ഇരട്ട ജനിതകമാറ്റം സംഭവിച്ച വൈറസ് പത്തു സംസ്ഥാനങ്ങളില്‍; കേരളത്തിലും പുതിയ വൈറസ് എത്തിയിട്ടുണ്ടെന്ന് സൂചന; വ്യാപന ശേഷി അതിമാരകം…

രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം ആഞ്ഞടിക്കുന്നതിനിടയില്‍ ആശങ്കയേറ്റി പുതിയവാര്‍ത്ത. ഇതിനോടകം പത്തു സംസ്ഥാനങ്ങളില്‍ ഇരട്ട ജനിതക വ്യതിയാനം വന്ന വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിരിക്കുകയാണ്. കോവിഡ് വ്യാപനനിരക്ക് ഉയരാനും രോഗികളുടെ എണ്ണം വര്‍ധിക്കാനും കാരണം ഇതാകാമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയ വൃത്തങ്ങള്‍ സൂചന നല്‍കി. മഹാരാഷ്ട്ര, ഡല്‍ഹി, പശ്ചിമംബംഗാള്‍, ഗുജറാത്ത്, കര്‍ണാടക, മധ്യപ്രദേശ് അടക്കമുള്ള പത്തു സംസ്ഥാനങ്ങളിലാണ് ഇരട്ട ജനിതക വ്യതിയാനം സംഭവിച്ച വൈറസുകളെ കണ്ടെത്തിയത്. പഞ്ചാബിന് പുറമേ ഡല്‍ഹിയിലും യുകെ കോവിഡ് വകഭേദത്തിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. പഞ്ചാബില്‍ കോവിഡ് കേസുകളില്‍ 80 ശതമാനവും യുകെ കോവിഡ് വകഭേദമാണ് ഹേതു. മഹാരാഷ്ട്രയില്‍ അടുത്തിടെ ഉണ്ടായ കോവിഡ് കേസുകളില്‍ 60 ശതമാനത്തിലും ഇരട്ട ജനിതക വ്യതിയാനം സംഭവിച്ച വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. വിദഗ്ധ പരിശോധനയിലാണ് ഇരട്ട വൈറസ് സാന്നിധ്യം കണ്ടെത്തിയത്. കേരളത്തിലെയും സാധ്യത കേന്ദ്രം തളളിക്കളയുന്നില്ല. നിലവില്‍ 10 സംസ്ഥാനങ്ങളില്‍ യുകെ…

Read More