ഭിന്നശേഷിക്കാരിയായ യുവതിയെ പീഡിപ്പിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചയാളെ കുടുക്കിയത് വളര്‍ത്തുനായ ! വളര്‍ത്തുനായ കാലില്‍ കടിച്ചു പിടിച്ചപ്പോള്‍ നാട്ടുകാര്‍ വന്ന് പ്രതിയെ കൈകാര്യം ചെയ്തു…

ഭിന്നശേഷിക്കാരിയായ യുവതിയെ പീഡിപ്പിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ കുടുക്കിയത് വളര്‍ത്തുനായ. കോയമ്പത്തൂര്‍ സെല്‍വപുരത്താണ് സംഭവം. 30കാരിയെ പീഡിപ്പിച്ച ശേഷം ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച ദിലീപ്കുമാര്‍(29) എന്നയാളാണ് വളര്‍ത്തുനായയുടെ ശൗര്യത്തിനു മുമ്പില്‍ കീഴടങ്ങിയത്. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. മാനസിക വൈകല്യമുള്ള യുവതി സഹോദരന്റെ വീടിന് സമീപം ചെറിയ ഷെഡ്ഡിലാണ് ഒറ്റയ്ക്ക് താമസിച്ചിരുന്നത്. വെള്ളിയാഴ്ച രാത്രി സ്വര്‍ണപ്പണിക്കാരനായ ദിലീപ്കുമാര്‍ യുവതി താമസിക്കുന്ന ഷെഡ്ഡിലെത്തി യുവതിയെ പീഡിപ്പിക്കുകയായിരുന്നു. എന്നാല്‍ സംഭവമാരും അറിഞ്ഞിരുന്നില്ല. പിന്നീട് രാത്രിയായിട്ടും യുവതിയുടെ ഷെഡ്ഡില്‍ വെളിച്ചമോ മറ്റോ കാണാതിരുന്നതോടെ സമീപത്ത് താമസിക്കുന്ന സഹോദരനും വീട്ടുകാരും പരിശോധിച്ചപ്പോഴാണ് വീട്ടില്‍ ഒളിച്ചിരുന്ന പ്രതിയെ കണ്ടത്. ഒളിച്ചിരുന്ന ദിലീപ്കുമാര്‍ ഓടിരക്ഷപ്പെട്ടെങ്കിലും ഇവരുടെ വീട്ടിലെ വളര്‍ത്തുനായ ഇയാളുടെ പിന്നാലെ ഓടുകയും കാലില്‍ കടിക്കുകയും ചെയ്തു. ജീന്‍സ് പാന്റില്‍ കടിച്ച നായ പ്രതിയെ ഓടാന്‍ അനുവദിക്കാതെ തടയുകയായാരിരുന്നു. പിന്നാലെ ബഹളം കേട്ടെത്തിയ നാട്ടുകാര്‍ ദിലീപ്കുമാറിനെ പിടികൂടി. പ്രതിയെ…

Read More