പട്ടിയുടെ പേരിലും കറന്‍സിയോ ! ഡോഗ് കോയിന്‍ ഉപയോഗിച്ച കോടീശ്വരനായ കഥ വെളിപ്പെടുത്തി യുവാവ്…

ഇപ്പോള്‍ ക്രിപ്‌റ്റോ കറന്‍സിയുടെ കാലമാണ്. ഇത്തരത്തില്‍ ക്രിപ്‌റ്റോ കറന്‍സി ഉപയോഗിച്ച് പലരും കോടീശ്വരന്മാരുമായിട്ടുണ്ട്. ലോസ് ഏഞ്ചല്‍സിലെ ഒരു മുപ്പത്തിമൂന്നുകാരന്‍ സമൂഹമാധ്യമങ്ങളില്‍ താന്‍ ‘ഡോഗ്കോയിന്‍’ എന്ന ക്രിപ്‌റ്റോ കറന്‍സിയിലൂടെ കോടീശ്വരനായതിന്റെ കഥ പങ്കുവെച്ചിരിക്കുകയാണ്. കോണ്ടസോട്ട എന്ന ഈ വ്യക്തി ടെസ്ലല മേധാവി ഇലോണ്‍ മസ്‌ക്കിന്റെ വാക്കുകളെ പിന്‍പറ്റിയാണ് ഇവിടെ നിക്ഷേപം നടത്തിയത്. വലിയ റിസ്‌ക്കെടുത്ത കോണ്ടസോട്ടയെ ഭാഗ്യം തുണച്ചു. ഇന്ന് അയാള്‍ കോടിപതിയായിരിക്കുന്നു. ഡോഗ്കോയിന്‍ പുതിയ ഹോട്ട് ക്രിപ്റ്റോകറന്‍സിയായി ഉയര്‍ന്നുവരുന്നതിന്റെ ഏറ്റവും വലിയ തെളിവാണിത്. 2021ന്റെ തുടക്കം മുതല്‍ നിക്ഷേപകര്‍ക്ക് വലിയ റിട്ടേണുകള്‍ നല്‍കി. അങ്ങനെയാണ്, കോണ്ടസോട്ടയെ പോലെ പലരും പ്രഖ്യാപനങ്ങളുമായി മുന്നില്‍ നിന്നത്. പക്ഷേ, ഇദ്ദേഹം മാത്രമാണ് സമൂഹമാധ്യമത്തിലൂടെ ഇത് പങ്കുവച്ചത്. ഏപ്രില്‍ 15ന് താന്‍ ഡോഗ്കോയിന്‍ കോടീശ്വരനായിത്തീര്‍ന്നുവെന്ന് കോണ്ടസോട്ട അവകാശപ്പെട്ടു. ഫെബ്രുവരിയില്‍ 0.045 സെന്റ് വിലയുള്ളപ്പോള്‍ ഡോഗ്കോയിനില്‍ 180,000 ഡോളറില്‍ കൂടുതല്‍ നിക്ഷേപിച്ചതായി അദ്ദേഹം യൂട്യൂബ്…

Read More