മുട്ടിനു മുകളില്‍ നില്‍ക്കുന്ന വസ്ത്രം ധരിച്ച് ആരും ഇങ്ങോട്ട് വരേണ്ട ! കോളജിലേക്ക് വിദ്യാര്‍ഥിനികളെ കയറ്റിവിടുന്നത് വസ്ത്രത്തിന്റെ നീളം അളന്നതിനു ശേഷം; വിവാദ സംഭവത്തിന്റെ വീഡിയോ വൈറലാകുന്നു…

പെണ്‍കുട്ടികളുടെ വസ്ത്രത്തിന്റെ ഇറക്കം പരിശോധിച്ച ശേഷം മാത്രം കോളജിലേക്ക് കയറ്റിവിടും. അവര്‍ക്ക് ഹാജര്‍ നല്‍കണോ വേണ്ടയോ എന്നൊക്കെ തീരുമാനിക്കുന്നത് വസ്ത്രത്തിന്റെ ഇറക്കം പരിശോധിച്ച ശേഷം മാത്രമാണ്. ഹൈദരാബാദിലെ ഒരു വനിതാ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജിനെതിരെയാണ് ഈ പരാതി. സംഭവത്തിന്റെ ദൃശ്യങ്ങളും ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പെണ്‍കുട്ടികളുടെ മേല്‍വസ്ത്രത്തിന്റെ ഇറക്കം മുട്ടിനു മുകളിലാണെന്നാരോപിച്ചാണ് വിദ്യാര്‍ഥിനികള്‍ക്ക് കോളജ് പ്രവേശനം നിഷേധിച്ചത്. കോളജ് ഗേറ്റിനു മുന്നില്‍ നില്‍ക്കുന്ന വനിതാ സുരക്ഷാ ജീവനക്കാരാണ് പെണ്‍കുട്ടികളുടെ വസ്ത്രത്തിന്റെ നീളം അളന്ന ശേഷം അവര്‍ കോളജില്‍ പ്രവേശിക്കാന്‍ അര്‍ഹരാണോ അല്ലയോ എന്നു തീരുമാനിക്കുന്നത്. വസ്ത്രത്തിന്റെ നീളം മുട്ടിന് ഒരിഞ്ചു മുകളിലാണെങ്കില്‍പ്പോലും പ്രവേശനം നിഷേധിക്കും. വെള്ളിയാഴ്ച കോളജില്‍ നടന്ന സംഭവങ്ങളുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് വിഷയത്തെക്കുറിച്ച് പുറംലോകമറിഞ്ഞത്. കോളജിന്റെ പ്രവേശന കവാടത്തില്‍ നിലയുറപ്പിച്ച വനിതാ സുരക്ഷാ ഉദ്യോഗസ്ഥര്‍ പെണ്‍കുട്ടികളുടെ കൂട്ടത്തില്‍നിന്ന് മേല്‍വസ്ത്രത്തിന് ഇറക്കമുള്ളവരെ…

Read More