ഉറ്റ സുഹൃത്തെന്നു കരുതുന്നവരില്‍ നിന്നുണ്ടാണ്ടാകുന്ന ദുരനുഭവങ്ങള്‍ പലരെയും മാനസികമായി തളര്‍ത്താറുണ്ട്. ഫേസ്ബുക്കില്‍ വെഡ്ഡിംഗ് ഷെയിമിംഗ് എന്ന ഗ്രൂപ്പില്‍ ഒരു അജ്ഞാത യുവതി പോസ്റ്റ് ചെയ്ത സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലുള്ളവരെ ഞെട്ടിപ്പിക്കുന്നത്. തനിക്ക് നേരിട്ട ഒരു ദുരനുഭവത്തെ കുറിച്ചാണ് ഈ യുവതി തുറന്ന് പറയുന്നത്. വില്ലത്തിയാകട്ടെ സ്വന്തം കൂട്ടുകാരിയും. കൂട്ടുകാരിയുടെ കല്യാണത്തിന് മാസങ്ങള്‍ക്ക് മുമ്പാണ് യുവതി ഗര്‍ഭിണിയാണെന്ന് മനസ്സിലായത്. ഇത്രയും സന്തോഷകരമായ കാര്യം കൂട്ടുകാരിയെ വിളിച്ചറിയിക്കുകയായിരുന്നു യുവതി. കൂട്ടുകാരി തന്നെ അഭിനന്ദിക്കുമെന്ന് പ്രതീക്ഷിച്ച യുവതിക്ക് കിട്ടിയത് ഞെട്ടിക്കുന്ന പ്രതികരണമായിരുന്നു. ഗര്‍ഭിണിയായ അവസ്ഥയില്‍ ഫിറ്റായ ഡ്രസ് ലഭിക്കാന്‍ ഏറെ പാടുപെടേണ്ടി വരുമെന്നും തന്റെ വിവാഹം കുട്ടികളുടെ ബഹളമില്ലാതെ നടത്താനാണ് ഉദ്ദേശിക്കുന്നതെന്നും കൂട്ടുകാരി പറഞ്ഞു. ഗര്‍ഭിണിയായ സ്ത്രീ ഈ ബഹളത്തില്‍ ചെന്നുപെട്ടാല്‍ വലിയ ബുദ്ധിമുട്ടായിരിക്കുമെന്നും അതിനാല്‍ കുട്ടിയെ അങ്ങ് അബോര്‍ട്ട് ചെയ്തിട്ട് വിവാഹത്തിന് എത്താനാണ് കൂട്ടുകാരി പറഞ്ഞത്. ഒരിക്കലും കുട്ടികള്‍…
Read More