സ്വന്തം ലേഖകന്‍ കോഴിക്കോട്: തെരഞ്ഞെടുപ്പ് ഗോദയിലേക്ക് കാലെടുത്ത് വച്ച് ഇടതുമുന്നണി. അതേസമയം സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാത്തതിനാല്‍ ആവേശം തെളിയാതെ യുഡിഎഫും ബിജെപിയും. ജില്ലയിലെ തെരഞ്ഞെടുപ്പ് രാഷ്ട്രീയ കാഴ്ചയുടെ നിലവിലെ അവസ്ഥ ഇങ്ങനെയാണ്. ജില്ലയിലെ 12 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യലാപ്പില്‍ എല്‍ഡിഎഫ് കുതിച്ചുതുടങ്ങി.സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് യുഡിഎഫും ബിജെപിയും രംഗത്തിറങ്ങാനിരിക്കേ വോട്ടഭ്യര്‍ഥനയുമായി എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ കളം നിറയുന്നു. സിപിഐ മത്സരിക്കുന്ന നാദാപുരത്താണ് ആദ്യം സ്ഥാനാര്‍ഥിയെ നിശ്ചയിച്ചത്. എന്‍സിപി എലത്തൂര്‍ സീറ്റിലും സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു. ആറ് സിപിഎം സ്ഥാനാര്‍ഥികളെയും രണ്ട് സ്വതന്ത്ര സ്ഥാനാര്‍ഥികളെയും ബുധനാഴ്ച പ്രഖ്യാപിച്ചു. പിന്നാലെ ഐഎന്‍എല്‍ കോഴിക്കോട് സൗത്തിലും സ്ഥാനാര്‍ഥിയെ രംഗത്തിറക്കി. എല്‍ജെഡി മത്സരിക്കുന്ന വടകരയിലും സ്ഥാനാര്‍ഥിയായി. ഇനി കുറ്റ്യാടി മണ്ഡലമേ ബാക്കിയുള്ളൂ. ആദ്യനാള്‍ സ്ഥാനാര്‍ഥികള്‍ മണ്ഡലത്തിലെ പ്രമുഖ വ്യക്തികളെ കണ്ടു. അങ്ങാടികളിലും തൊഴില്‍ കേന്ദ്രങ്ങളിലുമെത്തി വോട്ടഭ്യര്‍ഥിച്ചു. എല്‍ഡിഎഫ് മണ്ഡലം കണ്‍വന്‍ഷനുകള്‍ക്കും ബുധനാഴ്ച തുടക്കമായി. പേരാമ്പ്ര,…
Read MoreTag: election-2021
കൂത്തുപറമ്പിൽ കെ.കെ.ശൈലജയോട് തോറ്റ എതിരാളി ഇപ്പോൾ സഹയാത്രികൻ; മുൻ രാഷ്ട്രീയ എതിരാളിയായ കെ പി മോഹനന് വേണ്ടി വോട്ട് ചോദിച്ച് സിപിഎം
കണ്ണൂർ: കഴിഞ്ഞ തവണത്തെ രാഷ്ട്രീയ എതിരാളിയുടെ വിജയത്തിനായി ഇത്തവണ കൂത്തുപറന്പിൽ സിപിഎം രംഗത്തിറങ്ങും. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യുഡിഎഫിനൊപ്പമായിരുന്ന കെ.പി. മോഹനന്റെ പാർട്ടി എൽജെഡി. ഇപ്പോൾ ഇടത് മുന്നണിയുടെ ഭാഗമായതോടെയാണ് മുൻ രാഷ്ട്രീയ എതിരാളിക്കായി സിപിഎം തന്നെ രംഗത്തിറങ്ങുന്നത്. പാനൂർ സിംഹം എന്ന പേരിൽ അറിയപ്പെട്ടിരുന്ന പ്രമുഖ സോഷ്യലിസ്റ്റായിരുന്ന പരേതനായ മുൻമന്ത്രി പി.ആർ. കുറുപ്പും മകൻ കെ.പി. മോഹനനും ഏറെക്കാലം ഇടത് പക്ഷത്തോടൊപ്പം തന്നെയായിരുന്നു. എന്നാൽ മുന്നണിയിലെ അഭിപ്രായ വ്യത്യാസത്തെ തുടർന്ന് കെ.പി. മോഹനന്റെ പാർട്ടിയായിരുന്ന ജനതാദൾ-യു യുഡിഎഫിലേക്ക് കൂടുമാറി. ഇതിനു പിന്നാലെ 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയകേരളത്തെ അന്പരപ്പിച്ചുചരിത്രത്തിലാദ്യമായി കൂത്തുപറന്പ് വലതുപക്ഷത്തേക്ക് ചാഞ്ഞു. മോഹനൻ മന്ത്രിയുമായി. എൽഡിഎഫ് ഘടകകക്ഷി പോലുമല്ലാത്ത ഐഎൻഎലിന്റെ എസ്.എ. പുതിയവളപ്പിലായിരുന്നു കെ.പി. മോഹനന്റെ എതിർസ്ഥാനാർഥി. എന്നാൽ 2016-ലെ തെരഞ്ഞെടുപ്പിൽ മണ്ഡലം പിടിക്കാൻ സിപിഎം ശൈലജയെ ഇറക്കുകയും പിടിച്ചെടുക്കുകയുമായിരുന്നു. കെ.കെ.ശൈലജ മന്ത്രിയുമായി. 12,291…
Read Moreവേണ്ടേ വേണ്ട..! കൊച്ചിയില്‍ വീണ്ടും പോസ്റ്റര്‍ പ്രതിഷേധം; കെ ബാബുവിനെതിരേ പതിപ്പിച്ച പോസ്റ്ററിൽ നൽകുന്ന മുന്നറിയിപ്പ് ഇങ്ങനെ…
കൊച്ചി: കുന്നത്തുനാട്, കളമശേരി നിയമസഭാ മണ്ഡലങ്ങള്‍ക്കു പിന്നാലെ എറണാകുളം ജില്ലയില്‍ വീണ്ടും പോസ്റ്റര്‍ യുദ്ധം. ഇക്കുറി മുന്‍ മന്ത്രി കെ. ബാബുവിനെതിരേയാണു പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. കെ. ബാബുവിനെ തൃപ്പൂണിത്തുറയ്ക്കു വേണ്ടാ. എതിര്‍പ്പ് മറികടന്ന് മത്സരിപ്പിച്ചാല്‍ മറ്റു മണ്ഡലങ്ങളിലെ ജയത്തെ ബാധിക്കും എന്നു വ്യക്തമാക്കികൊണ്ടാണു പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. സേവ് കോണ്‍ഗ്രസ് എന്ന പേരില്‍ പള്ളുരുത്തി, പെരുമ്പടപ്പ്, ഇടക്കൊച്ചി മേഖലകളിലാണു ഇന്നു പുലര്‍ച്ചെ മുതല്‍ പോസ്റ്റര്‍ കണ്ടെത്തിയത്.തൃപ്പൂണിത്തുറ മണ്ഡലത്തില്‍ ബാബു വീണ്ടും മത്സരിക്കുമോയെന്നതില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥികളെ കണ്ടെത്താല്‍ ഡല്‍ഹിയില്‍ മാരത്തണ്‍ ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണു കൊച്ചിയില്‍ പോസ്റ്റര്‍ യുദ്ധവും ആരംഭിച്ചത്.ഏതാനും ദിവസങ്ങള്‍ക്കുമുമ്പ് കുന്നത്തുനാട്, കളമശേരി നിയമസഭാ മണ്ഡലങ്ങളില്‍ ഇത്തരത്തില്‍ പ്രതിഷേധം അരങ്ങേറിയിരുന്നു. സിഐടിയു നേതാവ് കെ. ചന്ദ്രന്‍പിള്ളയെ സ്ഥാനാര്ഥിയാക്കണമെന്നാശ്യപ്പെട്ടായിരുന്നു കളമശേരി മണ്ഡലത്തില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. സിപിഎം 30 കോടി രൂപയ്ക്കു സീറ്റ് വിറ്റതായ ആക്ഷേപത്തോടെയായിരുന്നു കുന്നത്തുനാട് മണ്ഡലത്തില്‍…
Read Moreചാക്കോയുടെ പോക്കിൽ അന്പരന്നു കോൺഗ്രസ്; കര്‍ക്കശമായ നിലപാടും കടുത്ത തീരുമാനങ്ങളും കൊണ്ടു പലരെയും ഞെട്ടിച്ച പി.സി. ചാക്കോയുടെ പടിയിറക്കവും അങ്ങനെതന്നെ….
സിജോ പൈനാടത്ത് കൊച്ചി: അരനൂറ്റാണ്ടു പിന്നിട്ട രാഷ്ട്രീയ ജീവിതത്തില്‍ കര്‍ക്കശമായ നിലപാടും കടുത്ത തീരുമാനങ്ങളും കൊണ്ടു പലരെയും ഞെട്ടിച്ച പി.സി. ചാക്കോ, കോണ്‍ഗ്രസിന്റെ പടിയിറങ്ങാനുള്ള തീരുമാനത്തിലും അതാവര്‍ത്തിക്കുന്നു. പാര്‍ട്ടിയുടെ സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുമ്പോഴും സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഡല്‍ഹി രാഷ്്ട്രീയവുമായൊക്കെയുള്ള ഊഷ്മളമായ ബന്ധം അദ്ദേഹം മുറിച്ചുമാറ്റാനിടയില്ലെന്ന പൊതുധാരണയാണ് ഇപ്പോള്‍ തെറ്റിയത്. അതും തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തിനിൽക്കെ അദ്ദേഹത്തിന്റെ പരസ്യ പോർവിളി പാർട്ടിക്കു പരമാവധി പരിക്കേൽപ്പിക്കുക എന്ന തീരുമാനത്തിന്റെ ഭാഗമാണോയെന്നും പാർട്ടി സംശയിക്കുന്നു. ഇടഞ്ഞു നിന്ന ചാക്കോയുടെ പോക്ക് അത്ര വലിയ ഷോക്ക് ഒന്നുമില്ലെന്നു നേതാക്കൾ പറയുന്നു. അതേസമയം, പോകുന്ന പോക്കിൽ അദ്ദേഹം ഉന്നയിച്ച കാര്യങ്ങൾ പാർട്ടിയെ പ്രതിരോധത്തിൽ ആക്കുന്നതാണ്.തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളജിലും യൂണിവേഴ്സിറ്റി കോളജിലുമുള്ള പഠന കാലഘട്ടം മുതല്‍ രാഷ്ട്രീയത്തിലും പൊതുപ്രവര്‍ത്തനത്തിലുണ്ട്. കെഎസ്യു തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്, സംസ്ഥാന ജനറല്‍ സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ്,…
Read Moreഹാസ്യതിലകത്തിന്റെ അനുഗ്രഹം തേടി സ്ഥാനാർഥിയെത്തി; വിജയാശംകൾ നേർന്ന് ജഗതി ശ്രീകുമാർ
കാട്ടാക്കട : ഹാസ്യതിലകത്തെ കാണാൻ സ്ഥാനാർഥിയെത്തി അനുഗ്രഹം വാങ്ങി മടങ്ങി. ചലച്ചിത്രതാരം ജഗതിശ്രീകുമാറിനെ കാണാനാണ് ഇന്നലെ കാട്ടാക്കട മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്ന ഐ.ബി. സതീഷ് എത്തിയത്. തന്റെ മണ്ഡലത്തിലെ വിളപ്പിൽശാല പേയാട് സ്കൈലൈൻ വില്ല സമുച്ചയത്തി ലാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി എത്തിയത്.ജഗതിശ്രീകുമാർ സ്ഥാനാർഥിക്ക് വിജയാശംസ നേർന്നു. ഇന്നലെ വിളപ്പിൽശാലയിലെ സർവകലാശാല ആസ്ഥാനത്തിന്റെ ഭൂമിയിൽനിന്നാണ് തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചത്. മണ്ഡലത്തിന്റെ മുഖഛായ മാറ്റുന്ന ശാസ്ത്ര സാങ്കേതിക സർവകലാശാലാ ആസ്ഥാനത്തിനായി ഭൂമി നൽകിയവരെയും വിളപ്പിൽശാലയിലെ നാട്ടുകാരെയും നേരിൽ കണ്ടാണ് പ്രചാരണത്തിന് ഐ.ബി സതീഷ് തുടക്കമിട്ടത്. ജനങ്ങൾ ആവേശത്തോടെ ആലിംഗനം ചെയ്താണ് സ്ഥാനാർഥിയെ വരവേറ്റത് .നെടുങ്കുഴിയിൽ ആരംഭിച്ച പര്യടനം വിളപ്പിൽശാലയിൽ സമാപിച്ചു. തുടർന്ന് മണ്ഡലത്തിലെ മറ്റ് പഞ്ചായത്തുകളിലും ആദ്യഘട്ട പര്യടനം നടത്തി.
Read Moreറാന്നിയില്‍ ബിഡിജെഎസ്കോന്നിയിലേക്ക് സുരേന്ദ്രന് തന്നെ എത്തിയേക്കും
പത്തനംതിട്ട: എന്‍ഡിഎ സ്ഥാനാര്‍ഥി പട്ടിക വൈകുകയാണെങ്കിലും കോന്നിയില്‍ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ സ്ഥാനാര്‍ഥിത്വം ഏറെക്കുറെ ഉറപ്പിച്ചു. ഇന്നലെ കോന്നിയിലെത്തിയ സുരേന്ദ്രന് ഇതു സംബന്ധിച്ച് പ്രധാന ഭാരവാഹികളുമായി ചര്‍ച്ച നടത്തി. കോന്നിയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ആരായിരിക്കുമെന്നതു കൂടി പരിഗണിച്ചാകും അന്തിമ തീരുമാനമെന്നാണ് സൂചന. ഇന്നലെ കോന്നിയിലെത്തിയ സുരേന്ദ്രന് മണ്ഡലത്തില്‍ ത്രികോണ പോരാട്ടം ഉണ്ടാകുമെന്നു മാത്രമാണ് പറഞ്ഞത്. കെ. പത്മകുമാർജില്ലയില് എന്‍ഡിഎയില്‍ നിന്ന് റാന്നിയില്‍ ബിഡിജെഎസ് മത്സരിക്കും. കഴിഞ്ഞതവണയും ബിഡിജെഎസാണ് മത്സരിച്ചത്. സംസ്ഥാന വൈസ് പ്രസിഡന്റ് എസ്എന്‍ഡിപി പത്തനംതിട്ട യൂണിയന് പ്രസിഡന്റുമായ കെ. പത്മകുമാറാകും സ്ഥാനാര്‍ഥി. 2016ലും പത്മകുമാറാണ് മത്സരിച്ചത്. ബിഡിജെഎസ് മത്സരിച്ചിരുന്ന മറ്റൊരു മണ്ഡലമായ തിരുവല്ല ഇത്തവണ ബിജെപി ഏറ്റെടുക്കും. യുവമോര്‍ച്ച ദേശീയ സെക്രട്ടറി അനൂപ് ആന്റണിയുടെ പേരാണ് പരിഗണനയിലുള്ളത്. അടൂരില്‍ കോണ്‍ഗ്രസ് വിട്ടെത്തിയ കെ. പ്രതാപനു തന്നെയാണ് സാധ്യത. ഇന്നലെ പന്തളത്തു പ്രതാപനെ സ്വീകരിച്ചു കൊണ്ട്…
Read Moreസീറ്റ് നിഷേധിച്ചതു കൊണ്ട് എല്‍ഡിഎഫിനെതിരേ മത്സരിക്കുന്നതു ശരിയല്ല; ഇപ്പോഴത്തെ സാഹചര്യം അണികളെ ബോധ്യപ്പെടുത്തിയെന്ന് ഡോ. കെ.സി. ജോസഫ് രാഷ്ട്രദീപികയോട്
ജോണ്സണ് വേങ്ങത്തടംകൊച്ചി: നിയമസഭ തെരഞ്ഞെടുപ്പില്‍ കുട്ടനാട്ടില്‍ സ്വതന്ത്യസ്ഥാനാര്ഥിയായി മത്സരിക്കാനുള്ള തീരുമാനത്തില്‍ നിന്നും ജനാധിപത്യ കേരള കോണ്‍ഗ്രസ് ചെയര്മാന് ഡോ. കെ.സി. ജോസഫ് പിന്തിരിഞ്ഞു. മത്സരിക്കാനില്ലെന്നും എല്‍ഡിഎഫില്‍ തുടരുമെന്നും അദേഹം രാഷ്ട്ര ദീപികയോട് വ്യക്തമാക്കി. ഇന്നലെ കുട്ടനാട് മണ്ഡലത്തിലെ ജനാധിപത്യ കേരള കോണ്‍ഗ്രസ് നേതാക്കളുടെയും പ്രവര്‍ത്തകരുടെയും യോഗം വിളിച്ചു കൂട്ടിയിരുന്നു. എന്നാല്‍ ഈ യോഗത്തില്‍ അണികള്‍ മത്സരിക്കണമെന്ന് ആവശ്യപ്പെട്ടുവെങ്കിലും ഇപ്പോഴത്തെ സാഹചര്യം അവരെ ബോധ്യപ്പെടുത്താന്‍ സാധിച്ചുവെന്നാണ് ഡോ. കെ.സി. ജോസഫ് വ്യക്തമാക്കുന്നത്. സീറ്റ് നിഷേധിച്ചതു കൊണ്ട് എല്‍ഡിഎഫിനെതിരേ മത്സരിക്കുന്നതു ശരിയല്ലെന്നാണ് അദേഹം ബോധ്യപ്പെടുത്തിയത്. ഇപ്പോള്‍ എല്‍ഡിഎഫിനെ ശക്തിപ്പെടുത്തേണ്ട സമയമാണ്. മുന്നണിയെ ദുര്‍ബലപ്പെടുത്തുന്ന തീരുമാനമൊന്നും ഉണ്ടാകില്ലെന്നും അദേഹം പറഞ്ഞു. ജനാധിപത്യ കേരളകോണ്‍ഗ്രസിനു സീറ്റ് വിഭജനത്തില്‍ ഒരു സീറ്റാണ് കിട്ടിയത്. തിരുവനന്തപുരം വെസ്റ്റില്‍ ആന്റണി രാജുവാണ് മത്സരിക്കുന്നത്. പാര്‍ട്ടി ചെയര്മാന് കൂടിയായ ഡോ. കെ.സി. ജോസഫിനും സീനിയര്‍ നേതാവായ പി.സി. ജോസഫിനും…
Read Moreകെ. സുരേന്ദ്രൻ സ്പീക്കിംഗ്; ‘സിപിഎം- കോൺഗ്രസ് അന്തർധാര സജീവം’; മന്ത്രിമാര്‍ക്ക് സീറ്റ് ലഭിക്കാത്തതിന്റെ കാരണം മുഖ്യമന്ത്രി വ്യക്തമാക്കണം
പത്തനംതിട്ട: ഇരുമുന്നണികളിലെയും ജനപിന്തുണയുള്ള നേതാക്കളെ ബിജെപി സ്വീകരിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്. കോന്നിയില്‍ മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ധനമന്ത്രി തോമസ് ഐസക്കിനും സ്പീക്കര്‍ ശ്രീരാമകൃഷ്ണനും തെരഞ്ഞെടുപ്പില്‍ സിപിഎം സീറ്റ് നിഷേധിച്ചത് സ്വര്‍ണക്കടത്തിലും ഡോളര്‍ക്കടത്തിലും ആരോപണ വിധേയരായതു കൊണ്ടാണോയെന്ന് സംശയമുണ്ടെന്ന് സുരേന്ദ്രന് പറഞ്ഞു. ആദ്യം മാറിനിൽക്കേണ്ടത്…മന്ത്രിമാര്‍ക്ക് സീറ്റ് ലഭിക്കാത്തതിന്റെ കാരണം മുഖ്യമന്ത്രി വ്യക്തമാക്കണം. ഡോളര്‍ക്കടത്താണ് പ്രശ്നമെങ്കില്‍ ആദ്യം മാറി നില്‍ക്കേണ്ടത് മുഖ്യമന്ത്രിയാണ്. സിപിഎം-കോണ്‍ഗ്രസ് അന്തര്‍ധാര സജീവമായതു കൊണ്ടാണ് മഞ്ചേശ്വരത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാത്തത്. കോണ്‍ഗ്രസില്‍ നിന്നും ആത്മാഭിമാനമുള്ള പ്രവര്‍ത്തകര്‍ ബിജെപിയിലേക്ക് ഒഴുകുകയാണ്. വിജയസാധ്യത എന്‍ഡിഎയുടെ സ്ഥാനാര്‍ത്ഥി നിര്‍ണയം വിജയസാധ്യത മുന്‍നിര്‍ത്തിയാണ്. യുഡിഎഫിന്റെ സ്ഥാനാര്‍ഥി പട്ടികകൂടി പുറത്തുവരാനുണ്ടല്ലോ. അതുംകൂടി കഴിഞ്ഞ് എന്‍ഡിഎയുടെ പട്ടികവരും.എല്ലാ സാധ്യതകളും പരിശോധിച്ചാണ് ഇത്തവണ സ്ഥാനാര്‍ഥി നിര്‍ണയം. കോന്നികോന്നിയില് ശക്തമായ ത്രികോണ മത്സരം നടക്കും. ഉപതെരഞ്ഞെടുപ്പിന്റെ സമയത്ത് മന്ത്രിമാര്‍ വന്ന് നല്കിയ വാഗ്ദാനങ്ങളൊന്നും പാലിക്കാത്തത്…
Read Moreപ്രതിസന്ധി മറിക്കക്കാൻ കുറ്റ്യാടിയില്‍ ഇടതു സ്വതന്ത്രൻ ? പരിശോധിക്കുന്നത് സ്ഥാനാർഥി പട്ടികയിൽ മാറ്റം വരുത്താതെയുള്ള ഫോർമുല
സ്വന്തം ലേഖകൻകോഴിക്കോട്: കുറ്റ്യാടി മണ്ഡലം ഇടതുമുന്നണി കേരളകോൺഗ്രസിനുവിട്ടുക്കൊടുത്തതിൽ സിപിഎം പ്രവർത്തകർക്കിടയിൽ രൂപപ്പെട്ട പ്രതിസന്ധി പരിഹരിക്കാൻ മുന്നണിയിൽ തിരക്കിട്ട ചർച്ചകൾ. സീറ്റ് വിഭജനം പൂർത്തിയാക്കുകയും സിപിഎം സ്ഥാനാർഥി പട്ടിക ഔദ്യോഗികമായി പുറത്തിറക്കുകയും ചെയ്ത സാഹചര്യത്തിൽ ഇവയിൽ മാറ്റം വരുത്താതെയുള്ള ഫോർമുലയാണ് പരിശോധിക്കുന്നത്. കേരള കോൺഗ്രസിൽനിന്ന് സീറ്റ് തിരിച്ച് ആവശ്യപ്പെടില്ല. മറിച്ച് കേരള കോൺഗ്രസ് സ്വമേധയ തിരിച്ചു നൽകിയാൽമാത്രം സിപിഎം സ്ഥാനാർഥിയെ പരിഗണിക്കും. അല്ലാത്ത പക്ഷം കേരള കോൺഗ്രസിനുകൂടി സ്വീകാര്യനായ പൊതു സ്ഥാനാർഥിയെ മണ്ഡലത്തിലിറക്കി പ്രതിസന്ധി മറിക്കടക്കാനാണ് ശ്രമം. ഇതിനും കേരള കോൺഗ്രസിന്റെ അനുമതിവേണം. സീറ്റ് കേരള കോൺഗ്രസിനുതന്നെയാണെന്ന് ആവർത്തിക്കുന്ന സിപിഎം നേതൃത്വം മറിച്ചൊരു തീരുമാനത്തിന് കേരള കോൺഗ്രസിന്റെ ഭാഗത്തുനിന്ന് അഭിപ്രായം വരണമെന്ന നിലപാടിലാണ്. കേരളകോൺഗ്രസ് സീറ്റ് സിപിഎമ്മിനു വിട്ടുനൽകിയാലും വിമതർ ആവശ്യപ്പെട്ട സ്ഥാനാർഥി കുഞ്ഞഹമ്മദ്കുട്ടിമാസ്റ്ററെ ഒഴിവാക്കി മറ്റൊരു സ്ഥാനാർഥിയെ മാത്രമെ കുറ്റ്യാടിയില്‍ സിപിഎം അംഗീകരിക്കൂ.വിമതരുടെ സമർദ്ദത്തിനു വഴങ്ങി എന്ന…
Read Moreജോസ് കെ. മാണി സീറ്റ് കച്ചവടം നടത്തിയെന്ന് ജിൽസ് പെരിയപ്പുറം; പേയ്മെന്റ് സീറ്റ് ആരോപണം നിഷേധിച്ച് ജോസ് കെ. മാണി
കോട്ടയം: പിറവം മണ്ഡലത്തിൽ സിന്ധുമോൾ ജേക്കബിനെ കേരള കോണ്‍ഗ്രസ് എം സ്ഥാനാർഥിയാക്കിയതിനു പിന്നാലെ എത്തിയ പേയ്മെന്റ് സീറ്റ് ആരോപണം നിഷേധിച്ച് ജോസ് കെ. മാണി. സീറ്റ് തർക്കവുമായി ബന്ധപ്പെട്ട പരാതി സ്വാഭാവികമെന്നും ചർച്ച ചെയ്തു പരിഹരിക്കുമെന്നും ജോസ് കെ. മാണി പറഞ്ഞു. ഇന്നു രാവിലെ പാലായിലെ വീട്ടിൽ മാധ്യമ പ്രവർത്തകരോടു സംസാരിക്കുകയായിരുന്നു ജോസ് കെ. മാണി. കുറ്റ്യാടി സീറ്റ് സിപിഎമ്മിന് വെച്ചു മാറുന്ന കാര്യവും ചർച്ച ചെയ്യുമെന്നും അറിയിച്ചു. പിറവം സീറ്റ് പ്രതീക്ഷിച്ചിരുന്ന ജിൽസ് പെരിയപ്പുറമാണ് ജോസ് കെ. മാണി സീറ്റ് കച്ചവടം നടത്തിയെന്ന് ആരോപിച്ചത്. സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് ജിൽസ് പെരിയപ്പുറം കേരള കോണ്‍ഗ്രസ് വിട്ടു.
Read More