സിജോ പൈനാടത്ത് കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ വീറും വാശിയും കാട്ടി പ്രചാരണച്ചെലവ് കൂട്ടിയാല്‍ പിടിവീഴും. കേരളത്തിലെ നിയമസഭാ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥിയുടെ പ്രചാരണത്തിനായി തെരഞ്ഞെടുപ്പു കമ്മീഷന് നിശ്ചയിച്ചിട്ടുള്ള പരമാവധി തുക 30.80 ലക്ഷം രൂപയാണ്. ഈ പരിധി കടന്നാല്‍ അയോഗ്യതയോ അനുബന്ധ ശിക്ഷണ നടപടികളോ കമ്മീഷന് സ്വീകരിക്കും. പരിധി ലംഘിച്ചതായി കണ്ടെത്തിയാല്‍ സ്ഥാനാര്‍ഥിക്ക് അയോഗ്യത കല്പിക്കാന് തെരഞ്ഞെടുപ്പു കമ്മീഷന് അധികാരമുണ്ട്. ഫലപ്രഖ്യാപനം വന്നു 30 ദിവസത്തിനുള്ളില്‍ സ്ഥാനാര്‍ഥികള്‍ ചെലവുവിവരങ്ങള്‍ അതതു ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കു കൈമാറണം. ഈ കണക്കുകള്‍ക്കൊപ്പം സ്ഥാനാര്‍ഥി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച ദിനം മുതല്‍ കമ്മീഷന്റെ സ്ക്വാഡുകള്‍ ശേഖരിക്കുന്ന വിവരങ്ങളും പരിശോധിക്കും.സ്ഥാനാര്‍ഥികളുടെ പ്രചാരണച്ചെലവുകള്‍ നിരീക്ഷിക്കാന്‍ നിരീക്ഷകരെ നിയോഗിച്ചിട്ടുണ്ട്. സംസ്ഥാനത്താകെ 33 നിരീക്ഷകരാണുള്ളത്. ഓരോ നിരീക്ഷകനും രണ്ടു മുതല്‍ അഞ്ചുവരെ മണ്ഡലങ്ങളുടെ ചുമതല വഹിക്കും. പരമ്പരാഗത പ്രചാരണരീതികള്ക്കൊപ്പം ഡിജിറ്റല്‍, സാമൂഹ്യ മാധ്യമ, ഓണ്‍ലൈന്‍ പ്രചാരണങ്ങള്‍ സജീവമായതോടെയാണു ചെലവിലും…
Read MoreTag: election-2021
യുഡിഎഫില്‍ കുറ്റ്യാടി മോഡല്‍ ! മുസ്ലിം ലീഗ് തീരുമാനം കാത്ത് അണികള്‍; പ്രദേശിക നേതൃത്വത്തിന്റെ ആവശ്യം അംഗീകരിക്കില്ലെന്ന് സൂചന
സ്വന്തംലേഖകന്‍ കോഴിക്കോട്: എല്‍ഡിഎഫില്‍ ഏറെ വിവാദമായ കുറ്റ്യാടി മോഡല്‍ പ്രതിഷേധം യുഡിഎഫില്‍ വിജയിക്കുമോ എന്ന് ഇന്നറിയാം. പേരാമ്പ്രയില്‍ മുസ്ലിം ലീഗ് നേതൃത്വം പ്രഖ്യാപിച്ച സ്ഥാനാര്‍ഥിയെ മാറ്റണമെന്നാണ് പ്രദേശിക നേതാക്കളുടെ വികാരം. ഇതോടെ സിപിഎം പ്രാദേശിക നേതൃത്വം കുറ്റ്യാടിയില്‍ പരീക്ഷിച്ച പുതു തന്ത്രം മുസ്ലിം ലീഗിലും വിജയിക്കുമോയെന്ന ആശങ്കയിലാണ് അണികള്‍. അതേസമയം സംസ്ഥാന കമ്മിറ്റി തീരുമാനിച്ച സ്ഥാനാര്‍ഥിയെ തന്നെ പേരാമ്പ്രയില്‍ മത്സരിപ്പിക്കാനാണ് ലീഗ് നേതൃത്വം തീരുമാനിച്ചതെന്നാണ് വിവരം. പേരാമ്പ്രയില്‍ സമവായത്തിലെത്താനാകാതെ തര്‍ക്കം തുടരുന്നതിനിടെ ഇന്നലെ ലീഗ് പ്രാദേശിക നേതാക്കളെ പാണക്കാടേക്ക് വിളിപ്പിച്ചിരുന്നു. സാധ്യതാ പട്ടികയിലുണ്ടായിരുന്ന സി.എച്ച്. ഇബ്രാഹിംകുട്ടി ഹാജിയെ തന്നെ സ്ഥാനാര്‍ഥിയാക്കണമെന്ന രീതിയിലാണ് ഇന്നലെ ചര്‍ച്ച നടന്നത്. ഇന്ന് വൈകിട്ടോടെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാവുമെന്നാണ് മുസ്ലിം ലീഗ് നേതൃത്വം പറയുന്നത്. ഇംബ്രാഹിംകുട്ടി ഹാജിക്കെതിരേ പ്രദേശിക ലീഗ് പ്രവര്‍ത്തകര്‍ നേരത്തെ രംഗത്തെത്തിയിരുന്നു. ഒരു പരിപാടിയില്‍ പോലും പങ്കെടുക്കാതിരുന്ന വ്യക്തിയെ സ്ഥാനാര്‍ഥിയാക്കരുതെന്നായിരുന്നു പൊതു…
Read Moreസ്ഥാനാർഥി പ്രഖ്യാപനവും തർക്കങ്ങളും എൻഡിഎയ്ക്ക് തലവേദന ഒഴിയുന്നില്ല…
കോട്ടയം: സ്ഥാനാർഥി പ്രഖ്യാപനവും തർക്കങ്ങളും ജില്ലയിൽ എൻഡിഎ മുന്നണിക്കു തലവേദനയാകുന്നു. ഏറ്റുമാനൂർ, പൂഞ്ഞാർ സീറ്റുകളുടെ പേരിൽ എൻഡിഎയിൽ തർക്കം തുടരുകയാണ്. ബിഡിജെഎസ് മത്സരിക്കുന്ന ഈ രണ്ടു സീറ്റുകളിലേയും സ്ഥാനാർഥി നിർണയം പൂർത്തിയാകാത്തതാണ് തർക്കങ്ങൾ സൃഷ്ടിക്കുന്നത്. സ്ഥിതി തുടർന്നാൽ അപ്രതീക്ഷിത സ്ഥാനാർഥികൾ ഈ സീറ്റിലേക്ക് എത്തുമെന്നു സൂചന. ഏറ്റുമാനൂർ സീറ്റിൽ ആദ്യം ബിഡിജെഎസ് നേതാവ് എംപി സെന്നിനെയും പിന്നീട് ശാന്താറാം റോയി തോളൂരിനെയുമാണു പരിഗണിച്ചിരുന്നത്. പാർട്ടി പ്രഖ്യാപിച്ചതു ഭരത് കൈപ്പാറേടനെ. ദുർബലനായ സ്ഥാനാർഥിയെ നിർത്തിയതു സിപിഎമ്മിനെ സഹായിക്കാനാണെന്ന ആക്ഷേപം ഉയർന്നതും നരേന്ദ്ര മോഡിയ്ക്കാതിരായ ഭരതിന്റെ ഫേസ്ബുക്ക് പോസ്റ്റുകളും ബിജെപി സജീവ ചർച്ചയാക്കിയതോടെ ബിഡിജഐസ് പിൻമാറി. ഇന്നലെ രാവിലെ ബിഡിജെഎസ് ജില്ലാ വൈസ്പ്രസിഡന്റ് എൻ. ശ്രീനിവാസിനെ സ്ഥാനാർഥിയാക്കി പ്രഖ്യാപിച്ചു. മണ്ഡലവുമായി ബന്ധമുള്ള ശക്തനായ സ്ഥാനാർഥിയെ നിർത്തണമെന്നാണു ബിജെപി നിലപാട്. ഇല്ലെങ്കിൽ സീറ്റ് ഏറ്റെടുക്കാനാണു തീരുമാനം. കോട്ടയത്തേക്കു പരിഗണിച്ചിരുന്ന ടി.എൻ. ഹരികുമാറിനോടു…
Read Moreക്ലൈമാക്സില്‍ രമ സ്ഥാനാര്‍ഥി! കടത്തനാടന്‍ അങ്കം മുറുകി; അനിശ്ചിതത്വത്തിന് വിരാമമിട്ട് പോര്‍മുഖം തെളിഞ്ഞു
സ്വന്തം ലേഖകന്‍ കോഴിക്കോട് : കടത്തനാട്ടില്‍ അനിശ്ചിതത്വത്തിന് വിരാമമിട്ട് പോര്‍മുഖം തെളിഞ്ഞു. യുഡിഎഫ് പിന്തുണയോടെ ആര്‍എംപി നേതാവ് കെ.കെ.രമ വടകരയില്‍ മത്സരിക്കും. ആര്‍എംപി സംസ്ഥാന സെക്രട്ടറി എന്‍.വേണുവാണ് സ്ഥാനാര്‍ഥിയായി ടി.പി. ചന്ദ്രശേഖരന്റെ ഭാര്യയും ആര്‍എംപി നേതാവുമായ രമയെ പ്രഖ്യാപിച്ചത്. ഇക്കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പില്‍ വടകരയില്‍ യുഡിഎഫ് -ആര്‍എംപി സഖ്യം വന്‍ വിജയമായിരുന്നു. ഇതേത്തുടര്‍ന്ന് നിയമസഭാ തെരഞ്ഞെടുപ്പിലും സഖ്യവുമായി മുന്നോട്ടു പോവാമെന്ന് ആര്‍എംപി തീരുമാനിച്ചു. എന്നാല്‍ കെ.കെ.രമ സ്ഥാനാര്‍ഥിയായാല്‍ സഖ്യത്തിന് തയാറെന്ന നിലപാടായിരുന്നു കോണ്‍ഗ്രസ് നേതൃത്വത്തിനുള്ളത്. സ്ഥാനാര്‍ഥിയെ കോണ്‍ഗ്രസ് തീരുമാനിക്കുന്നതിനെ ആര്‍എംപി ആദ്യം മുതല്‍ എതിര്‍ത്തു. മത്സരിക്കാനില്ലെന്ന് കെ.കെ.രമയും വ്യക്തമാക്കി. സ്ഥാനാര്‍ഥിയായി എന്‍. വേണുവിന്റെ പേര് രമ തന്നെ മുന്നോട്ടുവച്ചു. സംസ്ഥാന സെക്രട്ടറിയേറ്റും ജില്ലാ കമ്മിറ്റിയും മണ്ഡലം കമ്മിറ്റിയുമെല്ലാം വേണുവിനെ സ്ഥാനാര്‍ഥിയാക്കുന്നതിന് പിന്തുണയും നല്കി. ഈ തീരുമാനത്തെ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് എതിര്‍ത്തു. കെപിസിസി പ്രസിഡന്റിന്റെ സ്വന്തം മണ്ഡലത്തില്‍…
Read Moreഒന്നിനു പിറകെ മറ്റൊന്ന്; നിലയില്ലാതെ ബിജെപി! ഒടുവിൽ സുരേന്ദ്രൻ തെറിക്കുമോ? തെരഞ്ഞെടുപ്പിനു പിന്നാലെ നടപടിക്കു സാധ്യത
എം.ജെ ശ്രീജിത്ത് തിരുവനന്തപുരം: സ്ഥാനാർഥി നിർണയം ഏതാണ്ടു പൂർത്തിയായിട്ടും ബിജെപിയിൽ ഉടലെടുത്ത കലഹത്തിനു ശമനമില്ല. ശോഭാ സുരേന്ദ്രനെ സ്ഥാനാർഥിയാക്കാതിരിക്കാൻ സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനും കേന്ദ്രസഹമന്ത്രി വി.മുരളീധരനും ശ്രമിച്ചിട്ടും ബിജെപി കേന്ദ്ര നേതൃത്വം ശോഭാ സുരേന്ദ്രന് ഒപ്പം നിന്നതു സംസ്ഥാന നേതൃത്വത്തിനു കനത്ത ക്ഷീണം ആയിട്ടുണ്ട്. ഒാരോ ദിവസവും ഓരോ തലവേദനകളാണ് ബിജെപി നേതൃത്വത്തെ വളയുന്നത്. ശോഭയിൽ വീണു ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളിയെ കഴക്കൂട്ടത്ത് എൻഡിഎ സ്ഥാനാർഥിയാകാൻ ഉള്ള നീക്കങ്ങൾ പാളിയതോടെയാണു ശോഭാ സുരേന്ദ്രനു നറുക്ക് വീണത്. കഴക്കൂട്ടത്ത് അപ്രതീക്ഷിത സ്ഥാനാർഥി എത്തുമെന്നു പറഞ്ഞ് ആ സീറ്റ് ഒഴിച്ചിട്ടു ശോഭയെ ഒഴിവാക്കാനുള്ള നീക്കം കേന്ദ്രനേതൃത്വത്തിന്റെ ഇടപെടലിലൂടെയാണ് പൊളിഞ്ഞത്. ശോഭയ്ക്കായി ഒ.രാജഗോപാലും കുമ്മനം രാജശേഖനും ആർഎസ്എസ് നേതൃത്വവും ഇടപെട്ടതോടെയാണ് ഒടുവിൽ സംസ്ഥാന നേതൃത്വത്തിനു വഴങ്ങേണ്ടി വന്നത്. കഴക്കൂട്ടത്ത് സ്ഥാനാർഥി പ്രഖ്യാപനം വൈകുന്നതു ശോഭയെ ഒഴിവാക്കാനുള്ള ശ്രമമാണെന്ന് ആരോപിച്ചു…
Read Moreകടകംപള്ളിയുടെ ശബരിമല മാപ്പ്..! പറഞ്ഞത് എന്തിനെന്ന് അറിയില്ല, ശബരിമല നിലപാടിൽ മാറ്റമില്ലെന്ന് യെച്ചൂരി
തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനത്തിൽ സിപിഎം നിലപാടിൽ മാറ്റമില്ലെന്ന് പാർട്ടി ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് 2018 ലുണ്ടായ സംഭവവികാസങ്ങളിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ മാപ്പ് പറഞ്ഞത് എന്തിനെന്ന് അറിയില്ലെന്നും യെച്ചൂരി പറഞ്ഞു. ശബരിമല യുവതി പ്രവേശനത്തിൽ പാര്‍ട്ടി സ്വീകരിച്ചതാണ് ശരിയായ നിലപാട്. ഭരണഘടന പറയുന്ന തുല്ല്യതയാണ് പാർട്ടി നയമെന്നും യെച്ചൂരി ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. നേരത്തെ ശബരിമലയില്‍ ഉണ്ടായ സംഭവവികാസങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് കടകംപള്ളി സുരേന്ദ്രന് രംഗത്തെത്തിയിരുന്നു.
Read More“ഇതൊക്കെ ഞങ്ങൾ പണ്ടേ പറഞ്ഞതാ’: ബാലശങ്കറിന്റെ ആരോപണം വ്യക്തമായ തെളിവിന്റെ അടിസ്ഥാനത്തിലായിരിക്കും; ബാലശങ്കറെ ശരിവച്ച് കെ. മുരളീധരൻ
ചെങ്ങന്നൂർ: സിപിഎം-ബിജെപി ഒത്തുകളി ആരോപിച്ച് രംഗത്തെത്തിയ ആർഎസ്എസ് സൈദ്ധാന്തികൻ ആർ. ബാലശങ്കറെ ശരിവച്ച് കെ. മുരളീധരൻ. ഇക്കാര്യം കോൺഗ്രസ് പാർട്ടി നേരത്തേ പറഞ്ഞതാണെന്ന് മുരളീധരൻ വ്യക്തമാക്കി. ബാലശങ്കറിന്റെ ആരോപണം വ്യക്തമായ തെളിവിന്റെ അടിസ്ഥാനത്തിലായിരിക്കുമെന്നും മുരളീധരൻ കൂട്ടിച്ചേർത്തു. അതേസമയം, ബാലശങ്കറിന്റെ ആരോപണം തള്ളി ചെങ്ങന്നൂരെ സിപിഎം സ്ഥാനാർഥി സജി ചെറിയാനും രംഗത്തെത്തി. തെറ്റായ ആരോപണമാണ് അദ്ദേഹം ഉന്നയിച്ചതെന്ന് സജി ചെറിയാൻ പറഞ്ഞു. ചെങ്ങന്നൂരിൽ തനിക്ക് ബിജെപി സീറ്റ് നിഷേധിച്ചതിനു പിന്നിൽ സിപിഎമ്മാണെന്ന ആരോപണവുമായാണ് ബാലശങ്കർ നേരത്തേ രംഗത്തെത്തിയത്.
Read Moreഅർധരാത്രിയിലെ 15 മിനിറ്റ് ചർച്ച, എല്ലാം കോംപ്രമൈസ്…എ.വി. ഗോപിനാഥിനെ അനുനയിപ്പിച്ച് ഉമ്മന്‍ചാണ്ടി; പ്രചാരണത്തിനിറങ്ങും
പാലക്കാട്: പാർട്ടിയിൽ അർഹിക്കുന്ന പരിഗണനയെന്ന ഉറപ്പിൽ പാലക്കാട്ടെ കോൺഗ്രസ് നേതാവ് എ.വി.ഗോപിനാഥിനെ ഒപ്പം നിർത്തി ഉമ്മൻചാണ്ടി. വിമതസ്വരം ഉയർത്തിയ ഗോപിനാഥുമായി അർധരാത്രി ചർച്ച നടത്തിയ ഉമ്മൻചാണ്ടി വെറും പതിനഞ്ചു മിനുട്ടുകൊണ്ടാണ് പ്രശ്നം പരിഹരിച്ചത്. ചർച്ചയിൽ തൃപ്തനാണെന്നും തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങുമെന്നും എ.വി.ഗോപിനാഥ് പറഞ്ഞു ഗോപിനാഥുമായി അടച്ചിട്ട മുറിയിൽ നടന്ന ചർച്ചയ്ക്ക് ശേഷം ഗോപിനാഥിനെ പാർട്ടിക്ക് വേണമെന്നും സംഘടനയെ ശക്തിപ്പെടുത്തുകയെന്ന ആവശ്യത്തെ അംഗീകരിക്കുന്നതായും ഉമ്മൻചാണ്ടി പറഞ്ഞു. ചർച്ചയിൽ തൃപ്തനാണെന്നും ചില ഉറപ്പുകൾ ലഭിച്ചിട്ടുണ്ടെന്നും എ.വി ഗോപിനാഥിന്റെ പ്രതികരണം.ചൊവ്വാഴ്ച കോട്ടയത്തു നിന്ന് രാത്രി ഏഴിന് ശേഷം പുറപ്പെട്ട ഉമ്മൻചാണ്ടി അർധരാത്രി 12നാണ് പെരിങ്ങോട്ടുകുറിശിയിൽ എത്തിയത്. ഉമ്മൻചാണ്ടിയുടെ വരവറിഞ്ഞ് പെരിങ്ങോട്ടുകുറിശിയിലെ, ഗോപിനാഥിന്റെ വീടും പരിസരവും പ്രവർത്തകരെക്കൊണ്ട് തിങ്ങിനിറഞ്ഞിരുന്നു.
Read Moreചെങ്ങന്നൂരിലെ ബിജെപി സ്ഥാനാർഥി സിപിഎം നേതൃത്വത്തിന് വേണ്ടപ്പെട്ടയാൾ; രണ്ട് മണ്ഡലത്തിലെ വിജയത്തിന് പ്രത്യുപകരം കോന്നി; സുരേന്ദ്രനെതിരെ ആഞ്ഞടിച്ച് മുതിർന്ന ആര്‍എസ്എസ് നേതാവ് ആര്.ബാലശങ്കർ
കൊച്ചി: ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് ആര്‍എസ്എസിന്റെ മുതിർന്ന നേതാവ് ആര്.ബാലശങ്കർ. സംസ്ഥാന നേതൃത്വത്തിന് മാഫിയ സ്വഭാവമാണെന്ന് ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസറിന്റെ മുന്‍ പത്രാധിപർ കൂടിയായ ബാലശങ്കർ പറഞ്ഞു. ചെങ്ങന്നൂരിൽ തനിക്ക് സീറ്റ് നിഷേധിച്ചത് സംസ്ഥാന നേതൃത്വം സിപിഎമ്മുമായി ഉണ്ടാക്കിയ ധാരണപ്രകാരമാണെന്നും അദ്ദേഹം ആരോപിച്ചു. ചെങ്ങന്നൂരിലെ ബിജെപി സ്ഥാനാർഥി സിപിഎം നേതൃത്വത്തിന് വേണ്ടപ്പെട്ടയാളാണ്. ചെങ്ങന്നൂരില്‍ തന്റെ സ്ഥാനാര്‍ഥിത്വം നിഷേധിച്ചതിനു പിന്നില്‍ ബിജെപി-സിപിഎം ധാരണയുണ്ടാവാം. ചെങ്ങന്നൂരും ആറന്മുളയിലും സിപിഎമ്മിന്റെ ജയം ഉറപ്പാക്കുന്നതിനു പ്രത്യുപകാരം കോന്നിയില്‍ എന്നതായിരിക്കാം ധാരണയെന്നും ബാലശങ്കര്‍ പറയുന്നു. കോന്നി ഉപതെരഞ്ഞെടുപ്പില്‍ മൂന്നാമതു വന്ന സ്ഥാനാര്‍ഥി എന്തിനാണ് ഇപ്പോള്‍ വീണ്ടും മത്സരിക്കുന്നത്? അദ്ദേഹം വീണ്ടും മത്സരിക്കേണ്ട കാര്യമില്ലല്ലോ. ഇതിന്റെയൊപ്പം മഞ്ചേശ്വരത്തും മത്സരിക്കുന്നുണ്ട്. കുറഞ്ഞ ദിവസത്തിനുള്ളില്‍ രണ്ടിടത്തും പ്രചാരണം നടത്തുക പോലും വിഷമമാണ്. പത്രിക സമര്‍പ്പിക്കാന്‍ മാത്രം മൂന്നു ദിവസം യാത്രയ്ക്കു വേണ്ടി വരും. ഹെലികോപ്റ്ററില്‍ പ്രചാരണം…
Read Moreമുഖ്യമന്ത്രിക്കെതിരേ മത്സരിക്കാൻ വാളയാർ പെൺകുട്ടികളുടെ അമ്മ; മത്സരം മക്കളുടെ നീതിക്കുവേണ്ടി
തൃശൂർ: വാളയാർ പെൺകുട്ടികളുടെ അമ്മ ധർമടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരേ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കും. മക്കളുടെ നീതിക്കുവേണ്ടിയാണ് മത്സരിക്കുന്നത്. കുടുംബത്തിനൊപ്പം നിൽക്കുമെന്ന് പറഞ്ഞിട്ട് വാക്കുപാലിക്കാത്ത മുഖ്യമന്ത്രിക്കെതിരേ ശബ്ദമുയർത്താൻ ലഭിക്കുന്ന അവസരമാണിതെന്നും അവർ പറഞ്ഞു. ബുധനാഴ്ച പത്രിക സമർപ്പിക്കും. കാസർഗോഡ് മുതൽ തൃശൂർ വരെയുള്ള പ്രതിഷേധ യാത്രയിൽ ധർമടത്ത് എത്തിയപ്പോൾ നിരവധി അമ്മമാർ മത്സരിക്കണമെന്ന് ആവശ്യപ്പെട്ടുവെന്നും അവർ പറഞ്ഞു. വാളയാർ കേസിൽ വീഴ്ച വരുത്തിയ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് ഇവർ കഴിഞ്ഞമാസം തലമുണ്ഡനം ചെയ്തും പ്രതിഷേധിച്ചിരുന്നു.
Read More