ചൈനീസ് ആപ്പുകള്‍ നിരോധിച്ച നടപടിയെ ഇന്ത്യ ചൈനയ്ക്കു മേല്‍ നടത്തിയ ‘സര്‍ജിക്കല്‍ സ്‌ട്രൈക്ക്’ ആയി ആണ് ടെക് ലോകം വിലയിരുത്തുന്നത്. ഇന്ത്യയുടെ വിലക്ക് ചൈനീസ് ആപ്പ് കമ്പനികള്‍ക്ക് കനത്ത ആഘാതമാണ് ഏല്‍പ്പിച്ചിരിക്കുന്നത്. ദിവസവും കോടികളുടെ നഷ്ടമാണ് ഓരോ ചൈനീസ് കമ്പനിയും നേരിടുന്നത്. രണ്ടു വര്‍ഷം കൊണ്ട് നേടിയ വളര്‍ച്ച ഒരൊറ്റ രാത്രികൊണ്ട് അവസാനിക്കുന്നതിന്റെ നടുക്കത്തിലാണ് ടിക് ടോക്ക് അടക്കമുള്ള ആപ്പുകള്‍. കോവിഡ് ഭീതിക്കിടെ ഇന്ത്യന്‍ കമ്പനികളെ ഏറ്റെടുക്കാന്‍ പല ചൈനീസ് കമ്പനികളും നീക്കം നടത്തിയിരുന്നു. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ സ്വാധീനം നേടാനായിരുന്നു ഇത്. വന്‍ തോതില്‍ നിക്ഷേപം നടത്തി ഇന്ത്യന്‍ കമ്പനികള്‍ കൈയ്യടക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. ഈ നീക്കം തടയാനായി കേന്ദ്ര വ്യാപാര വ്യവസായ മന്ത്രാലയം എഫ്ഡിഐ വ്യവസ്ഥകളില്‍ നേരത്തെ തന്നെ ഭേദഗതി വരുത്തിയിരുന്നു. ഇന്ത്യയുമായി അതിര്‍ത്തി പങ്കിടുന്ന ഒരു രാജ്യത്തെയും വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ കേന്ദ്രസര്‍ക്കാരിന്റെ…
Read More