അവിവാഹിതയായ യുവതി വീട്ടിനുള്ളില്‍ പ്രസവിച്ചു ! കുഞ്ഞിനെ പറമ്പില്‍ കുഴിച്ചിട്ടു;വിവരം പുറത്തായപ്പോള്‍ കുട്ടി ചാപിള്ളയെന്ന് ബന്ധുക്കള്‍;കുഞ്ഞിനെ വീണ്ടും പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ പോലീസ്…

അവിവാഹിതയായ യുവതി വീടിനുള്ളില്‍ പ്രസവിച്ച സംഭവത്തില്‍ ദുരൂഹത വര്‍ധിക്കുന്നു. പെണ്‍കുട്ടി പ്രസവിച്ച കുഞ്ഞിനെ പിതാവും വല്യച്ഛനും ചേര്‍ന്ന് വീടിനു പിന്നില്‍ തുണിയില്‍ പൊതിഞ്ഞ് കുഴിച്ചിട്ടു. പ്രസവത്തെത്തുടര്‍ന്ന് അവശനിലയിലായ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് വിവരം പോലീസിനു ചോര്‍ന്നു കിട്ടിയത്. ബന്ധുക്കളോട് ഇതേക്കുറിച്ച് അന്വേഷിച്ചപ്പോള്‍ പ്രസവിച്ചത് ചാപിള്ളയെ ആയിരുന്നുവെന്നായിരുന്നു മറുപടി. എന്നാല്‍ ഇതു വിശ്വാസത്തിലെടുക്കാത്ത പോലീസ് കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തും. കീഴ്വായ്പൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ആനിക്കാട് വില്ലേജില്‍ ഇന്നു രാവിലെയാണ് സംഭവം. പട്ടികജാതി കോളനിയില്‍ ഇന്ന് രാവിലെ ആണ് അവിവാഹിത വീടിനുള്ളില്‍ പ്രസവിച്ചത്. ഈ സമയം കുട്ടിയുടെ അച്ഛനും അയാളുടെ പിതാവും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ചോരയില്‍ കുളിച്ചു കിടന്ന മകള്‍ക്ക് അരികിലുണ്ടായിരുന്ന കുഞ്ഞിന് അനക്കമുണ്ടായിരുന്നില്ലെന്നാണ് ഇവര്‍ പൊലീസിന് നല്‍കിയ മൊഴി. തുടര്‍ന്ന് മാതാവിനെ മാറ്റി കിടത്തിയ ശേഷം കുഞ്ഞിനെ തുണിയില്‍ പൊതിഞ്ഞ് വീടിന് പിറകില്‍ സംസ്‌കരിക്കുകയായിരുന്നു.…

Read More