ധര്‍മജന്‍ മനുഷ്യത്വത്തിന്റെ ആള്‍രൂപം;നേരാംവണ്ണം പ്രതിഫലം പോലും വാങ്ങാതെ ചിരിച്ചു കൊണ്ടു പോയ ആളാണ് ധര്‍മജനെന്ന് ‘ചിക്കന്‍ കോക്കാച്ചി’യുടെ അണിയറക്കാര്‍

കഴിഞ്ഞ കുറേ ദിവസമായി ധര്‍മജന്‍ ബോള്‍ഗാട്ടിയെ ചുറ്റിപ്പറ്റിയുള്ള അപവാദങ്ങള്‍ക്ക് സോഷ്യല്‍മീഡിയയില്‍ പഞ്ഞമില്ല. ഉദ്ഘാടനച്ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ധര്‍മജന്‍ വന്‍തുക ചോദിച്ചു വാങ്ങുന്ന ആളാണെന്നുള്ള തരത്തിലായിരുന്നു കമന്റുകള്‍ ഏറെയും. എന്നാല്‍ ഇതൊന്നും സത്യമല്ലെന്നു തെളിവു സഹിതം പറയുകയാണ് ധര്‍മജന്റേതായി പുറത്തിറങ്ങാന്‍ പോകുന്ന ചിത്രമായ ചിക്കന്‍ കോക്കാച്ചിയുടെ അണിയറക്കാര്‍. ധര്‍മജന്‍ സത്യസന്ധതയുടെയും മനുഷ്യത്വത്തിന്റെയും പ്രതിരൂപമാണെന്നാണ് ചിത്രത്തിന്റെ അണിയറക്കാര്‍ പറയുന്നത്. ചിക്കന്‍ കോക്കാച്ചിയുടെ അണിയറ പ്രവര്‍ത്തകരുടെ പോസ്റ്റ് ഇങ്ങനെ ഞങ്ങള്‍ക്കറിയുന്ന ധര്‍മജന്‍ ബോള്‍ഗാട്ടി : ഒരു സിനിമ ഉണ്ടാക്കുക എന്നത് വളരെ കഷ്ടപ്പാടുള്ള ഒരു ജോലിയാണ്. സിനിമയില്‍ പുതിയ ആളുകളാണെങ്കില്‍ പിന്നെ പറയുകയും വേണ്ട, കൂടെ പ്രവര്‍ത്തിക്കുന്നവര്‍ വരെ കാലുവാരാന്‍ നോക്കും.’ചിക്കന്‍ കോക്കാച്ചി’ എന്ന സിനിമ എടുത്തപ്പോള്‍ ഇതുപോലെയുള്ള ഒരുപാട് അനുഭവങ്ങള്‍ ഞങ്ങള്‍ക്ക് നേരിടേണ്ടിവന്നു. ഞങ്ങളുടെ പരിചയക്കുറവ് മുതലാക്കി പണം തട്ടുകയായിരുന്നു മിക്ക ആളുകളുടെയും ലക്ഷ്യം. ആ കൂട്ടത്തിലൊന്നും പെടാത്ത, മനുഷ്യത്വമുള്ള ഒരാളാണ്…

Read More