അ​ടി​വ​സ്ത്ര​ത്തി​ല്‍ തി​രി​മ​റി ! ല​ഹ​രി​ക്ക​ട​ത്തു കേ​സി​ല്‍ തൊ​ണ്ടി​മു​ത​ലാ​യി​രു​ന്നു ‘ജ​ട്ടി’ മാ​റ്റി​യ ആ​ന്റ​ണി​രാ​ജു 28 വ​ര്‍​ഷ​ത്തി​നു ശേ​ഷം കു​ടു​ങ്ങു​മോ ?

ല​ഹ​രി​ക്ക​ട​ത്തു കേ​സി​ലെ പ്ര​തി​യെ ര​ക്ഷ​പ്പെ​ടാ​ന്‍ സ​ഹാ​യി​ക്കാ​ന്‍ തൊ​ണ്ടി​മു​ത​ലി​ല്‍ കൃ​ത്രി​മ​ത്വം കാ​ട്ടി​യെ​ന്ന കേ​സി​ല്‍ ഗ​താ​ഗ​ത മ​ന്ത്രി ആ​ന്റ​ണി രാ​ജു​വി​നെ​തി​രെ കു​രു​ക്ക് മു​റു​കു​ന്നു. 28 വ​ര്‍​ഷ​മാ​യി​ട്ടും കേ​സ് വി​ചാ​ര​ണ തു​ട​ങ്ങാ​തെ മു​ന്നോ​ട്ടു നീ​ക്കി കൊ​ണ്ടു പോ​കു​ന്ന വി​വ​ര​ങ്ങ​ള്‍ പു​റ​ത്തെ​ത്തി​യ​തോ​ടെ​യാ​ണ് ആ​ന്റ​ണി രാ​ജു ആ​പ്പി​ലാ​യ​ത്. 2014 ഏ​പ്രി​ല്‍ 30നാ​ണ് കേ​സ് വി​ചാ​ര​ണ​ക്കാ​യി പ​രി​ഗ​ണി​ക്കാ​ന്‍ തു​ട​ങ്ങു​ന്ന​ത്. ല​ഹ​രി മ​രു​ന്നു​മാ​യി എ​ത്തി​യ ആ​ളെ ര​ക്ഷ​പ്പെ​ടു​ത്താ​ന്‍ തൊ​ണ്ടി​മു​ത​ല്‍ മാ​റ്റി കോ​ട​തി​യെ ക​ബ​ളി​പ്പി​ച്ചു​വെ​ന്ന​താ​ണ് ആ​ന്റ​ണി രാ​ജു​വി​നെ​തി​രാ​യ കേ​സ്. 1994 ല്‍ ​വ​ഞ്ചി​യൂ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സാ​ണ് ഇ​തി​നെ​ല്ലാം ആ​ധാ​ര​മാ​യ​ത്. ല​ഹ​രി​ക്ക​ട​ത്തി​ല്‍ കു​ടു​ങ്ങി​യ വി​ദേ​ശി​യെ ര​ക്ഷി​ക്കാ​ന്‍ കോ​ട​തി​യി​ലെ തൊ​ണ്ടി​മു​ത​ല്‍ മാ​റ്റി​യ​തി​ന് 1994ല്‍ ​എ​ടു​ത്ത കേ​സി​ല്‍, ഇ​തു​വ​രെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​കാ​ന്‍ ആ​ന്റ​ണി രാ​ജു ത​യ്യാ​റാ​യി​ട്ടി​ല്ല. 2014 മു​ത​ല്‍ ഇ​തു​വ​രെ 22 ത​വ​ണ കേ​സ് പ​രി​ഗ​ണി​ച്ചെ​ങ്കി​ലും വി​ചാ​ര​ണ തു​ട​ങ്ങാ​ന്‍​പോ​ലു​മാ​കാ​ത്ത രീ​തി​യി​ല്‍ കേ​സ് നീ​ട്ടി​ക്കൊ​ണ്ടു​പോ​വു​ക​യാ​ണ്. ആ​ന്റ​ണി രാ​ജു തി​രു​വ​ന​ന്ത​പു​രം വ​ഞ്ചി​യൂ​ര്‍…

Read More

ബ്രൂ​ട്ട​സേ നീ​യും ! യൂ​ണി​യ​നു​മാ​യി നേ​ര്‍​ക്കു​നേ​ര്‍ പോ​രാ​ടാ​നി​റ​ങ്ങി മ​ന്ത്രി ആ​ന്റ​ണി രാ​ജു; കെ​എ​സ്ആ​ര്‍​ടി​സി​യി​ല്‍ സി​ഐ​ടി​യു​വും മ​ന്ത്രി​ക്കെ​തി​രേ രം​ഗ​ത്ത്…

കെ​എ​സ്ആ​ര്‍​ടി​സി​യി​ലെ ശ​മ്പ​ള​വി​ഷ​യ​ത്തി​ല്‍ മ​ന്ത്രി​യും തൊ​ഴി​ലാ​ളി യൂ​ണി​യ​നു​ക​ളും നേ​ര്‍​ക്കു​നേ​ര്‍. പ​ണി​മു​ട​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ കെ​എ​സ്ആ​ര്‍​ടി​സി​യി​ല്‍ ശ​മ്പ​ളം ന​ല്‍​കാ​നു​ള്ള ബാ​ധ്യ​ത സ​ര്‍​ക്കാ​രി​നി​ല്ലെ​ന്ന നി​ല​പാ​ടി​ല്‍ ഉ​റ​ച്ചു​നി​ല്‍​ക്കു​ക​യാ​ണെ​ന്ന് മ​ന്ത്രി ആ​ന്റ​ണി രാ​ജു വ്യ​ക്ത​മാ​ക്കി. ഇ​തോ​ടെ, പ​ണി​മു​ട​ക്കി​ല്‍ പ​ങ്കെ​ടു​ക്കാ​തി​രു​ന്ന സി​ഐ​ടി​യു​വും മ​ന്ത്രി​ക്കെ​തി​രേ തി​രി​ഞ്ഞി​രി​ക്കു​ക​യാ​ണ്. സം​സ്ഥാ​നം ക​ടു​ത്ത സാ​മ്പ​ത്തി​ക​പ്ര​തി​സ​ന്ധി​യി​ലാ​യ​തി​നാ​ല്‍ കെ​എ​സ്ആ​ര്‍​ടി​സി ശ​മ്പ​ള​പ്ര​ശ്നം ധ​ന​വ​കു​പ്പി​ന്റെ​യും പ​രി​ഗ​ണ​ന​യി​ലി​ല്ല. മു​ഖ്യ​മ​ന്ത്രി​യു​ടെ ഇ​ട​പെ​ട​ലി​ലൂ​ടെ പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​നു സി​ഐ​ടി​യു ശ്ര​മി​ച്ചെ​ങ്കി​ലും അ​ദ്ദേ​ഹം അ​നു​കൂ​ല​മാ​യി പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. ര​ണ്ടു​ദി​വ​സ​ത്തെ ദേ​ശീ​യ​പ​ണി​മു​ട​ക്കി​ല്‍ പ​ങ്കെ​ടു​ത്ത​വ​രു​ടെ ശ​മ്പ​ളം പി​ടി​ക്കു​മെ​ന്നും മ​ന്ത്രി ആ​ന്റ​ണി രാ​ജു വ്യ​ക്ത​മാ​ക്കി. പ​ണി​മു​ട​ക്കു​ദി​വ​സം ഡ​യ​സ് നോ​ണ്‍ പ്ര​ഖ്യാ​പി​ക്കാ​ന്‍ ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശി​ച്ചി​രു​ന്നെ​ങ്കി​ലും കെ​എ​സ്ആ​ര്‍​ടി​സി​യി​ല്‍ പ്ര​ഖ്യാ​പി​ച്ചി​രു​ന്നി​ല്ല. ശ​മ്പ​ള​പ്ര​ശ്ന​ത്തി​ല്‍ ക​ഴി​ഞ്ഞ അ​ഞ്ചി​നു പ​ണി​മു​ട​ക്കി​യ​വ​രു​ടെ വേ​ത​നം പി​ടി​ക്കാ​നും നേ​ര​ത്തേ തീ​രു​മാ​നി​ച്ചി​രു​ന്നു. ഇ​ത്ത​ര​ത്തി​ല്‍ 12 കോ​ടി​യി​ലേ​റെ രൂ​പ ലാ​ഭി​ക്കാ​മെ​ന്നാ​ണു മാ​നേ​ജ്മെ​ന്റി​ന്റെ ക​ണ​ക്കു​കൂ​ട്ട​ല്‍. പ​ണി​മു​ട​ക്കി​യ ജീ​വ​ന​ക്കാ​രു​ടെ പ​ട്ടി​ക നാ​ളെ ന​ല്‍​കാ​നാ​ണു നി​ര്‍​ദേ​ശം. പ​ണി​മു​ട​ക്കി​ന് ത​ലേ​ന്നും പി​റ്റേ​ന്നും മു​ന്‍​കൂ​ട്ടി അ​റി​യി​ക്കാ​തെ ഹാ​ജ​രാ​വ​ത്ത​വ​ര്‍​ക്കും വൈ​കി എ​ത്തി​യ​വ​ര്‍​ക്കു​മെ​തി​രേ​യും ന​ട​പ​ടി​യു​ണ്ടാ​കും. തൊ​ഴി​ലാ​ളി യൂ​ണി​യ​നു​ക​ള്‍​ക്കെ​തി​രേ ആ​ഞ്ഞ​ടി​ച്ച്…

Read More

കെ​എ​സ്ആ​ര്‍​ടി​സി​യെ ര​ക്ഷി​ക്കാ​ന്‍ ‘ഉ​ഗ്ര​ന്‍ ഐ​ഡി​യ’​യു​മാ​യി ആ​ന്റ​ണി​രാ​ജു! ജീ​വ​ന​ക്കാ​ര്‍ അ​ധി​ക സ​മ​യം ജോ​ലി ചെ​യ്യ​ണ​മെ​ന്ന് മ​ന്ത്രി…

കെ​എ​സ്ആ​ര്‍​ടി​സി​യി​ല്‍ നി​ല​വി​ലു​ള്ള പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​ന്‍ ജീ​വ​ന​ക്കാ​ര്‍ അ​ധി​ക സ​മ​യം ജോ​ലി ചെ​യ്യ​ണ​മെ​ന്ന് ഗ​താ​ഗ​ത​മ​ന്ത്രി ആ​ന്റ​ണി രാ​ജു. 12 മ​ണി​ക്കൂ​ര്‍ ഡ്യൂ​ട്ടി ചെ​യ്യാ​ന്‍ ജീ​വ​ന​ക്കാ​ര്‍ ത​യ്യാ​റാ​ക​ണ​മെ​ന്നാ​ണ് മ​ന്ത്രി പ​റ​യു​ന്ന​ത്. സ​ര്‍​വ്വീ​സ് വ​ര്‍​ധി​പ്പി​ക്കാ​ന്‍ ജീ​വ​ന​ക്കാ​രു​ടെ ഡ്യൂ​ട്ടി രീ​തി മാ​റ്റ​ണം. അ​ധി​ക​സ​ര്‍​വ്വീ​സ് ന​ട​ത്തി​യാ​ല്‍ പ്ര​തി​സ​ന്ധി കു​റ​യ്ക്കാ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. കെ​എ​സ്ആ​ര്‍​ടി​സി ശ​മ്പ​ള ബാ​ധ്യ​ത സ​ര്‍​ക്കാ​രി​ന് ഏ​റ്റെ​ടു​ക്കാ​നാ​കി​ല്ല. പൊ​തു​മേ​ഖ​ല​യി​ല്‍ ശ​മ്പ​ളം കൊ​ടു​ക്കാ​നു​ള്ള ബാ​ധ്യ​ത സ്ഥാ​പ​ന​ത്തി​നാ​ണ്. കെ​എ​സ്ആ​ര്‍​ടി​സി​ക്ക് കൂ​ടു​ത​ല്‍ ബ​സു​ക​ള്‍ രം​ഗ​ത്തി​റ​ക്കും. 400 സി​എ​ന്‍​ജി ബ​സും 50 ഇ​ല​ക്ട്രി​ക് ബ​സും ഉ​ട​നെ​ത്തും. 620 ബ​സു​ക​ള്‍ ഉ​ട​ന്‍ ആ​ക്രി​വി​ല​യ്ക്ക് വി​ല്‍​ക്കും. സ്വി​ഫ്റ്റ് ബ​സു​ക​ള്‍​ക്ക് മ​റ്റ് ബ​സു​ക​ളേ​ക്കാ​ള്‍ അ​പ​ക​ടം കു​റ​വാ​ണ് എ​ന്നും മ​ന്ത്രി ആ​ന്റ​ണി രാ​ജു പ​റ​ഞ്ഞു.

Read More

സമരം ചെയ്താലും ഇല്ലെങ്കിലും ബസ് ചാര്‍ജ് കൂട്ടും ! മന്ത്രി ആന്റണി രാജു പറയുന്നതിങ്ങനെ…

സംസ്ഥാനത്ത് സ്വകാര്യ ബസ് സമരം തുടങ്ങിയിരിക്കുകയാണ്. ഈ അവസരത്തില്‍ ബസ് ഉടമകളുടേത് അനാവശ്യ സമരമെന്ന് ആവര്‍ത്തിച്ച് മന്ത്രി ആന്റണി രാജു. സമരം ചെയ്താലും ഇല്ലെങ്കിലും ബസ് ചാര്‍ജ് കൂട്ടുമെന്ന് അദ്ദേഹം പറഞ്ഞു. കെഎസ്ആര്‍ടിസി അധിക സര്‍വീസ് നടത്തുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. കെഎസ്ആര്‍ടിസി അധിക സര്‍വീസുകള്‍ നടത്തുന്നുണ്ടെന്ന് ഗതാഗത മന്ത്രി പറയുന്നുണ്ടെങ്കിലും, പല ജില്ലകളിലും അധിക സര്‍വീസുകള്‍ നടത്തുന്നില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ജീവനക്കാരും ബസുകളും ഇല്ലെന്നാണ് അധികൃതര്‍ പറയുന്നത്. കെഎസ്ആര്‍ടിസി അധിക സര്‍വീസുകള്‍ നടത്താത്ത ജില്ലകളില്‍ യാത്രക്കാര്‍ വലയുകയാണ്. ഇന്നലെ അര്‍ദ്ധരാത്രിയാണ് സംസ്ഥാനത്ത് സ്വകാര്യ ബസുകളുടെ അനിശ്ചിതകാല സമരം തുടങ്ങിയത്. ഇന്ധനവില കുത്തനെ ഉയരുകയും ടിക്കറ്റ് നിരക്ക് മാറ്റമില്ലാതെ തുടരുകയും ചെയ്യുന്നതില്‍ പ്രതിഷേധിച്ചാണ് ബസുടമകളുടെ വിവിധ സംഘടനകളുടെ സംയുക്ത സമരസമിതി പണിമുടക്ക് പ്രഖ്യാപിച്ചത്.

Read More

കണ്‍സെഷന്‍ തുക വര്‍ധിപ്പിച്ചില്ലെങ്കില്‍ അത് വിദ്യാര്‍ഥികള്‍ക്കു തന്നെ നാണക്കേട് ! പലരും അഞ്ചുരൂപ നല്‍കിയിട്ട് ബാക്കി വാങ്ങുന്നില്ലെന്ന് ഗതാഗത മന്ത്രി…

വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ തുക വര്‍ധിപ്പിക്കേണ്ടി വരുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. നിലവിലെ കണ്‍സെഷന്‍ തുക കുട്ടികള്‍ക്ക് നാണക്കേടാണെന്നും പലരും അഞ്ച് രൂപ കൊടുത്ത് കഴിഞ്ഞാല്‍ ബാക്കി വാങ്ങാറില്ലെന്നും മന്ത്രി പറഞ്ഞു. പത്ത് വര്‍ഷത്തിന് മുമ്പാണ് വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ തുക രണ്ട് രൂപയാക്കിയത്. എന്നാല്‍ ഇത് ഇന്ന് വിദ്യാര്‍ഥികള്‍ക്ക് തന്നെ മനപ്രയാസമുണ്ടാക്കുന്നുവെന്ന് മന്ത്രി പറഞ്ഞു. വിദ്യാര്‍ത്ഥികളെ കയറ്റാത്ത ബസുടമകള്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. ബസ് ഉടമകളുടെ ആവശ്യം ന്യായമാണെന്നും അദ്ദേഹം പറഞ്ഞു. കണ്‍സെഷന്‍ ചാര്‍ജ് വര്‍ദ്ധനയ്‌ക്കെതിരെ വിദ്യാര്‍ഥി സംഘടനകള്‍ വിമര്‍ശനമുയര്‍ത്തുന്നതിനിടെയാണ് മന്ത്രി ഇക്കാര്യങ്ങള്‍ അറിയിച്ചത്. ചാര്‍ജ് വര്‍ധന പൊതുജനാഭിപ്രായം കൂടി തേടിയ ശേഷമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ധനവില വര്‍ധനയെപറ്റി വാര്‍ത്തകള്‍ വരുന്നുണ്ട്. ബള്‍ക്ക് പര്‍ച്ചേസ് ചെയ്തവര്‍ക്ക് വില കൂട്ടിയതിനെതിരേ സുപ്രീം കോടതിയെ സമീപിച്ചതായും മന്ത്രി അറിയിച്ചു. കഴിഞ്ഞ ദിവസമാണ് സ്വകാര്യ ബസുടമകള്‍ അനിശ്ചിതകാല…

Read More