ചുട്ടുപൊള്ളുന്ന മരുഭൂമിയിലൂടെ നടന്നു തീര്‍ത്തത് 140 കിലോമീറ്റര്‍; ജീവന്‍ നിലനിര്‍ത്തിയത് സ്വന്തം മൂത്രം കുടിച്ച്; മരുഭൂമിയില്‍ ഒറ്റപ്പെട്ടുപോയ ടോം എന്ന ചെറുപ്പക്കാരന്റെ അനുഭവം…

മരുഭൂമിയെന്നു പറയുമ്പോള്‍ തന്നെ നമ്മുടെ ഉള്ളില്‍ ഒരു നിരാശ ഉണ്ടാവും. അപ്പോള്‍ പിന്നെ മരുഭൂമിയില്‍ ഒറ്റപ്പെട്ടു പോകുന്ന ഒരുവന്റെ അവസ്ഥ പറഞ്ഞറിയിക്കണോ. ഇങ്ങനെ മരുഭൂമിയില്‍ ഒറ്റപ്പെട്ടു പോകുന്നവരില്‍ ഭൂരിഭാഗം ആളുകളും മരണപ്പെടുകയാണ് പതിവ്. ദക്ഷിണ ഓസ്‌ട്രേലിയയിലെ വിദൂരദേശത്തെ ജോലിക്ക് ശേഷമുള്ള മടക്കയാത്രയിലാണ് സാഹസികത നിറഞ്ഞ കഥകളെ ഓര്‍മിപ്പിക്കുന്ന തരത്തില്‍ 21 വയസുള്ള ഓസ്‌ട്രേലിയക്കാരനായ ടോം എന്ന ചെറുപ്പക്കാരന് ഈ അസാധാരണ അനുഭവമുണ്ടായത്. മരുഭൂമിയില്‍ വിജനമായ സ്ഥലത്തെ കാറപകടത്തിന് ശേഷം ടോം നടന്നത് 140 കിലോമീറ്റര്‍, ചുട്ടു പഴുത്ത മരുഭൂമിയിലൂടെ 60 മണിക്കൂര്‍ നീണ്ട യാത്രയ്ക്കിടെ ദാഹമകറ്റാന്‍ ടോമിന് കിട്ടിയത് സ്വന്തം മൂത്രം മാത്രം. ടെക്‌നീഷ്യനായ ടോം മാന്‍സണ്‍ നോര്‍ത്തേണ്‍ ടെറിട്ടറിയിലും ദക്ഷിണ ഓസ്‌ട്രേലിയന്‍ അതിര്‍ത്തിയിലുമുള്ള പ്രദേശങ്ങളിലായിരുന്നു ജോലി ചെയ്തിരുന്നത്.   യുലാരയിലെ ജോലിക്ക് ശേഷമുള്ള മടക്കയാത്രയില്‍ മുന്നില്‍പ്പെട്ട ഒട്ടകകൂട്ടത്തെ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചപ്പോഴാണ് ടോമിന്റെ കാര്‍ അപകടത്തില്‍പ്പെട്ടത്. ദക്ഷിണ…

Read More