ചെന്നൈ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടുജോലിയ്ക്കു നിര്‍ത്തി പീഡിപ്പിച്ച നടി ഭാനുപ്രിയയ്‌ക്കെതിരേ കൂടുതല്‍ ആരോപണങ്ങള്‍. ഇവര്‍ക്കെതിരേ പോക്‌സോ കേസ് ചുമത്തിയതിനു പിന്നാലെയാണ് റെയ്ഡില്‍ വീട്ടില്‍ നിന്നും പ്രായപൂര്‍ത്തിയാവാത്ത മൂന്നു പെണ്‍കുട്ടികളെ കണ്ടെത്തിയെന്നുള്ള വിവരങ്ങള്‍ പുറത്തു വന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം ചെന്നൈ ടി.നഗറിലുള്ള വീട്ടില്‍ നടത്തിയ റെയ്ഡിലാണ് പ്രായപൂര്‍ത്തിയാവാത്ത മൂന്ന് പെണ്‍കുട്ടികളെ കണ്ടെത്തിയത്. കുട്ടികളുടെ അവകാശ സംരക്ഷണ സമിതിയാണ് റെയ്ഡ് നടത്തിയത്. മാത്രമല്ല ജോലിക്ക് നിന്ന പെണ്‍കുട്ടികള്‍ നടിയുടെ വീട്ടില്‍ വച്ച് പീഡനത്തിനിരയായെന്നും ഇവര്‍ മൊഴി നല്‍കിയതായി ഉദ്യോഗസ്ഥര്‍ പറയുന്നു. കുട്ടികള്‍ക്ക് ശമ്പളം കൊടുക്കുന്നില്ലെന്നു പറഞ്ഞ് ഇവരില്‍ ഒരാളുടെ അമ്മ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് റെയ്ഡ് നടത്തിയത്.മാത്രമല്ല മാതാപിതാക്കളെ കാണാനും ഭാനുപ്രിയ കുട്ടികളെ അനുവദിച്ചിരുന്നില്ല. നടിയുടെ വീട്ടില്‍ കുട്ടികള്‍ പീഡനത്തിന് ഇരയാകുന്നുണ്ടെന്ന് കാട്ടി ബാലാവകാശ പ്രവര്‍ത്തകനായ അച്യുത റാവോയാണ് എന്‍സിപിസിആറിനും സംസ്ഥാന കമ്മീഷനും കത്തയച്ചത്. മാത്രമല്ല നടിയെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ്…
Read More