മനോജ് സാനെ അശ്ലീല വീഡിയോയ്ക്ക് അടിമ ! മറന്നു പോകാതിരിക്കാനായി അശ്ലീല വെബ്‌സൈറ്റുകളുടെ പേരുകള്‍ കടലാസില്‍ എഴുതിവെച്ചിരുന്നു…

മുംബൈയില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ കൊലപ്പെടുത്തിയ മനോജ് സാനെ അശ്ലീല വീഡിയോകള്‍ക്ക് അടിമയായിരുന്നുവെന്ന് പോലീസ്. ഇയാളുടെ മൊബൈല്‍ഫോണ്‍ പരിശോധിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. ഇയാള്‍ നിരന്തരം പോണ്‍ വീഡിയോകള്‍ കണ്ടിരുന്നു. മറന്നുപോകാതിരിക്കാനായി ഏതാനും അശ്ലീല വെബ്സൈറ്റുകളുടെ പേരുകള്‍ കടലാസില്‍ എഴുതി വെച്ചിരുന്നതും പോലീസ് കണ്ടെത്തിയിട്ടുണ്ട്. അതേ സമയം സരസ്വതി വൈദ്യയുടെ മുടി കണ്ട് സഹോദരി ബോധരഹിതയായി. സരസ്വതിയുടെ നീണ്ട മുടി മുറിച്ച് ഫ്ലാറ്റിലെ അടുക്കളയിലെ പ്ലാറ്റ്ഫോമില്‍ പ്രതി മനോജ് സാനെ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഇതിന്റെ ഫോട്ടോ വസായ് വിരാര്‍ പൊലീസ് കാണിച്ചപ്പോഴാണ് സഹോദരി വികാരവിവശയായി ബോധരഹിതയായത്. അന്വേഷണത്തില്‍ സരസ്വതിക്ക് നാലു സഹോദരിമാരുണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇവരില്‍ മൂന്നുപേരുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയിട്ടുണ്ട്. മനോജ് സാനെയെ ദിവസവും മണിക്കൂറുകളോളം പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്. എന്നാല്‍ ഓരോ തവണയും ഇയാള്‍ മൊഴി മാറ്റുകയാണെന്ന് പോലീസ് പറഞ്ഞു. കൊലപാതകത്തിന് ശേഷം പ്രതി മൃതദേഹത്തിന്റെ…

Read More

അശ്ലീല വീഡിയോ കാണരുത് ! വിവാഹം ലളിതമായിരിക്കണം;വിദേശ രാജ്യങ്ങളോടു വിധേയത്വം കാണിക്കുന്നവനെ അകത്താക്കും; പൗരന്മാര്‍ക്ക് കര്‍ശന നിര്‍ദ്ദേശങ്ങള്‍ നല്‍കി ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി…

രാജ്യത്തെ സാമൂഹികാന്തരീക്ഷം ഉടച്ചു വാര്‍ക്കുന്നതിനുള്ള സമൂലമായ പദ്ധതികളുമായി ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി. പൗരന്മാരുടെ ധാര്‍മിക നിലവാരം ഉയര്‍ത്തുന്നതിനായി ബെയ്ജിംഗില്‍ ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന രഹസ്യയോഗത്തിന്റെ ഭാഗമായാണ് പാര്‍ട്ടി പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയത്. കഴിഞ്ഞ ഞായറാഴ്ച ചൈനീസ് സര്‍ക്കാര്‍ ഇത് ഔദ്യോഗികമായി പ്രസിദ്ധീകരിക്കുകയും ചെയ്തു. പോണ്‍ വീഡിയോ കാണുന്നത് ഒഴിവാക്കണമെന്നും മാന്യമായി വസ്ത്രം ധരിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. ദേശീയത വളര്‍ത്താനും അത് ശക്തമായി പാലിക്കാനുമുള്ള നിര്‍ദ്ദേശങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. വിദേശരാജ്യങ്ങളോട് വിധേയത്വമുള്ളവര്‍ രാജ്യത്തിന്റെ അന്തസിന് കളങ്കമുണ്ടാക്കുന്നവരും ദേശീയ താത്പര്യങ്ങളെ വില്‍ക്കുന്നവരാണെന്നും പറയുന്നു. ഇവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും വിശദീകരിക്കുന്നു. ഗ്രാമങ്ങളിലെ പല ദുരാചരങ്ങളും ഒഴിവാക്കണമെന്നും ഇക്കാര്യത്തില്‍ പ്രാദേശിക ഭരണകൂടങ്ങള്‍ ശ്രദ്ധചെലുത്തണമെന്നും ഉത്തരവില്‍ പറയുന്നു. വിവാഹങ്ങള്‍,മരണാനന്തര ചടങ്ങുകള്‍ തുടങ്ങിയവയിലെ ആര്‍ഭാടങ്ങള്‍ ഒഴിവാക്കണമെന്നാണ് ഇതിലെ പ്രധാനനിര്‍ദ്ദേശം. പുതിയ കാലഘട്ടത്തില്‍ പൗരന്മാരുടെ ധാര്‍മികനിലവാരം പടുത്തുയര്‍ത്താനുള്ള മാര്‍ഗരേഖ എന്ന പേരിലാണ് ചൈനീസ് സര്‍ക്കാര്‍ ഇത് പ്രസിദ്ധീകരിച്ചിരിക്കുന്നത്.…

Read More