ആലുവ: ആലുവ നിയമസഭാ മണ്ഡലത്തിൽ മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായ കെ. മുഹമ്മദാലിയുടെ മകന്റെ ഭാര്യയെ രംഗത്തിറക്കാൻ എൽഡിഎഫ് നീക്കം. കെ. മുഹമ്മദാലിയുടെ മകൻ നിഷാദിന്റെ ഭാര്യ ഷെൽന നിഷാദിന്റെ പേരാണ് അന്തിമ പട്ടികയിലുള്ളതെന്നാണു സൂചന. എട്ടിനകം സംസ്ഥാന സെക്രട്ടേറിയറ്റ് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും. അതേസമയം ഇതിനെതിരേ പ്രതിഷേധവുമായി പ്രാദേശിക സിപിഎം നേതാക്കളും പ്രവർത്തകരും രംഗത്തെത്തിയതായും അറിയുന്നു. എ ഗ്രൂപ്പ് നേതാവും എഐസിസി അംഗവുമായിരുന്ന കെ. മുഹമ്മദാലി പ്രാദേശിക എ ഗ്രൂപ്പുകാരുമായുള്ള അഭിപ്രായവ്യത്യാസവും ആരോഗ്യപരമായ കാരണങ്ങളാലും പാലസ് റോഡിലെ വീട്ടിൽ വിശ്രമത്തിലാണ്. 2015 ൽ മുഹമ്മദാലിയുടെ മകൻ നിഷാദ് ആലുവ നഗരസഭ പത്താം വാർഡിൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ചെങ്കിലും ഗ്രൂപ്പ് പോരിൽ അഞ്ചാം സ്ഥാനത്തായി. സ്വതന്ത്ര സ്ഥാനാർഥിയാണ് അന്നു ജയിച്ചത്.ആലുവയിൽ കോൺഗ്രസ് സ്ഥാനാർഥിയായി വീണ്ടും മത്സരിക്കാനൊരുങ്ങുന്ന സിറ്റിംഗ് എംഎൽഎ അൻവർ സാദത്ത് ഐ ഗ്രൂപ്പുകാരനായതിനാൽ ഷെൽനയെ നിർത്തി…
Read MoreTag: election-2021
വിജയം മാത്രം മാനദണ്ഡമാക്കിയാൽ മതി..! കടുംപിടിത്തം ഇല്ല; സിപിഎം നീങ്ങുന്നത് തുടർഭരണം എന്ന ഒറ്റ ലക്ഷ്യം മുന്നിൽ കണ്ട്
സ്വന്തം ലേഖകൻ തിരുവനന്തപുരം: വിജയം മാത്രം മാനദണ്ഡമാക്കിയാൽ മതിയെന്നും രണ്ടു തവണയിൽ കൂടുതൽ മത്സരിച്ചു എന്ന നിബന്ധനയിൽ ആരെയും ഒഴിവാക്കേണ്ടെന്നും സിപിഎമ്മിൽ ധാരണ ഉരുത്തിരിയുന്നു. പാർട്ടി ജില്ലാ സെക്രട്ടേറിയറ്റുകൾ നൽകിയ സ്ഥാനാർഥി പട്ടിക പരിശോധിച്ച് അന്തിമ തീരുമാനമെടുക്കാൻ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്നും നാളെയുമായി കൂടും. നാളെ ചേരുന്ന പാർട്ടി സംസ്ഥാന സമിതി യോഗം സ്ഥാനാർഥി പട്ടികയ്ക്ക് അന്തിമരൂപം നൽകും. തൊട്ടടുത്ത ദിവസങ്ങളിൽത്തന്നെ സ്ഥാനാർഥി പ്രഖ്യാപനമുണ്ടാകാനാണ് സാധ്യത. രണ്ടു ടേം പൂർത്തിയാക്കിയ നിരവധി മന്ത്രിമാരെയും എംഎൽഎമാരേയും മത്സരരരംഗത്തേക്ക് ജില്ലാ സെക്രട്ടറിയേറ്റുകൾ ശിപാർശ ചെയ്തിട്ടുണ്ട്. ഇവർക്ക് ഇളവ് നൽകണമോയെന്ന കാര്യത്തിൽ സംസ്ഥാന സമിതി യോഗത്തിൽ അന്തിമ തീരുമാനമുണ്ടാകും. തുടർഭരണം ലഭിക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ രണ്ടു ടേം പൂർത്തിയായവരെ ഇത്തവണ വീണ്ടും മത്സരിപ്പിക്കണമെന്ന കാര്യത്തിൽ സംസ്ഥാന കമ്മിറ്റി ഇളവ് അനുവദിക്കാനാണ് സാധ്യത. ഇക്കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും അനുകൂല നിലപാടാണ്.…
Read Moreകുന്നത്തുനാട് സീറ്റ് 30 കോടിക്ക് വിറ്റത് ആരാണ് ? സെക്രട്ടറിയോ, സെക്രട്ടറിയേറ്റോ? സിപിഎം സ്ഥാനാർഥിക്കെതിരേ കുന്നത്തുനാട്ടിൽ പോസ്റ്റർ യുദ്ധം
കോലഞ്ചേരി: തെരഞ്ഞെടുപ്പ് ചൂടേറും മുമ്പേ കുന്നത്തുനാട്ടിൽ പോസ്റ്റർ യുദ്ധം ആരംഭിച്ചു. സിപിഎം 30 കോടി രൂപയ്ക്കു സീറ്റ് വിറ്റതായാണ് പോസ്റ്ററിലെ ആക്ഷേപം. സിപിഎം സെക്രട്ടേറിയറ്റാണോ സെക്രട്ടറിയാണോ സീറ്റ് കച്ചവടം നടത്തിയതെന്നും പോസ്റ്ററിൽ ചോദിക്കുന്നു. സേവ് സിപിഎം ഫോറം എന്ന അടിക്കുറിപ്പോടെയാണ് മണ്ഡലത്തിൽ പോസ്റ്റർ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. കുന്നത്തുനാട്ടിൽ സിറ്റിംഗ് എംഎൽഎ വി.പി. സജീന്ദ്രൻ തന്നെ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കാനാണ് സാധ്യത. കോൺഗ്രസിന് വേരോട്ടമുള്ള മണ്ഡലത്തിൽ മുൻ കോൺഗ്രസ് നേതാവും കോൺഗ്രസിൽ നിന്നു പുറത്താക്കിയ പി.വി. ശ്രീനിജനെ രംഗത്തിറക്കാനാണ് സിപിഎം ശ്രമിക്കുന്നത്. സിപിഎം സ്ഥാനാർഥിയായി കഴിഞ്ഞ തവണ മത്സരിച്ചു പരാജയപ്പെട്ട ഷിജി ശിവജിയുടെ പേര് തുടക്കത്തിൽ ഉണ്ടായിരുന്നു. രണ്ട് തവണ എംഎൽഎ ആയിരുന്ന വി.പി. സജീന്ദ്രൻ മണ്ഡഡലത്തിൽ ഇതിനോടകം പ്രാരംഭ പ്രചാരണം ആരംഭിച്ചു കഴിഞ്ഞു. ഇരു മുന്നണികളേയും ബിജെപിയെയും കൂടാതെ ട്വന്റി-20ക്കും മണ്ഡലത്തിൽ സ്ഥാനാർഥികളുണ്ടാകുമെന്നാണ് കരുതുന്നത്. ഇതിനിടയിലാണ് പോസ്റ്റർ യുദ്ധം…
Read Moreജനങ്ങളുടെ വിപ്ലവ നായൻ സി.ഒ.ടി. നസീറിന്…തലശേരിയിൽ മത്സരിക്കാൻ മുൻ സിപിഎം നേതാവും; സി.ഒ.ടി നസീർ പ്രചാരണം തുടങ്ങി
തലശേരി: തലശേരി നിയോജക മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർഥിയായി സി.ഒ.ടി നസീർ രംഗത്ത്. സിപിഎം നേതാവും മുൻ നഗരസഭ കൗൺസിലറുമായ സി.ഒ.ടി. നസീറിന്റെ പ്രചാരണ ബോർഡുകൾ മണ്ഡലത്തിലുടെനീളം സ്ഥാപിച്ചു കഴിഞ്ഞു കഴിഞ്ഞു. ദില്ലിയിൽ കർഷക സമരത്തിൽ പങ്കെടുത്ത ജനങ്ങളുടെ വിപ്ലവ നായൻ സി.ഒ.ടി. നസീറിന് അഭിവാദ്യമർപ്പിച്ചു കൊണ്ടുള്ള പ്രചാരണ ബോർഡുകളാണ് ആദ്യം മണ്ഡലത്തിൽ ഉയർന്നത്. പിന്നീട് കളർഫുൾ തലശേരി ……ഹാപ്പി തലശേരി …. എന്ന മുദ്രാവക്യം ഉയർത്തി കൊണ്ട് സ്വതന്ത്ര സ്ഥാനാർഥിയായ സി.ഒ.ടി നസീറിനെ വിജയിപ്പിക്കണമെന്ന അഭ്യർഥന അടങ്ങിയ പോസ്റ്ററുകൾ മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ ഇപ്പോൾ പതിച്ചിട്ടുള്ളത്. അംഗത്വം പുതുക്കുന്നതിന് മതം ചോദിച്ചതിൽ പ്രതിഷേധിച്ച് സിപിഎം വിട്ട നസീറിനു നേരെ നഗര മധ്യത്തിൽ വെച്ച് വധശ്രമം നടന്നിരുന്നു. തന്നെ വധിക്കാൻ ശ്രമിച്ചതിനു പിന്നിൽ എ.എൻ ഷംസീർ എം എൽ എ യാണെന്ന് നസീർ ആരോപിക്കുകയും അന്വേഷണ സംഘത്തിന് മൊഴി…
Read Moreകണ്ണൂരിൽ ബിജെപി സ്ഥാനാർഥി പട്ടികയായി; കെ.രഞ്ജിത്തും ജില്ലാ പ്രസിഡന്റും മത്സര രംഗത്ത് ;പേരാവൂരിൽ ബിഡിജെഎസ്
കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിന് നാമനിർദേശ പത്രിക സമർപ്പിക്കാൻ ദിവസങ്ങൾ ബാക്കിനിൽക്കെ ബിജെപി കണ്ണർ ജില്ലയിൽ മത്സരിക്കേണ്ട സ്ഥാനാർഥികളുടെ പട്ടികയ്ക്ക് രൂപം നൽകി. സ്ഥാനാർഥി പട്ടിക സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കാൻ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി പി.സുധീർ കണ്ണൂരിലെത്തി. പട്ടികയനുസരിച്ച് ബിജെപി സംസ്ഥാന സെക്രട്ടറി കെ.രഞ്ജിത്ത് കൂത്തുപറന്പിൽ നിന്നും ജനവിധി തേടും. ജില്ലാ പ്രസിഡന്റ് എൻ.ഹരിദാസ് തലശേരിയിലും മുൻ ജില്ലാ പ്രസിഡന്റ് പി.സത്യപ്രകാശ് മട്ടന്നൂർ നിയോജക മണ്ഡലത്തിലും മത്സരിക്കും. സുപ്രിം കോടതി അഭിഭാഷകനും ബിജെപി ന്യൂനപക്ഷ മോർച്ച അഖിലേന്ത്യാ നേതാവുമായ ജോജോ ജോസഫ് ഇരിക്കൂറിൽ സ്ഥാനാർഥിയാകും. ബിജെപി മേഖലാ സെക്രട്ടറിയും അധ്യാപകനുമായ കെ.പി. അരുൺ അഴീക്കോടും മത്സരിക്കും. എൻഡിഎ ഘടക കക്ഷിയായ ബിഡിജെഎസിന് പേരാവൂർ സീറ്റ് തന്നെയാണ് ഇക്കുറിയും നൽകിയിട്ടുള്ളത്. കണ്ണൂരിൽ നിന്നുള്ള മുൻ സംസ്ഥാന പ്രസിഡന്റായ സി.കെ.പത്മനാഭൻ ഇക്കുറി മത്സര രംഗത്തില്ലെന്ന് നേത്യത്വത്തെ അറിയിച്ചിട്ടുണ്ട്. എന്നാൽ ജില്ലക്കാരനായ…
Read Moreഅവര്‍ വിളിച്ചു, നേതാക്കൾ ഇടപെട്ടു, വിശ്വനാഥൻ തണുത്തു, കോണ്‍ഗ്രസിൽ തുടരും…
കൽപ്പറ്റ: കോണ്‍ഗ്രസിൽനിന്നു രാജിവച്ചതായി തിങ്കളാഴ്ച പ്രഖ്യാപിച്ച ഡിസിസി മുൻ വൈസ് പ്രസിഡന്റും കെപിസിസി മെംബറുമായ കെ.കെ. വിശ്വനാഥനു മനംമാറ്റം. പാർട്ടി ഭാരവാഹിത്വം മാത്രമാണ് രാജിവച്ചതെന്നും കോണ്‍ഗ്രസിൽ തുടരുമെന്നും അദ്ദേഹം ഇന്നലെ വ്യക്തമാക്കി. രാജിക്കാര്യം അറിഞ്ഞു എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, വയനാടിന്റെ ചുമതലയുള്ള കെപിസിസി സെക്രട്ടറി ഇ. മുഹമ്മദ്കുഞ്ഞി എന്നിവർ വിശ്വനാഥനുമായി ടെലിഫോണിൽ ബന്ധപ്പെട്ടു. ഡിസിസി പ്രസിഡന്റ് ഐ.സി. ബാലകൃഷ്്ണൻ ഇന്നലെ രാവിലെ കേണിച്ചിറ അരിമുളയിലെ വീട്ടിലെത്തി വിശ്വനാഥനെ കണ്ടു. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരുടെ നിർദേശാനുസരണം കെപിസിസി എക്സിക്യുട്ടീവ് കമ്മിറ്റിയംഗം പി. ചന്ദ്രൻ, ഡിസിസി സെക്രട്ടറിമാരായ ആർ.പി. ശിവദാസ്, ഡി.പി. രാജശേഖരൻ, എൻ.സി. കൃഷ്ണകുമാർ എന്നിവരും വിശ്വനാഥന്റെ വീട്ടിലെത്തി. രാജി പിൻവലിക്കണമെന്നും പാർട്ടിയിൽ തുടരണമെന്നുമാണ് ഇവർ വിശ്വനാഥനെ ഉപദേശിച്ചത്. ഇതിനുപിന്നാലെ മാധ്യമപ്രവർത്തകർ ബന്ധപ്പെട്ടപ്പോഴാണ് കെപിസിസി മെംബർ സ്ഥാനം…
Read Moreഅങ്ങനെ ഞാറക്കല്‍ നിയോജകമണ്ഡലം വൈപ്പിനായി; പേരുമാറിയപ്പോൾ എൽഡിഎഫിനൊപ്പം
ഹരുണി സുരേഷ് വൈപ്പിന്‍: ജില്ലയുടെ തീരദേശ മണ്ഡലങ്ങളില്‍ ഒന്നായ ഇപ്പോഴത്തെ വൈപ്പിന്‍ മണ്ഡലത്തിന്റെ ആദ്യകാലത്തെ പേര് ഞാറക്കല്‍ നിയോജകമണ്ഡലമെന്നായിരുന്നു. 2011-ല്‍ മണ്ഡലങ്ങള്‍ പുനംസംഘടിപ്പിച്ച് പുനര്‍നാമകരണം നടത്തിയപ്പോഴാണ് പേര് വൈപ്പിന്‍ എന്നായത്. മാത്രമല്ല പള്ളിപ്പുറം, കുഴുപ്പിള്ളി, എടവനക്കാട്, നായരമ്പലം, ഞാറക്കല്‍, എളങ്കുന്നപ്പുഴ, കടമക്കുടി പഞ്ചായത്തുകള്‍ മാത്രമായിരുന്നു ഞാറക്കലില്‍ ഉള്‍പ്പെട്ടിരുന്നത്. വൈപ്പിന്‍ ആയപ്പോള്‍ മുളവുകാട് പഞ്ചായത്തിനെയും ഉള്‍പ്പെടുത്തി. ഇതില്‍ കടമക്കുടി, ഞാറക്കല്‍, കുഴുപ്പിള്ളി, പളളിപ്പുറം പഞ്ചായത്തുകള്‍ എല്‍ഡിഎഫും ബാക്കി യുഡിഎഫുമാണ് ഭരിക്കുന്നത്. ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷമില്ലാതിരുന്ന കുഴുപ്പിള്ളിയിലും, ഞാറക്കലും എല്‍ഡിഎഫ് ചില നീക്ക് പോക്കുകളിലൂടെ ഭരണം പിടിച്ചെടുത്തതാണ്. പേരുമാറിയപ്പോൾ എൽഡിഎഫിനൊപ്പംമത്സ്യത്തൊഴിലാളികളും സാധാരണക്കാരുമായ ആളുകളാണ് മണ്ഡലത്തില്‍ ഭൂരിപക്ഷവും. സാമുദായികമായി നോക്കിയാല്‍ വോട്ടര്‍മാരില്‍ കൂടുതലും ഈഴവ, ക്രിസ്ത്യന്‍ വിഭാഗങ്ങളാണ്. മത്സ്യവ്യവസായമാണ് പ്രധാന വ്യവസായം. ബീച്ച് ടൂറിസവും മണ്ഡലത്തിലെ പ്രധാന ശ്രോതസാണ്. രാഷ്ട്രീയത്തിന്റെ അതിപ്രസരം തുളുമ്പുന്ന മണ്ഡലം ഇടതു വലതു മുന്നണികളെ മാറി…
Read Moreകുട്ടിക്കളിയല്ല..! യൂത്ത് കോൺഗ്രസിന്റെ പട്ടിക കെപിസിസി വെട്ടി; സീനിയേഴ്സിനെ തിരുകിക്കയറ്റി പട്ടിക എഐസിസി നേതൃത്വത്തിന് കൈമാറി
റെനീഷ് മാത്യു കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന യൂത്ത്കോൺഗ്രസ് പ്രവർത്തകരുടെ പട്ടിക കെപിസിസി വെട്ടി. 16 പേരുടെ പേരുകളായിരുന്നു യൂത്ത്കോൺഗ്രസ് സംസ്ഥാന നേതൃത്വം എഐസിസിക്കും കെപിസിസിക്കും നൽകിയത്. യൂത്ത് കോൺഗ്രസ് സമർപ്പിച്ച പട്ടിക കെപിസിസി നേതൃത്വത്തിന് എഐസിസി കൈമാറിയിരുന്നു. എന്നാൽ, ഈ പട്ടികയിലെ പകുതിയോളം പേരെ ഒഴിവാക്കി കെപിസിസി പുതിയ പട്ടിക തയാറാക്കി എഐസിസി നേതൃത്വത്തിന് സമർപ്പിച്ചു. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഒഴിവാക്കി പകരം സീനിയേഴ്സിനെയാണ് തിരുകിക്കയറ്റിയിരിക്കുന്നത്.ഇതിനെതിരേ യൂത്ത്കോൺഗ്രസ് നേതാക്കളായ ഷാഫി പറന്പിൽ, കെ.എസ്.ശബരീനാഥ് എന്നിവർ രംഗത്തെത്തിയിട്ടുണ്ട്. സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള എഐസിസി നേതൃത്വത്തെ പ്രതിഷേധം അറിയിക്കുകയും ചെയ്തു. കാസർഗോഡ് ഉദുമയിൽ ബി.പി. പ്രദീപ്കുമാർ, കണ്ണൂരിൽ റിജിൽ മാക്കുറ്റി, കോഴിക്കോട് ജില്ലയിൽ വിദ്യാ ബാലകൃഷ്ണൻ, ധനീഷ് ലാൽ, ദുൽഖിഫിൽ, മലപ്പുറത്ത് എം. രോഹിത്, റിയാസ് മുക്കോളി, തൃശൂരിൽ ശോഭ സുനിൽ, പാലക്കാട് ഡോ. ടി.…
Read Moreപത്തനംതിട്ടയിലെ സ്ഥാനാർഥി നിർണയത്തിൽ കലങ്ങിമറിഞ്ഞ് യുഡിഎഫ് രാഷ്ട്രീയം;റോബിനെ തടയാന്‍ കച്ചമുറുക്കി എ ഗ്രൂപ്പ്
പത്തനംതിട്ട: സ്ഥാനാര്‍ഥി നിര്‍ണം വരുന്നതിനു മുമ്പേ ജില്ലയില്‍ യുഡിഎഫ് രാഷ്ട്രീയം പൊട്ടിത്തെറിയുടെ വക്കില്‍. കോണ്‍ഗ്രസ് നാല് സീറ്റിലും കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം ഒരു സീറ്റിലുമായി ജില്ലയില്‍ സ്ഥാനാര്‍ഥി നിര്‍ണയം നടത്തേണ്ടതുണ്ട്. എന്നാല്‍ പാര്‍ട്ടികളിലെ ഗ്രൂപ്പുകളും നേതാക്കളും സ്ഥാനാര്‍ഥിത്വം ഉറപ്പിക്കാനുള്ള പടയോട്ടത്തിനിടെ ചേരിതിരിഞ്ഞ് പോര് മുറുകി. ആരോപണങ്ങളും ചെളിവാരിയെറിയലും കത്തെഴുത്തുമായി അങ്കത്തട്ട് കലുഷിതമാകുകയാണ്.നിലവില്‍ ഒരു സിറ്റിംഗ് എംഎല്‍എ പോലും ഇല്ലാത്ത യുഡിഎഫിന് സ്ഥാനാര്‍ഥിത്വം തേടിയുള്ള നേതാക്കളുടെ പടയോട്ടത്തെ മെരുക്കിയശേഷമേ കളത്തിലിറങ്ങാനാകൂ. സീനിയര്‍ നേതാക്കളടക്കം പോരിന് ഇറങ്ങുകയും പരസ്യ പ്രതികരണം നടത്തുകയും ചെയ്യുന്നത് തലവേദനയായി മാറി. ഓരോ മണ്ഡലത്തിലേക്കും ഒന്നിലധികം പേരുള്ള പട്ടികയാണ് ജില്ലയിലെ നിരീക്ഷകര്‍ നല്‍കിയിരിക്കുന്ന്ത്. ഇതുമായി ബന്ധപ്പെട്ട് ജില്ലയില്‍ ചര്ച്ചകളില്ലെങ്കിലും പലരുടെയും സ്ഥാനാര്‍ഥിത്വം തടയാനുള്ള ശ്രമങ്ങള്‍ തിരക്കുപിടിച്ച് നടക്കുന്നുമുണ്ട്. പുതുമുഖങ്ങള്‍, യുവാക്കള്‍, വനിതകള്‍ എന്നിവരുടെ പ്രാതിനിധ്യം എല്ലാ ജില്ലകളിലും ഉണ്ടാകുമെന്ന് എഐസിസി വ്യക്തമാക്കിയ സാഹചര്യത്തില്‍…
Read Moreപത്തനംതിട്ടയിലെ സീറ്റുകാര്യത്തിൽ സെക്രട്ടേറിയറ്റ് പറഞ്ഞു ‘സിറ്റിംഗ് എംഎൽഎമാർ മത്സരിക്കട്ടെ’; രാജു ഏബ്രഹാമിന്റെ സ്ഥാനാര്‍ഥിത്വത്തിന്റെ കാര്യം ഇങ്ങനെ..
പത്തനംതിട്ട: സിപിഎമ്മിന്റെ ജില്ലയിലെ സിറ്റിംഗ് എംഎല്‍എമാര്‍ തന്നെ മത്സരിക്കട്ടേയെന്ന് സിപിഎം സെക്രട്ടേറിയറ്റ്. ആറാം ടേമിലേക്കാണെങ്കിലും വിജയസാധ്യത പരിഗണിച്ച് റാന്നിയില്‍ രാജു ഏബ്രഹാം തുടരട്ടേയെന്ന അഭിപ്രായമാണ് സിപിഎം ജില്ലാ സെക്രട്ടേറിയറ്റിനുള്ളത്. ഘടകകക്ഷിയായ കേരള കോണ്‍ഗ്രസ് -എം റാന്നി സീറ്റ് ആവശ്യപ്പെട്ടത് അംഗീകരിക്കേണ്ടതില്ലെന്നും സിപിഎം തീരുമാനംവന്നു.പാര്‍ട്ടി ജില്ലഘടകത്തിന്റെ അഭിപ്രായം സംസ്ഥാന കമ്മിറ്റിക്കു കൈമാറും. രണ്ടാമൂഴംവീണാ ജോര്‍ജ് ആറന്മുളയില് രണ്ടാം ഊഴമാണ്. 2016ല്‍ സിപിഎം ജില്ലാ ഘടകം ആറന്മുളയിലേക്ക് നല്കിയ പട്ടികയില്‍ വീണയുടെ പേര് ഉണ്ടായിരുന്നില്ല. സംസ്ഥാനഘടകം നേരിട്ട് ഇടപെട്ടാണ് ആറന്മുളയില് വീണാ ജോര്‍ജിനെ സ്ഥാനാര്‍ഥിയാക്കിയത്. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിലും വീണാ ജോര്‍ജായിരുന്നു പത്തനംതിട്ടയിലെ സിപിഎം സ്ഥാനാര്‍ഥി.കെ.യു. ജനീഷ് കുമാര്‍ 2019 ഒക്ടോബറിലെ ഉപതെരഞ്ഞെടുപ്പിലൂടെയാണ് കോന്നിയില്‍ വിജയിച്ചത്. 18 മാസങ്ങള്‍ മാത്രം എംഎല്‍എ ആയി തുടര്‍ന്ന ജനീഷ് കുമാറിന് ഒരു ഈഴം കൂടി നല്‍കണമെന്ന നിര്‍ദേശമാണ് പാര്‍ട്ടിയിലുണ്ടായത്. റാന്നിയില്‍ പാര്‍ട്ടി സംസ്ഥാന…
Read More