‘തൊ​ണ്ടി​മു​ത​ല്‍’ മാ​റ്റി​യ കേ​സി​ല്‍ പു​ന​ര​ന്വേ​ഷ​ണ​ത്തി​ന് സ്റ്റേ ! ​ആ​ശ്വാ​സ​ത്തോ​ടെ ആ​ന്റ​ണി രാ​ജു

ഗ​താ​ഗ​ത മ​ന്ത്രി ആ​ന്റ​ണി രാ​ജു​വി​നെ​തി​രാ​യ തൊ​ണ്ടി​മു​ത​ല്‍ കേ​സി​ല്‍ പു​ന​ര​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത് സ്റ്റേ ​ചെ​യ്ത് സു​പ്രീം കോ​ട​തി. ആ​റാ​ഴ്ച​ത്തേ​ക്കാ​ണ് സ്‌​റ്റേ. കേ​സി​ല്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​രി​നും പ​രാ​തി​ക്കാ​ര്‍​ക്കും സു​പ്രീം കോ​ട​തി നോ​ട്ടീ​സ് അ​യ​ച്ചി​ട്ടു​ണ്ട്. ആ​റാ​ഴ്ച​ക​കം നോ​ട്ടീ​സി​ന് മ​റു​പ​ടി ന​ല്‍​ക​ണ​മെ​ന്നും കോ​ട​തി നി​ര്‍​ദ്ദേ​ശി​ച്ചു. 1990 ഏ​പ്രി​ല്‍ 4നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. അ​ന്നാ​ണ് അ​ടി​വ​സ്ത്ര​ത്തി​ല്‍ 61 ഗ്രാം ​ഹാ​ഷി​ഷ് ഒ​ളി​പ്പി​ച്ച ഓ​സ്‌​ട്രേ​ലി​യ​ന്‍ സ്വ​ദേ​ശി​യാ​യ ആ​ന്‍​ഡ്രൂ സാ​ല്‍​വ​ദോ​ര്‍ സ​ര്‍​വ​ലി തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ പി​ടി​യി​ലാ​കു​ന്ന​ത്. 1990ല്‍ ​ആ​ന്റ​ണി രാ​ജു തി​രു​വ​ന​ന്ത​പു​രം വ​ഞ്ചി​യൂ​ര്‍ ബാ​റി​ലെ ജൂ​നി​യ​ര്‍ അ​ഭി​ഭാ​ഷ​ക​നാ​യി​രു​ന്നു. ത​ന്റെ സീ​നി​യ​ര്‍ സെ​ലി​ന്‍ വി​ല്‍​ഫ്ര​ഡു​മാ​യി ചേ​ര്‍​ന്ന് ആ​ന്‍​ഡ്രു​വി​ന്റെ വ​ക്കാ​ല​ത്ത് ആ​ന്റ​ണി രാ​ജു എ​ടു​ത്തു. കേ​സി​ല്‍ വി​ദേ​ശ പൗ​ര​നെ​തി​രാ​യ പ്ര​ധാ​ന തെ​ളി​വു​ക​ളി​ലൊ​ന്ന് തൊ​ണ്ടി​മു​ത​ലാ​യ അ​ടി​വ​സ്ത്ര​മാ​യി​രു​ന്നു. ഇ​ത് കൈ​ക്ക​ലാ​ക്കാ​ന്‍ ആ​ന്റ​ണി രാ​ജു സ്വ​ന്തം കൈ​പ്പ​ട​യി​ല്‍ രേ​ഖ​ക​ളി​ല്‍ ഒ​പ്പി​ട്ട് ന​ല്‍​കി​യി​രു​ന്നു. തൊ​ണ്ടി മു​ത​ലു​ക​ളെ​ല്ലാം സൂ​ക്ഷി​ക്കു​ന്ന തൊ​ണ്ടി സെ​ക്ഷ​ന്‍ സ്റ്റോ​റി​ല്‍ നി​ന്ന് തൊ​ണ്ടി…

Read More