കുട്ടിക്കളിയല്ല..! യൂ​ത്ത് കോ​ൺ​ഗ്ര​സി​ന്‍റെ പ​ട്ടി​ക കെ​പി​സി​സി വെ​ട്ടി; ​സീനി​യേ​ഴ്സി​നെ തി​രു​കി​ക്ക​യ​റ്റി പട്ടിക എ​ഐ​സി​സി നേ​തൃ​ത്വ​ത്തി​ന്  കൈമാറി

റെ​നീ​ഷ് മാ​ത്യു

ക​ണ്ണൂ​ർ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന യൂ​ത്ത്കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രു​ടെ പ​ട്ടി​ക കെ​പി​സി​സി വെ​ട്ടി. 16 പേ​രു​ടെ പേ​രു​ക​ളാ​യി​രു​ന്നു യൂ​ത്ത്കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന നേ​തൃ​ത്വം എ​ഐ​സി​സി​ക്കും കെ​പി​സി​സി​ക്കും ന​ൽ​കി​യ​ത്.

യൂ​ത്ത് കോ​ൺ​ഗ്ര​സ് സ​മ​ർ​പ്പി​ച്ച പ​ട്ടി​ക കെ​പി​സി​സി നേ​തൃ​ത്വ​ത്തി​ന് എ​ഐ​സി​സി കൈ​മാ​റി​യി​രു​ന്നു. എ​ന്നാ​ൽ, ഈ ​പ​ട്ടി​ക​യി​ലെ പ​കു​തി​യോ​ളം പേ​രെ ഒ​ഴി​വാ​ക്കി കെ​പി​സി​സി പു​തി​യ പ​ട്ടി​ക ത​യാ​റാ​ക്കി എ​ഐ​സി​സി നേ​തൃ​ത്വ​ത്തി​ന് സ​മ​ർ​പ്പി​ച്ചു.

യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ ഒ​ഴി​വാ​ക്കി പ​ക​രം സീ​നി​യേ​ഴ്സി​നെ​യാ​ണ് തി​രു​കി​ക്ക​യ​റ്റി​യി​രി​ക്കു​ന്ന​ത്.ഇ​തി​നെ​തി​രേ യൂ​ത്ത്കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​യ ഷാ​ഫി പ​റ​ന്പി​ൽ, കെ.​എ​സ്.​ശ​ബ​രീ​നാ​ഥ് എ​ന്നി​വ​ർ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. സോ​ണി​യാ ഗാ​ന്ധി, രാ​ഹു​ൽ ഗാ​ന്ധി ഉ​ൾ​പ്പെ​ടെ​യു​ള്ള എ​ഐ​സി​സി നേ​തൃ​ത്വ​ത്തെ പ്ര​തി​ഷേ​ധം അ​റി​യി​ക്കു​ക​യും ചെ​യ്തു.

കാ​സ​ർ​ഗോ​ഡ് ഉ​ദു​മ​യി​ൽ ബി.​പി. പ്ര​ദീ​പ്കു​മാ​ർ, ക​ണ്ണൂ​രി​ൽ റി​ജി​ൽ മാ​ക്കു​റ്റി, കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ വി​ദ്യാ ബാ​ല​കൃ​ഷ്ണ​ൻ, ധ​നീ​ഷ് ലാ​ൽ, ദു​ൽ​ഖി​ഫി​ൽ, മ​ല​പ്പു​റ​ത്ത് എം. ​രോ​ഹി​ത്, റി​യാ​സ് മു​ക്കോ​ളി, തൃ​ശൂ​രി​ൽ ശോ​ഭ സു​നി​ൽ, പാ​ല​ക്കാ​ട് ഡോ. ​ടി. സ​രി​ൻ, ഇ​ടു​ക്കി​യി​ൽ മു​കേ​ഷ് മോ​ഹ​ന​ൻ, ആ​ല​പ്പു​ഴ​യി​ൽ എം.​വി. പ്ര​ദീ​പ​ൻ, കൊ​ല്ല​ത്ത് അ​രു​ൺ​രാ​ജ് കു​ണ്ട​റ, തി​രു​വ​ന​ന്ത​പു​ര​ത്ത് എ​സ്.​എം. ബാ​ലു, എ​ന്‍.​എ​സ്. മു​സൂ​ർ എ​ന്നി​വ​രു​ടെ പേ​രു​ക​ളാ​യി​രു​ന്നു യൂ​ത്ത്കോ​ൺ​ഗ്ര​സ് സ​മ​ർ​പ്പി​ച്ച പ​ട്ടി​ക​യി​ലു​ണ്ടാ​യി​രു​ന്ന​ത്.

കൂ​ടാ​തെ, യു​ഡി​എ​ഫ് ഘ​ട​ക​ക​ക്ഷി​ക​ൾ​ക്ക് കൊ​ടു​ക്കു​ന്ന സീ​റ്റി​നെ ചൊ​ല്ലി​യും യൂ​ത്ത്കോ​ൺ​ഗ്ര​സി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ണ്.

 

 

Related posts

Leave a Comment