ചവറ തെക്കുംഭാഗം : യുഡിഎഫ് സ്ഥാനാർഥി ഷിബു ബേബി ജോൺ പന്മന, തെക്കുംഭാഗം പ്രദേശങ്ങളിൽ വോട്ടഭ്യർഥനയുമായി എത്തി. പനയ്ക്കറ്റോടി ക്ഷേത്രാങ്കണത്തിൽ നിന്നും ആരംഭിച്ചു നടയ്ക്കാവ് ചന്ത, മഠത്തിൽ മുക്ക് എന്നിവടങ്ങളിലായി മത്സ്യവ്യാപാരികൾ, വ്യാപാരികൾ, ഓട്ടോറിക്ഷാ തൊഴിലാളികൾ തുടങ്ങിയ വോട്ടർമാരെ നേരിൽ കണ്ട് വോട്ടഭ്യർഥിച്ചു. തെക്കുംഭാഗം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് തങ്കച്ചി പ്രഭാകരൻ, കോഞ്ചേരിൽ ഷംസുദീൻ, സി.ആർ . സുരേഷ്, അനിൽകുമാർ, ദീലീപ് കൊട്ടാരം, ജോസ് വിമൽ രാജ്, പ്രഭാകരപിള്ള, ബേബി മഞ്ജു, സജു, സന്ധ്യമോൾ, മീന, അതുൽ തകിടി വിള എന്നീ നേതാക്കൾ സ്ഥാനാർഥിയോടാപ്പം അനുഗമിച്ചു. പന്മനയിൽ വടക്കും തല, കുറ്റിവട്ടം, കുറ്റാമുക്ക്, പാമോയിൽ മുക്ക് എന്നിവിടങ്ങളിലെ കടകമ്പോളങ്ങൾ, ഓട്ടോറിക്ഷാ തൊഴിലാളികൾ, വഴിയോര കച്ചവടക്കാർ എന്നിവരെ നേരിൽ കണ്ട് വോട്ടഭ്യർഥിച്ചു. യുഡിഎഫ് നേതാക്കളായ കോലത്ത് വേണുഗോപാൽ, എ.എം സാലി, കോഞ്ചേരിൽ ഷംസുദീൻ, ഇ.യുസുഫ് കുഞ്ഞ്, സക്കീർ ഹുസൈൻ,…
Read MoreTag: election-2021
അഴീക്കോട് ഷാജിക്കായി സുധാകരൻ ഇറങ്ങും! സുധാകരൻ ഇറങ്ങുന്നത് വിഘടിച്ചു നിൽക്കുന്ന കോൺഗ്രസുകാരെ കൂടെ നിർത്താൻ…
നിശാന്ത് ഘോഷ് കണ്ണൂർ: അഴിക്കോട് മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥിയായി മൂന്നാമങ്കത്തിനിറങ്ങുന്ന ലീഗിലെ കെ.എം. ഷാജിക്കു വേണ്ടി കെപിസിസി വർക്കിംഗ് പ്രസിഡന്റായ കെ. സുധാകരൻ നേരിട്ടു പ്രചാരണത്തിനിറങ്ങും. സുധാകരന്റെ നേരിട്ടുള്ള നിയന്ത്രണത്തിലായിരിക്കും അഴീക്കോട് യുഡിഎഫിന്റെ പ്രവർത്തനം. അഴീക്കോട് മണ്ഡലത്തിൽ ലീഗും കോൺഗ്രസിലെ ഒരു വിഭാഗവും തമ്മിലുള്ള ശീത സമരം പരിഹരിക്കുന്നതിന്റെ ഭാഗമായാണ് കെ. സുധാകരൻ തന്നെ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ചുക്കാൻ പിടിക്കുന്നത്. വിഘടിച്ചു നിൽക്കുന്ന കോൺഗ്രസ്-യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഒറ്റക്കെട്ടായി കൊണ്ടുപോകാൻ സുധാകരൻ ഇറങ്ങിയാലെ സാധ്യമാവൂ എന്ന് ലീഗ് നേതൃത്വം അദ്ദേഹത്തെ അറിയിച്ചതിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് സുധാകരൻ അഴീക്കോട് മണ്ഡലത്തിന്റെ ചുക്കാൻ പിടിക്കാൻ തയാറായത്. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിനെ തുടർന്നായിരുന്നു അഴീക്കോട് മണ്ഡലത്തിൽ ലീഗ്-കോൺഗ്രസ് ചേരിതിരിവ് രൂക്ഷമായത്. വളപട്ടണം പഞ്ചായത്തിൽ മുസ് ലിം ലീഗ് മുന്നണി സംവിധാനം പാലിക്കാതെ തനിച്ച് മത്സരിക്കുകയായിരുന്നു. ലീഗിനെതിരേ വളപട്ടണത്ത് കോൺഗ്രസും സ്ഥാനാർഥികളെ നിർത്തിയിരുന്നു.…
Read Moreഎല്‍ഡിഎഫ് വരണം, അതിന് എ.കെ. ശശീന്ദ്രന് മാറണം, ഫോണ്‍ വിളി വിവാദം എന്‍സിപിയും എല്‍ഡിഎഫും മറക്കരുത്! എന്‍സിപിയില്‍ പ്രതിഷേധം നീറി പുകയുന്നു
കോഴിക്കോട്: മന്ത്രി എ.കെ.ശശീന്ദ്രനെ സ്ഥാനാര്‍ഥിയാക്കുന്നതിന് എതിരെ എന്‍സിപിയില്‍ പ്രതിഷേധം നീറി പുകയുന്നു. കഴിഞ്ഞ ദിവസം ചേര്‍ന്ന എന്‍സിപി കോഴിക്കോട് ജില്ലാ കമ്മറ്റിയോഗത്തില്‍ ശശീന്ദ്രന്റെ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് രൂക്ഷമായ വാദ പ്രതിവാദങ്ങളാണ് നടന്നത്. ഇതിന് പിന്നാലെയാണ് തിങ്കളാഴ്ച എലത്തൂര്‍ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശശീന്ദ്രനെതിരെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. ‘എല്‍ഡിഎഫ് വരണം. അതിന് എ.കെ. ശശീന്ദ്രന് മാറണം’ എന്നാണ് പോസ്റ്ററിലെ തലവാചകം. “എലത്തൂരില്‍ യുവാക്കളെ പരിഗണിക്കുക. ശശീന്ദ്രന്റെ ഫോണ്‍ വിളി വിവാദം എന്‍സിപിയും എല്‍ഡിഎഫും മറക്കരുത്. ഫോണ്‍ വിളി വിവാദം എലത്തൂരിലെ പ്രതിപക്ഷ കക്ഷികള്‍ക്ക് അവസരം കൊടുക്കരുത്. 27 വര്‍ഷം എംഎല്‍എയും ഒരു ടേം മന്ത്രിയുമായ ശശീന്ദ്രൻ മത്സര രംഗത്ത് നിന്നും പിന്മാറുക. മന്ത്രിപ്പണി കുത്തകയാക്കരുത്’തുടങ്ങിയ കാര്യങ്ങളാണ് പോസ്റ്ററില്‍ സൂചിപ്പിച്ചിട്ടുള്ളത്. സേവ് എന്‍സിപി എന്ന പേരിലാണ് പോസ്റ്റര്‍ പതിച്ചിട്ടുള്ളത്. പോസ്റ്റര്‍ പതിച്ചതിന് പിന്നാലെ മണ്ഡലത്തില്‍ പുതുമുഖങ്ങളെ പരിഗണിക്കണമെന്ന ആവശ്യവുമായി ഒരു…
Read Moreസീറ്റ് നല്‍കിയില്ല! കുട്ടനാട്ടില്‍ സ്വതന്ത്രസ്ഥാനാര്‍ഥിയാകാൻ ഡോ. കെ.സി. ജോസഫ് ? പിന്തിരിപ്പിക്കാനുള്ള നീക്കവുമായി നേതാക്കള്‍
ജോണ്സണ് വേങ്ങത്തടം കൊച്ചി: ജനാധിപത്യ കേരള കോണ്‍ഗ്രസ് ചെയര്മാന് ഡോ. കെ.സി. ജോസഫ് കുട്ടനാട്ടില്‍ സ്വതന്ത്ര്യസ്ഥാനാര്‍ഥിയായി മത്സരിക്കാനുള്ള സാധ്യതയേറുന്നു. എല്‍ഡിഎഫ് മുന്നണി ജനാധിപത്യ കേരള കോണ്‍ഗ്രസിനോട് അനീതി കാണിച്ചതിന്റെ പേരിലാണ് കുട്ടനാട്ടില്‍ മത്സരിക്കാന്‍ അദേഹം ആലോചിക്കുന്നത്. നാളെ ഇതു സംബന്ധിച്ചു കുട്ടനാട് മണ്ഡലത്തിലെ വാര്‍ഡ് തലത്തിലുള്ള ഭാരവാഹികള്‍ ഉള്‍പ്പെടെയുള്ളവരുടെ യോഗം അദേഹം വിളിച്ചിരിക്കുകയാണ്. ഇതേ സമയം അദേഹത്തെ പിന്തിരിപ്പിക്കാനുള്ള നീക്കവും സംസ്ഥാനതലത്തിലുള്ള നേതാക്കള്‍ നടത്തുന്നുണ്ട്. എല്‍ഡിഎഫ് മുന്നണിയില്‍ നില്‍ക്കാനാണ് ആഗ്രഹമെന്നും എന്നാല്‍ അണികളുടെ വികാരം ഉള്‍ക്കൊണ്ടുള്ള ഒരു യോഗമാണ് വിളിച്ചിരിക്കുന്നതെന്നും അദേഹം രാഷ്ട്രദീപികയോടു പറഞ്ഞു. മത്സരിച്ചാലും ഇല്ലെങ്കിലും നാളെ പ്രഖ്യാപനം ഉണ്ടാകും. 11ന് എല്‍ഡിഎഫിന്റെ യോഗങ്ങള്‍ ആരംഭിക്കുന്നതിനു മുമ്പു തീരുമാനം അറിയിക്കും. ഒരിക്കലും എല്‍ഡിഎഫ് വിടണമെന്ന് ആഗ്രഹമില്ല. അതിനുള്ള തീരുമാനം ഇതുവരെ സ്വീകരിച്ചിട്ടുമില്ല. എന്നാല്‍ അണികളെ കാര്യങ്ങള്‍ പറഞ്ഞു ബോധ്യപ്പെടുത്തണമെന്നും അദേഹം വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസം ചേര്ന്നജനാധിപത്യ…
Read Moreയുഡിഎഫ് സ്ഥാനാർഥി നിർണയം അന്തിമഘട്ടത്തിൽ! കോന്നിയിൽ റോബിൻ പീറ്ററിനു തന്നെ സാധ്യത
പത്തനംതിട്ട: യുഡിഎഫ് സ്ഥാനാര്‍ഥി നിര്‍ണയം അന്തിമഘട്ടത്തിലേക്കു കടക്കവേ കോന്നിയില്‍ റോബിന് പീറ്റര്‍ തന്നെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായേക്കും. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിപട്ടികയെ സംബന്ധിച്ച സ്ക്രീനിംഗ് കമ്മിറ്റി തീരുമാനം പുറത്തുവരാനിരിക്കേ കോന്നിയില്‍ പരിഗണിക്കപ്പെട്ട പേരുകളില്‍ പ്രഥമ സ്ഥാനം റോബിന് പീറ്റര്‍ക്കു തന്നെയാണ്. കോന്നിയുടെ മുന്‍ എംഎല്‍എ അടൂര്‍ പ്രകാശ് നിര്‍ദേശിച്ച പേരാണ് റോബിന് പീറ്ററിന്റേത്. റോബിന്റെ പേര് അടൂര്‍ പ്രകാശ് നിര്ദേശിച്ചതിനെച്ചൊല്ലി പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായ ഭിന്നത ഉണ്ടായിരുന്നു. ഇതിനെ മറികടന്ന് റോബിന് പേര് സംസ്ഥാന സ്ക്രീനിംഗ് കമ്മിറ്റി മുമ്പാകെ അദ്ദേഹം വച്ചിട്ടുണ്ട്. മറ്റു ശക്തമായ പേരുകള്‍ മണ്ഡലത്തിലേക്ക് ഇല്ലെന്നതും റോബിന് തുണയാകുന്നു. ആറന്മുള കോണ്‍ഗ്രസ് മത്സരിക്കുന്ന മറ്റു മണ്ഡലങ്ങളില്‍ ഒന്നിലധികം പേരുകള്‍ പരിഗണനയിലുണ്ട്. ആറന്മുളയില് കെ. ശിവദാസന്‍ നായര്‍, പി. മോഹന്‍രാജ്, പഴകുളം മധു എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്. ജില്ലയ്ക്കു പുറത്തുനിന്നുള്ള മറ്റു ചില പേരുകള്‍ കൂടി മണ്ഡലത്തിലേക്ക് പരിഗണിച്ചിരുന്നു. റാന്നി…
Read Moreപ്രതീക്ഷിച്ചത്ര പ്രമുഖരെ കിട്ടിയില്ല; കേന്ദ്ര നേതൃത്വത്തിന് അതൃപ്തി! ബിജെപി മെല്ലെപ്പോക്കില്‍
കോഴിക്കോട്: സിപിഎമ്മിലേയും കോണ്‍ഗ്രസിലെയും സ്ഥാനാര്‍ഥി നിര്‍ണയം തൊട്ടടുത്ത ദിവസങ്ങളില്‍ ഉണ്ടാകാനിരിക്കേ ബിജെപി മെല്ലെപ്പോക്കില്‍. നിലവിലെ സാഹചര്യത്തില്‍ ഇരുമുന്നണികളുടെയും സ്ഥാനാര്‍ഥികള്‍ ആരെന്നറിഞ്ഞശേഷം മാത്രമേ ബിജെപി സ്ഥാനാര്‍ഥികളെ ആരെന്ന കാര്യം പ്രഖ്യാപിക്കൂ. 11നു ശേഷമായിരിക്കും സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുക. ഡല്‍ഹിയില്‍ വച്ചായിരിക്കും പ്രഖ്യാപനം. വിജയയാത്രയുടെ സമാപനദിവസത്തില്‍ അമിത് ഷാ ഉള്‍പ്പെടെയുള്ള നേതാക്കളുമായി ചര്‍ച്ച ചെയ്ത് സ്ഥാനാര്‍ഥി പട്ടികയ്ക്ക് ഏകദേശ ധാരണയുണ്ടാക്കിയിട്ടുണ്ട്. ദേശീയ അധ്യക്ഷന്‍ ജെ.പി.നദ്ദയുമായി സംസാരിച്ചശേഷമായിരിക്കും അവസാനവട്ട വെട്ടിത്തിരുത്തലുകള്‍ വരുത്തുക. പാര്‍ട്ടിക്ക് പുറത്തുള്ള സര്‍വസമ്മതനായ സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടിയുള്ള കാത്തിരിപ്പ് മെട്രോമാന് ഇ. ശ്രീധരനില്‍ ഒതുങ്ങിയതില്‍ ദേശീയ നേതൃത്വത്തിന് അമര്‍ഷമുണ്ട്. സംസ്ഥാന നേതാക്കള്‍ കൂടുതല്‍ പേരെ പാര്‍ട്ടിയില്‍ എത്തിക്കാന്‍ ശ്രമിച്ചില്ലെന്ന വികാരമാണ് കേന്ദ്ര നേതാക്കള്‍ പങ്കുവയ്ക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ പരിചിതമുഖങ്ങള്‍ തന്നെയായിരിക്കും പ്രധാന മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളാകുക എന്നുറപ്പാണ്. വിജയയാത്ര കഴിയുന്നതോടെ കൂടുതല്‍ നേതാക്കള്‍ ബിജെപിയില്‍ എത്തുമെന്നായിരുന്നു സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് ഉള്‍പ്പെടെയുള്ളവരുടെ അവകാശവാദം.
Read Moreഷാഫി പട്ടാമ്പിയിൽ, എ.വി ഗോപിനാഥ് പാലക്കാട്ട്! അറിയില്ലെന്ന് ഷാഫി പറമ്പില്‍
പാലക്കാട്: ഷാഫി പറന്പിലിനെ പട്ടാന്പിയിലേക്ക് മാറ്റി എ.വി ഗോപിനാഥിനെ പാലക്കാട്ട് സ്ഥാനാർഥിയാക്കാൻ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ആലോചന. ഷാഫിക്കെതിരെ വിമത പ്രവർത്തന സാധ്യത മുന്നിൽ കണ്ടാണ് ഇത്തരമൊരു നീക്കത്തിന് നേതൃത്വം മുതിരുന്നത്. എ.വി ഗോപിനാഥ് ഇടഞ്ഞുനിന്നാൽ പാലക്കാട്ട് ഷാഫിക്ക് വിജയം ബുദ്ധിമുട്ടാകുമെന്നാണ് വിലയിരുത്തൽ. ഗോപിനാഥിന് പാലക്കാട് സീറ്റ് നല്‍കുന്നതിലൂടെ പ്രശ്നം പരിഹരിക്കാനാകുമോ എന്നാണ് നോട്ടം. കൂടാതെ ഇ. ശ്രീധരൻ പാലക്കാട് ബിജെപി സ്ഥാനാർഥിയായി നില്‍ക്കാനുള്ള സാധ്യതയും കണക്കിലെടുക്കുന്നുണ്ട്. ശക്തമായ ത്രികോണ മത്സരം വരുന്പോൾ ഒരു വോട്ട് പോലും ചോരുന്നത് പരാജയത്തിനിടയാക്കുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തൽ. മത്സരിക്കാൻ ഇല്ല: ഗോപിനാഥ്, പാലക്കാട്ടുതന്നെ: ഷാഫി എന്നാൽ താൻ സ്ഥാനാർഥിയാകാനില്ലെന്നാണ് ഗോപിനാഥ് പറയുന്നത്. പാർട്ടിയുടെ ജില്ലാ നേതൃത്വത്തിൽ മാറ്റം വേണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. ഡിസിസി പ്രസിഡന്റ് സ്ഥാനം വിട്ടുനല്‍കാനാവില്ലെന്നാണ് പ്രസിഡന്റ് വി.കെ ശ്രീകണ്ഠന്റെ നിലപാട്. അതുകൂടി കണക്കിലെടുത്താണ് മണ്ഡലം മാറ്റിയുള്ള പരീക്ഷണം നേതൃത്വം…
Read Moreബാബുവിനും കെസിക്കും സീറ്റ് വേണം! കർശന നിലപാടിൽ ഉമ്മൻ ചാണ്ടി; തൃപ്പൂണിത്തുറയിൽ ബാബുവിനെ നിർത്തിയാൽ ജയിക്കുമെന്ന് ഉമ്മൻചാണ്ടി
റെനീഷ് മാത്യു കണ്ണൂർ: കോൺഗ്രസ് സ്ഥാനാർഥി പട്ടികയിൽ സീനിയേഴ്സിനു വേണ്ടി ഉമ്മൻചാണ്ടിയും ജൂണിയേഴ്സിനു വേണ്ടി ഷാഫിയും ശബരിനാഥും. കോൺഗ്രസ് സ്ഥാനാർഥി പട്ടിക നാളെ പുറത്തുവിടാൻ ഇരിക്കവെയാണ് ഉമ്മൻചാണ്ടി രംഗത്ത് എത്തിയിരിക്കുന്നത്. കെ.ബാബുവിനും കെ.സി.ജോസഫിനും സീറ്റ് നല്‍കണമെന്നാണ് ഉമ്മൻചാണ്ടി എഐസിസി നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്. ബാബുവിനു വേണ്ടി തൃപ്പൂണിത്തുറ സീറ്റും കെ.സി. ജോസഫിനു വേണ്ടി കാഞ്ഞിരപ്പള്ളി സീറ്റുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. തൃപ്പൂണിത്തുറയിൽ ബാബുവിനെ നിർത്തിയാൽ ജയിക്കുമെന്നാണ് ഉമ്മൻചാണ്ടി നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്. കെ.സി. ജോസഫ് ഇരിക്കൂറിൽ മത്സരിക്കുന്നില്ലെന്ന് അറിയിച്ചിരുന്നു. എന്നാൽ, കെ.സി.ജോസഫിന് കാഞ്ഞിരപ്പള്ളിയിൽ സീറ്റ് നല്‍കണമെന്നാണ് ഉമ്മൻചാണ്ടി ആവശ്യപ്പെടുന്നത്. യൂത്ത് കോൺഗ്രസ് പട്ടിക വെട്ടി നിരത്തി സീനിയേഴ്സിനെ തിരുകികയറ്റുന്നതിനെതിരേ ഷാഫി പറന്പിലും ശബരിനാഥും രംഗത്ത് എത്തിയിട്ടുണ്ട്. കെ.സി. ജോസഫും കെ.ബാബുവും മത്സരിക്കുന്നതിനെതിരേ യൂത്ത് കോൺഗ്രസിലും പ്രതിഷേധം ഉണ്ട്. 16 പേരുടെ പട്ടിക സമർപ്പിച്ചതിൽ പകുതിപേരെ പോലും സ്ഥാനാർഥി പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നാണ് യൂത്ത് കോൺഗ്രസ്…
Read Moreകാഞ്ഞിരപ്പള്ളി പിടിക്കാൻ കച്ചമുറുക്കി ബിജെപി! കേന്ദ്രം പരിഗണിക്കുന്നത് അൽഫോൻസ് കണ്ണന്താനം എംപി, മുൻ ഡിജിപി ജേക്കബ് തോമസ് എന്നിവരെ
കോട്ടയം: കാഞ്ഞിരപ്പള്ളി പിടിക്കാൻ കച്ചകെട്ടിയിറങ്ങുകയാണ് ബിജെപി. എല്ലാ മണ്ഡലങ്ങളിലും സ്ഥാനാർഥികളെ മത്സര രംഗത്തിറക്കുമെങ്കിലും ജില്ലയിൽ കാഞ്ഞിരപ്പള്ളി സീറ്റിലാണ് ബിജെപി നേതൃത്വത്തിന്റെ പ്രതീക്ഷ. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലും തദ്ദേശ തിെരഞ്ഞെടുപ്പിലും ബിജെപിക്ക് 30,000ത്തിൽ അധികം വോട്ടുകൾ കിട്ടിയ മണ്ഡലമാണ് കാഞ്ഞിരപ്പള്ളി. രണ്ടു പഞ്ചായത്തിൽ ഭരണം പിടിക്കാൻ സാധിച്ചതും ബിജെപി ഉയർത്തിക്കാട്ടുന്നു. അൽഫോൻസ് കണ്ണന്താനം എംപി, മുൻ ഡിജിപി ജേക്കബ് തോമസ് എന്നിവരെയാണു കാഞ്ഞിരപ്പള്ളിയിലേക്ക് കേന്ദ്രം പരിഗണിക്കുന്നത്. മണിമല സ്വദേശിയും മുൻപ് കാഞ്ഞിരപ്പള്ളിയിൽ എംഎൽഎയും കോട്ടയം കളക്ടറുമായ അൽഫോൻസ് കണ്ണന്താനത്തിനാണു പ്രഥമ പരിഗണ. എന്നാൽ മത്സരിക്കാനുള്ള താൽപര്യത്തിലല്ലെന്നും കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടാൽ മാത്രമെ സ്ഥാനാർഥിയാകൂ എന്നും കണ്ണന്താനം വ്യക്തമാക്കി. പൂഞ്ഞാർ സ്വദേശിയായ ജേക്കബ് തോമസ് കാഞ്ഞിരപ്പള്ളി, തൃപ്പൂണിത്തുറ എന്നി മണ്ഡലങ്ങളിൽ മത്സരിക്കാൻ ഒരുക്കമാണ്. 2016ൽ ബിജെപിയുടെ വി.എൻ. മനോജ് കാഞ്ഞിരപ്പള്ളിയിൽ 31,411 വോട്ടുകളും ലോക്സഭാ തെരഞ്ഞെടുപ്പിൽ കെ. സുരേന്ദ്രൻ 36,000…
Read Moreവീതംവെപ്പും വെട്ടിനിരത്തലും കഴിഞ്ഞു! ലതികാ സുഭാഷിന് സീറ്റ് എവിടെ? കോണ്‍ഗ്രസ് നേതൃത്വം തിരസ്കരിച്ചതിൽ പ്രതിഷേധം
കോട്ടയം: മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ആയിരുന്നിട്ടും പ്രതീക്ഷ വെച്ചിരുന്ന ഏറ്റുമാനൂരിൽ സാധ്യത മങ്ങിയതോടെ ലതികാ സുഭാഷിനു സീറ്റ് എവിടെ എന്ന ചോദ്യം ശക്തമാകുന്നു. വീതംവെപ്പും വെട്ടിനിരത്തലും കഴിഞ്ഞപ്പോൾ ലതികാ സുഭാഷിന്റെ കാര്യം കോണ്‍ഗ്രസ് നേതൃത്വം തിരസ്കരിച്ചതിൽ പ്രതിഷേധം. ഏറ്റുമാനൂർ നഷ്ടപ്പെട്ടെങ്കിലും കാഞ്ഞിരപ്പള്ളിയിലോ ചെങ്ങന്നൂരിലോ പരിഗണിച്ചേക്കുമെന്നു ചർച്ചയുണ്ടായെങ്കിലും സ്ഥിരീകരണമില്ല. മഹിളാ കോണ്‍ഗ്രസ് അധ്യക്ഷയെന്ന നിലയിൽ വിജയസാധ്യതയുള്ള സീറ്റ് ലതികയ്ക്ക് നൽകണമെന്ന് പൊതുതാൽപര്യം മുൻനിറുത്തി നേതൃത്വം പുതിയ സാധ്യതകൾ തേടുന്നുണ്ട്. ഏറ്റുമാനൂർ നൽകണമെന്ന താൽപര്യവുമായി ഇന്നലെ ലതിക കെപിസിസി നേതൃത്വത്തെ സമീപിച്ചു. സംസ്ഥാനത്ത് 20 ശതമാനം സീറ്റുകളാണ് വനിതകൾക്കുവേണ്ടി മഹിളാ കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നത്. ബിന്ദു കൃഷ്ണ, ഷാനിമോൾ ഉസ്മാൻ, പി.കെ. ജയലക്ഷ്മി, ഡോ. പി.ആർ. സോന ഉൾപ്പെടെ 21 പേരുകൾക്ക് പുറമേ വ്യത്യസ്ത മേഖലയിലുള്ള 27 പേരടങ്ങുന്ന രണ്ടാം പട്ടികയും മഹിളാ കോണ്‍ഗ്രസ് കെപിസിസിക്കു നൽകിയിരുന്നു. വിജയ സാധ്യതയുള്ള…
Read More