മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രേ മ​ത്സ​രി​ക്കാ​ൻ വാ​ള​യാ​ർ പെ​ൺ​കു​ട്ടി​ക​ളു​ടെ അ​മ്മ; മത്‌സരം മക്കളുടെ നീതിക്കുവേണ്ടി


തൃ​ശൂ​ർ: വാ​ള​യാ​ർ പെ​ൺ​കു​ട്ടി​ക​ളു​ടെ അ​മ്മ ധ​ർ​മ​ട​ത്ത് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​തി​രേ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്കും.

മ​ക്ക​ളു​ടെ നീ​തി​ക്കു​വേ​ണ്ടി​യാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. കു​ടും​ബ​ത്തി​നൊ​പ്പം നി​ൽ​ക്കു​മെ​ന്ന് പ​റ​ഞ്ഞി​ട്ട് വാ​ക്കു​പാ​ലി​ക്കാ​ത്ത മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രേ ശ​ബ്ദ​മു​യ​ർ​ത്താ​ൻ ല​ഭി​ക്കു​ന്ന അ​വ​സ​ര​മാ​ണി​തെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

ബു​ധ​നാ​ഴ്ച പ​ത്രി​ക സ​മ​ർ​പ്പി​ക്കും. കാ​സ​ർ​ഗോ​ഡ് മു​ത​ൽ തൃ​ശൂ​ർ വ​രെ​യു​ള്ള പ്ര​തി​ഷേ​ധ യാ​ത്ര​യി​ൽ ധ​ർ​മ​ട​ത്ത് എ​ത്തി​യ​പ്പോ​ൾ നി​ര​വ​ധി അ​മ്മ​മാ​ർ മ​ത്സ​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​വെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

വാ​ള​യാ​ർ കേ​സി​ൽ വീ​ഴ്ച വ​രു​ത്തി​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഇ​വ​ർ ക​ഴി​ഞ്ഞ​മാ​സം ത​ല​മു​ണ്ഡ​നം ചെ​യ്തും പ്ര​തി​ഷേ​ധി​ച്ചി​രു​ന്നു.

Related posts

Leave a Comment