ഓടയിലെ മ​ണ്ണ് നീ​ക്കാ​നെ​ത്തി​യ ന​ഗ​ര​സ​ഭാ ജീവനക്കാർ പു​തു​ക്കി പ​ണി​ത റോ​ഡ് വെ​ട്ടി​പ്പൊ​ളി​ച്ചു; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

നെ​ടു​മ​ങ്ങാ​ട്: മ​ഴ​ക്കാ​ല പൂ​ർ​വ ശു​ചീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി റോ​ഡി​ലെ വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​ക്കാ​ൻ ഓ​ട​ക​ളി​ൽ അ​ടി​ഞ്ഞു കൂ​ടി​യ മ​ണ്ണ് നീ​ക്കാ​നെ​ത്തി​യ ന​ഗ​ര​സ​ഭ പൊ​തു​മ​രാ​മ​ത്ത് റോ​ഡ് വെ​ട്ടി​പ്പൊ​ളി​ച്ചു.

തി​രു​വ​ന​ന്ത​പു​രം-​നെ​ടു​മ​ങ്ങാ​ട് റോ​ഡി​ൽ വാ​ളി​ക്കോ​ടി​ന് സ​മീ​പ​മാ​ണ് അ​ടു​ത്തി​ടെ ബി​എം ആ​ൻ​ഡ് ബി​സി പ്ര​കാ​രം പു​തു​ക്കി പ​ണി​ത റോ​ഡ്, എ​സ്ക​വേ​റ്റ​ർ ഉ​പ​യോ​ഗി​ച്ച് പൊ​ളി​ച്ച​ത്. ടെ​ലി​ഫോ​ൺ കേ​ബി​ളു​ക​ളും വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടെ പൈ​പ്പു ലൈ​നും ത​ക​ർ​ന്നു.

പ്ര​ദേ​ശ​ത്ത് കു​ടി​വെ​ള്ളം മു​ട​ക്കി ജ​ന​ങ്ങ​ളെ ദു​രി​ത​ത്തി​ലാ​ക്കു​ക​യും ചെ​യ്തു. സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ വീ​ടി​നും ക​ട​ക​ൾ​ക്കും മു​ന്നി​ലു​ള്ള ഓ​ട​യി​ലെ സ്ലാ​ബു​ക​ൾ നീ​ക്കാ​തി​രി​ക്കാ​നാ​ണ് ഇ​ത്ത​ര​ത്തി​ൽ റോ​ഡ് പൊ​ളി​ച്ച് വ​ർ​ഷ​ങ്ങ​ൾ​ക്കു മു​മ്പ് പൊ​തു​മ​രാ​മ​ത്തു വ​കു​പ്പ് അ​ട​ച്ച ക​ലു​ങ്ക് ക​ണ്ടെ​ത്താ​ൻ ശ്ര​മം ന​ട​ത്തി​യ​തെ​ന്നാ​ണ് ആ​ക്ഷേ​പം ഉ​യ​രു​ന്ന​ത്.

ക​ഴി​ഞ്ഞ ത​വ​ണ റോ​ഡ് പു​ന​ർ നി​ർ​മി​ച്ച​പ്പോ​ൾ ഇ​വി​ടെ ന​ല്ല നി​ല​യി​ൽ കോ​ൺ​ക്രീ​റ്റ് ചെ​യ്ത് ഓ​ട പ​ണി​യു​ക​യും വെ​ള്ളം സ​മീ​പ​ത്തു​ള്ള പെ​ട്രോ​ൽ പ​മ്പി​നു ചേ​ർ​ന്നു​ള്ള ക​ലു​ങ്കി​ലൂ​ടെ ഒ​ഴു​കി കി​ള്ളി​യാ​റ്റി​ൽ പ​തി​ക്കാ​ൻ സം​വി​ധാ​നം ഒ​രു​ക്കു​ക​യും ചെ​യ്തി​രു​ന്നു.

എ​ന്നാ​ൽ ഓ​ട​ക​ൾ യ​ഥാ​സ​മ​യം വൃ​ത്തി​യാ​ക്കാ​ത്ത​തി​നാ​ൽ മ​ണ്ണും മാ​ലി​ന്യ​ങ്ങ​ളും നി​റ​ഞ്ഞു വെ​ള്ളം ഒ​ഴു​കി​പോ​കാ​നാ​കാ​തെ കെ​ട്ടി​കി​ട​ന്നു.

അ​വി​ടെ​യാ​ണ് ന​ഗ​ര​സ​ഭ വൃ​ത്തി​യാ​ക്കാ​നെ​ത്തി റോ​ഡ് വെ​ട്ടി​പൊ​ളി​ച്ച​ത്. പൊ​ളി​ച്ച ഭാ​ഗ​ത്ത് മ​റ്റൊ​രു ക​ലു​ങ്ക് ഉ​ണ്ടെ​ന്നും പ​റ​ഞ്ഞാ​യി​രു​ന്നു റോ​ഡ് പൊ​ളി​ച്ച​ത്.

ഉ​ദ്ദേ​ശം 75 മീ​റ്റ​ർ ദൂ​രം ഓ​ട​ക​ൾ​ക്കു മു​ക​ളി​ൽ സ്ലാ​ബ് പാ​കി​യ ഇ​വി​ടെ ഇ​വ നീ​ക്കി മ​ണ്ണ് മാ​റ്റു​ന്ന​ത് ഒ​ഴി​വാ​ക്കാ​നാ​ണ് റോ​ഡ് പൊ​ളി​ച്ച​ത്.

ഓ​ട​യി​ലെ സ്ലാ​ബു​ക​ൾ നീ​ക്കി മ​ണ്ണ് മാ​റ്റ​ണ​മെ​ന്നും അ​ടി​യ​ന്തര​മാ​യി വെ​ട്ടി​പൊ​ളി​ച്ച റോ​ഡ് പു​ർ നി​ർ​മി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് നാ​ട്ടു​കാ​ർ ന​ഗ​ര​സ​ഭ​യ്ക്കും പൊ​തു​മ​രാ​മ​ത്തു വ​കു​പ്പു മ​ന്ത്രി​ക്കും പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.

Related posts

Leave a Comment