മുസ്ലിംങ്ങള്‍ക്കിടയിലെത്തുമ്പോള്‍ അവര്‍ എന്നെ ആര്‍എസ്എസ് ആക്കും ! ഹിന്ദുക്കള്‍ക്കിടയില്‍ എത്തുമ്പോള്‍ തീവ്രവാദികളെ പിന്തുണയ്ക്കുന്ന ആളാക്കും; പരാതി നല്‍കി സി ആര്‍ മഹേഷ്…

മുസ്ലിം സമുദായാംഗങ്ങളുടെ വീടുകളില്‍ തന്നെ ആര്‍എസ്എസുകാരനായും ഹിന്ദു സമുദായാംഗങ്ങളുടെ വീടുകളില്‍ മുസ്ലിം തീവ്രവാദികളെ പിന്തുണയ്ക്കുന്ന ആളായും തന്നെ ചിത്രീകരിക്കാന്‍ ആസൂത്രിത ശ്രമമെന്ന് കരുനാഗപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാര്‍ഥി സി ആര്‍ മഹേഷ്. ഇത് സംബന്ധിച്ച് ഡിജിപി, ഇലക്ഷന്‍ കമ്മീഷണര്‍, റിട്ടേണിങ് ഓഫീസര്‍ എന്നിവര്‍ക്ക് സി ആര്‍ മഹേഷ് പരാതി നല്‍കി. 2016ലെ തെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോഴും ഇടതുപക്ഷക്കാരില്‍ ചിലര്‍ ഇതേ പരിപാടി നടത്തിയിരുന്നെന്നും അത് തന്റെ പരാജയത്തിന് മുഖ്യ കാരണമായതായും മഹേഷ് പറയുന്നു. ഇതിന് സമാനമായ രീതിയിലാണ് ഇപ്പോഴത്തെ പ്രവര്‍ത്തനമെന്നും അത് തടയണമെന്നും മഹേഷ് പരാതിയില്‍ ആവശ്യപ്പെട്ടു. താന്‍ നടത്തിയ ഒരു വാര്‍ത്താ സമ്മേളനത്തില്‍, ‘സഖാക്കളെല്ലാവരും എന്നെ ആര്‍എസ്എസ് ആക്കി, അപ്പോള്‍ ഞാന്‍ ആര്‍എസ്എസ് ആണ്. അതാണ് ഞാന്‍ തോറ്റത്’ എന്ന് പറഞ്ഞ സംഭാഷണ ശകലം അടര്‍ത്തി മാറ്റി ‘ഞാന്‍ ആര്‍എസ്എസ് ആണ്. അതാണ് ഞാന്‍ തോറ്റത്’ എന്ന തരത്തില്‍…

Read More