ലോ​ക​ത്തി​ലെ ഏ​റ്റ​വും സ്വ​ത​ന്ത്ര സ​മൂ​ഹ​ങ്ങ​ളി​ലൊ​ന്ന് ! താ​യ് വാ​നെ​ക്കു​റി​ച്ചു​ള്ള പെ​ലോ​സി​യു​ടെ പ​രാ​മ​ര്‍​ശം ദ​ക്ഷി​ണ ചൈ​നാ​ക്ക​ട​ലി​നെ ചൂ​ടു​പി​ടി​പ്പി​ക്കു​മ്പോ​ള്‍…

യു.​എ​സ് ജ​ന​പ്ര​തി​നി​ധി സ​ഭ സ്പീ​ക്ക​ര്‍ നാ​ന്‍​സി പെ​ലോ​സി​യു​ടെ താ​യ് വാ​ന്‍ സ​ന്ദ​ര്‍​ശ​നം ചൈ​നീ​സ് ഭ​ര​ണ​കൂ​ട​ത്തെ ആ​കെ അ​സ്വ​സ്ഥ​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്. ഇ​തു​കൂ​ടാ​തെ താ​യ്വാ​ന്‍ പാ​ര്‍​ല​മെ​ന്റി​നെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത് ‘ലോ​ക​ത്തി​ലെ ഏ​റ്റ​വും സ്വ​ത​ന്ത്ര സ​മൂ​ഹ​ങ്ങ​ളി​ലൊ​ന്ന്’ എ​ന്നു താ​യ്‌​വാ​നെ വി​ശേ​ഷി​പ്പി​ച്ച പെ​ലോ​സി​യു​ടെ പ്ര​സ്താ​വ​ന എ​രി​തീ​യി​ല്‍ എ​ണ്ണ പോ​ലെ​യാ​യി. താ​യ്വാ​ന്‍ പ്ര​സി​ഡ​ന്റ് സൈ ​ഇ​ങ് വെ​ന്നു​മാ​യും മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ര്‍​ത്ത​ക​രു​മാ​യും നാ​ന്‍​സി പെ​ലോ​സി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. താ​യ്വാ​ന്‍ ക​ട​ലി​ലെ ത​ല്‍​സ്ഥി​തി തു​ട​രു​ന്ന​തി​നെ​യാ​ണ് യു.​എ​സ് പി​ന്തു​ണ​ക്കു​ന്ന​തെ​ന്ന് അ​ഭി​പ്രാ​യ​പ്പെ​ട്ട പെ​ലോ​സി, താ​നും യു.​എ​സ് ജ​ന​പ്ര​തി​നി​ധി സ​ഭാം​ഗ​ങ്ങ​ളും താ​യ്വാ​ന്‍ സ​ന്ദ​ര്‍​ശി​ക്കു​ന്ന​ത് അ​മേ​രി​ക്ക നി​ങ്ങ​ള്‍​ക്കൊ​പ്പ​മു​ണ്ട് എ​ന്ന സ​ന്ദേ​ശം കൈ​മാ​റാ​നാ​ണെ​ന്നും വ്യ​ക്ത​മാ​ക്കി. താ​യ്വാ​ന്‍ ക​ട​ലി​ടു​ക്കി​ല്‍ ത​ല്‍​സ്ഥി​തി തു​ട​രു​ന്ന​തി​നെ​യാ​ണ് ഞ​ങ്ങ​ള്‍ പി​ന്തു​ണ​ക്കു​ന്ന​ത്. ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ താ​യ്വാ​ന് എ​ന്തെ​ങ്കി​ലും സം​ഭ​വി​ക്കു​ന്ന​ത് കാ​ണാ​ന്‍ ഞ​ങ്ങ​ളാ​ഗ്ര​ഹി​ക്കു​ന്നി​ല്ല. താ​യ്വാ​ന് സ്വാ​ത​ന്ത്ര്യ​വും സു​ര​ക്ഷ​യും വേ​ണ​മെ​ന്നാ​ണ് യു.​എ​സ് ആ​ഗ്ര​ഹി​ക്കു​ന്ന​ത്. അ​തി​ല്‍ നി​ന്നും പി​ന്നോ​ട്ടി​ല്ലെ​ന്നും പെ​ലോ​സി പ​റ​ഞ്ഞു. താ​യ് വാ​നൊ​പ്പം എ​പ്പോ​ഴും ഉ​ണ്ടാ​കു​മെ​ന്ന് 43 വ​ര്‍​ഷം…

Read More

അശ്ലീല വീഡിയോ കാണരുത് ! വിവാഹം ലളിതമായിരിക്കണം;വിദേശ രാജ്യങ്ങളോടു വിധേയത്വം കാണിക്കുന്നവനെ അകത്താക്കും; പൗരന്മാര്‍ക്ക് കര്‍ശന നിര്‍ദ്ദേശങ്ങള്‍ നല്‍കി ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി…

രാജ്യത്തെ സാമൂഹികാന്തരീക്ഷം ഉടച്ചു വാര്‍ക്കുന്നതിനുള്ള സമൂലമായ പദ്ധതികളുമായി ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി. പൗരന്മാരുടെ ധാര്‍മിക നിലവാരം ഉയര്‍ത്തുന്നതിനായി ബെയ്ജിംഗില്‍ ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന രഹസ്യയോഗത്തിന്റെ ഭാഗമായാണ് പാര്‍ട്ടി പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയത്. കഴിഞ്ഞ ഞായറാഴ്ച ചൈനീസ് സര്‍ക്കാര്‍ ഇത് ഔദ്യോഗികമായി പ്രസിദ്ധീകരിക്കുകയും ചെയ്തു. പോണ്‍ വീഡിയോ കാണുന്നത് ഒഴിവാക്കണമെന്നും മാന്യമായി വസ്ത്രം ധരിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. ദേശീയത വളര്‍ത്താനും അത് ശക്തമായി പാലിക്കാനുമുള്ള നിര്‍ദ്ദേശങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. വിദേശരാജ്യങ്ങളോട് വിധേയത്വമുള്ളവര്‍ രാജ്യത്തിന്റെ അന്തസിന് കളങ്കമുണ്ടാക്കുന്നവരും ദേശീയ താത്പര്യങ്ങളെ വില്‍ക്കുന്നവരാണെന്നും പറയുന്നു. ഇവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും വിശദീകരിക്കുന്നു. ഗ്രാമങ്ങളിലെ പല ദുരാചരങ്ങളും ഒഴിവാക്കണമെന്നും ഇക്കാര്യത്തില്‍ പ്രാദേശിക ഭരണകൂടങ്ങള്‍ ശ്രദ്ധചെലുത്തണമെന്നും ഉത്തരവില്‍ പറയുന്നു. വിവാഹങ്ങള്‍,മരണാനന്തര ചടങ്ങുകള്‍ തുടങ്ങിയവയിലെ ആര്‍ഭാടങ്ങള്‍ ഒഴിവാക്കണമെന്നാണ് ഇതിലെ പ്രധാനനിര്‍ദ്ദേശം. പുതിയ കാലഘട്ടത്തില്‍ പൗരന്മാരുടെ ധാര്‍മികനിലവാരം പടുത്തുയര്‍ത്താനുള്ള മാര്‍ഗരേഖ എന്ന പേരിലാണ് ചൈനീസ് സര്‍ക്കാര്‍ ഇത് പ്രസിദ്ധീകരിച്ചിരിക്കുന്നത്.…

Read More