41 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ സരിത പുറത്തുവിടാനൊരുങ്ങുന്നു ! ഉമ്മന്‍ചാണ്ടി നുണപരിശോധനയ്ക്ക് തയ്യാറാകണമെന്ന് സരിത…

തിരുവനന്തപുരം: സോളാര്‍കേസില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ളവരുടെ പങ്ക് വ്യക്തമാക്കാന്‍ 41 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ സരിത എസ് നായര്‍ പുറത്തു വിടുമെന്ന് സൂചന. തന്റെ പരാതിയില്‍ പരാമര്‍ശിക്കുന്നവരുമായുള്ള 41 മിനിറ്റ് വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് സരിത നേരത്തേ വെളിപ്പെടുത്തിയിരുന്നു. പറയുന്നത് സത്യമാണെന്ന് തെളിയിക്കാനാണ് വീഡിയോ ദൃശ്യങ്ങളടക്കമുള്ള തെളിവുകള്‍ പുറത്ത് വിടുന്നതെന്നും ഉമ്മന്‍ചാണ്ടി നുണപരിശോധനയ്ക്ക് തയ്യാറാവണമെന്നും അന്വേഷണവുമായി താന്‍ സഹകരിക്കുമെന്നും സരിത വ്യക്തമാക്കിയിട്ടുണ്ട്. മുതിര്‍ന്ന നേതാക്കളുമായുള്ള ബന്ധം തെളിയിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുതിയ അന്വേഷണ സംഘത്തിന് കൈമാറാന്‍ തയ്യാറാണെന്നും സരിത വ്യക്തമാക്കിയിരുന്നു. മുമ്പ് സരിതയുടേതായി ഏതാനും വീഡിയോകള്‍ പുറത്തു വന്നിരുന്നെങ്കിലും ഇതിലൊന്നും കോണ്‍ഗ്രസ് നേതാക്കളുടെ ദൃശ്യങ്ങള്‍ ഉണ്ടായിരുന്നില്ല. പുതിയ വീഡിയോ പുറത്തു വിടുമെന്ന് സരിത വെളിപ്പെടുത്തിയ സാഹചര്യത്തില്‍ സോളാര്‍ കേസ് വീണ്ടും ചൂടുപിടിക്കുമെന്നുറപ്പാണ്.

Read More