സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പോ​സ്റ്റി​ട്ടു; മെ​സേ​ജ് പോ​ര് നേ​രി​ട്ടു​ള്ള വാ​ക്പോ​രി​ലേ​ക്ക്; പി​ന്നാ​ലെ കു​ടും​ബ​വു​മാ​യി സ​ഞ്ച​രി​ച്ച മ​ധ്യ​വ​യ​സ്ക​നെ വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ച്ചു യു​വാ​വ്

കു​ത്താ​ട്ടു​കു​ളം: കാ​ക്കൂ​ർ അ​മ്പ​ല​പ്പ​ടി​യി​ൽ മ​ധ്യ​വ​യ​സ്ക​നെ വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ. കാ​ക്കൂ​ർ നാ​ട്ട​ക​ശേ​രി​ൽ സു​ധീ​ഷ് സു​ധാ​ക​ര​നെ (45) ആ​ണ് കൂ​ത്താ​ട്ടു​കു​ളം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. കാ​ക്കൂ​ർ ക​ല്ലു​വ​ള​വി​ങ്ക​ൽ സു​രേ​ഷി​നാ​ണ് വെ​ട്ടേ​റ്റ​ത്.

കു​ടും​ബ​സ​മേ​തം യാ​ത്ര ചെ​യ്തി​രു​ന്ന സു​രേ​ഷി​ന്‍റെ ബൈ​ക്ക് ത​ട​ഞ്ഞു നി​ർ​ത്തി​യാ​ണ് സു​ധീ​ഷ് ആ​ക്ര​മി​ച്ച​ത്. ചൊ​വ്വാ​ഴ്ച രാ​ത്രി 9.30 ഓ​ടെ ആ​മ്പ​ശേ​രി കാ​വി​ന് അ​ടു​ത്തു​വ​ച്ചാ​ണ് സം​ഭ​വം. സു​രേ​ഷി​ന്‍റെ കൈ​യി​ൽ വാ​ക്ക​ത്തി ഉ​പ​യോ​ഗി​ച്ച് വെ​ട്ടേ​റ്റി​ട്ടു​ണ്ട്.

സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പോ​സ്റ്റ് ഇ​ട്ട​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സു​ധീ​ഷും പ​രി​ക്കേ​റ്റ സു​രേ​ഷും ത​മ്മി​ൽ ത​ർ​ക്കം ഉ​ണ്ടാ​യി​രു​ന്നു. ഇ​താ​ണ് സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ച്ച​ത്. സു​രേ​ഷി​ന്‍റെ പ​രാ​തി​യെ തു​ട​ർ​ന്ന് സ്ഥ​ല​ത്ത് ഫോ​റ​ൻ​സി​ക് സം​ഘം എ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. അ​റ​സ്റ്റി​ലാ​യ സു​ധീ​ഷി​നെ റി​മാ​ൻ​ഡ് ചെ​യ്തു.

Related posts

Leave a Comment