ചൈനീസ് ഉത്പന്ന ബഹിഷ്‌കരണ ആഹ്വാനം ശക്തിപ്രാപിക്കുന്നു ! പൂര്‍ണമായും ചൈനീസ് മുക്തമായി പൂനയിലെ ഒരു ഗ്രാമം; ചൈനയുടെ നിക്ഷേപ പദ്ധതികള്‍ മരവിപ്പിച്ച് സര്‍ക്കാരുകള്‍; ചൈന വിരുദ്ധത ഉത്തരേന്ത്യയില്‍ പടരുന്നതിങ്ങനെ…

ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്‌ക്കരിക്കണമെന്ന ആഹ്വാനം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ശക്തമാകുന്നു. ഇന്ത്യന്‍ സൈന്യത്തിനു നേരെ ചൈന നടത്തിയ അതിക്രമത്തില്‍ പ്രതിഷേധിച്ചാണ് ഈ ആഹ്വാനം കത്തിപ്പടരുന്നത്. പൂനയിലെ ഒരു ഗ്രാമം ചൈനീസ് ഉത്പന്നങ്ങള്‍ക്ക് സമ്പൂര്‍ണ വിലക്കേര്‍പ്പെടുത്തിയാണ് വാര്‍ത്താപ്രാധാന്യം നേടുന്നത്. നഗരാതിര്‍ത്തിയിലുള്ള കോണ്ടവേ-ധാവഡേ ഗ്രാമമാണ് ചൈനീസ് ഉത്പന്നങ്ങള്‍ പടിക്കുപുറത്താക്കിയത്. പൊതുമരാമത്ത് ജോലികളിലൊന്നും ചൈനീസ് സാമഗ്രികള്‍ ഉപയോഗിക്കരുതെന്ന് ഗ്രാമസഭ പാസാക്കിയ പ്രമേയത്തില്‍ കരാറുകാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. മൊബൈല്‍ ഫോണ്‍ വില്‍ക്കുന്ന കടകള്‍ ഉള്‍പ്പെടെ ഗ്രാമത്തിലെ മുഴുവന്‍ കച്ചവടസ്ഥാപനങ്ങളും ചൈനീസ് ഉത്പന്നങ്ങള്‍ ഒഴിവാക്കണമെന്ന കര്‍ശന നിര്‍ദ്ദേശവും ഗ്രാമസഭ പുറപ്പെടുവിച്ചിട്ടുണ്ട്. ഈ ഗ്രാമത്തില്‍ നിന്നു നിരവധി ആളുകള്‍ പണ്ടു മുതല്‍തന്നെ പട്ടാളക്കാരായി സേവനമനുഷ്ഠിക്കുന്നുണ്ട്. അതിനാല്‍ തന്നെ രാജ്യസുരക്ഷയ്ക്ക് വിരുദ്ധമായ ഒരു കാര്യങ്ങളും ഗ്രാമീണര്‍ പ്രോത്സാഹിപ്പിക്കില്ലെന്നതിന്റെ തെളിവാണ് ചൈനീസ് ഉത്പന്ന ബഹിഷ്‌കരണ തീരുമാനം ഗ്രാമസഭ ഐകകണ്ഠ്യേന അംഗീകരിച്ചതിലൂടെ വ്യക്തമാക്കുന്നതെന്ന് സഭാധ്യക്ഷന്‍ നിതിന്‍ ധവാഡെ പ്രതികരിച്ചത്. ഗാല്‍വന്‍ സംഭവത്തില്‍…

Read More