ബാ​ബു​വി​നും കെസി​ക്കും സീ​റ്റ് വേ​ണം! കർശന നിലപാടിൽ ഉ​മ്മ​ൻ​ ചാ​ണ്ടി; തൃ​പ്പൂ​ണി​ത്തു​റ​യി​ൽ ബാ​ബു​വി​നെ നി​ർ​ത്തി​യാ​ൽ ജ​യി​ക്കു​മെന്ന്‌ ഉ​മ്മ​ൻ​ചാ​ണ്ടി

റെ​നീ​ഷ് മാ​ത്യു

ക​ണ്ണൂ​ർ: കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി പ​ട്ടി​ക​യി​ൽ സീ​നി​യേ​ഴ്സി​നു വേ​ണ്ടി ഉ​മ്മ​ൻ​ചാ​ണ്ടി​യും ജൂ​ണി​യേ​ഴ്സി​നു വേ​ണ്ടി ഷാ​ഫി​യും ശ​ബ​രി​നാ​ഥും.

കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി പ​ട്ടി​ക നാ​ളെ പു​റ​ത്തു​വി​ടാ​ൻ ഇ​രി​ക്ക​വെ​യാ​ണ് ഉ​മ്മ​ൻ​ചാ​ണ്ടി രം​ഗ​ത്ത് എ​ത്തി​യി​രി​ക്കു​ന്ന​ത്.

കെ.​ബാ​ബു​വി​നും കെ.​സി.​ജോ​സ​ഫി​നും സീ​റ്റ് ന​ല്ക​ണ​മെ​ന്നാ​ണ് ഉ​മ്മ​ൻ​ചാ​ണ്ടി എ​ഐ​സി​സി നേ​തൃ​ത്വ​ത്തെ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

ബാ​ബു​വി​നു വേ​ണ്ടി തൃ​പ്പൂ​ണി​ത്തു​റ സീ​റ്റും കെ.​സി. ജോ​സ​ഫി​നു വേ​ണ്ടി കാ​ഞ്ഞി​ര​പ്പ​ള്ളി സീ​റ്റു​മാ​ണ് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

തൃ​പ്പൂ​ണി​ത്തു​റ​യി​ൽ ബാ​ബു​വി​നെ നി​ർ​ത്തി​യാ​ൽ ജ​യി​ക്കു​മെ​ന്നാ​ണ് ഉ​മ്മ​ൻ​ചാ​ണ്ടി നേ​തൃ​ത്വ​ത്തെ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

കെ.​സി. ജോ​സ​ഫ് ഇ​രി​ക്കൂ​റി​ൽ മ​ത്സ​രി​ക്കു​ന്നി​ല്ലെ​ന്ന് അ​റി​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ, കെ.​സി.​ജോ​സ​ഫി​ന് കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽ സീ​റ്റ് ന​ല്ക​ണ​മെ​ന്നാ​ണ് ഉ​മ്മ​ൻ​ചാ​ണ്ടി ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

യൂ​ത്ത് കോ​ൺ​ഗ്ര​സ് പ​ട്ടി​ക വെ​ട്ടി നി​ര​ത്തി സീ​നി​യേ​ഴ്സി​നെ തി​രു​കി​ക​യ​റ്റു​ന്ന​തി​നെ​തി​രേ ഷാ​ഫി പ​റ​ന്പി​ലും ശ​ബ​രി​നാ​ഥും രം​ഗ​ത്ത് എ​ത്തി​യി​ട്ടു​ണ്ട്.

കെ.​സി. ജോ​സ​ഫും കെ.​ബാ​ബു​വും മ​ത്സ​രി​ക്കു​ന്ന​തി​നെ​തി​രേ യൂ​ത്ത് കോ​ൺ​ഗ്ര​സി​ലും പ്ര​തി​ഷേ​ധം ഉ​ണ്ട്.

16 പേ​രു​ടെ പ​ട്ടി​ക സ​മ​ർ​പ്പി​ച്ച​തി​ൽ പ​കു​തി​പേ​രെ പോ​ലും സ്ഥാ​നാ​ർ​ഥി പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്നാ​ണ് യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ പ​റ​യു​ന്ന​ത്.

രാ​ഹു​ൽ ഗാ​ന്ധി​യും യൂ​ത്ത് കോ​ൺ​ഗ്ര​സ് പ​ട്ടി​ക വെ​ട്ടി​നി​ര​ത്തി​യ​തി​നെ​തി​രേ രം​ഗ​ത്ത് എ​ത്തി​യി​ട്ടു​ണ്ട്. കോ​ൺ​ഗ്ര​സി​ലെ സീ​നി​യേ​ഴ്സും ജൂ​ണി​യേ​ഴ്സും ത​മ്മി​ലു​ള്ള ത​ർ​ക്കം സ്ഥാ​നാ​ർ​ഥി പ​ട്ടി​ക പ്ര​ഖ്യാ​പ​നം നീ​ളാ​ൻ സാ​ധ്യ​ത​യു​ണ്ട്.

Related posts

Leave a Comment