നാലുദിവസം പ്രായമായ നവജാത ശിശുവിനെ തട്ടിക്കൊണ്ടു പോയ സംഭവം ! കുട്ടി അമ്മയുടെ കൈയ്യില്‍ തിരികെയെത്തിയത് ഏറെ നാടകീയമായ മുഹൂര്‍ത്തങ്ങള്‍ക്കൊടുവില്‍…

തമിഴ്‌നാട്ടിലെ തഞ്ചാവൂരിലെ ആശുപത്രിയില്‍ നിന്നും നാലു ദിവസമായ നവജാത ശിശുവിനെ തട്ടിക്കൊണ്ടു പോയ സംഭവത്തിന് ഒടുവില്‍ ശുഭപര്യവസാനം. കുട്ടിയെ സഞ്ചിയിലാക്കി കടത്തിക്കൊണ്ടു പോയ പട്ടുക്കോട്ട സ്വദേശിനിയെ കണ്ടെത്തിയ പോലീസ് ഇവരില്‍ നിന്നും കുട്ടിയെ മോചിപ്പിക്കുകയായിരുന്നു. മക്കളുണ്ടാവാത്തതിനെ തുടര്‍ന്ന് രണ്ടുതവണ വിവാഹ മോചനം നടത്തിയ യുവതി നിലവിലുള്ള ഭര്‍ത്താവിനെ വിശ്വസിപ്പിക്കാനാണു കുട്ടിയെ തട്ടിയെടുത്തത്. 30 മണിക്കൂര്‍ നൂറിലേറെ പൊലീസുകാര്‍ നടത്തിയ തിരച്ചിലിനൊടുവിലാണു കുഞ്ഞ് അമ്മയുടെ മടിത്തട്ടിലേക്കെത്തിയത്. തഞ്ചാവൂരിന് അടുത്തുള്ള പട്ടുകോട്ട സ്വദേശി വിജിയെന്ന സ്ത്രീ അറസ്റ്റിലായി. കുട്ടികളുണ്ടാകാത്ത യുവതി ഭര്‍ത്താവിന്റെയും കുടുംബത്തിന്റെയും വിശ്വാസം നേടി സ്വത്തിനു പിന്തുടര്‍ച്ച ലഭിക്കുന്നതിനാണ് തട്ടിക്കൊണ്ടുപോകലിനു മുതിര്‍ന്നത്. ഗര്‍ഭിണിയാണെന്ന് ഇവര്‍ കുടുംബത്തെ വിശ്വസിപ്പിക്കുകയും ചെയ്തിരുന്നു. കുട്ടികളുണ്ടാവാത്തതിനാല്‍ നേരത്തേ രണ്ടുതവണ വിവാഹമോചിതയായിരുന്നു വിജി. ജനറല്‍ ആശുപത്രിക്കു മുന്നില്‍ നിന്ന്, വിജി കയറിയ ഓട്ടോറിക്ഷ തിരിച്ചറിഞ്ഞതാണു നിര്‍ണായകമായത്. ഡ്രൈവര്‍ നല്‍കിയ വിവരം അനുസരിച്ച് ,ഡയപ്പര്‍ വാങ്ങിയ തഞ്ചാവൂരിലെ…

Read More

എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പിഞ്ചു കുഞ്ഞിന്റെ മൃതദേഹം ! പ്രസവിച്ചത് 17കാരിയെന്ന് കണ്ടെത്തല്‍; പെണ്‍കുട്ടിയെ പീഡിപ്പിച്ചയാള്‍ക്കായി അന്വേഷണം…

എറണാകുളത്ത് സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയില്‍ പിഞ്ചു കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. ശുചീകരണത്തൊഴിലാളികള്‍ ജോലിക്കെത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ആശുപത്രി അധികൃതരെ അറിയിച്ചതിനെ തുടര്‍ന്നു നടത്തിയ പരിശോധനയില്‍, ഒരു പതിനേഴുകാരി പ്രസവിച്ച കുഞ്ഞാണെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോക്‌സോ കേസ് ആയതിനാല്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്…

Read More

ദക്ഷിണ നല്‍കിയില്ല ! നവജാത ശിശുവിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി ട്രാന്‍സ് ജെന്‍ഡര്‍ യുവതി;ഞെട്ടിക്കുന്ന സംഭവം…

നവജാത ശിശുവിനെ അനുഗ്രഹിച്ചതിന് മാതാപിതാക്കള്‍ ദക്ഷിണ നല്‍കാഞ്ഞതിനെത്തുടര്‍ന്ന് പ്രകോപിതയായി മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി ട്രാന്‍സ്‌ജെന്‍ഡര്‍ യുവതി. ദക്ഷിണ മുംബൈയിലെ അംബേദ്കര്‍ നഗറിലാണ് സംഭവം. ട്രാന്‍സ് ജെന്‍ഡര്‍ യുവതിയും സുഹൃത്തും ചേര്‍ന്നാണ് ആരും കാണാതെ നവജാത ശിശുവിനെ വീട്ടില്‍ നിന്നു തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയത്. കഫേ പരേഡിന് സമീപമുള്ള വെള്ളക്കുഴിയില്‍ ഇവര്‍ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ ഇടുകയായിരുന്നു. വ്യാഴാഴ്ച രാത്രിയാണ് കുഞ്ഞിനെ കണ്ട് അനുഗ്രഹിക്കുന്നതിനായി 30 വയസ് പ്രായമുള്ള കന്നു വീട്ടിലെത്തിയത്. അനുഗ്രഹിച്ചതിന് പകരമായി ആചാരപ്രകാരം 1100 രൂപയും സാരിയും ഒരു തേങ്ങയും നല്‍കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. ലോക്ഡൗണ്‍ ആയതിനാല്‍ ജോലിയില്ലെന്നും കയ്യില്‍ പണമില്ലെന്നും സച്ചിന്‍ കന്നുവിനോട് പറഞ്ഞു. എന്നാല്‍ സാരിയും തേങ്ങയും നല്‍കാമെന്നും സച്ചിന്‍ പറഞ്ഞു ഇതോടെ ഇവര്‍ പ്രകോപിതരാവുകയായിരുന്നു. സച്ചിന്റെ വീടിന് സമീപം തന്നെ താമസിക്കുന്ന കന്നു സുഹൃത്തായ…

Read More

17കാരിയ്‌ക്കൊപ്പം താമസമാക്കിയ 16കാരന്‍ ! ബന്ധത്തില്‍ കുഞ്ഞും പിറന്നു; ബിഹാറിലെ വിവാദക്കേസിലെ അന്തിമവിധി ഇങ്ങനെ…

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന കേസില്‍ 16-കാരനെ കോടതി കുറ്റവിമുക്തനാക്കി. കൗമാരക്കാരനൊപ്പം താമസിക്കുന്ന 17 വയസുള്ള പെണ്‍കുട്ടിയ തട്ടിക്കൊണ്ടു പോയെന്നതായിരുന്നു പരാതി. പെണ്‍കുട്ടിയെയും ഇവരുടെ എട്ട് മാസം പ്രായമുള്ള കുഞ്ഞിനെയും പരിപാലിക്കാന്‍ അനുവദിച്ചാണ് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് പ്രിന്‍സിപ്പല്‍ ജഡ്ജി മാനവേന്ദ്ര മിശ്ര 16-കാരനെ കുറ്റവിമുക്തനാക്കിയത്. വെറും മൂന്ന് ദിവസം കൊണ്ടാണ് കേസില്‍ വിചാരണ പൂര്‍ത്തിയാക്കി വിധി പറഞ്ഞത്. 2019 ഫെബ്രുവരിയിലാണ് 16-കാരനെതിരേ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പരാതി നല്‍കിയത്. അന്ന് 14 വയസ്സുണ്ടായിരുന്ന ആണ്‍കുട്ടിയും മാതാപിതാക്കളും സഹോദരനും ചേര്‍ന്ന് തന്റെ മകളെ തട്ടിക്കൊണ്ടുപോയെന്നായിരുന്നു പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതി. തുടര്‍ന്ന് പോലീസ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ ആണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്കും സഹോദരനും പങ്കില്ലെന്ന് കണ്ടെത്തിയതിനാല്‍ ഇവരെ പ്രതിപട്ടികയില്‍നിന്ന് ഒഴിവാക്കി. എന്നാല്‍ 2020 ജൂലായില്‍ പെണ്‍കുട്ടി കോടതിയിലെത്തി വിവരങ്ങള്‍ വെളിപ്പെടുത്തിയതോടെയാണ് കേസില്‍ വഴിത്തിരിവുണ്ടായത്. തന്നെ തട്ടിക്കൊണ്ടു പോയതല്ലെന്നും തന്നെക്കാള്‍…

Read More

ഗര്‍ഭത്തിനുത്തരവാദി മറ്റൊരാള്‍ ! കുട്ടിയെ അനാഥാലയത്തില്‍ ഉപേക്ഷിച്ച ശേഷം ഒന്നിച്ചു താമസിക്കാമെന്ന് ഭര്‍ത്താവുമായി ധാരണ ! നവജാത ശിശുവിനെ അനാഥാലയത്തിനു മുമ്പില്‍ ഉപേക്ഷിച്ച സംഭവത്തില്‍ പുറത്തു വരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍…

നവജാത ശിശുവിനെ അനാഥാലയത്തിനു മുമ്പില്‍ ഉപേക്ഷിച്ച സംഭവത്തില്‍ പുറത്തു വരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. പന്നിമറ്റത്തെ അനാഥാലയത്തിന് മുന്നില്‍ കുഞ്ഞിനെ ഉപേക്ഷിച്ച കേസിലാണ് കോട്ടയം അയര്‍ക്കുന്നം സ്വദേശികളെ കാഞ്ഞാര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. അയര്‍ക്കുന്നം തേത്തുരുത്തില്‍ അമല്‍ കുമാര്‍ (31), ഭാര്യ അപര്‍ണ (26) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. തങ്ങളുടെ കുഞ്ഞിന്റെ പിതൃത്വത്തെ ചൊല്ലി ഇരുവരും പിണക്കത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. സംഭവത്തെക്കുറിച്ച് കാഞ്ഞാര്‍ പോലീസ് പറയുന്നതിങ്ങനെ…അമല്‍ കുമാര്‍-അപര്‍ണ ദമ്പതികള്‍ക്ക് രണ്ടു വയസായ ഒരു കുട്ടിയുണ്ട്. ഇതിനിടെയാണ് അപര്‍ണ വീണ്ടും ഗര്‍ഭിണിയാകുന്നത്. എന്നാല്‍ ഗര്‍ഭസ്ഥശിശുവിന്റെ പിതൃത്വത്തെച്ചൊല്ലി ഇരുവരും തമ്മില്‍ പിണങ്ങി കഴിയുകയായിരുന്നു. ഇതേത്തുടര്‍ന്ന് കുട്ടിയുണ്ടാകുമ്പോള്‍ അനാഥാലയത്തില്‍ ഏല്‍പ്പിക്കാനും ഒന്നിച്ചു താമസിക്കാനുമായിരുന്നു പിന്നീട് ഇവര്‍ തമ്മിലുണ്ടാക്കിയ ധാരണ എന്നാണ് വിവരം. എന്നാല്‍ ഇതിനിടെ പെരുവന്താനം സ്വദേശിയാണ് തന്റെ ഗര്‍ഭത്തിന് ഉത്തരവാദിയെന്നും അയാള്‍ അത്മഹത്യചെയ്തെന്നും അപര്‍ണ ഭര്‍ത്താവിനെ ധരിപ്പിക്കുകയും ചെയ്തു. ഇതേതുടര്‍ന്ന്…

Read More

മകളെ അച്ഛനെ ഏല്‍പ്പിച്ച ശേഷം യുവതി പോയത് അക്ഷയ കേന്ദ്രത്തിലേക്കെന്നും പറഞ്ഞ് ! പിന്നീട് യുവതിയെ കണ്ടെത്തുന്നത് ഒന്നര വര്‍ഷത്തിനു ശേഷം; ഒപ്പം കാമുകനും നാലുമാസം പ്രായമുള്ള കുഞ്ഞും…

ഒന്നര വര്‍ഷം മുമ്പ് അക്ഷയ കേന്ദ്രത്തിലേക്കെന്നും പറഞ്ഞ് മുങ്ങിയ യുവതിയെ ഒന്നര വര്‍ഷത്തിനു ശേഷം കണ്ടെത്തി. 13 വയസുകാരിയായ മകളെ അച്ഛനെ ഏല്‍പ്പിച്ച് സ്‌കൂട്ടറില്‍ പോയ പ്രവാസിയുടെ ഭാര്യയെയും കാമുകനെയുമാണ് നാലു മാസം പ്രായമായ കുഞ്ഞിനൊപ്പം ഒന്നരവര്ഞഷത്തിനു ശേഷം കണ്ടെത്തിയത്. ഇരുവരും വടകര സ്റ്റേഷനില്‍ ഹാജരാവുകയായിരുന്നു. കുട്ടോത്ത് പഞ്ചാക്ഷരിയില്‍ ടി ടി ബാലകൃഷ്ണന്റെ മകള്‍ ഷൈബയും (37) മണിയൂര്‍ കുറുന്തോടി പുതിയോട്ട് മീത്തല്‍ സന്ദീപുമാണ് (45) വടകര പോലീസ് സ്റ്റേഷനില്‍ ഹാജരായത്. ഒളിച്ചോടി പോയ ഇരുവരും കോയമ്പത്തൂരില്‍ കഴിഞ്ഞു വരികയായിരുന്നു. 2019 മെയ് 14 മുതലാണ് ഷൈബയെ കാണാതാവുന്നത്. അന്നു കാലത്ത് വിദേശത്തുള്ള ഭര്‍ത്താവ് കല്ലേരി പൊന്മേരിപറമ്പില്‍ വലിയ പറമ്പത്തു ഗിരീഷ് കുമാറിന്റെ വീട്ടില്‍ നിന്നു പതിമൂന്ന് വയസുള്ള മകളുമൊത്ത് സ്‌കൂട്ടറില്‍ സ്വന്തം വീട്ടിലെത്തി. മകളെ അച്ഛനെ ഏല്‍പ്പിച്ച ശേഷം വടകര അക്ഷയ കേന്ദ്രത്തില്‍ പോകാനുണ്ടെന്ന് പറഞ്ഞാണ്…

Read More

പള്ളി മുറ്റത്ത് ഉപേക്ഷിച്ച കുഞ്ഞിന്റെ അമ്മ 21 വയസ്സുകാരി ! പിതാവ് കരിപ്പൂര്‍ വിമാനത്താവളത്തിലെ ജീവനക്കാരന്‍; കുഞ്ഞിന്റെ അമ്മ അറസ്റ്റിലായപ്പോള്‍ പറഞ്ഞത്…

ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് പള്ളിമുറ്റത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ നാലു മാസം പ്രായമുള്ള കുഞ്ഞിന്റെ അമ്മയെ പോലീസ് കണ്ടെത്തി.തുടര്‍ന്ന് ഇവരെ അറസ്റ്റു ചെയ്യുകയും ചെയ്തു. കരിപ്പൂര്‍ വിമാനത്താവളത്തിലെ കഫത്തീരിയ ജീവനക്കാരിയാണ് 21 വയസുകാരി യുവതി. ബംഗളൂരുവിലെ ആശുപത്രിയില്‍ പ്രസവത്തിനുശേഷം കോഴിക്കോട്ട് എത്തുകയായിരുന്നുവെന്ന് പന്നിയങ്കര പൊലീസ് പറഞ്ഞു. കുഞ്ഞിന്റെ പിതാവും വിമാനത്താവളത്തിലെ ജീവനക്കാരനാണ്. തിരുവണ്ണൂര്‍ മാനാരിയിലെ പള്ളിയുടെ പടിക്കെട്ടിലാണ് കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കുഞ്ഞിനെ ഉപേക്ഷിച്ചപ്പോള്‍ പൊതിഞ്ഞ പുതപ്പിനകത്ത് ഒരു കുറിപ്പുമുണ്ടായിരുന്നു:’ഈ കുഞ്ഞിന് നിങ്ങള്‍ ഇഷ്ടമുള്ള പേരിടണം. അള്ളാഹു തന്നതാണെന്നു കരുതി നിങ്ങള്‍ ഇതിനെ നോക്കണം. ഞങ്ങള്‍ക്കു തന്നത് അള്ളാഹുവിനു തന്നെ തിരികെ കൊടുക്കുന്നു. കുഞ്ഞിന് ബിസിജിയും പോളിയോ വാക്സിനും ഹെപ്പറ്റൈറ്റിസ് ബി1 വാക്സിനും കൊടുക്കണം’. പള്ളിയുടെ പടികളില്‍ ചെരിപ്പുകള്‍ സൂക്ഷിക്കുന്ന ഭാഗത്താണ് കുഞ്ഞിനെ കിടത്തിയിരുന്നത്. രാവിലെ 6.45-ന് മദ്രസ കഴിഞ്ഞ് കുട്ടികള്‍ പിരിയുമ്പോള്‍ ഇവിടെ കുഞ്ഞിനെ…

Read More

നവജാത ശിശുവുമായി കൗമാരക്കാരന്‍ ബോട്ടുജെട്ടിയില്‍ ! പയ്യന്‍ പരുങ്ങുന്നത് കണ്ട് നാട്ടുകാര്‍ തടഞ്ഞുവെച്ചു;പയ്യന്‍ വെളിപ്പെടുത്തിയ വിവരങ്ങള്‍ കേട്ട് പോലീസുകാരുടെ വരെ കിളിപോയി…

പത്തുദിവസം പ്രായമുള്ള നവജാതശിശുവുമായി നഗരത്തില്‍ കറങ്ങിയ കൗമാരക്കാരനെ ഒടുവില്‍ പോലീസ് പൊക്കി. കൊച്ചി ബോട്ട് ജെട്ടി ബസ് സ്റ്റോപ്പിലാണ് കൈക്കുഞ്ഞുമായ ശനിയാഴ്ച രാവിലെ 11 മണിയോടെ പയ്യന്‍ എത്തിയത്. മാതാപിതാക്കള്‍ ഒപ്പമില്ലാത്തതും, പയ്യന്റെ പരുങ്ങലും കണ്ട് സംശയ തോന്നിയ നാട്ടുകാര്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന ആളാണെന്ന് കരുതി തടഞ്ഞു വെയ്ക്കുകയായിരുന്നു. ഒടുവില്‍ പോലീസിന്റെ ചോദ്യം ചെയ്യലില്‍ പയ്യന്റെ നാടകം പൊളിഞ്ഞു. ജ്യേഷ്ഠന്റെ കുഞ്ഞാണെന്നും, കുട്ടിയുടെ അച്ഛനും അമ്മയും ഒരാവശ്യത്തിനായി കോട്ടയത്തിന് പോയതെന്നായിരുന്നു ഇയാളുടെ ആദ്യ മറുപടി. പിന്നാലെ താനും കോട്ടയത്തേക്ക് പോകുകയാണെന്നും ഇയാള്‍ പറഞ്ഞു. എന്നാല്‍ കോട്ടയത്തേക്ക് പോകേണ്ട ആള്‍ എന്തിനാണ് ബോട്ട് ജെട്ടിയില്‍ കറങ്ങി നടക്കുന്നതെന്ന് ചോദിച്ചപ്പോള്‍ ‘കാഴ്ച കാണാന്‍’ വന്നതാണെന്ന് മറുപടി. കൈക്കുഞ്ഞുമായാണോ കാഴ്ച കാണാന്‍ വരുന്നതെന്നും, കുട്ടിയുടെ അമ്മ എന്തിനാണ് നാട്ടിലേക്ക് പോയതെന്നും ചോദിച്ചപ്പോള്‍ ഇയാള്‍ക്ക് മറുപടി ഉണ്ടായില്ല. തുടര്‍ന്ന് പിങ്ക് പോലീസ് സംഘമെത്തി…

Read More

അവിവാഹിതയായ യുവതി വീട്ടിനുള്ളില്‍ പ്രസവിച്ചു ! കുഞ്ഞിനെ പറമ്പില്‍ കുഴിച്ചിട്ടു;വിവരം പുറത്തായപ്പോള്‍ കുട്ടി ചാപിള്ളയെന്ന് ബന്ധുക്കള്‍;കുഞ്ഞിനെ വീണ്ടും പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ പോലീസ്…

അവിവാഹിതയായ യുവതി വീടിനുള്ളില്‍ പ്രസവിച്ച സംഭവത്തില്‍ ദുരൂഹത വര്‍ധിക്കുന്നു. പെണ്‍കുട്ടി പ്രസവിച്ച കുഞ്ഞിനെ പിതാവും വല്യച്ഛനും ചേര്‍ന്ന് വീടിനു പിന്നില്‍ തുണിയില്‍ പൊതിഞ്ഞ് കുഴിച്ചിട്ടു. പ്രസവത്തെത്തുടര്‍ന്ന് അവശനിലയിലായ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് വിവരം പോലീസിനു ചോര്‍ന്നു കിട്ടിയത്. ബന്ധുക്കളോട് ഇതേക്കുറിച്ച് അന്വേഷിച്ചപ്പോള്‍ പ്രസവിച്ചത് ചാപിള്ളയെ ആയിരുന്നുവെന്നായിരുന്നു മറുപടി. എന്നാല്‍ ഇതു വിശ്വാസത്തിലെടുക്കാത്ത പോലീസ് കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തും. കീഴ്വായ്പൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ആനിക്കാട് വില്ലേജില്‍ ഇന്നു രാവിലെയാണ് സംഭവം. പട്ടികജാതി കോളനിയില്‍ ഇന്ന് രാവിലെ ആണ് അവിവാഹിത വീടിനുള്ളില്‍ പ്രസവിച്ചത്. ഈ സമയം കുട്ടിയുടെ അച്ഛനും അയാളുടെ പിതാവും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ചോരയില്‍ കുളിച്ചു കിടന്ന മകള്‍ക്ക് അരികിലുണ്ടായിരുന്ന കുഞ്ഞിന് അനക്കമുണ്ടായിരുന്നില്ലെന്നാണ് ഇവര്‍ പൊലീസിന് നല്‍കിയ മൊഴി. തുടര്‍ന്ന് മാതാവിനെ മാറ്റി കിടത്തിയ ശേഷം കുഞ്ഞിനെ തുണിയില്‍ പൊതിഞ്ഞ് വീടിന് പിറകില്‍ സംസ്‌കരിക്കുകയായിരുന്നു.…

Read More

15 ദിവസം മാത്രം പ്രായമായ പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ച് അമ്മ നാടുവിട്ടു ! എന്തു ചെയ്യണമെന്നറിയാതെ ഭര്‍ത്താവ്; ഭാര്യയെ കണ്ടു പിടിക്കണമെന്ന ആവശ്യവുമായി യുവാവ് ചേര്‍ത്തല പോലീസ് സ്‌റ്റേഷനില്‍

പതിനഞ്ചു ദിവസം മാത്രം പ്രായമുള്ള മകളെ ഉപേക്ഷിച്ച് പോയ അമ്മയെ കണ്ടെത്തിത്തരണമെന്ന് ആവശ്യപ്പെട്ട് ഭര്‍ത്താവ് പോലീസ് സ്‌റ്റേഷനില്‍. സ്വന്തം അമ്മയ്‌ക്കൊപ്പമാണ് യുവതി കടന്നുകളഞ്ഞത്. കുഞ്ഞിന് മുലപ്പാല്‍ നല്‍കുന്നതിനായി ഭാര്യയെ കണ്ടു പിടിച്ചു തരണമെന്നാവശ്യപ്പെട്ട് ചേര്‍ത്തല പോലീസ് സ്റ്റേഷനിലെത്തിയ ഭര്‍ത്താവിന് കിട്ടിയതാവട്ടെ ആട്ടും തുപ്പും. പോലീസിന്റെ ആട്ടും തുപ്പും. ഇപ്പോള്‍ പിഞ്ചു കുഞ്ഞിനെ ആശുപത്രിയിലാക്കി ഭാര്യക്കായി കാത്തിരിക്കുകയാണ് യുവാവ്. ചേര്‍ത്തലയാണ് സംഭവം. അതിനിടെ മഞ്ഞപിത്തവും ഹോര്‍മോണ്‍ താളപിഴകളുമായി ജനിച്ച 15 ദിവസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് പോയ അമ്മയെ കണ്ടെത്താന്‍ പോലീസ് ഊര്‍ജിതമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷന്‍ രംഗത്തെത്തി.ആലപ്പുഴ ജില്ലാ പോലീസ് മേധാവി ഡി വൈ എസ് പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥനെ നിയോഗിച്ച് സംഭവത്തെ കുറിച്ച് അന്വേഷണം നടത്തണമെന്ന് കമ്മീഷന്‍ അംഗം പി.മോഹനദാസ് ആവശ്യപ്പെട്ടു. അന്വേഷണം സ്വതന്ത്രവും നീതിയുക്തവുമാകണമെന്നാണ് കമ്മീഷന്റെ ആവശ്യം. ആലപ്പുഴ ചൈല്‍ഡ് വെല്‍ഫയര്‍…

Read More