മുംബൈയില്‍ എത്തുമ്പോള്‍ എന്റെ കൈയ്യില്‍ ആകെയുണ്ടായിരുന്നത് 500 രൂപ മാത്രം; പിന്നെ പണം കണ്ടെത്താന്‍ പല പല വഴികളിലൂടെ സഞ്ചരിക്കേണ്ടി വന്നു; എല്ലാം തുറന്നു പറഞ്ഞ് ദിഷാ പഠാണി

  ബോളിവുഡിലെ തിരക്കുള്ള താരമാണ് ദിഷ പഠാണി. അഭിനയത്തില്‍ മാത്രമല്ല ആയോധന കലകളിലും ദിഷ പുലിയാണ്. ജാക്കിച്ചാന്റെ നായികയായി അഭിനയിച്ച ഹോളിവുഡ് ചിത്രം കുങ്ഫു യോഗ വന്‍വിജയം നേടിയതോടെ ഹോളിവുഡിലും ദിഷയ്ക്ക് ആരാധകരായി. ഇപ്പോള്‍ കളക്ഷന്‍ റിക്കാര്‍ഡുകള്‍ തകര്‍ത്ത് മുന്നേറിക്കൊണ്ടിരിക്കുന്ന ബാഗി-2വിലും നായിക ദിഷ തന്നെയാണ്. ദിഷയുടെ കാമുകന്‍ ടൈഗര്‍ ഷ്‌റോഫാണ് ചിത്രത്തിലെ നായകന്‍. റോളുകള്‍ തിരഞ്ഞെടുക്കുന്നതിന്റെ കാര്യത്തില്‍ അതീവശ്രദ്ധ പുലര്‍ത്തുന്ന താരമാണ് ദിഷ. തിരസ്‌കരണത്തിന്റെയും കഷ്ടപ്പാടിന്റെയും വഴികള്‍ പിന്നിട്ടാണ് താന്‍ ഇവിടെവരെ എത്തി നില്‍ക്കുന്നതെന്ന് ദിഷ പറയുന്നു. ‘ഞാനൊരു സിനിമാ പശ്ചാത്തലത്തില്‍ നിന്നുമല്ല വരുന്നത്. അതുകൊണ്ട് തന്നെ നല്ല സിനിമകള്‍ ചെയ്യാന്‍ സാധിച്ചില്ലെങ്കില്‍ പിന്നീട് അവസരം തരാന്‍ ആളുകള്‍ തയ്യാറാകുമോ എന്ന കാര്യത്തില്‍ സംശയമുണ്ട്. അതുകൊണ്ട് തന്നെ എനിക്ക് വളരെയധികം ശ്രദ്ധ അത്യാവശ്യമാണ്,’ ദിഷ പറയുന്നു. തിരസ്‌കരണങ്ങളില്‍ നിന്നു പോലും പഠിക്കാനുണ്ടെന്ന് വിശ്വസിക്കുന്ന നടിയാണ് ദിഷ.’…

Read More