ചില പ്രത്യേക രക്തഗ്രൂപ്പുകാര്‍ക്ക് കോവിഡ് വരാന്‍ കൂടുതല്‍ സാധ്യത ! പുതിയ പഠന റിപ്പോര്‍ട്ട് ഇങ്ങനെ…

കോവിഡും രക്തഗ്രൂപ്പുകളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് മുമ്പും പഠനം നടന്നിട്ടുണ്ട്. എന്നിരുന്നാലും ലോകം കോവിഡിന്റെ പുതിയ വകഭേദത്തിന്റെ ഭീതിയില്‍ നില്‍ക്കുമ്പോള്‍ പുതിയ പഠനത്തിന് പ്രസക്തിയേറുകയാണ്. എ, ബി, ആര്‍ എച്ച് പ്ലസ് എന്നി രക്തഗ്രൂപ്പുകാര്‍ക്ക് കോവിഡ് വരാനുള്ള സാധ്യത കൂടുതലാണെന്ന് പുതിയ പഠനം. ഒ, എബി, ആര്‍എച്ച് നെഗറ്റീവ് രക്തഗ്രൂപ്പില്‍പ്പെട്ടവര്‍ക്ക് ഇതിനുള്ള സാധ്യത കുറവാണെന്നും സര്‍ ഗംഗാ റാം ആശുപത്രിയുടെ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യം ഒമൈക്രോണ്‍ വകഭേദത്തിന്റെ ഭീഷണിയില്‍ നില്‍ക്കുന്ന പശ്ചാത്തലത്തിലാണ് ഫ്രോണ്ടിയേഴ്സ് ഇന്‍ സെല്ലുല്ലാര്‍ ആന്റ് ഇന്‍ഫക്ഷന്‍ മൈക്രോബയോളജി എന്ന ജേര്‍ണലില്‍ പഠന റിപ്പോര്‍ട്ട് വന്നത്. ബി രക്തഗ്രൂപ്പുകാരില്‍ പുരുഷന്മാര്‍ക്കാണ് സ്ത്രീകളെ അപേക്ഷിച്ച് രോഗം വരാന്‍ കൂടുതല്‍ സാധ്യത. 60 വയസിന് താഴെയുള്ളവരില്‍ എബി രക്ത ഗ്രൂപ്പുകാര്‍ക്ക് കോവിഡ് വരാന്‍ കൂടുതല്‍ സാധ്യതയുണ്ടെന്നും പഠനറിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. എന്നാല്‍ രോഗം തീവ്രമാകാനോ, മരണകാരണത്തിനോ രക്തഗ്രൂപ്പുകളുമായി യാതൊരു ബന്ധവുമില്ലെന്നും…

Read More