രാജ്യത്തെ ഞെട്ടിച്ച് മയക്കുമരുന്ന് വേട്ട ! അഫ്ഗാനിസ്ഥാനില്‍ നിന്നെത്തിച്ച ‘21,000 കോടി’യുടെ ഹെറോയിന്‍ ഗുജറാത്തില്‍ പിടികൂടി…

അഫ്ഗാനിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്ക് കടത്തിയ 19,000കോടിയുടെ ഹെറോയിന്‍ പിടികൂടി. ഗുജറാത്തിലെ മുന്ദ്ര പോര്‍ട്ടില്‍ നിന്നാണ് ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് ഇത് പിടികൂടിയത്. സംഭവുമായി ബന്ധപ്പെട്ട് രണ്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. രണ്ട് കണ്ടെയ്നറുകള്‍ക്കുള്ളിലാണ് മയക്കുമരുന്ന് സൂക്ഷിച്ചിരുന്നത്. വിഷയത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചു. ഒരു കണ്ടെയ്നറില്‍ 2,000 കിലോയും രണ്ടാമത്തെ കണ്ടെയ്നറില്‍ 1,000 കിലോ ഹെറോയ്നുമാണ് ഉണ്ടായിരുന്നത്. അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള മയക്കുമരുന്ന് ഇറാനിലെ പോര്‍ട്ടില്‍ നിന്നാണ് ഇന്ത്യയിലെത്തിച്ചത് എന്നാണ് സൂചന. മയക്കുമരുന്ന് പിടിച്ചെടുത്തിന് പിന്നാലെ അഹമ്മദാബാദ്,ഡല്‍ഹി, ചെന്നൈ എന്നിവിടങ്ങളില്‍ ഡിആര്‍ഐ പരിശോധന നടത്തി.

Read More