കാസർഗോഡ്: നിയമസഭാ തെരഞ്ഞെടുപ്പിൽ രണ്ടു മണ്ഡലങ്ങളിൽ നിന്നും ജനവിധി തേടുന്നത് ആത്മവിശ്വാസക്കുറവുകൊണ്ടല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. സ്ഥാനാർഥി പ്രഖ്യാപനം വന്നതിന് പിന്നാലെ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മഞ്ചേശ്വരവും കോന്നിയും തനിക്ക് പ്രിയപ്പെട്ട മണ്ഡലങ്ങളാണ്. കഴിഞ്ഞ തവണ 87 സീറ്റിന് നഷ്ടമായ മണ്ഡലമാണ് മഞ്ചേശ്വരം. ഇത്തവണ സീറ്റ് പിടിച്ചെടുക്കണമെന്ന പാർട്ടി തീരുമാനത്തിന്റെ ഭാഗമായാണ് മഞ്ചേശ്വരത്ത് ജനവിധി തേടുന്നത്. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് വൈകാരികമായ ബന്ധമുണ്ടായ മണ്ഡലമാണ് കോന്നി. അതിനാലാണ് അവിടെയും ജനവിധി തേടുന്നതെന്ന് അദ്ദേഹം പറഞ്ഞു. രണ്ടിടത്തും വിജയിച്ചാൽ ഏത് രാജിവയ്ക്കുമെന്ന ചോദ്യത്തിൽ നിന്നും അദ്ദേഹം ഒഴിഞ്ഞുമാറി. രണ്ടിടത്തും തികഞ്ഞ വിജയപ്രതീക്ഷയുണ്ട്. ന്യൂനപക്ഷ വിഭാഗങ്ങളെ കൂടി ഉൾപ്പെടുത്തിയാണ് ഇത്തവണ ബിജെപി സ്ഥാനാർഥി പട്ടിക തയാറാക്കിയത്. അതിനാൽ എല്ലാ വിഭാഗത്തിന്റെ പിന്തുണ ലഭിക്കുമെന്നും ഭരണം നേടാൻ ബിജെപിക്ക് കഴിയുമെന്നും സുരേന്ദ്രൻ പ്രതീക്ഷ പ്രകടിപ്പിച്ചു.
Read MoreTag: election-2021
പുതുപ്പള്ളിയിലെ പ്രവർത്തകരുടെ വികാരം മനസിലാക്കുന്നു; “പുതുപ്പള്ളി വിട്ടുപോകുന്ന പ്രശ്നമില്ല; നേമത്ത് മത്സരിക്കാൻ തന്നോട് ആരും ആവശ്യപ്പെട്ടിട്ടില്ലെന്ന് ഉമ്മൻ ചാണ്ടി
കോട്ടയം: പുതുപ്പള്ളി മണ്ഡലം വിട്ടുപോകുന്ന പ്രശ്നമില്ലെന്ന് ഉമ്മൻ ചാണ്ടി. പുതുപ്പള്ളിയിൽ തന്റെ പേരിന് ഹൈക്കമാൻഡിന്റെ അംഗീകാരം ലഭിച്ചിട്ടുണ്ട്. നേമത്ത് മത്സരിക്കാൻ തന്നോട് ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും ഉമ്മൻ ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു. പുതുപ്പള്ളിയിലെ പ്രവർത്തകരുടെ വികാരം മനസിലാക്കുന്നു. എന്നാൽ തെറ്റിദ്ധാരണയുടെ പേരിലാണ് ബഹളം ഉണ്ടായത്. നേമത്ത് മത്സരിക്കണമെന്ന് തന്നോട് ദേശീയ സംസ്ഥാന നേതൃത്വത്തിൽ ആരും പറഞ്ഞിട്ടില്ലെന്നും ഉമ്മൻ ചാണ്ടി വ്യക്തമാക്കി. നേമത്തെ സ്ഥാനാർഥിയെ തീരുമാനിക്കുന്നിതിൽ കേന്ദ്ര സംസ്ഥാന നേതൃത്വം ആശയവിനിമയം നടത്തുകയാണെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. നേരത്തേ, ഉമ്മൻ ചാണ്ടിയുടെ പുതുപ്പള്ളിയിലെ വീടിനു മുന്നിൽ പ്രവർത്തകർ വൈകാരിക പ്രകടനവുമായി രംഗത്തെത്തിയിരുന്നു. ഉമ്മൻ ചാണ്ടിയെ മണ്ഡലം വിട്ടു പോകാൻ അനുവദിക്കില്ലെന്നും അദ്ദേഹം പുതുപ്പള്ളിയുടെ സ്വത്താണെന്നുമാണ് പ്രവർത്തകർ പറഞ്ഞത്. ഇവരിൽ ഒരാൾ ഉമ്മൻ ചാണ്ടിയുടെ വീടിനു മുകളിൽ കയറിയിരുന്നാണ് പ്രതിഷേധം നടത്തിയത്.
Read Moreകോഴിക്കോട് സൗത്ത്, കൊടുവള്ളി സ്ഥാനാർഥികൾക്കെതിരേ നേതാക്കളുടെ വീടിനു മുന്നിൽ പ്രതിഷേധം;മണ്ഡലം കമ്മിറ്റി ചേരും
കോഴിക്കോട്: സ്ഥാനാര്‍ഥി പട്ടികയെചൊല്ലി കോഴിക്കോട് മുസ്ലിം ലീഗില്‍ വ്യാപക പ്രതിഷേധം. കൊടുവള്ളി സ്ഥാനാര്‍ഥി എം.കെ.മുനീറിനെതിരേയും കോഴിക്കോട് സൗത്ത് സ്ഥാനാര്‍ഥി നൂര്‍ബിന റഷീദിനെതിരേയുമാണ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. പ്രാദേശിക നേതാക്കളെ സ്ഥാനാര്‍ഥിയായി മതിയെന്ന് കൊടുവള്ളിയിലെ മണ്ഡലം ഭാരവാഹികള്‍ പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിരുന്നു.എന്നാല്‍ പാര്‍ട്ടി ഇത് അംഗീകരിക്കാന്‍ തയാറായില്ല. എം.എ. റസാഖിനെയും വി.എം. ഉമ്മറിനേയും തഴഞ്ഞ് മുനീറിന് കൊടുവള്ളി നല്കി. ഇതോടെ പ്രതിഷേധം പരസ്യമാക്കി പ്രവര്‍ത്തകര്‍ രംഗത്തെത്തി. എം.കെ. മുനീറിന്റെ വീടിനുമുന്നിൽ രാത്രിയില്‍ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തി.കൊടുവള്ളിയിലേക്ക് ഇറക്കുമതി സ്ഥാനാർഥി വേണ്ടെന്ന് പറഞ്ഞ് മണ്ഡലത്തിലെ ലീഗ് പ്രവർത്തകരിൽ ചിലരാണ് മുനീറിന്റെ നടക്കാവിലെ വീടിനുമുന്നിലെത്തി പ്രതിഷേധിച്ചത്. അതേ സമയം മണ്ഡലത്തിലെ ചില പ്രവർത്തകരെത്തി മുനീറിന് പിന്തുണ അറിയിക്കുകയും ചെയ്തിട്ടുണ്ട്. എം.കെ. മുനീറിനെ സ്ഥാനാര്‍ഥിയായി പ്രതീക്ഷിച്ചിരുന്ന കോഴിക്കോട് സൗത്തില്‍ നൂര്‍ബിന റഷീദിനെതിരെയും പ്രതിഷേധം ശക്തമാണ്. ലീഗിന്റെ സൗത്ത് മണ്ഡലം ഭാരവാഹികള്‍ നൂര്‍ബിനയുടെ സ്ഥാനാര്‍ത്ഥിത്വം അംഗീകരിച്ചിട്ടില്ല.…
Read Moreകോൺഗ്രസ് ചർച്ച നീളുന്നതിൽ ഹൈക്കമാൻഡിനും അതൃപ്തി; വൈകുന്നതിന്റെ കാരണം പ്രാദേശിക എതിർപ്പും ഗ്രൂപ്പുകൾ തമ്മിലുള്ള അഭിപ്രായ വ്യത്യാസവും
എം.ജെ ശ്രീജിത്ത്തിരുവനന്തപുരം: കോൺഗ്രസിന്റെ സ്ഥാനാർഥി പട്ടിക വൈകുന്നതിന്റെ കാരണം സ്ഥാനാർഥികളായി പരിഗണിക്കുന്നവർക്കെതിരേയുള്ള പ്രാദേശിക എതിർപ്പും ഗ്രൂപ്പുകൾ തമ്മിലുള്ള അഭിപ്രായ വ്യത്യാസവും. ഇപ്പോൾ 81 സീറ്റുകളിൽ തീരുമാനമായെന്നു കോൺഗ്രസ് നേതൃത്വം പറയുന്പോഴും പട്ടികയിൽ ഉള്ള പലർക്കുമെതിരേയും പ്രതിഷേധ പ്രകടനങ്ങൾ നടക്കുകയാണ്. ഇതിനു പുറമേ ഹൈക്കമാൻഡിലേക്കു പരാതി പ്രളയവുമാണ്. ഈ പരാതികൾ ഹൈക്കമാൻഡ് പരിഗണിക്കുന്നതിനാലാണ് സ്ഥാനാർഥി പട്ടിക ഇത്രയും വൈകുന്നത്. പിടിവിടാതെഘടക കക്ഷികൾക്ക് കൊടുത്ത ചില സീറ്റുകളിൽ കോൺഗ്രസ് മത്സരിച്ചില്ലെങ്കിൽ പാർട്ടി വിടുമെന്ന ഭീഷണി പല മണ്ഡലങ്ങളിലെയും മുതിർന്ന നേതാക്കൾ എഐസിസി നേതൃത്വത്തിനു മുന്നിൽ ഉയർത്തിയിട്ടുണ്ട്. ഇവരിൽ കെപിസിസി അംഗങ്ങളും ഉൾപ്പെടുന്നു. ഇപ്പോൾ തീരുമാനമായ 81 സീറ്റുകളിൽ ചിലതിലും തീരുമാനമാകാത്ത പത്തു സീറ്റുകളിലും പ്രാദേശിക നേതൃത്വത്തിന്റെ എതിർപ്പ് നിലനിൽക്കുന്നുണ്ട്. ഇവിടെയും രാജി ഭീഷണികൾ പലരും ഉയർത്തിയിട്ടുണ്ട്. സ്ഥാനാർഥി പ്രഖ്യാപനമുണ്ടായാൽ വലിയ പ്രതിഷേധം കോൺഗ്രസിൽ ഉണ്ടാകുമെന്നു മുന്നിൽകണ്ടാണ് ഇന്നലെ സ്ഥാനാർഥി പ്രഖ്യാപനം…
Read More“ഞങ്ങളുടെ കുഞ്ഞൂഞ്ഞിനെ വിട്ടുതരില്ല’; ഉമ്മൻ ചാണ്ടിയുടെ വീടിനു മുകളിൽ കയറി പ്രതിഷേധം
കോട്ടയം: പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ വീടിനു മുന്നിൽ കോൺഗ്രസ് പ്രവർത്തകരുടെ വൈകാരിക പ്രകടനം. ഉമ്മൻ ചാണ്ടിയെ നേമത്തേക്ക് വിട്ടു നൽകില്ലെന്നും പുതുപ്പള്ളിയിൽ തന്നെ മത്സരിക്കണമെന്നുമാണ് ഇവരുടെ ആവശ്യം. പ്രവർത്തകരിൽ ചിലർ ഉമ്മൻ ചാണ്ടിയുടെ ഫോട്ടോയുമായി വീടിനു മുകളിൽ കയറിയും പ്രതിഷേധിക്കുകയാണ്. അതേസമയം, ഉമ്മൻ ചാണ്ടി പുതുപ്പള്ളി വിട്ട് എങ്ങോട്ടും പോകില്ലെന്ന് കോൺഗ്രസ് നേതാവ് കെ.സി. ജോസഫ് പറഞ്ഞു.
Read More“നേമത്തേക്കാണോ..? അങ്ങനെ ഞാൻ പറഞ്ഞില്ലല്ലോ..’; ഒഴിഞ്ഞുമാറി ഉമ്മൻചാണ്ടി; അച്ചു ഉമ്മൻ പുതുപ്പള്ളിയിൽ മത്സരിച്ചേക്കുമെന്ന് സൂചന
കോട്ടയം: നേമത്തെ സ്ഥാനാർഥിത്വവുമായി സംബന്ധിച്ച ചോദ്യത്തിൽനിന്ന് ഒഴിഞ്ഞുമാറി ഉമ്മൻചാണ്ടി. നേമത്തേക്കാണോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് അങ്ങനെ താൻ പറഞ്ഞില്ലല്ലോ എന്നാണ് ഉമ്മൻചാണ്ടി മറുപടി നൽകിയത്. ഇന്നു രാവിലെ 10ന് പുതുപ്പള്ളിയിൽ കോണ്‍ഗ്രസ് പ്രാദേശിക നേതാക്കളും കോട്ടയത്തെ കോണ്‍ഗ്രസ് പ്രമുഖരുമായി ഉമ്മൻചാണ്ടി ചർച്ച നടത്തുന്നുണ്ട്. ഹൈക്കമാൻഡിന്റെ താത്പര്യം അനുസരിച്ചുള്ള നേമം ദൗത്യം ഉമ്മൻചാണ്ടി ഏറ്റെടുക്കുമോ എന്നതു സംബന്ധിച്ച തീരുമാനം അദ്ദേഹം പ്രഖ്യാപിച്ചേക്കും. ഉമ്മൻചാണ്ടി നേമത്തേക്ക് പോയാൽ മകൾ അച്ചു ഉമ്മൻ പുതുപ്പള്ളിയിൽ മത്സരിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. അതേസമയം, ഇക്കാര്യത്തിൽ ഔദ്യോഗികമായ സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല.
Read Moreകോണ്‍ഗ്രസ് സ്ഥാനാര്‍ഥിപ്പട്ടിക ഇന്ന്; മൂവാറ്റുപുഴയിൽ കുഴല്നാടന്; വാഴയ്ക്കന് കാഞ്ഞിരപ്പള്ളി ?
ജോണ്സണ് വേങ്ങത്തടംകൊച്ചി: കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക ഇന്നു പ്രഖ്യാപിക്കും. വൈകുന്നേരം ആറിനു ചേരുന്ന തെരഞ്ഞെടുപ്പ് സമിതി സ്ഥാനാര്‍ഥി പട്ടികക്ക് അംഗീകാരം നല്‍കും. സോണിയ ഗാന്ധിയുടെ അധ്യക്ഷതയില്‍ ചേരുന്ന തെരഞ്ഞെടുപ്പ് സമിതിയില്‍ രാഹുല്‍ ഗാന്ധിയും പങ്കെടുക്കും. തെരഞ്ഞെടുപ്പ് സമിതിക്ക് ശേഷമാകും പ്രഖ്യാപനം. എറണാകുളം ജില്ലയില്‍ സിറ്റിംഗ് എംഎല്‍എമാര്‍ക്കു സീറ്റ് ഉറപ്പായിട്ടുണ്ട്. എന്നാല്‍ തൃപ്പൂണിത്തുറയില്‍ കെ. ബാബുവിനു സീറ്റില്ലെന്നാണ് അറിയുന്നത്. മൂവാറ്റുപുഴയില്‍ അവസാന റൗണ്ടില്‍ മാത്യു കുഴല്‍നാടന്റെ പേരാണ് മുന്നില്‍ നില്‍ക്കുന്നത്. ജോസഫ് വാഴയ്ക്കനും ഡോളി സെബാസ്റ്റ്യനും പിന്നിലുണ്ട്. ജോസഫ് വാഴയ്ക്കനെ കാഞ്ഞിരപ്പള്ളിയിലേക്കു മാറ്റാണ് കോണ്‍ഗ്രസിലുള്ള ധാരണ. എന്നാല്‍ പി.ടി. തോമസിനെ പീരുമേട്ടിലേക്കു മാറ്റി വാഴയ്ക്കനെ തൃക്കാക്കരയില്‍ മത്സരിപ്പിക്കുന്നതിനെ കുറിച്ചും ആലോചിക്കുന്നു. ഇതേസമയം പി.ടി. തോമസിന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം വൈറ്റില ഗോൾഡ്സൂക്കിന് സമീപം ഇന്ന് വൈകിട്ട് 5.45ന് എം. ലീലാവതി നിർവഹിക്കും. കെ.സി. ജോസഫിനുവേണ്ടി കാഞ്ഞിരപ്പള്ളി ഉമ്മന്‍ചാണ്ടി…
Read Moreചെങ്ങന്നൂരിൽ രണ്ടാമൂഴത്തിന് സജി ചെറിയാൻ; പ്രവർത്തനം തുടങ്ങി പ്രവർത്തകർ; സ്ഥാനാർഥി ആരെന്ന് കാത്ത് യു ഡി എഫിന്റെയും എൻ ഡി എ യുടെയും പ്രവർത്തകർ
ചെങ്ങന്നൂർ : ആലപ്പുഴ ജില്ലയിലും സി പി എമ്മിന്റെ ഔദ്യോഗികസ്ഥാനാർഥി പട്ടിക പുറത്തു വന്നതോടെ ചെങ്ങന്നൂരിലെ ഇടതു സ്ഥാനാർഥി സജി ചെറിയാന്റെ തിരഞ്ഞെടുപ്പു പ്രചാരണത്തിന് സജീവ തുടക്കമായി.നിലവിലെ സിറ്റിങ്ങ് എംഎൽഎ എന്ന നിലയിലും രണ്ടാമൂഴമായതിനാലും സ്ഥാനാർഥിത്വത്തിൽ ആശങ്കയോ അനിശ്ചിതത്വമോ ഇവിടെ ഉണ്ടായിരുന്നില്ല. അതിനാൽ തന്നെ മണ്ഡലത്തിൽ വിജയം ആവർത്തിച്ചുറപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ സംഘടനാ തലത്തിൽ തന്നെ നേരത്തേ തുടങ്ങിയിരുന്നു. എങ്കിലും പാർട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനത്തിനു ശേഷമുള്ള പ്രവർത്തനം എന്ന നിലയിൽ ഇന്നലെ ഉച്ചതിരിഞ്ഞ് ചെങ്ങന്നൂർ നഗരത്തിലെ വ്യാപാരികളോടും ശാസ്താംപുറം മാർക്കറ്റിലെ കച്ചവടക്കാരോടും വോട്ട് അഭ്യർച്ചായിരുന്നു സജിചെറിയാന്റെ ഔപചാരിക തിരഞ്ഞെടുപ്പു പ്രവർത്തനങ്ങൾക്കു തുടക്കമിട്ടത്. ഇനി ഇന്നു നടക്കുന്ന എൽ ഡി എഫ് നിയോജക മണ്ഡലം കൺവൻഷനും തുടർന്നു നടക്കുന്ന ബൂത്ത് കൺവൻഷനുകളും കുടുംബയോഗങ്ങൾ ,കോളനി യോഗങ്ങൾ എന്നിവയും കഴിയുന്ന മുറയ്ക്ക് പ്രചാരണ പ്രവർത്തനങ്ങൾ ഊർജസ്വലമാകും. കെ.കെ.രാമചന്ദ്രൻ നായരുടെ ആകസ്മിക നിര്യാണത്തെ…
Read Moreഉമ്മൻ ചാണ്ടി നേമത്തോ? പുതുപ്പള്ളിയിൽ ആശങ്ക; 50000 എന്ന റിക്കാർഡ് ഭൂരിപക്ഷത്തിനുള്ള പ്രവർത്തനം തുടങ്ങിയിട്ട് നാളുകളായെന്ന് പ്രവർത്തകർ; യൂത്ത് കോൺഗ്രസുകാർ പറയുന്നതിങ്ങനെ…
കോട്ടയം: ഉമ്മൻ ചാണ്ടിയുടെ സ്ഥാനാർഥിത്വം നേമത്തു പരിഗണിക്കുന്നതോടെ പുതുപ്പള്ളിയിലെ കോണ്‍ഗ്രസ് പ്രവർത്തകർ ആശങ്കയിൽ. പുതുപ്പള്ളിയിൽ നിന്നു നിയമ സഭ പ്രവേശനത്തിന്റെ 50 വർഷം പൂർത്തിയാക്കിയ ഉമ്മൻ ചാണ്ടിയുടെ ജൂബിലി ആഘോഷം മാസങ്ങൾക്കു മുന്‍പാണ് മണ്ഡലത്തിൽ നടന്നത്. ഇത്തവണ 50000 റിക്കാർഡ് ഭൂരിപക്ഷം എന്ന ലക്ഷ്യത്തോടെ ഉമ്മൻ ചാണ്ടിയെ വിജയപ്പിക്കുന്നതിനായി കഴിഞ്ഞ കുറേ നാളുകളായി പുതുപ്പള്ളി മണ്ഡലത്തിലെ യുഡിഎഫ് പ്രവർത്തകർ പദ്ധതി ആവിഷ്കരിച്ചുള്ള പ്രവർത്തനത്തിലായിരുന്നു. ഇതിനിടിയിലാണ് കോണ്‍ഗ്രസ് പ്രവർത്തകരെ ആശങ്കയിലാക്കി ഉമ്മൻ ചാണ്ടി നേമത്തു മത്സരിക്കുമെന്ന അഭ്യൂഹം പരന്നത്. ഉമ്മൻ ചാണ്ടിക്കു പകരം പുതുപ്പള്ളിയിൽ മകൻ ചാണ്ടി ഉമ്മൻ മത്സരിക്കുമെന്നും വാർത്ത പരന്നിരുന്നു. എന്നാൽ നിയമസഭാ തരഞ്ഞെടുപ്പിൽ നേമം നിയോജക മണ്ഡലത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി മത്സരിക്കുമെന്ന പ്രചാരണം ദുഷ്ടലാക്കോടെ ഉള്ളതാണെന്ന് കോട്ടയം യൂത്ത് കോണ്‍ഗ്രസ് നേതാക്കൾ പറഞ്ഞു. സംസ്ഥാനത്ത് എവിടെ മത്സരിച്ചാലും വിജയസാധ്യതയുള്ള നേതാവാണ് ഉമ്മൻചാണ്ടി.…
Read Moreസ്ഥാനാർഥികൾക്കൊപ്പം വിപണിയും റെഡി! കൊടി മുതൽ ഇലക്ഷനുവേണ്ട എല്ലാ സാമഗ്രികളുമായി വ്യാപാര സ്ഥാപനങ്ങൾ
കോട്ടയം: നിരത്തുകളിൽ വിവിധ വർണങ്ങളിലുള്ള കൊടികൾ നിരന്നു തുടങ്ങി. കോണ്‍ഗ്രസിന്റെ ത്രിവർണ കൊടിയും സിപിഎമ്മിന്റെ ചെങ്കൊടിയും ബിജെപിയുടെ കാവിക്കൊടിയും ആൾക്കൂട്ട നടുവിൽ പാറിപ്പറക്കുകയാണ്. ഇതിനൊപ്പം ചെറുതും വലുതുമായ രാഷ്്ട്രീയ പാർട്ടികളുടെയും സമുദായ സംഘടനകളുടെയും കൊടികളും വരും ദിവസങ്ങളിൽ സാന്നിധ്യമാകും. കൊടികളുടെ വിൽപന്ന കാലം കൂടിയാണിത്. കൊടികൾ മാത്രമല്ല, പാർട്ടി ചിഹ്നങ്ങൾ, തോരണങ്ങൾ, തൊപ്പികൾ, ടീഷർട്ടുകൾ തുടങ്ങി തെരഞ്ഞെടുപ്പു പ്രചാരണത്തിനാവശ്യമായ എല്ലാ സാമഗ്രികളുടെയും വിൽപന ആരംഭിച്ചു കഴിഞ്ഞു. ത്രിവർണത്തിലുള്ള കൈപ്പത്തിയും അരിവാളിൽ വിരിയുന്ന ചുവപ്പും താമരയുമെല്ലാം വിൽപന ശാലകളിലെത്തി. മൂന്നു പാർട്ടികളുടെയും കൊടിയുടെ നിറത്തിലുള്ള ടീ ഷർട്ടുകളും തൊപ്പികൾ, ചിഹനങ്ങൾ, കുട, തോരണം, ബലൂണ്‍, റിബണ്‍, തൊപ്പി, തലപ്പാവ്, പേക്കറ്റ് ബാഡജ്, സ്വീകരണ മാല, മുഖംമൂടി, ഷാൾ എന്നിവയ്ക്കു പുറമേ സ്ഥാനാർഥിയുടെ ഫോട്ടോയും ചിഹ്നവും പതിച്ച മാസ്കിനും ഡിമാൻഡുണ്ട്. 30 ഇഞ്ച് വലിപ്പമുള്ള വലിയ കൊടികൾക്ക് 30 രൂപ…
Read More