ഇബേ ഇന്ത്യയെ ഏറ്റെടുക്കും; ടെന്‍സന്റ്, മൈക്രോസോഫ്റ്റ് ,ഇബേ എന്നീ കമ്പനികളില്‍ നിന്നും 9500 കോടി രൂപ സമാഹരിക്കും; ഇന്ത്യയില്‍ അശ്വമേധത്തിനൊരുങ്ങി ഫ്‌ളിപ്കാര്‍ട്ട്

ഇന്ത്യയിലെ ഏറ്റവും വലിയ ഇ-കൊമേഴ്‌സ് വെബ്‌സൈറ്റായ ഫ്‌ളിപ്കാര്‍ട്ട ഇബേ ഇന്ത്യയെ ഏറ്റെടുക്കുന്നു. ട്വിറ്ററിലൂടെ ഫ്‌ളിപ്കാര്‍ട്ട് അധികൃതര്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. അമേരിക്കന്‍ കമ്പനിയായ ഇബേയുടെ ഇന്ത്യന്‍ പതിപ്പാണ് ഇബേ ഇന്ത്യ.അതോടൊപ്പം ഇബേ, ടെന്‍സന്റ്, മൈക്രോസോഫ്റ്റ് തുടങ്ങിയ കമ്പനികളില്‍ നിന്നും 140 കോടി(9500 കോടി രൂപ) ഡോളറിന്റെ നിക്ഷേപവും ഫ്‌ളിപ്കാര്‍ട്ട് ലക്ഷ്യമിടുന്നു. ഇബേ ഇന്ത്യ ഏറ്റെടുക്കുന്നതിനു പകരമായി 500 ദശലക്ഷം ഡോളറിനുള്ള ഓഹരികളാണ് ഫ്‌ളിപ്കാര്‍ട്ട ഇബേയ്ക്കു കൈമാറുക. ഇരുകമ്പനികളും ഇതുസമ്പന്ധിച്ച് രഹസ്യകരാര്‍ ഒപ്പിട്ടെന്നാണ് അറിയാന്‍ കഴിയുന്നത്. ഇബേ, മൈക്രോസോഫ്റ്റ്, ടെന്‍സെന്റ് എന്നീ വമ്പന്മാരെ അവരുടെ ഇന്ത്യന്‍ യാത്രയില്‍ ഒപ്പം കൂട്ടാന്‍ കഴിഞ്ഞത് വലിയ നേട്ടമാണെന്ന് സ്ഥാപകരായ സച്ചിന്‍ ബന്‍സാലും ബിന്നി ബന്‍സാലും പറയുന്നു. ചൈനയിലെ പ്രമുഖ ഇന്റര്‍നെറ്റ് വാല്യൂ ആഡഡ് സര്‍വ്വീസ് പ്രൊവൈഡറാണ് ടെന്‍സന്റ്. ഇന്ത്യയിലെ ഇ-കൊമേഴ്‌സ് രംഗത്ത് ഫ്‌ളിപ്കാര്‍ട്ടിനെ മുമ്പില്‍ നിര്‍ത്തുകയാണ് ഇവരുടെ കര്‍ത്തവ്യം. വരും നാളുകളില്‍…

Read More