്നു​ള്ള​വ​രു​ടെ വി​വാ​ഹ സ്വ​പ്ന​ങ്ങ​ളാ​ണ് ഇ​ന്ന​ലെ സ​ഫ​ലീ​ക​രി​ച്ച​ത്. ദ​രി​ദ്ര കു​ടും​ബ​ങ്ങ​ളി​ലെ ആ​ളു​ക​ളു​ടെ വി​വാ​ഹം ന​ട​ത്താ​ന്‍ സ​ഹാ​യി​ക്കു​ക​യാ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം.വി​വാ​ഹ ച​ട​ങ്ങി​ന്റെ മു​ഴു​വ​ന്‍ ചെ​ല​വും സ​ര്‍​ക്കാ​ര്‍ വ​ഹി​ക്കും. വ​ര​ന്മാ​രു​ടെ കു​ടും​ബ​ങ്ങ​ളെ മ​ന്ത്രി​മാ​രും സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​ണ് വേ​ദി​യി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്യു​ക. ല​ഖ്‌​നൗ​വി​ല്‍, മോ​ഹ​ന്‍ റോ​ഡി​ല്‍ ന​ട​ന്ന പ​രി​പാ​ടി​യി​ല്‍ ദ​മ്പ​തി​ക​ളെ അ​നു​ഗ്ര​ഹി​ക്കാ​ന്‍ സാ​മൂ​ഹ്യ​ക്ഷേ​മ മ​ന്ത്രി അ​സിം അ​രു​ണ്‍ പ​ങ്കെ​ടു​ത്ത​താ​യി വ​ക്താ​വ് പ​റ​ഞ്ഞു. 2017ലാ​ണ് പ​ദ്ധ​തി ആ​രം​ഭി​ച്ച​ത്. ഈ ​ച​ട​ങ്ങു​ക​ളി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ താ​ല്‍​പ്പ​ര്യ​മു​ള്ള​വ​ര്‍ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷ​ക​ള്‍ സ​മ​ര്‍​പ്പി​ക്ക​ണം. ജൂ​ണ്‍ 17 ന് ​മ​റ്റൊ​രു സ​മൂ​ഹ വി​വാ​ഹം കൂ​ടെ പ്ലാ​ന്‍ ചെ​യ്തി​ട്ടു​ണ്ട്. അ​ന്ന് 6,000-7,000 ദ​മ്പ​തി​ക​ള്‍ വി​വാ​ഹി​ത​രാ​കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി സാ​മൂ​ഹ്യ​ക്ഷേ​മ മ​ന്ത്രി അ​സിം അ​രു​ണ്‍ പ​റ​ഞ്ഞു. സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ല്‍ ഈ ​പ​ദ്ധ​തി​യ്ക്ക് വ​ന്‍…

Read More

ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ലെ ഉ​ച്ച​ഭാ​ഷി​ണി​ക​ള്‍​ക്കെ​തി​രേ ക​ടു​ത്ത നി​ല​പാ​ടു​മാ​യി യോ​ഗി ! നി​യ​മ​വി​രു​ദ്ധ​മാ​യ​തെ​ല്ലാം നീ​ക്കം ചെ​യ്യ​ണം…

സം​സ്ഥാ​ന​ത്തു​ട​നീ​ള​മു​ള്ള ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ല്‍ നി​യ​മ​വി​രു​ദ്ധ​മാ​യി സ്ഥാ​പി​ച്ചി​ട്ടു​ള്ള ഉ​ച്ച​ഭാ​ഷി​ണി​ക​ള്‍ നീ​ക്കം ചെ​യ്യാ​ന്‍ ഉ​ത്ത​ര്‍​പ്ര​ദേ​ശ് സ​ര്‍​ക്കാ​ര്‍. ഇ​ത് സം​ബ​ന്ധി​ച്ച് ആ​ഭ്യ​ന്ത​ര വ​കു​പ്പ് ഉ​ത്ത​ര​വി​റ​ക്കു​ക​യും ചെ​യ്തു. ഇ​തി​നൊ​പ്പം അ​നു​വ​ദി​ച്ചി​ട്ടു​ള്ള ശ​ബ്ദ​പ​രി​ധി ലം​ഘി​ക്കു​ന്ന ഉ​ച്ച​ഭാ​ഷി​ണി​ക​ളും നീ​ക്കം ചെ​യ്യു​മെ​ന്നും സ​ര്‍​ക്കാ​ര്‍ വൃ​ത്ത​ങ്ങ​ള്‍ അ​റി​യി​ച്ചു. മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ് ത​ന്നെ​യാ​ണ് ആ​ഭ്യ​ന്ത​ര വ​കു​പ്പി​ന്റെ​യും ചു​മ​ത​ല വ​ഹി​ക്കു​ന്ന​ത്. ഇ​ത്ത​ര​ത്തി​ലു​ള്ള എ​ല്ലാ ഉ​ച്ച​ഭാ​ഷി​ണി​ക​ള്‍ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന ആ​രാ​ധ​നാ​ല​യ​ങ്ങ​ളു​ടെ​യും ക​ണ​ക്ക് ഈ ​മാ​സം 30 ന​കം ത​ന്നെ ആ​ഭ്യ​ന്ത​ര വ​കു​പ്പി​നെ അ​റി​യി​ക്കാ​ന്‍ സം​സ്ഥാ​ന​ത്തെ എ​ല്ലാ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ള്‍​ക്കും നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. ഓ​രോ ജി​ല്ല​ക​ളി​ലെ​യും ഡി​വി​ഷ​ണ​ല്‍ ക​മ്മീ​ഷ​ണ​ര്‍​മാ​രാ​ണ് റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കേ​ണ്ട​ത്. മ​ത​നേ​താ​ക്ക​ളു​മാ​യി ച​ര്‍​ച്ച ന​ട​ത്തി​യ ശേ​ഷ​മാ​കും ഉ​ച്ച​ഭാ​ഷി​ണി​ക​ള്‍ നീ​ക്കം ചെ​യ്യു​ക. സ​ര്‍​ക്കാ​ര്‍ അ​നു​വാ​ദ​ത്തോ​ടെ മാ​ത്ര​മേ ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ല്‍ ഉ​ച്ച​ഭാ​ഷി​ണി ഉ​പ​യോ​ഗി​ക്കാ​ന്‍ പാ​ടു​ള്ളു എ​ന്നും, നി​ര്‍​ദേ​ശി​ച്ചി​രി​ക്കു​ന്ന പ​രി​ധി​ക്ക​പ്പു​റ​മു​ള്ള ശ​ബ്ദം പാ​ടി​ല്ലെ​ന്നും ക​ഴി​ഞ്ഞ ദി​വ​സം യോ​ഗി ആ​ദി​ത്യ​നാ​ഥ് പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഈ ​പ്ര​ഖ്യാ​പ​ന​ത്തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഉ​ത്ത​ര​വ് പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്. ഉ​ച്ച​ഭാ​ഷി​ണി​ക​ള്‍​ക്കാ​യി പു​തി​യ…

Read More

ഭൂമാഫിയ ഡല്‍ഹിയില്‍ കൈവശം വച്ചിരുന്ന ആറേക്കറോളം ഭൂമി തിരിച്ചു പിടിച്ച് യോഗി ! ഈ സ്ഥലത്തെ അനധികൃത നിര്‍മാണങ്ങളെല്ലാം തകര്‍ത്ത് തരിപ്പണമാക്കി..

ഭൂമാഫിയ അനധികൃതമായി കൈയ്യേറിയ ആറേക്കറോളം വരുന്ന ഭൂമി തിരികെ പിടിച്ച് യോഗി സര്‍ക്കാര്‍. ഡല്‍ഹിയിലാണ് സംഭവം. ഉത്തര്‍പ്രദേശ് സര്‍ക്കാരിന് കീഴിലെ ജലവിഭവ വകുപ്പിന്റെ സ്ഥലമാണ് ഡല്‍ഹിയില്‍ ഭൂമാഫിയ കാലങ്ങളായി കൈവശം വച്ചിരുന്നത്. ഈ ഭൂമി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരം തിരിച്ചുപിടിക്കുകയായിരുന്നു. ഇവിടെ അനധികൃതമായി നടത്തിയ നിര്‍മ്മാണപ്രവര്‍ത്തനങ്ങളെല്ലാം തകര്‍ത്ത് തരിപ്പണമാക്കാനും യോഗി ഉത്തരവ് നല്‍കിയിരുന്നു. ഇതും നടപ്പായി. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് നടപടിയെന്ന് യു.പി ജലശക്തി മന്ത്രി മഹേന്ദ്രസിംഗ് ട്വീറ്റ് ചെയ്തു. അനധികൃത നിര്‍മ്മാണങ്ങള്‍ തകര്‍ക്കുന്നതിന്റെ വീഡിയോയും അദ്ദേഹം ഷെയര്‍ ചെയ്തു. സര്‍ക്കാര്‍ രൂപീകരിച്ച ശേഷം യോഗി ആദിത്യനാഥ് നല്‍കിയ നിര്‍ദ്ദേശമനുസരിച്ച് ഭൂമാഫിയയ്ക്കെതിരെ ഒരു ടാസ്‌ക് ഫോഴ്സ് രൂപീകരിച്ചു. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ഇത്തരത്തില്‍ 67,000 ഏക്കര്‍ ഭൂമി സര്‍ക്കാര്‍ തിരിച്ചുപിടിക്കുകയും ചെയ്തു.

Read More

പശു സംരക്ഷണമെന്നാല്‍ നിസ്സഹായരും ദുര്‍ബലരുമായ എല്ലാ ജീവികളുടെയും സംരക്ഷണം !ഗോമാതാവിന്റെ സംരക്ഷണം എങ്ങനെയെന്ന് ചത്തീസ്ഗഢിനെ കണ്ടു പഠിക്കൂ…പശുക്കളുടെ ദുരിതം ചൂണ്ടിക്കാണിച്ച് യോഗി ആദിത്യനാഥിന് കത്തെഴുതി പ്രിയങ്ക ഗാന്ധി…

പശുക്കളെ സംരക്ഷിക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന് ഉപദേശവുമായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഉത്തര്‍പ്രദേശിലെ പശുക്കളുടെ ദുരിതം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് പ്രിയങ്ക കത്തയച്ചു. പശുക്കളെ സംരക്ഷിക്കാന്‍ കോണ്‍ഗ്രസ് ഭരിക്കുന്ന ഛത്തീസ്ഗഢ് സര്‍ക്കാരില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊള്ളാനാണ് പ്രിയങ്കയുടെ ഉപദേശം. സോജ്നയില്‍ ചത്ത പശുക്കളുടെ ചിത്രങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പ്രിയങ്കയുടെ വിമര്‍ശനം. വാഗ്ദാനങ്ങളെല്ലാം കടലാസില്‍ മാത്രമാണ്. കാലികളുടെ മരണകാരണം ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ലെങ്കിലും പട്ടിണിയാണെന്ന് ചിത്രങ്ങളില്‍ വ്യക്തമാണ്. ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും നടപടികളൊന്നും ഉണ്ടാവുന്നില്ല. അഴിമതിക്കാരായ ഉദ്യോഗസ്ഥരും ഗോശാല നടത്തിപ്പുകാരും തമ്മില്‍ ബന്ധമുണ്ടെന്നും പ്രിയങ്ക ആരോപിച്ചു. പശുസംരക്ഷണത്തെ മഹാത്മാഗാന്ധിയുടെ വരികളിലൂടെ യോഗി ആദിത്യനാഥിനെ പ്രിയങ്ക ഓര്‍മിപ്പിച്ചു. പശു സംരക്ഷണമെന്നാല്‍ നിസ്സഹായരും ദുര്‍ബലരുമായ എല്ലാ ജീവികളുടെയും സംരക്ഷണമാണെന്ന് ഗാന്ധിജി വിശ്വസിച്ചതായും പ്രിയങ്ക പറഞ്ഞു. കാലികളെ പരിപാലിക്കുന്നതിനൊപ്പം അവയില്‍നിന്ന് വരുമാനമുണ്ടാക്കുകയും പരിസ്ഥിതി സംരക്ഷണത്തിന് സഹായിക്കുകയും ചെയ്യുന്ന ‘ഗോദാന്‍ ന്യയ് യോജന’ ഛത്തീസ്ഗഢിലെ കോണ്‍ഗ്രസ്…

Read More

എന്‍കൗണ്ടര്‍ സ്‌പെഷലിസ്റ്റായി യോഗി ! യുപിയിലെ ക്രിമിനലുകള്‍ക്ക് ഇത് കഷ്ടകാലം; ജാമ്യം കിട്ടിയ കൊടുംകുറ്റവാളികള്‍ സ്വമേധയാ ജയിലിലേക്ക് മടങ്ങുന്നു…

എട്ടു പോലീസുകാരെ വെടിവച്ചു കൊന്ന വികാസ് ദുബെയുടെ മരണവും അവസാനം വെടിയേറ്റു തന്നെയായത് ഒരു യാദൃശ്ചികതയായി ആരും കണക്കാക്കില്ല. കാരണം അത് വിധിക്കപ്പെട്ടത് തന്നെയായിരുന്നു. കുറ്റവാളികളോട് ക്ഷമിക്കില്ല എന്ന യോഗി സര്‍ക്കാരിന്റെ പ്രഖ്യാപിത നയത്തിന്റെ ഭാഗമായിരുന്നു അത്. കുറ്റവാളികള്‍ രാഷ്ട്രീയ നേതൃത്വവുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്ന സ്ഥിതിവിശേഷമാണ്. ഈ സാഹചര്യത്തിലാണ് കുറ്റവാളികള്‍ക്കെതിരേ എന്‍കൗണ്ടര്‍ ഉള്‍പ്പെടെ വിട്ടുവീഴ്ചയില്ലാത്ത നടപടികളുമായി യോഗി രംഗത്തെത്തിയത്. യോഗിയുടെ പിന്തുണയുടെ പിന്‍ബലത്തില്‍ എന്‍കൗണ്ടര്‍ സ്പെഷലിസ്റ്റുകളായ പൊലീസ് ഉദ്യോഗസ്ഥന്മാര്‍ കളത്തിലിറങ്ങിയതോടെ നിരവധി കുറ്റവാളികള്‍ വെടിയേറ്റുവീണു. കഴിഞ്ഞ വര്‍ഷം യുപി പൊലീസ് പുറത്തുവിട്ട കണക്കനുസരിച്ച് 5,178 ഏറ്റുമുട്ടലുകളാണ് നടത്തിയത്. ഇതില്‍ 103 കുറ്റവാളികള്‍ കൊല്ലപ്പെട്ടു. 1859 പേര്‍ക്കു പരുക്കേറ്റു. യോഗി അധികാരമേറ്റ് രണ്ടു വര്‍ഷത്തിനുള്ളില്‍ 17,745 ക്രിമിനലുകള്‍ കീഴടങ്ങുകയോ ജാമ്യം റദ്ദാക്കി ജയിലിലേക്കു മടങ്ങുകയോ ചെയ്തിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കുന്നു. എന്നാല്‍ പോലീസുകാര്‍ക്കിടയില്‍ ഇപ്പോഴും ഒറ്റുകാര്‍ ഉണ്ടെന്ന സൂചനയായിരുന്നു…

Read More

അന്യസംസ്ഥാനങ്ങളില്‍ പോയ ഒരു തൊഴിലാളി പോലും കാല്‍നടയായി യുപിയിലേക്ക് മടങ്ങരുത് ! കര്‍ശന നിര്‍ദ്ദേശവുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്…

തൊഴിലെടുക്കാനായി അന്യസംസ്ഥാനങ്ങളില്‍ പോയ യുപിക്കാര്‍ ആരും കാല്‍നടയായി സംസ്ഥാനത്തേക്ക് മടങ്ങരുതെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഡല്‍ഹി പോലുള്ള മഹാനഗരങ്ങളില്‍ നിന്നും ഒരു കുടിയേറ്റ തൊഴിലാളിയും ഉത്തര്‍പ്രദേശിലേക്ക് കാല്‍നടയായി മടങ്ങരുതെന്നാണ് യോഗി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. കുടിയേറ്റക്കാരെ സുരക്ഷിതമായി തിരികെ കൊണ്ടുവരുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ സജീവപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നുവെന്നും യുപി മുഖ്യമന്ത്രി ഉത്തരവില്‍ വ്യക്തമാക്കി. ലോക്ക്ഡൗണ്‍ തുടരുന്നതിനിടെ പ്രായമായവരും കുട്ടികളുമടങ്ങുന്ന സംഘങ്ങള്‍ നൂറുകണക്കിന് കിലോമീറ്ററുകള്‍ താണ്ടി യാത്ര നടത്തിവരുന്നതിനിടെയാണ് യോഗിയുടെ നിര്‍ദേശം. അവരെ വാഹനങ്ങളിലും മറ്റും കെണ്ടുവരുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും ഏര്‍പ്പെടുത്താനാണ് നിര്‍ദേശം. കാല്‍നടയായി ഒരു കുടിയേറ്റ തൊഴിലാളിയും സംസ്ഥാനത്തേക്ക് മടങ്ങുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും യോഗി പറഞ്ഞു. മുഖ്യമന്ത്രിയുടെ നിര്‍ദേശത്തിന് പിന്നാലെ ഡല്‍ഹിയില്‍ നിന്ന് നോയിഡയിലേക്ക് നടന്നുവരികയായിരുന്ന 172 പേരെ ബുലന്ദേശ്വറില്‍ വെച്ച് യുപി പോലീസ് തടഞ്ഞു. ഇവര്‍ക്ക് ഭക്ഷണം നല്‍കിയ ശേഷം പ്രദേശത്തെ ഒരു കോളേജിലേക്ക് മാറ്റി. ഇവരെ നാട്ടിലേക്ക്…

Read More

യോഗിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചു കോടി സംഭാവന നല്‍കി എം.എ യൂസഫ് അലി ! കൂടാതെ ഒരു ലക്ഷം ത്രീലെയര്‍ മാസ്‌ക്കുകളും; യോഗിയോടും യുപിയോടുമുള്ള യൂസഫലിയുടെ താല്‍പര്യം ഇങ്ങനെ…

പാര്‍ട്ടി ഭേദമന്യേ രാജ്യത്തെ എല്ലാ പ്രമുഖ നേതാക്കളുമായി അടുത്ത ബന്ധമുള്ളയാളാണ് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം. എ യൂസഫലി. പ്രധാനമന്ത്രി നരേന്ദ്രമോദി, കേരളാ മുഖ്യമന്ത്രി പിണറായി വിജയന്‍, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയവര്‍ക്കെല്ലാം യൂസഫലി പ്രിയപ്പെട്ടവനാണ്. ഇപ്പോള്‍ കോവിഡ്-19 പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് യൂസഫലി അഞ്ചുകോടി രൂപ നല്‍കുമ്പോള്‍ ചര്‍ച്ചയാകുന്നത് യോഗിയോടും യുപിയോടുമുള്ള പ്രവാസി വ്യവസായിയുടെ താല്‍പര്യമാണ്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ലഖ്‌നൗവിലെ ഔദ്യോഗിക വസതിയില്‍വെച്ച് ലുലു ഇന്ത്യാ റീജണല്‍ ഡയറക്ടര്‍ രജിത് രാധാകൃഷ്ണന്‍ ചെക്ക് കൈമാറി. ഇതിനു പുറമേ ഒരുലക്ഷം ത്രീലെയര്‍ മുഖാവരണങ്ങളും ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കായി ലുലു ഗ്രൂപ്പ് നല്‍കി. സംസ്ഥാന ദുരിതാശ്വാസ കമ്മിഷണര്‍ സഞ്ജയ് ഗോയലിന് മുഖാവരണങ്ങള്‍ രജിത് രാധാകൃഷ്ണന്‍ കൈമാറി. യുപിയില്‍ ലുലുവിന്റെ എല്ലാ സഹയവും ഈ ദുരിത കാലത്തുണ്ടാകും. കേരളം കഴിഞ്ഞാല്‍ ലുലുവിന് ഏറ്റവും വലിയ…

Read More

തുണിയില്ലാതെ ആശുപത്രിയിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നു ! നേഴ്‌സുമാരോട് അശ്ലീല ആംഗ്യം കാട്ടലും മര്‍ദ്ദനവും;ഐസൊലേഷനില്‍ കഴിയുന്ന തബ് ലീഗ് പ്രവര്‍ത്തകര്‍ക്കെതിരേ എന്‍എസ്എ പ്രയോഗിക്കാനൊരുങ്ങുന്നു…

കോവിഡ് ബാധയെത്തുടര്‍ന്ന് ഐസൊലേഷനില്‍ കഴിയുന്ന തബ് ലീഗ് ജമാഅത്ത് വിഭാഗത്തില്‍ പെട്ട ചിലര്‍ക്കെതിരേ ദേശീയ സുരക്ഷാ നിയമം(എന്‍എസ്‌ഐ) പ്രയോഗിക്കാന്‍ ഒരുങ്ങി യുപി സര്‍ക്കാര്‍. ഡല്‍ഹിയില്‍ സമ്മേളനത്തിനെത്തിയ നൂറുകണക്കിന് ആളുകള്‍ക്ക് കോവിഡ് ബാധയുണ്ടെന്ന് സ്ഥിരീകരിച്ചിരുന്നു. ഇവരില്‍ പലരെയും യുപിയിലെ ഗാസിയാബാദ് ആശുപത്രിയിലാണ് താമസിപ്പിച്ചിരിക്കുന്നത്. ഇവര്‍ നഴ്‌സുമാരെ മര്‍ദിക്കുകയും മോശമായി പെരുമാറുകയും ചെയ്തതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇവര്‍ക്കെതിരെയാണ് യോഗി സര്‍ക്കാര്‍ എന്‍എസ്എ പ്രയോഗിക്കാന്‍ ഒരുങ്ങുന്നത്. കുറ്റപത്രം ചുമത്താതെ ഒരു വര്‍ഷം വരെ ജയിലില്‍ അടയ്ക്കാവുന്ന കടുത്ത നിയമമാണ് ഇവര്‍ക്കെതിരെ ചുമത്തുക. ഇവരെ ‘മനുഷ്യകുലത്തിന്റെ ശത്രുക്കള്‍’ എന്നാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വിശേഷിപ്പിച്ചത്. ‘അവര്‍ നിയമം അനുസരിക്കുന്നില്ല, ഉത്തരവുകള്‍ പാലിക്കുന്നില്ല. മനുഷ്യകുലത്തിന്റെ ശത്രുക്കളാണ്. വനിതാ ആരോഗ്യ പ്രവര്‍ത്തകരോട് അവര്‍ കാണിച്ചത് ഹീനമായ കുറ്റകൃത്യമാണ്. ഒരാളെപ്പോലും വെറുതേവിടില്ല. ദേശീയ സുരക്ഷാനിയമമാണ് അവര്‍ക്കെതിരെ ചുമത്തുന്നത്’ യോഗി ആദിത്യനാഥ് പറഞ്ഞു. ഗാസിയാബാദിലെ എംഎംജി ആശുപത്രിയില്‍ ക്വാറന്റീന്‍ ചെയ്ത…

Read More

വെജിറ്റേറിയന്‍ ഭക്ഷണം മാത്രം കഴിക്കുന്ന നായ ! യോഗി ആദിത്യനാഥിന്റെ നായ കാലുവിന്റെ വിശേഷങ്ങള്‍ ഇങ്ങനെ…

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന വ്യക്തിത്വമാണ്. എന്നാല്‍ ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത് യോഗിയുടെ പ്രിയ വളര്‍ത്തുനായയായ കാലുവാണ്. കാലുവും യോഗിയുമൊന്നിച്ചുള്ള ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. പൂര്‍ണമായും സസ്യാഹാരിയാണ് എന്നതാണ് കാലുവിന്റെ പ്രത്യേകത.വളര്‍ത്തുനായയായി കാലു എത്തിയ ശേഷമാണ് അദ്ദേഹം യുപി മുഖ്യമന്ത്രിയായത്. ഇതോടെ കാലുവിനും താരപരിവേഷമാണ്. ലാബ്രഡോര്‍ ഇനത്തില്‍പ്പെട്ട കറുത്ത നിറമുള്ള നായ ഇന്ന് യോഗിയുടെ പ്രിയപ്പെട്ടതാണ്. ഡല്‍ഹി സ്വദേശിയായ ഒരു ഭക്തനാണ് ഗോരഖ്പൂര്‍ ക്ഷേത്രത്തിലെത്തി ഈ നായയെ യോഗിക്ക് സമ്മാനിച്ചത്. കാലു എന്ന് പേര് നല്‍കി അദ്ദേഹം നായയെ ഓമനിച്ച് വളര്‍ത്തുകയായിരുന്നു. കാലു എത്തി നാലുമാസങ്ങള്‍ക്ക് ശേഷം യോഗിയെ തേടി എത്തിയത് യുപി സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി കസേരയാണ്. റൊട്ടിയും പനീറും പാലുമാണ് കാലുവിന്റെ ഭക്ഷണം. യോഗി ആദിത്യനാഥ് ഇല്ലാത്ത സമയങ്ങളില്‍ സഹായിയായ ഹിമാലയ ഗിരിയാണ് കാലുവിനെ പരിചരിക്കുന്നത്. എന്തായാലും പലരും ആദ്യമായായിരിക്കും…

Read More