ദുബായ്: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനല്‍ വേദി നിശ്ചയിച്ചിട്ടില്ലെന്ന് ഐസിസി. ലണ്ടനിലെ ലോര്‍ഡ്സിലാകും ഫൈനല്‍ നടക്കുകയെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാലിപ്പോള്‍ എഡ്ജ്ബാസ്റ്റണ്, ഓള്‍ഡ് ട്രാഫഡ്, സതാംപ്ടണ് എന്നിവയും വേദികളായി പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ജൂണ്‍ 18 മുതല്‍ 22 വരെയാണ് ഇന്ത്യയും ന്യൂസീലന്‍ഡും മാറ്റുരയ്ക്കുന്ന ഫൈനൽ. മൈതാനത്തിനകത്തും പുറത്തുമുള്ള സൗകര്യങ്ങള്‍ പരിഗണിച്ച് സതാംപ്ടണാണ് മുന്‍ഗണനയെന്നാണ് റിപ്പോര്‍ട്ടുകൾ. വരും ദിവസങ്ങളില്‍ വേദി സംബന്ധിച്ച് ഐസിസി തീരുമാനം അറിയിച്ചേക്കും. കോവിഡിന്റെ സാഹചര്യത്തില്‍ മത്സരം നടത്താന്‍ അനുയോജ്യം സതാംപ്ടണാണെന്നാണ് വിലയിരുത്തൽ. സ്റ്റേഡിയത്തോട് ചേര്‍ന്ന് തന്നെ ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ സൗകര്യമുണ്ട്.
Read MoreTag: cricket
ക്രിസ് ലിന്നിന്റെ തലയില്‍ നിന്ന് പുക ! അദ്ഭുത പ്രതിഭാസം കണ്ട് തലപുകച്ച് ക്രിക്കറ്റ് ലോകം; വീഡിയോ വൈറലാകുന്നു…
ഓസീസ് സൂപ്പര്‍താരം ക്രിസ് ലിന്നിന്റെ തലയിലെ പുകയാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്തെ സംസാര വിഷയം. പാക്കിസ്ഥാന് സൂപ്പര്‍ലീഗ് മത്സരത്തിനിടെയാണ് ലിന്നിന്റെ തല പുകഞ്ഞത്. സംഭവത്തിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ കത്തിപ്പടരുകയാണ്.ലാഹോര്‍ ക്വാലാന്‍ഡേഴ്സും പെഷവാര്‍ സല്‍മിയും തമ്മിലുള്ള മത്സരത്തിനിടെയായിരുന്നു സംഭവം. ശനിയാഴ്ച നടന്ന മത്സരം മഴ കാരണം 12 ഓവറായി നടത്താനാണു തീരുമാനിച്ചിരുന്നത്. തുടര്‍ന്ന് ക്വാലാന്‍ഡേഴ്സ് ടീം ഫീല്‍ഡ് ചെയ്യുന്നതിനിടെയായിരുന്നു ക്രിസ് ലിന്നിന്റെ തലയില്‍നിന്നു പുക ഉയരുന്നതായി ശ്രദ്ധയില്‍പെട്ടത്. അധികം വൈകാതെ ഇതിന്റെ വിഡിയോ ദൃശ്യങ്ങളും വൈറലായി. ഈ സമയത്തു ടീമിന്റെ മോശം പ്രകടനത്തില്‍ ലിന് അസ്വസ്ഥനായിരുന്നത് അദ്ദേഹത്തിന്റെ മുഖത്തുനിന്നും വ്യക്തമാണെന്നും ആരാധകര്‍ അവകാശപ്പെടുന്നു. പിഎസ്എല്ലില്‍ ലാഹോര്‍ ക്വാലാന്‍ഡേഴ്സിന്റെ താരമാണ് ക്രിസ് ലിന്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത പെഷവാര്‍ സല്‍മി ഏഴു വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സ് നേടി. എന്നാല്‍ 133 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ക്വാലാന്‍ഡേഴ്സിന്…
Read Moreസഞ്ജു എന്താണോ, അതായ് , അതാണെന്ന് തെളിയിച്ചാല്‍ മതി !തിരുവനന്തപുരത്ത് വെച്ച് പാവം റിഷഭ് പന്ത്ജിയെ ചിലര്‍ കൂക്കി വിളിച്ചിരുന്നു; സന്തോഷ് പണ്ഡിറ്റിന്റെ ക്രിക്കറ്റ് നിരീക്ഷണങ്ങള്‍ വൈറലാകുന്നു…
സാമൂഹിക വിഷയങ്ങളില്‍ അഭിപ്രായം പറയാറുള്ള ആളാണ് സന്തോഷ് പണ്ഡിറ്റ്. മലയാളികളുടെ അഭിമാനമായ ക്രിക്കറ്റ് താരം സഞ്ജു സാംസണെക്കുറിച്ചുള്ള സന്തോഷ് പണ്ഡിറ്റിന്റെ നിരീക്ഷണമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഇന്ത്യയ്ക്കായി കളിക്കാന്‍ ഏറെ നാള്‍ക്കു ശേഷം അവസരം ലഭിച്ചിട്ടും മൂന്ന് അവസരങ്ങളിലും ബാറ്റിംഗില്‍ സഞ്ജു നിരാശപ്പെടുത്തിയിരുന്നു. എന്നാല്‍ ഫീല്‍ഡിംഗില്‍ താരം അസാമാന്യ മികവ് പ്രകടമാക്കുകയും ചെയ്തിരുന്നു. ഈ അവസരത്തില്‍ സഞ്ജുവിന്റെയും ഇന്ത്യന്‍ ടീമിന്റെയും പ്രകടനത്തെ വിലയിരുത്തുകയാണ് സന്തോഷ് പണ്ഡിറ്റ് സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്ബുക്ക് പോസ്റ്റ്… കേരളത്തിന്ടെ സ്വന്തം Sanju Samosn ji ക്ക് വളരെ കഷ്ടപ്പെട്ടാണ് 3 അവസരങ്ങള്‍ കീട്ടിയത്. (അതൂം ഓപ്പണറായ് വരെ)…മൂന്നിലും കാര്യമായ് ഒന്നും ചെയ്യാനായില്ല. ആരാധകരെ തീര്‍ത്തും നിരാശരാക്കി. കഴിഞ്ഞ മാസം തിരൂവനന്തപുരത്ത് വെച്ച് പാവം Rishabh Panth ji യെ ചില മലയാളികള്‍ കൂക്കി വിളിച്ചിരുന്നു. എന്തിന് വേണ്ടി ? Indian team നു മുമ്പില്‍…
Read Moreഇങ്ങനെ കളിച്ചു നടക്കാതെ ഇനിയെങ്കിലും വീട് നോക്ക് ! ധോണിയോട് കളി മതിയാക്കാന്‍ ആവശ്യപ്പെട്ട് മാതാപിതാക്കള്‍…
ഇന്ത്യയുടെ ലോകകപ്പ് തോല്വിയോടൂ കൂടി അടുത്ത ചര്‍ച്ചകള്‍ എംഎസ് ധോണി വിരമിക്കുമോയെന്നതാണ്. ധോണിയില്‍ നിന്ന് ഇക്കാര്യത്തില്‍ എപ്പോള്‍ പ്രഖ്യാപനമുണ്ടാകുമെന്ന ആകാക്ഷയിലാണ് ആരാധകരടക്കം പലരും. ഇതിനിടെ ബിസിസിഐ പ്രതിനിധി ഈ വിഷയത്തില്‍ ധോണിയുമായി സംസാരിച്ചെന്ന തരത്തില്‍ റിപ്പോര്‍ട്ടുകളും ഉണ്ടായിരുന്നു. ക്യാപ്റ്റന്‍ വിരാട് കോലിക്കോ ബിസിസിഐക്കോ ധോണിയുടെ മനസില്‍ എന്താണുള്ളതെന്നതിനെ കുറിച്ച് യാതൊരു അറിവുമില്ല. എന്നാല്‍ ധോണിയുടെ മാതാപിതാക്കള്‍ക്ക് ഇക്കാര്യത്തില്‍ വ്യക്തതയുണ്ട്. ധോണി ഇനി ക്രിക്കറ്റില്‍ തുടരേണ്ട കാര്യമില്ലെന്നാണ് മാതാപിതാക്കളുടെ നിലപാട്. ധോണിയുടെ ആദ്യകാല പരിശീലകനായ കേശവ് ബാനര്‍ജിയാണ് ഇക്കാര്യം അറിയിച്ചത്. ഇക്കഴിഞ്ഞ ഞായറാഴ്ച താന്‍ ധോണിയുടെ വീട്ടില്‍ പോയിരുന്നുവെന്നും മാതാപിതാക്കളോട് സംസാരിച്ചുവെന്നും കേശവ് ബാനര്‍ജി പറഞ്ഞു. ” ഇക്കഴിഞ്ഞ ഞായറാഴ്ച ഞാന്‍ ധോണിയുടെ വീട്ടില്‍ പോയി അദ്ദേഹത്തിന്റെ മാതാപിതാക്കളോട് സംസാരിച്ചിരുന്നു. ധോണി ഇപ്പോള്‍ തന്നെ ക്രിക്കറ്റ് മതിയാക്കണമെന്നാണ് അവര്‍ പറഞ്ഞത്. എന്നാല്‍ ഒരു വര്‍ഷം കൂടി ധോണി കളി…
Read Moreഈ ക്രിക്കറ്റ് താരങ്ങള്‍ക്കിതെന്തു പറ്റി! 25 വയസുള്ള ഇംഗ്ലണ്ട് ദേശീയ താരം സഫര്‍ അന്‍സാരിയ്ക്കു പിന്നാലെ 26കാരനായ ഓസ്ട്രേലിയന്‍ താരം റയാന് കാര്‍ട്ടേഴ്സും കളി നിര്‍ത്തി
ക്രിക്കറ്റില്‍ നിന്നും ചെറുപ്രായത്തില്‍ വിരമിക്കുന്ന താരങ്ങളുടെ എണ്ണം കൂടുന്നു. 25-ാം വയസില്‍ വിരമിച്ച് ഇംഗ്ലീഷ് ദേശീയ താരം സഫര്‍ അന്‍സാരിയ്ക്കു പിന്നാലെ ഓസ്ട്രേലിയന്‍ താരവും ന്യൂസൗത്ത് വെയ്ല്‍സ് വിക്കറ്റ് കീപ്പറുമായ റയാന് കാര്‍ട്ടേഴ്സും ക്രിക്കറ്റ് കരിയര്‍ അവസാനിപ്പിച്ചു.ഫിലോസഫി പഠിക്കണമെന്ന ആഗ്രഹത്തെത്തുടര്‍ന്നാണ് താന്‍ ക്രിക്കറ്റ് ഉപേക്ഷിക്കുന്നതെന്ന് 26കാരനായ കാര്ട്ടേഴസ് വ്യക്തമാക്കി. തനിക്ക് എല്ലാവിധ പിന്തുണയും നല്കിയ ന്യൂ സൗത്ത് വെയ്ല്‍സ് ടീമിനോടും കളിക്കാരോടും കാര്‍ട്ടേഴ്സ് നന്ദി പറഞ്ഞു. തത്വശാസ്ത്രം പഠിക്കണമെന്നത് തന്റെ വലിയ ആഗ്രഹമാണെന്നും തന്റെ കരിയര്‍ അതിന് സമര്‍പ്പിക്കാനാണ് തീരുമാനമെന്നും താരം കൂട്ടിച്ചേര്‍ത്തു. ന്യൂ സൗത്ത് വെയ്ല്‍സിനായി 43 മത്സരങ്ങള്‍ കളിച്ച കാര്‍ട്ടേഴ്സ് 35.75 ശരാശരിയില്‍ 2515 റണ്‍സ് സ്വന്തമാക്കിയിട്ടുണ്ട്. അഞ്ച് സെഞ്ച്വറിയും അദ്ദേഹത്തിന്റെ പേരിലുണ്ട്. 2010ലാണ് കാര്‍ട്ടേഴ്സ് ഫസ്റ്റ് ക്ലാസ്, ലിസ്റ്റ് എ, ടി20 ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചത്. ലിസ്റ്റ് എയില്‍ 345 റണ്‍സും ടി20യില്‍…
Read Moreഎത്ര ഒഴിഞ്ഞു മാറിയാലും ഒരിക്കല്‍ നമ്മള് അത് ചെയ്യേണ്ടിവരും, ആ കാര്യമറിഞ്ഞാല്‍ എന്റെ ഭാര്യ എന്നെ ചിലപ്പോള്‍ തല്ലി കൊല്ലും, ആ സത്യം തുറന്നുപറഞ്ഞ് ഗൗതം ഗംഭീര്‍
ഭാര്യ നടാഷ പോലും ശ്രമിച്ചിട്ടും കഴിയാതിരുന്ന ഒരു കാര്യത്തെക്കുറിച്ചാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍ പങ്കുവെയ്ക്കുന്നത്. ഒരു പരസ്യത്തിന്റെ ഷൂട്ടിങ്ങിനു വേണ്ടി ഗംഭീര്‍ നൃത്തം ചെയ്തതാണ് കാര്യം. ഹിന്ദുസ്ഥാന്‍ ടൈംസിന് വേണ്ടി എഴുതിയ കോളത്തിലാണ് ഗംഭീര്‍ ഇക്കാര്യം പറയുന്നത്. പഞ്ചാബി ഭക്ഷണം ഇഷ്ടപ്പെടുന്ന തന്നെ നൃത്തം ചെയ്യിക്കാനായി ഭാര്യ നടാഷയും ടീം ഉടമസ്ഥന് ഷാരൂഖ് ഖാനും പ്രേരിപ്പിച്ചിരുന്നു. എന്നാല്‍ അപ്പോഴൊന്നും തയ്യാറാകാതിരുന്ന താന്‍ അവസാനം ചുവടുവെച്ചെന്ന് ഗംഭീര്‍ കോളത്തില്‍ എഴുതുന്നു. ‘ഞാന്‍ ഒരു ചെറിയ കഥ പങ്കുവെയ്ക്കാം. ബട്ടര്‍ ചിക്കനും ദാലും കഴിക്കാന്‍ ഇഷ്ടപ്പെടുന്ന പഞ്ചാബിയാണ് ഞാന്‍. പഞ്ചാബി സംഗീതം എനിക്കിഷ്ടമാണ്. പക്ഷേ ഡിജെ ഇഷ്ടമല്ല. ഞാന്‍ ഇതുവരെ നൃത്തം ചെയ്തിട്ടില്ല. എനിക്കറിയാം അത് ഓസീസ് കളിക്കാര്‍ സ്ലഡ്ജ് ചെയ്യില്ല എന്ന് പറയും പോലെയാണെന്ന്. എന്റെ ഭാര്യ പല അവസരത്തിലും എന്നോട് ഒരു ചുവടെങ്കിലും വെക്കാന്‍…
Read More