കു​ര​ങ്ങു​പ​നി മ​റ്റൊ​രു കോ​വി​ഡാ​യി മാ​റു​മോ ? മ​ങ്കി​പോ​ക്‌​സ് പ​ട​രു​ന്ന​തി​നെ​ത്തു​ട​ര്‍​ന്ന് ആ​രോ​ഗ്യ അ​ടി​യ​ന്തി​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ക്കാ​ന്‍ ഒ​രു​ങ്ങി ലോ​കാ​രോ​ഗ്യ സം​ഘ​ട​ന…

മ​ങ്കി​പോ​ക്‌​സ് ലോ​ക​വ്യാ​പ​ക​മാ​വു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ആ​ഗോ​ള ആ​രോ​ഗ്യ അ​ടി​യ​ന്തി​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ക്കാ​ന്‍ ഒ​രു​ങ്ങി ലോ​കാ​രോ​ഗ്യ സം​ഘ​ട​ന. ഇ​തു​സം​ബ​ന്ധി​ച്ച് തീ​രു​മാ​ന​മെ​ടു​ക്കാ​ന്‍ അ​ടു​ത്ത​യാ​ഴ്ച്ച യു​എ​ന്‍ ഹെ​ല്‍​ത്ത് ഏ​ജ​ന്‍​സി അ​ടി​യ​ന്തി​ര യോ​ഗം വി​ളി​ച്ചു ചേ​ര്‍​ക്കു​ന്നു​ണ്ട്. ജൂ​ണ്‍ എ​ട്ടു​വ​രെ​യു​ള്ള ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം 2821 പേ​രെ​യാ​ണ് മ​ങ്കി​പോ​ക്‌​സ് ബാ​ധി​ച്ചി​രി​ക്കു​ന്ന​ത്. യൂ​റോ​പ്പ്, നോ​ര്‍​ത്ത് അ​മേ​രി​ക്ക, ഓ​സ്‌​ട്രേ​ലി​യ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ല്‍ 1285 മ​ങ്കി​പോ​ക്‌​സ് കേ​സു​ക​ളാ​ണു​ള്ള​ത്. കാ​മ​റൂ​ണ്‍, സെ​ന്‍​ട്ര​ല്‍ ആ​ഫ്രി​ക്ക​ന്‍ റി​പ്പ​ബ്ലി​ക്, കോം​ഗോ, ലൈ​ബീ​രി​യ തു​ട​ങ്ങി​യ എ​ട്ടോ​ളം ആ​ഫ്രി​ക്ക​ന്‍ രാ​ജ്യ​ങ്ങ​ളി​ലും രോ​ഗം പ​ട​രു​ന്നു​ണ്ട്. രോ​ഗം പ​ട​രു​ന്ന ആ​ഫ്രി​ക്ക​ന്‍ രാ​ജ്യ​ങ്ങ​ളി​ല്‍ 72 മ​ര​ണ​മാ​ണ് ജൂ​ണ്‍ എ​ട്ടു​വ​രെ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. സ്ഥി​തി കൈ​വി​ട്ടു​പോ​കു​ന്ന​തു​വ​രെ കാ​ത്തി​രി​ക്കേ​ണ്ട​തി​ല്ലെ​ന്നും വേ​ണ്ട ന​ട​പ​ടി കൈ​ക്കൊ​ള്ളേ​ണ്ട സ​മ​യ​മാ​യെ​ന്നും ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍ ടെ​ഡ്രോ​സ് അ​ദ​നോം ഗ​ബ്രി​യേ​ഷ്യ​സ് പ​റ​ഞ്ഞു. കോ​വി​ഡി​നോ​ളം അ​പ​ക​ട​കാ​രി​യ​ല്ല മ​ങ്കി​പോ​ക്‌​സ് എ​ങ്കി​ലും രോ​ഗം​ബാ​ധി​ച്ച ഒ​രാ​ളെ കൃ​ത്യ​മാ​യി ഐ​സൊ​ലേ​റ്റ് ചെ​യ്യു​ന്ന​തി​ല്‍ തു​ട​ങ്ങി അ​പ​ക​ട​സാ​ധ്യ​ത​യു​ള്ള​വ​രെ മാ​റ്റി​നി​ര്‍​ത്തു​ക, ടെ​സ്റ്റു​ക​ള്‍ വ​ര്‍​ധി​പ്പി​ക്കു​ക തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളി​ല്‍ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍…

Read More