ജോ​സ് കെ. ​മാ​ണി സീ​റ്റ് ക​ച്ച​വ​ടം ന​ട​ത്തി​യെ​ന്ന് ജി​ൽ​സ് പെ​രി​യ​പ്പുറം; ​പേ​യ്മെ​ന്‍റ് സീ​റ്റ് ആ​രോ​പ​ണം നി​ഷേ​ധി​ച്ച് ജോ​സ് കെ. ​മാ​ണി

കോ​ട്ട​യം: പി​റ​വം മ​ണ്ഡ​ല​ത്തി​ൽ സി​ന്ധു​മോ​ൾ ജേ​ക്ക​ബി​നെ കേ​ര​ള കോ​ണ്‍​ഗ്ര​സ് എം ​സ്ഥാ​നാ​ർ​ഥി​യാ​ക്കി​യ​തി​നു പി​ന്നാ​ലെ എ​ത്തി​യ പേ​യ്മെ​ന്‍റ് സീ​റ്റ് ആ​രോ​പ​ണം നി​ഷേ​ധി​ച്ച് ജോ​സ് കെ. ​മാ​ണി.

സീ​റ്റ് ത​ർ​ക്ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി സ്വാ​ഭാ​വി​ക​മെ​ന്നും ച​ർ​ച്ച ചെ​യ്തു പ​രി​ഹ​രി​ക്കു​മെ​ന്നും ജോ​സ് കെ. ​മാ​ണി പ​റ​ഞ്ഞു.

ഇ​ന്നു രാ​വി​ലെ പാ​ലാ​യി​ലെ വീ​ട്ടി​ൽ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രോ​ടു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ജോ​സ് കെ. ​മാ​ണി. കു​റ്റ്യാ​ടി സീ​റ്റ് സി​പി​എ​മ്മി​ന് വെ​ച്ചു മാ​റു​ന്ന കാ​ര്യ​വും ച​ർ​ച്ച ചെ​യ്യു​മെ​ന്നും അ​റി​യി​ച്ചു.

പി​റ​വം സീ​റ്റ് പ്ര​തീ​ക്ഷി​ച്ചി​രു​ന്ന ജി​ൽ​സ് പെ​രി​യ​പ്പു​റ​മാ​ണ് ജോ​സ് കെ. ​മാ​ണി സീ​റ്റ് ക​ച്ച​വ​ടം ന​ട​ത്തി​യെ​ന്ന് ആ​രോ​പി​ച്ച​ത്. സീ​റ്റ് ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് ജി​ൽ​സ് പെ​രി​യ​പ്പു​റം കേ​ര​ള കോ​ണ്‍​ഗ്ര​സ് വി​ട്ടു.

Related posts

Leave a Comment