ഫേ​സ്ബു​ക്ക് വ​ഴി പ​രി​ച​യ​പ്പെ​ട്ട വി​ദേ​ശ വനിതയെ ഹോട്ടലിൽ എത്തിച്ച് ശാരീരികമായി കീഴ്പ്പെടുത്തി; കൊ​ണ്ടോ​ടി സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു​പേ​ര്‍ കൊ​ച്ചി​യി​ല്‍ പി​ടി​യി​ല്‍

കൊ​ച്ചി: വി​ദേ​ശ വ​നി​ത​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ ര​ണ്ടു​പേ​ര്‍ കൊ​ച്ചി​യി​ല്‍ പി​ടി​യി​ല്‍. താ​യ്‌​ല​ന്‍​ഡ് സ്വ​ദേ​ശി​നി​യെ ഹോ​ട്ട​ലി​ൽ വ​ച്ച് പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ല്‍ കൊ​ണ്ടോ​ടി സ്വ​ദേ​ശി​ക​ളാ​യ മു​ഹ​മ്മ​ദ് ഇ​ന്‍​സാ​ഫ്, അ​ന്‍​സാ​രി എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യി​ട്ടു​ള്ള​ത്.

എം​ജി റോ​ഡി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഹോ​ട്ട​ലി​ല്‍ ര​ണ്ട് ദി​വ​സം​മു​മ്പാ​ണു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വ​മെ​ന്ന് അ​ന്വ​ഷ​ണ​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കി​യ എ​റ​ണാ​കു​ളം എ​സി​പി കെ. ​ലാ​ല്‍​ജി പ​റ​ഞ്ഞു. മു​ഹ​മ്മ​ദ് ഇ​ന്‍​സാ​ഫു​മാ​യി താ​യ്‌​ല​ന്‍​ഡ് സ്വ​ദേ​ശി​നി​ക്ക് ഫേ​സ​ബു​ക്ക് വ​ഴി നേ​ര​ത്തെ പ​രി​ച​യ​മു​ണ്ടാ​യി​രു​ന്ന​താ​യി പോ​ലീ​സ് പ​റ​യു​ന്നു.

പ​രാ​തി​ക്കാ​രി​യു​ടെ മ​ക​ന്‍ സം​സ്ഥാ​ന​ത്ത് ഒ​രു വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ത്തി​ല്‍ പ​ഠി​ക്കു​ന്നു​ണ്ട്. മ​ക​നെ കാ​ണാ​നാ​യി ഇ​വ​ര്‍ പ​ല​ത​വ​ണ കേ​ര​ള​ത്തി​ല്‍ വ​ന്നി​രു​ന്നു. പ​രി​ച​യ​ക്കാ​ര​നാ​യ മു​ഹ​മ്മ​ദ് ഇ​ന്‍​സാ​ഫി​നെ കാ​ണാ​നാ​യാ​ണ് ഇ​വ​ര്‍ കൊ​ച്ചി​യി​ലെ​ത്തി​യ​തെ​ന്നും പോ​ലീ​സ് പ​റ​യു​ന്നു.

പ്ര​തി സു​ഹൃ​ത്തു​മാ​യെ​ത്തി ഹോ​ട്ട​ലി​ല്‍​വ​ച്ച് പ​രാ​തി​ക്കാ​രി​യെ പീ​ഡി​പ്പി​ക്കു​ക​യും തു​ട​ർ​ന്ന് ഇ​ക്കാ​ര്യം വി​ദേ​ശ വ​നി​ത ഫോ​ണി​ല്‍ വ​ളി​ച്ച് അ​റി​യി​ക്കു​ക​യു​മാ​യി​രു​ന്നു​വെ​ന്ന് കെ. ​ലാ​ല്‍​ജി പ​റ​ഞ്ഞു. എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍ പോ​ലീ​സാ​ണ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്. പ്ര​തി​ക​ളെ ഇ​ന്ന് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും.

Related posts

Leave a Comment