കാസ്റ്റിംഗ് കോള്‍ എന്ന ചതിക്കുഴി ! കാസ്റ്റിംഗ് കോള്‍ തട്ടിപ്പുകളെക്കുറിച്ചുള്ള ടെലിഫിലിം ചര്‍ച്ചയാകുന്നു…

സിനിമാരംഗത്തെ കാസ്റ്റിങ് കോളുകളില്‍ ഒളിഞ്ഞിരിക്കുന്ന അപകടത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ടെലിഫിലിം ‘ഒരു ലോക്ഡൗണ്‍ പരീക്ഷണം’ ശ്രദ്ധേയമാകുന്നു. പ്രണവ് കൃഷ്ണ രചനയും കോര്‍ഡിനേഷനും നിര്‍വഹിച്ച ചിത്രം ഇതിനോടകം യു ട്യൂബില്‍ വൈറലായിക്കഴിഞ്ഞു. കാസ്റ്റിംഗ് കോളുകളുടെ പിന്നാമ്പുറങ്ങളില്‍ നടക്കുന്ന കാര്യങ്ങള്‍ പലരും അറിയാറില്ല, അബദ്ധങ്ങളില്‍ വീണ് കാശും മാനവും പോകുന്നവര്‍ മറ്റുള്ളവര്‍ അറിഞ്ഞാല്‍ നാണക്കെടാകുമെന്ന് കരുതി മറ്റാരെയും അറിയിക്കാറുമില്ല. ഇതിന്റെ പിന്നില്‍ നില്‍ക്കുന്നവര്‍ ഒരു ഷൂട്ടിംഗ് പോലും നേരാവണ്ണം കണ്ടിട്ടുണ്ടാവില്ല എന്നുള്ളതാണ് യാഥാര്‍ഥ്യം. പരസ്പരം കണ്ടിട്ടില്ലാത്തവര്‍, വ്യക്തിപരമായി അറിയാത്തവര്‍, ചിലപ്പോള്‍ ഒരു ‘Hai’ – ‘bye’ മാത്രം പറയുന്നവര്‍.. അങ്ങനെയുള്ള കുറച്ചു സുഹൃത്തുക്കള്‍ ലോകത്തിന്റെ പല സ്ഥലങ്ങളില്‍ നിന്നും മൊബൈലില്‍ ഷൂട്ട് ചെയ്തു അയച്ചു തന്ന വീഡിയോസ് ചേര്‍ത്താണ് ഈ ഷോര്‍ട് ഫിലിം തയ്യാറാക്കിയിട്ടുള്ളത്.. ആദ്യമായിട്ടാണ് ഇങ്ങനെയൊരു virtual ശ്രമം എന്ന് അണിയറക്കാര്‍ അവകാശപ്പെടുന്നു. ഇതില്‍ അഭിനയിച്ചിരിക്കുന്ന ഭൂരിഭാഗം പേരും പുതുമുഖങ്ങളാണ്.…

Read More