ട്രാക്ടര്‍ പരേഡിന് ജനങ്ങള്‍ എത്തിയത് നിങ്ങളുടെ തീരുമാന പ്രകാരം മാത്രമാണ് ! രഹസ്യങ്ങളെല്ലാം പുറത്തു വിടുമെന്ന് ദീപ് സിദ്ധു ! പഞ്ചാബി നടന്റെ ഭീഷണിയില്‍ എന്തെങ്കിലും കഴമ്പുണ്ടാകുമോ ?

റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകര്‍ നടത്തിയ ട്രാക്ടര്‍ റാലിയുമായി ബന്ധപ്പെട്ട് നടന്ന ആക്രമങ്ങളെത്തുടര്‍ന്ന് വാര്‍ത്താകേന്ദ്രമായി മാറിയ ആളാണ് പഞ്ചാബി നടന്‍ ദീപ് സിദ്ധു. കര്‍ഷകരെ അക്രമത്തിലേക്കു തിരിച്ചുവിട്ടത് ദീപ് സിദ്ധുവാണെന്നാണ് ആരോപണം. എന്നാല്‍ ഇപ്പോള്‍ ദീപ് സിദ്ധുവിന്റെ വാക്കുകള്‍ വീണ്ടും ചര്‍ച്ചയാവുകയാണ്. രഹസ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വിടുമെന്നും നേതാക്കള്‍ ഒളിക്കാന്‍ പെടാപാട് പെടുമെന്നും ദീപ് സിദ്ധു സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വിട്ട വിഡിയോയില്‍ പറയുന്നു. ചെങ്കോട്ടയില്‍ സിഖ് പതാക ഉയര്‍ത്താന്‍ നേതൃത്വം നല്‍കിയശേഷം ഒളിവില്‍ പോയിരിക്കുകയാണ് താരം. പൊലീസ് തിരച്ചില്‍ നടത്തുന്നതിനിടെയാണ് സമൂഹമാധ്യമങ്ങളിലൂടെ ദീപ് സിദ്ധുവിന്റെ ഭീഷണി. സിദ്ദുവിന്റെ കുടുംബാംഗങ്ങളും പഞ്ചാബിലെ വീട് വിട്ടിരുന്നു. ‘റിപ്പബ്ലിക് ദിനത്തില്‍ ട്രാക്ടര്‍ പരേഡിന് ജനങ്ങള്‍ എത്തിയത് നിങ്ങളുടെ തീരുമാന പ്രകാരം മാത്രമാണ്, ഇതില്‍ തനിക്കൊരു പങ്കുമില്ലെന്നും താരം പറയുന്നു. അവര്‍ നിങ്ങളുടെ വാക്കുകളെയാണ് വിശ്വസിക്കുകയും പിന്തുടരുകയും ചെയ്യുന്നത് എന്റേതല്ല. എങ്ങനെയാണ് നാഥനില്ലാത്ത ലക്ഷക്കണക്കിനു…

Read More