പട്ടിയുടെ പേരിലും കറന്‍സിയോ ! ഡോഗ് കോയിന്‍ ഉപയോഗിച്ച കോടീശ്വരനായ കഥ വെളിപ്പെടുത്തി യുവാവ്…

ഇപ്പോള്‍ ക്രിപ്‌റ്റോ കറന്‍സിയുടെ കാലമാണ്. ഇത്തരത്തില്‍ ക്രിപ്‌റ്റോ കറന്‍സി ഉപയോഗിച്ച് പലരും കോടീശ്വരന്മാരുമായിട്ടുണ്ട്. ലോസ് ഏഞ്ചല്‍സിലെ ഒരു മുപ്പത്തിമൂന്നുകാരന്‍ സമൂഹമാധ്യമങ്ങളില്‍ താന്‍ ‘ഡോഗ്കോയിന്‍’ എന്ന ക്രിപ്‌റ്റോ കറന്‍സിയിലൂടെ കോടീശ്വരനായതിന്റെ കഥ പങ്കുവെച്ചിരിക്കുകയാണ്. കോണ്ടസോട്ട എന്ന ഈ വ്യക്തി ടെസ്ലല മേധാവി ഇലോണ്‍ മസ്‌ക്കിന്റെ വാക്കുകളെ പിന്‍പറ്റിയാണ് ഇവിടെ നിക്ഷേപം നടത്തിയത്. വലിയ റിസ്‌ക്കെടുത്ത കോണ്ടസോട്ടയെ ഭാഗ്യം തുണച്ചു. ഇന്ന് അയാള്‍ കോടിപതിയായിരിക്കുന്നു. ഡോഗ്കോയിന്‍ പുതിയ ഹോട്ട് ക്രിപ്റ്റോകറന്‍സിയായി ഉയര്‍ന്നുവരുന്നതിന്റെ ഏറ്റവും വലിയ തെളിവാണിത്. 2021ന്റെ തുടക്കം മുതല്‍ നിക്ഷേപകര്‍ക്ക് വലിയ റിട്ടേണുകള്‍ നല്‍കി. അങ്ങനെയാണ്, കോണ്ടസോട്ടയെ പോലെ പലരും പ്രഖ്യാപനങ്ങളുമായി മുന്നില്‍ നിന്നത്. പക്ഷേ, ഇദ്ദേഹം മാത്രമാണ് സമൂഹമാധ്യമത്തിലൂടെ ഇത് പങ്കുവച്ചത്. ഏപ്രില്‍ 15ന് താന്‍ ഡോഗ്കോയിന്‍ കോടീശ്വരനായിത്തീര്‍ന്നുവെന്ന് കോണ്ടസോട്ട അവകാശപ്പെട്ടു. ഫെബ്രുവരിയില്‍ 0.045 സെന്റ് വിലയുള്ളപ്പോള്‍ ഡോഗ്കോയിനില്‍ 180,000 ഡോളറില്‍ കൂടുതല്‍ നിക്ഷേപിച്ചതായി അദ്ദേഹം യൂട്യൂബ്…

Read More

കുഞ്ഞുങ്ങള്‍ ഇവര്‍ക്ക് ഒരു ലഹരിയാണ് ! കോടീശ്വരിയായ യുവതി അമ്മയായത് 11 തവണ; ലക്ഷ്യം 100 കുട്ടികള്‍…

ഇക്കാലത്ത് പലരും കുഞ്ഞുങ്ങളുടെ എണ്ണം കുറയ്ക്കുമ്പോള്‍ കൂടുതല്‍ കുഞ്ഞുങ്ങളുണ്ടാവുന്നത് ചിലര്‍ക്ക് ഒരു ഹരമാണ്. റഷ്യന്‍ സ്വദേശിയായ കോടീശ്വരി ക്രിസ്റ്റീന ഓസ്ടുര്‍ക്ക് നിലവില്‍ 11 കുഞ്ഞുങ്ങളുടെ അമ്മയാണ്. സ്വന്തമായി നൂറുകുട്ടികളുണ്ടാവുകയാണ് തന്റെ ലക്ഷ്യമെന്നാണ് ക്രിസ്റ്റീന പറയുന്നത്. അതുവരെ കുഞ്ഞുങ്ങളുണ്ടാവുന്നത് നിര്‍ത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നാണ് ഈ ഇരുപത്തിമൂന്നുകാരി പറയുന്നത്. ഭര്‍ത്താവ് ഗലിപ് ഓസ്ടുര്‍ക്കിനൊപ്പം ജോര്‍ജിയയിലാണ് ക്രിസ്റ്റീന താമസിക്കുന്നത്. പതിനൊന്ന് കുഞ്ഞുങ്ങളില്‍ ഒരാളെ മാത്രമാണ് ക്രിസ്റ്റീന ഗര്‍ഭം ധരിച്ചത്. മറ്റ് പത്ത് പേരും വാടക ഗര്‍ഭധാരണത്തിലൂടെയുള്ളവരാണ്. ഓരോ വാടക ഗര്‍ഭധാരണത്തിനും 8000 യൂറോയാണ് ക്രിസ്റ്റീന ചെലവിട്ടിരിക്കുന്നത്. ജോര്‍ജിയയില്‍ ഭിന്നലിംഗത്തിലുള്ളവര്‍ക്ക് വാടക ഗര്‍ഭധാരണം നിയമാനുസൃതമായത് 1997ലാണ്. കഴിഞ്ഞ മാസം അവസാനം ജനിച്ച ഒലിവിയയാണ് നിലവില്‍ ക്രിസ്റ്റീനയുടെ ഏറ്റവും ഇളയ മകള്‍. ആറ് വര്‍ഷം മുന്‍പാണ് ക്രിസ്റ്റീനയുടെ ആദ്യത്തെ മകള്‍ ജനിക്കുന്നത്. തുടക്കത്തില്‍ എത്ര മക്കളോടെ നിര്‍ത്തണമെന്ന് തനിക്ക് ധാരണയില്ലായിരുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ നൂറ് മക്കളെങ്കിലും…

Read More

സുന്ദരിയും സുശീലയും കന്യകയുമായ മകള്‍ക്ക് വരനെത്തേടി കോടീശ്വരന്‍ ! സ്ത്രീധനമായി നല്‍കുന്നത് രണ്ടു കോടിയും ബിസിനസ് പങ്കാളിത്തവും; വരനു വേണ്ട യോഗ്യതകള്‍ ഇങ്ങനെ…

ബാങ്കോക്ക്: വ്യത്യസ്ഥമായ രീതിയില്‍ മകള്‍ക്ക് വരനെത്തേടി തായ്‌ലന്‍ഡിലെ കോടീശ്വരന്‍. മകളുടെ സര്‍വ്വ ഗുണങ്ങളും പറഞ്ഞു കൊണ്ട് സോഷ്യല്‍മീഡിയയിലൂടെയാണ് വരനെ തായ്ലാന്റിലെ മില്യണയറായ ആര്‍നോണ്‍ റോഡ്തോന്‍ഗ് വരനെ തേടുന്നത്. വിചിത്ര വാഗ്ദാനങ്ങളാണ് ഇദ്ദേഹം മുന്നോട്ടു വച്ചിരിക്കുന്നത്. 26 കാരിയായ തന്റെ മകള്‍ കാണ്‍സിറ്റയ്ക്ക് വിവാഹ പ്രായമായെന്നും നല്ല പയ്യനെ കണ്ടെത്തുന്നതിനും വേണ്ടിയാണ് ഇത്തരത്തിലൊരു വാഗ്ദാനമെന്ന് അദ്ദേഹം അറിയിക്കുന്നു. തന്റെ മകള്‍ സുന്ദരിയാണെന്നും കോടീശ്വരിയാണെന്നും ഇംഗ്ലീഷും ചൈനീസും തായ് ഭാഷയും നന്നായി സംസാരിക്കുമെന്നും കന്യകയാണെന്നും അദ്ദേഹം പറയുന്നു. തന്റെ മകളെ കെട്ടുന്ന പയ്യന് രണ്ട് കോടി സ്ത്രീധനത്തിനു പുറമെ കോടികളുടെ ബിസിനസില്‍ പങ്കാളിത്തവും ഈ കോടീശ്വരന്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. മകളെ വിവാഹം കഴിക്കുന്നയാള്‍ക്ക് തന്റെ ഫാം മൊത്തമായി എഴുതിക്കൊടുക്കാമെന്നും വാഗ്ദാനത്തിലുണ്ട്. സതേണ്‍ തായ്ലന്റിലെ ചുംഫോന്‍ പ്രവിശ്യയിലെ ഡുറിയന്‍ ഫ്രൂട്ട് ഫാമിന്റെ ഉടമയാണ് റോഡ്തോന്‍ഗ്. തന്നെ ബിസിസനില്‍ സഹായിക്കുന്ന മകള്‍ സര്‍വോപരി…

Read More

കോടീശ്വരനാണെന്നു പറഞ്ഞ് എന്തു പോക്രിത്തരവും ആകാമോ ? ഓരോ ദിവസവും ഓരോ സുന്ദരിമാരുമായെത്തി രാത്രിയില്‍ കനത്ത കോലാഹലം; അയല്‍ക്കാരുടെ പരാതിയെത്തുടര്‍ന്ന് കോടീശ്വരന് കിട്ടിയത് എട്ടിന്റെ പണി…

സ്വന്തം വീട്ടില്‍ എന്തു തോന്ന്യാസം വേണമെങ്കിലും കാട്ടാമെങ്കിലും അത് അയല്‍ക്കാര്‍ക്ക് ശല്യമായാല്‍ എന്തു ചെയ്യും. ചെല്‍സിയിലെ ബംഗ്ലാവില്‍ ദിവസവും രാത്രി സുന്ദരിമാരുമൊത്ത് വിരുന്ന് നടത്തി ആഘോഷിച്ച് ജീവിച്ചിരുന്ന കോടീശ്വരന് കോടതി പിഴയായി വിധിച്ചത് വമ്പന്‍ തുക. 56-കാരനായ ഗൈല്‍സ് മക്കേയോടാണ് 7500 രൂപ പിഴയടയ്ക്കാന്‍ കോടതി നിര്‍ദ്ദേശിച്ചത്്. അയല്‍ക്കാരുടെ പരാതിയെത്തുടര്‍ന്ന് കൗണ്‍സില്‍ അധികൃതര്‍ ഗൈല്‍സ് മക്കേയ്ക്ക് നോട്ടീസ് നല്‍കി വിളിപ്പിച്ചിരുന്നു. എന്നാല്‍, അധികൃതരെ കാണാന്‍ കൂട്ടാക്കാതെ ഗൈല്‍സ് പാര്‍ട്ടികള്‍ തുടരുകയായിരുന്നു. തുടര്‍ന്നാണ് സംഭവം കോടതിയിലെത്തിയത്. ഉച്ചത്തില്‍ പാട്ടുവെച്ച് നടത്തിയ വിരുന്നുകളിലൊന്ന് അയല്‍ക്കാര്‍ പൊലീസിനെ വിളിപ്പിക്കുന്ന സ്ഥിതിവരെയെത്തി. പൊലീസെത്തുമ്പോള്‍, 30 വാര അകലെനിന്നുപോലും കേള്‍ക്കാവുന്ന നിലയിലായിരുന്നു പാട്ട് വെച്ചിരുന്നതെന്ന് തെളിഞ്ഞു. വീടുകളില്‍ പാലിക്കേണ്ട ശബ്ദനിയന്ത്രണം ഗൈല്‍സ് ലംഘിച്ചുവെന്ന് ലണ്ടന്‍ സിറ്റി മജിസ്ട്രേറ്റ് കോടതി വ്യക്തമാക്കി. തന്റെ വീടിന്റെ ടെറസിലും വീട്ടുമുറ്റത്തെ പൂന്തോട്ടത്തിലും വലിയ ശബ്ദഘോഷത്തോടെയുള്ള വിരുന്നുകളാണ് ഗൈല്‍സ് സംഘടിപ്പിച്ചിരുന്നതെന്ന്…

Read More

ചായവിറ്റാല്‍ കോടീശ്വരിയാകുമോ ? അമേരിക്കക്കാരി ബ്രൂക്ക് എഡ്ഡിയുടെ ചായവില്‍പ്പന വേറെ ലെവലാണ്; ചായവില്‍പ്പനയ്ക്ക് പ്രചോദനം ഇന്ത്യ…

ചായയില്ലാത്ത ഒരു പ്രഭാതത്തെക്കുറിച്ച് ചിന്തിക്കാന്‍ പോലും ഇന്ത്യക്കാര്‍ക്കാവില്ല. പലരും ചായക്കട നടത്തുന്നതാവട്ടെ ജീവിതം നേരെകൊണ്ടുപോകാനായാണ്. എന്നാല്‍ ചായ വിറ്റ് കോടീശ്വരിയായിരിക്കുകയാണ് ഒരു അമേരിക്കന്‍ വനിത. കൊളറാഡോ സ്വദേശിയായ ബ്രൂക്ക് എഡ്ഡിയാണ് ചായ കച്ചവടത്തിലൂടെ ലക്ഷങ്ങള്‍ സമ്പാദിക്കുന്നത്. 2002 ല്‍ ഇന്ത്യയിലെത്തിയപ്പോഴാണ് ചായ കച്ചവടം എന്ന ആശയം എഡ്ഡിയുടെ മനസില്‍ ഉണ്ടാകുന്നത്. ഇന്ത്യയില്‍നിന്നും കൊളറാഡോയില്‍ തിരികെയെത്തിയ എഡ്ഡി പല റസ്റ്ററന്റുകളില്‍നിന്നും ചായ കുടിച്ചുവെങ്കിലും അവയ്‌ക്കൊന്നും ഇന്ത്യയില്‍നിന്നുളള ചായയുടെ സ്വാദ് ഉണ്ടായിരുന്നില്ല. അങ്ങനെ 2006 ല്‍ എഡ്ഡി സ്വന്തമായി ചായ ഉണ്ടാക്കി വില്‍ക്കാന്‍ തുടങ്ങി. ‘ഭക്തി ചായ’ എന്ന് അതിന് പേരിടുകയും ചെയ്തു. ഏതൊരു ചെറുകിട സംരംഭകരെപ്പോലെ തന്നെ തന്റെ കാറില്‍ സഞ്ചരിച്ചാണ് എഡ്ഡിയും ആദ്യകാലങ്ങളില്‍ ചായ വിറ്റിരുന്നത്. @incmagazine recognizes @brookbhakti as America’s 21st century master chaiwallah (Hindi for chai merchant.) ✨ Link…

Read More

ഈ തലച്ചോര്‍ പ്രവര്‍ത്തിക്കാന്‍ പാടില്ല! കംപ്യൂട്ടര്‍ നെറ്റ് വര്‍ക്കുകളെ തകര്‍ക്കുന്ന മാല്‍വെയറുകളെ നിര്‍മ്മിച്ച് കൗമാരക്കാരന്‍ നേടിയത് 33 കോടിരൂപ

ഇന്റര്‍നെറ്റ് ഉപയോഗിച്ചുള്ള തട്ടിപ്പുകള്‍ അനുദിനം കൂടിവരികയാണ്. കൗമാരക്കാര്‍ മുതല്‍ വൃദ്ധന്മാര്‍ വരെ ഇത്തരം തട്ടിപ്പുകള്‍ക്ക് നേതൃത്വം നല്‍കുന്നു. സാങ്കേതികതയുടെ ദുരുപയോഗമാണ് ഇത്തരം തട്ടിപ്പുകളുടെയെല്ലാം ആണിക്കല്ല്. സമീപകാലത്ത് ബ്രിട്ടനില്‍ നിന്ന് പുറത്തു വന്ന ഒരു വാര്‍ത്ത ഏവരെയും ഞെട്ടിക്കുന്നതാണ്. കമ്പ്യൂട്ടര്‍ ശൃംഗലകളെ തകര്‍ക്കുന്ന മാല്‍വെയര്‍ നിര്‍മ്മിച്ചു വിറ്റതിലൂടെ  കൗമാരക്കാരന്‍ സ്വന്തമാക്കിയത് നാലു ലക്ഷം ബ്രിട്ടീഷ് പൗണ്ടാണ്. ഇന്ത്യന്‍ കറന്‍സിയില്‍ പറഞ്ഞാല്‍ ഏകദേശം 33 കോടി രൂപ. കംപ്യൂട്ടര്‍ നെറ്റ്വര്‍ക്കുകളെ തകര്‍ക്കാന്‍ ശേഷിയുള്ള മാള്‍വെയര്‍(ബഗ്ഗ്) നിര്‍മിച്ച് വില്‍പന നടത്തിയാണ് ആദം മഡ് എന്ന കൗമാരക്കാരന്‍ കോടീശ്വരനായത്. പതിനഞ്ചാം വയസ്സിലാണ് ആദം ഈ മാള്‍വെയര്‍ വികസിപ്പിച്ചെടുക്കുന്നത്. തുടര്‍ന്ന് ഡാര്‍ക്ക് വെബില്‍ ലിസ്റ്റ് ചെയ്ത് സൈബര്‍ കുറ്റവാളികള്‍ക്ക് വില്‍ക്കുകയായിരുന്നു. കുറ്റകൃത്യം കണ്ടെത്തിയതോടെ ആദമിനെ പൊലീസ് അറസ്റ്റ് ചെയ്തു തടവിലാക്കി. ഇപ്പോള്‍ 20 വയസ്സുള്ള ആദമിന്റെ കേസ് കോടതിയിലാണ്. 112,000 സൈബര്‍ കുറ്റവാളികള്‍ക്കാണ് മാള്‍വെയര്‍…

Read More